Monday, November 11, 2013

എന്നീ വാതിലുകള്‍ തുറക്കപെടും..



നമ്മുടെ ജയിലുകലുടെ കരിങ്കല്‍ ഭിത്തികള്ക്ക് അനേകം നിരപരാധികളുടെ കഥ പറയാനുണ്ടാകും..ചുവരുകളില്‍ അവന്റെ വ്യസനം പേറുന്ന എത്രയെത്ര വരകളുണ്ടാകും... ആയിരക്കണക്കിന് നിരപരാധികളുടെ കണ്ണുനീര് വീണു നനഞ്ഞ മണ്ണ്.. ഭരണകൂടങ്ങളുടെ തൂപ്പമോക്കിലിന്റെവയും ഇന്റലിജന്സ് ഉദ്യോഗസ്ഥരുടേ പ്രത്യേക താല്പര്യങ്ങളുടെയും ഫലമായി എത്രയെത്ര യുവത്വങ്ങളാണ് തങ്ങളുടെ സന്തോഷകരമാകേണ്ട ജീവിതങ്ങള്‍ കാരാഗ്രഹത്തില്‍ ഹോമിച്ച് തീരത്ത് കൊണ്ടിരിക്കുന്നത്.. ചെയ്യാത്ത തെറ്റിന്റെ പേരില്‍ തടവ് ശിക്ഷ അനുഷ്ടിച്ചതിനേക്കാള്‍ ഇവര്ക്ക് വേദനകള്‍ സമ്മാനിക്കുക അധികാരികള്‍ കല്പ്പി്ച്ച് നല്കിത തീവ്രവാദികള്‍ എന്ന വിളിപ്പെരായിരിക്കാം.

ജയിലറകള്ക്കുള്ളില്‍ ജീവിതം ഹോമിച്ച് തീര്ക്കാ ന്‍ വിധിക്കപെട്ട നിരപരാധികളായ പലര്ക്കും അവരുടെ മോചനത്തിന് തടസ്സമാകുന്നത് അവര്കെതിരെ ചുമത്തപെട്ട കരിനിയമാങ്ങളാണ്. രാജ്യത്തിന്റെ് ഐക്യത്തിനും അഖണ്ടതയ്ക്കും എതിരെ പ്രവര്ത്തിളക്കുന്നവരെ അടിച്ച്ചമാര്ത്തുക എന്ന കാരണം പറഞ്ഞു ഭരണകൂടങ്ങള്‍ കൊണ്ടു വന്ന കരിനിയമങ്ങള്‍ സത്യത്തില്‍ രാജ്യത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളെ അടിച്ച്ചമാര്ത്തുന്നതിനു വേണ്ടിയാണ് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്.
ഭരണകൂടം ഈ കരിനിയമാങ്ങള്ക്ക് മുകളില്‍ അടയിരിക്കുന്നത് തികച്ചും ലജ്ജാവഹമാണ് മുസ്ലീങ്ങളെ ഭീകരവാദികളും, ആദിവാസികളെ മാവോവാദികളായും, ദളിതുകളെ തീവ്രവാദികളുമായി വെട്ടയാടപെടാനുള്ള ചിലരുടെ കുത്സിത ശ്രമങ്ങളുള്ക്ക് ശാക്തിപകരുവാന്‍ മാത്രമേ ഈ കരിനിയമങ്ങള്‍ കൊണ്ടു സാധിക്കുകയുള്ളൂ.. എകാതിപത്യ രാജ്യങ്ങളിലെ രാജക്കാന്മാര്‍ എങ്ങനെയാണോ പൌരന്മാരെ കൈയടക്കി കൈയാമം വെച്ചിരുന്നത് അതിനു സമാനമായാണ് നമ്മുടെ രാജ്യത്തും ഭരണകൂടം പൌരന്മാരെ ഇത്തരം കരിനിയമങ്ങള്‍ ചാര്ത്തി കാരാഗ്രഹത്തിലടച്ച് പീഡിപ്പിക്കുന്നത്,

കരിനിയമാങ്ങല്ക്കെതിരെ ശബ്ധിക്കുമ്പോള്‍, ഒരു രാജ്യത്ത് ഭരണകൂടം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ടാതയുക്കും എതിരെയുള്ള പ്രവര്ത്തനങ്ങളെ തടയിടുക എന്നാ ലക്ഷ്യത്തോടെ ഇന്ത്യയില്‍ പാസാക്കിയെടുത്ത ഈ കരിനിയമങ്ങള്‍ രാജ്യത്തിനു ആവശ്യമല്ലേ എന്ന് ആരെങ്കിലും അഭിപ്രായപെട്ടാല്‍ അവര്‍ ചരിത്രം മറന്നു കളഞ്ഞവരോ സത്യത്തിനു നേരെ മുഖം തിരിക്കുന്നവരോ ആയിരിക്കാം.
രാജ്യത്ത് കടന്നു വന്ന കരിനിയമാങ്ങള്ടെ ചരിത്രത്തിലേയ്ക്ക് ഒന്ന് എത്തിനോക്കിയാല്‍.തൊണ്ണൂറ്റി രണ്ടു കാലഘട്ടത്തില്‍ ബാബറി മസ്ജിദ് ധ്വംസനവുമായി ബന്ധപെട്ടു രാജ്യത്ത് നിലവില്‍ വന്ന ടാഡ എന്നാ കരിനിയമം അത് നിര്ത്തലാക്കുന്ന 1996 വരെ അതായത് ടാഡ ജീവിച്ചിരുന്ന അഞ്ചു വര്ഷം ഈ കരി നിയമത്തിനു ഇരയാവരില്‍ ഭൂരിപക്ഷവും ഇന്ത്യയിലെ മുസ്ലീം വിഭാഗമായിരുന്നു. ബാബറി മസ്ജിദ് ഇന്ത്യയില്‍ കലാപകാരികളായ കര്സേമവകര്‍ തകര്ത്തെരിഞ്ഞപ്പോള്‍ ഇന്ത്യയിലെ മതേതര വിശ്വാസികളും മുസ്ലീങ്ങളും വിചാരിച്ചിരുന്നു ബാബറി മസ്ജിദ് തകര്ത്ത സംഘപരിവാര ഭീകരവാദികള്ക്കെചതിരെ ടാഡ എന്നാ കരിനിയമം പ്രയോഗിക്കുമെന്ന്. അതുണ്ടായില്ല പക്ഷെ ബാബറി മസ്ജിദ് ധ്വംസനത്തില്‍ പ്രതിഷേധിച്ച ആയിരക്കണക്കിന് മുസ്ലീങ്ങളെ അന്നത്തെ കോണ്ഗ്രസ് സര്ക്കാ്ര്‍ ടാഡ എന്നാ കരിനിയമാത്തിന്‍ പ്രകാരം കാരാഗ്രഹത്തിലടച്ചു.

അതിനു ശേഷം തൊണ്ണൂറ്റി മൂന്നില്‍ ബോംബെയില്‍ നടന്ന കലാപത്തില്‍ പ്രതികളെന്ന് ജസ്റിസ് ശ്രീകൃഷണ കമ്മീഷന്‍ കണ്ടെത്തിയ ബാല്‍ താക്കരെയ്ക്കെതിരെയോ ശിവസേന പ്രവര്ത്ത കര്ക്കെംതിരെയോ ഈ കരിനിയമം പ്രയോഗിച്ച് കണ്ടിരുന്നില്ല... അന്ന് കലാപ സമയത്ത് ബോംബെ ജെ ജെ ആശുപത്രിക്ക് മുന്നില്‍ മുസ്ലീങ്ങളുടെ മൃതദേഹങ്ങള്ക്ക ടുത്ത് വന്നിട്ട് ഇത് ചെയ്ത ശിവ സൈനികരെ നിങ്ങള്ക്ക് പ്രണാമം എന്ന് പറഞ്ഞു രാജ്യത്തെ ഭരണകൂടങ്ങളുടെ മുഖത്ത് നോക്കി ഇത് ചെയ്തത് തങ്ങളാണെന്ന് പറഞ്ഞ ബാല്‍ താക്കറെയ്ക്ക് മേല്‍ കരിനിയമങ്ങള്‍ ചാര്ത്തിയില്ലന്നു മാത്രമല്ല രാജ്യത്ത് ലഭ്യമായ ഏതെങ്കിലും ഒരു വകുപ്പ് ചുമത്തി കാരഗ്രഹത്തിലടയ്ക്കാനുള്ള ആര്ജ്ജവം പോലും നമ്മുടെ അധികാരികള്‍ കാട്ടിയില്ല എന്ന് ഓര്ക്കേണ്ടതുണ്ട്. അതും പോരാഞ്ഞിട്ടാണ്‌ രാജ്യം കണ്ട ഏറ്റവും വലിയ വര്ഗീഓയവാദി താക്കറെ മരണപെട്ടപ്പോഴാണ് സംസ്ക്കാരമില്ലാത്തവനെ സംസ്കരിക്കാന്‍ രാജ്യത്തിന്റെ ഭരണകൂടങ്ങള്‍ സര്വ്വസമാന ബഹുമതിയും കൊടുത്ത് രാജ്യത്തെ മതേതര വിശ്വാസികളുടെ മുകത്തെയ്ക്ക് കാര്ക്കി ച്ച് തുപ്പിയത്..

ടാഡയ്ക്ക് ശേഷം കടന്നു വന്ന പോട്ടയും ഇതില്‍ നിന്ന് വിത്യസ്തമായിരുന്നില്ല ടാഡ എങ്ങനെയാണോ ദുരുപയോഗം ചെയ്തത് അത് പോലെ തന്നെയായിരുന്നു പോട്ടയും.. രണ്ടായിരത്തി രണ്ടില്‍ ഗുജുരാത്തില്‍ മാത്രം പൊട്ടാ പ്രകാരം അറസ്റ്റിലായവര്‍ ഇരൂന്നൂറ്റി അമ്പതു പേരായിരുന്നു അതില്‍ ഇരുന്നൂറ്റി നാല്പത്തി ഒന്പഗതു പേരും മുസ്ലീങ്ങളായിരുന്നു. രണ്ടായിരത്തി രണ്ടു ഇന്ത്യയിലെ മതേതരത്വ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു വംശഹത്യയുടെ നീറുന്ന ഓര്മ്മെകള്‍ സമ്മാനിക്കുന്ന ഒരു വര്ഷ്മാണ്‌. ഗുജുരാത്തില്‍ ഭരണത്തിലിരുന്ന സംഘപരിവാരം അവകാശങ്ങളും ആനുകൂല്യങ്ങളും എല്ലാം നിഷേധിച്ച് സമൂഹത്തിന്റെ് പിന്നാമ്പുരങ്ങളിലെയ്ക് തള്ളിയിരുന്ന മുസ്ലീം വിഭാഗത്തെ ഉന്മൂലനം ചെയ്യുക എന്നാ ലക്ഷ്യത്തോടെ ഭരണകൂടത്തിന്റെ് ആശിര്വാ്ദത്തോട് കൂടി നടപ്പിലാക്കിയ മുസ്ലിം കൂട്ടകൊലയ്ക്ക് നേതൃത്വം നല്കിയ ഒരു സംഘപരിവാര ഭീകരവാദികള്ക്കെലതിരെ പോലും അന്നത്തെ ഗുജുരാത്ത് സര്ക്കാോര്‍ പൊട്ട എന്ന കരിനിയമം പ്രയോഗിച്ച്ചിരുന്നില്ല എന്ന് മനസ്സിലാക്കുമ്പോഴാണ് ഈ കരിനിയമങ്ങള്‍ മുസ്ലീങ്ങള്ക്ക്ന മാത്രമായി ഉള്ളതാണോ എന്ന് തോന്നി പോകുന്നത്.


ടാഡയ്ക്കും പോട്ടയ്ക്കും ശേഷം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി കൊണ്ടു വന്ന നിയമമാണ് യു എ പി എ . ഈ കരിനിയമവും കരിനിയമവും വ്യാപകമായി മുസ്ലീങ്ങള്ക്കെ തിരെ ദുരുപയോഗം ചെയ്യുന്ന പ്രവണതയാണ് കണ്ടു വരുന്നത്. രാജ്യത്ത് നടന്ന പതിനാറോളം സ്ഫോടനങ്ങളില്‍ പ്രതികളെന്നു കണ്ട ഹിന്ദുത്വ തീവ്രവാദികളള്ക്കെ ത്തിരെ ഈ നിയമങ്ങള്‍ ഒന്നും പ്രയോഗിച്ചതായി കാണുന്നുമില്ല. കരിനിയമങ്ങള്‍ ഒരു വിഭാഗത്തിനു മാത്രമായി സംവരണം ചെയ്തിരിക്കുന്നതാണോ എന്ന് തോന്നിപോകുന്ന രീതിയിലാണ് നമ്മുടെ പോലീസുകാരുടെ പ്രവര്ത്തിനകള്‍. നാറാത്ത് നിന്ന് ഒരു വാളുകണ്ടെടുത്ത കേസില്‍ ഇരുപത്തി ഒന്ന് ചെരുപ്പക്കാര്ക്കൊതിരെയാണ് യു എ പി എ നിയമം ചുമത്തിയത് നാറാത്തെ ഇരുപത്തി ഒന്ന് പേര്‍ മാത്രമല്ല സക്കറിയയും ശിബിലിയും ശാദുലിയും അന്സാമര്‍ നദുവിയും മഅദനിയും അടങ്ങുന്ന അനേകം പേര്‍ ചെയ്യാത്ത തെറ്റിനു ദീര്ഘഅമായ കാരഗ്രഹ വാസം അനുഷ്ടിക്കുന്നത്തിന്റെ‍ പിന്നിലും ഈ കരിനിയമങ്ങളാണ്...
തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപെടട്ടെ എന്ന പൊതു തത്വത്തെ അംഗീകരിച്ച് കൊണ്ടു തന്നെ തെറ്റ് ചെയ്യാത്തവര്‍ ശിക്ഷിക്കപ്പെടുകയും തെറ്റ് ചെയ്തവര്‍ സാമൂഹ മധ്യത്തില്‍ വിഹരിക്കുകയും വീണ്ടും സമാനമായ പ്രവര്ത്തിരകളില്‍ ഏര്പ്പ്പെ ട്ട് കൊണ്ടിരിക്കുകയും ചെയ്യുന്നത് നമ്മുടെ നീതി ന്യായ സംവിധാനത്തിന്റെ് പിടിപ്പ് കേട് എന്ന് പറയുന്നതിനേക്കാള്‍ നല്ലത് ചിലരുടെ താല്പര്യങ്ങളുടെ വിജയമെന്ന് പറയുന്നതാകും ശരി..

ഭരണകൂടങ്ങള്‍ നിയമത്തെ കുറിച്ച് സംസാരിക്കട്ടെ നമുക്ക് നീതിയെ കുറിച്ച് സംസാരിക്കാം . “നീതി നല്കേ്ണ്ട ഭരണകൂടങ്ങള്‍ അനീതിയാണ് നല്കുിന്നതെങ്കില്‍ നീതിക്ക് വേണ്ടി പോരാടുക പൌരധര്മ്മ മാണ്”. ഭരണകൂടം കാട്ടുന്ന ഈ അനീതികള്ക്കെ തിരെ ശബ്ധിക്കാതെ ഇത് ഞങ്ങളെ ബാധിക്കുന്ന ഒന്നല്ല എന്ന് കരുതി മൌനിയാകരുത് കാരണം ഇന്ന് ഈ നിരപരാധികളുടെ പേരുകള്‍ നിങ്ങക്ക് കേട്ട് പരിജയമുള്ളത് മാത്രമായിരിക്കാം. പക്ഷെ നാളെ അത് നിങ്ങളായി മാറാം കാരണം പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാര്ത്ത കള്‍ അതാണ്‌ നമ്മോടു പറഞ്ഞു കൊണ്ടിരിക്കുന്നത്..

Monday, March 12, 2012

കപ്പല്‍ കയറുന്ന കടല്‍ ജീവിതങ്ങള്‍...

    താനും തന്‍റെതും അല്ലാത്തതെന്തും ശത്രു എന്നാ മനോഭാവം ആദ്യം കരയില്‍ സഹജീവികളുടെ രക്തം ചീറ്റി , മാനത്തേക്ക് നോക്കിയപ്പോള്‍ തന്‍റെ തലയ്ക്ക് മീതെ പറക്കുന്നതെല്ലാം തന്‍റെ ആയുധത്തില്‍ ഒടുങ്ങേണ്ട ശത്രുവായി മാറി . വര്‍ത്തമാന കാല സംഭവങ്ങള്‍ മനുഷ്യന് സമുദ്രത്തിലും ശത്രു ഉണ്ടെന്നു വിളിച്ചു പറയുന്നു. കരയിലും, ആകാശത്തിലും മനുഷ്യന്‍റെ അടങ്ങാത്ത വെട്ടിപിടിക്കലും, വര്‍ഗ ചിന്തയും രക്തക്കളം സൃഷ്ടിച്ചപ്പോള്‍ കടല്‍ ചുവക്കുന്നത് ജീവിക്കുവാന്‍ വേണ്ടി ശൂന്യമായ വിദൂരതയില്‍ തന്‍റെ കൂരയിലെ പട്ടിണി കോലങ്ങളെ സാക്ഷിയാക്കി അന്നതിനുള്ള വക തേടുന്ന പട്ടിണി പാവങ്ങളും, സുഖ സൗകര്യം മത്തായി ഭവിച്ച് ഉച്ച ഉറക്കം കഴിഞ്ഞു കപ്പലിന്‍റെ മേല്‍ത്തട്ടില്‍ തനിക്ക് കൈ തരിപ്പ് തീര്‍കാന്‍ വെമ്പുന്ന മനുഷ്യനും തമ്മില്‍ ആണ് എന്ന് മാത്രം. കണ്ണിനു കാണാത്ത അത്ര ദൂരത്തു നിയമ പാലകരും, സുരക്ഷാ സംവിധാനവും കിടന്നുറങ്ങുമ്പോള്‍, സാക്ഷിയില്ലാ ലോകത്തു മരിച്ചവന്‍ എഴുന്നേറ്റു വരുന്നത് വരെ കൊന്നവന്‍ തന്നെയാണ് വാദി.ജീവിതം കടലില്‍ ഹോമിക്കപ്പെട്ടവന് പ്രതിയും.
 
   ജീവിതത്തിന്‍റെ രണ്ടു വശങ്ങള്‍ കൂട്ടിമുട്ടിയ്ക്കാന്‍ ആര്‍ത്തലയ്ക്കുന്ന തിരമാലകളെ തുഴഞ്ഞു മാറ്റി   കടലിനെ ആശ്രയിച്ചു ഉപജീവനം നടത്തുന്നവര്‍ കടലിലേയ്ക്ക്  ഇറങ്ങുന്നതിനു മുന്‍പ്‌ കാറും കോളും വരല്ലേ എന്ന് പ്രാര്തിച്ചിരുന്ന തൊഴിലാളികളും , വഴികണ്ണുമായി അവരെ കാത്തിരിക്കുന്ന ഉറ്റവരുറെയും പ്രാര്‍ത്ഥന പ്രകൃതിയുടെ താണ്ടവം കടലില്‍ ഉണ്ടാകരുതേ എന്നായിരുന്നുവേന്കില്‍ ഇന്ന് അതിന്റെ കൂടെ കൊലയാളി  കപ്പലുകളില്‍ നിന്ന് കൂടി  ഞങ്ങളെ രക്ഷിക്കണമേ എന്നായി തീര്‍ന്നിരിക്കുന്നു..അടുത്തടുത് വരുന്ന കടല്‍ ആക്രമണങ്ങള്‍ കണ്ടു ഇവര്‍ ഇങ്ങനെ പ്രാര്തിചില്ലന്കിലെ അത്ഭുതപെടാനുള്ളൂ. എന്‍റിക്ക ലക്സിയിലെ നാവികര്‍ വെടി വെച്ച് കളിച്ചപ്പോള്‍ നഷ്ടപെട്ടത്  രണ്ടു ജീവനുകളാണ്. കൂടെ രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷകളും
   കടല്‍ കൊള്ളക്കാര്‍ എന്നതാണത്രെ  ഇവര്‍ക്ക് നേരെ വെടിയുതുര്‍ക്കാനുള്ള കാരണമായി പറയപ്പെടുന്നത്.അന്താരാഷ്‌ട്ര നാവിക സംഘടനയുടെ (IMO – International Maritime Organization) മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് കപ്പലിന്റെ നടപടി. ആത്മരക്ഷാര്‍ത്ഥം മാത്രമേ കച്ചവട കപ്പലുകള്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് നിയമം. അല്ലെങ്കില്‍ ജീവാപായം സംഭാവിക്കാവുന്ന, ആസന്നമായ എന്തെങ്കിലും അത്യാപത്ത് തടയാന്‍. കടലില്‍ വല വിരിച്ച് തങ്ങളുടെ ജീവനോപാധിയ്ക്കായി കാത്തിരിക്കുന്ന ഏതാനും മത്സ്യത്തൊഴിലാളികള്‍ ഇറ്റാലിയന്‍ കപ്പലിന് എന്ത് ആപല്‍ ഭീതിയാണ് നല്‍കിയത്‌. അതോ കടലില്‍ കാണപെടുന്ന ചെറുബോട്ടുകള്‍ എല്ലാം കടല്‍കൊല്ലക്കാരുടെതാണ് എന്നാണോ ഇവരുടെ ഭാഷ്യം. ഇറ്റാലിയന്‍ നാവികരുടെ ഈ ക്രൂരതയെ ഒരു കാരണം പറഞ്ഞും അവര്‍ക്ക് ന്യായീകരിക്കാന്‍ കഴിയില്ല എന്നത് വസ്തുതയാണ്. ഇനി ഇവര്‍ ഈ ചെയ്തിയില്‍ എന്തെങ്കിലും ന്യായവാദങ്ങള്‍ നിരത്തി രക്ഷപെടുകയാണെങ്കില്‍  അത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ കഴിവുകേടായി കണക്കാക്കി നമുക്ക്‌ സമധാനിക്കേണ്ടി വരും തീര്‍ച്ച.  
 
    കപ്പല്‍ ചാലുകളില്‍ നിന്ന് മാറി കടല്കൊള്ളക്കാരില്‍ നിന്ന് രക്ഷപെടാന്‍ എന്ന പേരില്‍ തീരങ്ങല്‍ക്കടുത് കൂടി കടന്നു പോകുന്ന വിദേശകപ്പലുകള്‍ക്കും എല്ലാം ആ കടല്‍ മേഖല ഉള്‍പെടുന്ന രാജ്യങ്ങളെ കുറിച്ച് വ്യക്തമായ ബോധം ഉണ്ടായിരിക്കേണ്ടതുണ്ട്.. ഒരു മുന്നറിയിപ്പും കൊടുക്കാതെ കടല്‍ കൊള്ളക്കാര്‍ എന്ന പേര് പറഞ്ഞു മത്സ്യ തൊഴിലാളികള്‍ക്ക്‌ നേരെ വെടി വെയ്ക്കുന്ന  പ്രവണതകള്‍ കൂടി  വരുന്നതിന്റെ കാരണം സമാനമായ പഴയ ദുരന്തങ്ങളില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനുള്ള കാലതാമസവും, അര്‍ഹമായ ശിക്ഷകള്‍ നല്‍കുന്നതിനും ഉള്ള നമ്മുടെ നിയമ സംവിധാനത്തിന്റെ പഴുതുകളും ഇതിനു ഒരു കാരണം തന്നെയാണ്... ഈ ക്രൂരതകള്‍ക്കെതിരെ നാം ഇനിയും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് എങ്കില്‍ ഇനിയും എന്‍റിക്ക ലക്സിയിലെ നാവികരെ പോലെ പലരും ഇന്ത്യക്കാരന്‍റെ നെഞ്ചിലേയ്ക്ക്‌ നിറയൊഴിച്ചു കളിക്കും. അവരുടെ വിനോദങ്ങള്‍ക്ക് ഇരയാകാന്‍ കുറേ പിങ്കുമാരും, ജസ്റ്റിന്‍മാരും, നമ്മുടെ കടലുകളില്‍ ഉണ്ടല്ലോ എന്ന് കരുതി നമ്മുടെ അധികാരികള്‍ക്ക്‌ സമാധാനിക്കാം.
 
    .2010 ഏപ്രിലില്‍  സമാനമായ ഒരു സംഭവം ഒമാനിലും ഉണ്ടായി അവിടെയും ഇരയായി തീരാന്‍ വിധിക്കപെട്ടതും ഒരു മലയാളി തന്നെയാണ്. തിരുവനന്തപുരം സ്വദേശിയായ രാജു ഒമാനില്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ്‌ മരിച്ചത്.. മത്സ്യബന്ധനം നടത്തുകയായിരുന്ന ഇവര്‍ക്ക് നേരെ ഒരു മുന്നറിയിപ്പും കൂടാതെ കപ്പലില്‍ നിനും വെടി വെയ്ക്കുകയാണ് ഉണ്ടായിരുന്നത്. ആ ചെറിയ ബോട്ടില്‍ ഉണ്ടായിരുന്ന മറ്റു മലയാളികള്‍ക്കും  പരിക്കേറ്റിരുന്നു.  എന്നാല്‍ ഒമാനില്‍ ചെറിയ ബോട്ടുകളില്‍ വിദേശികള്‍ മത്സ്യ ബന്ധനം നടത്തുക എന്നത് നിയമവിരുദ്ധം ആണ്. കടലില്‍ അപകടം ഉണ്ടായാല്‍ പോലും ഒന്ന് പരാതി പെടുവാന്‍ പോലും കഴിയാത്ത അവസ്ഥ നില നില്കുംപോഴും ഉപജീവനത്തിനായി ഇന്നും ഒരുപാടു മലയാളികള്‍ ഒമാനില്‍  കടലിനോടു മല്ലടിക്കുന്നുണ്ട്.. ഈ വിഷയത്തില്‍ ഇന്ത്യന്‍ എമ്പസി മൌനം പാലിക്കുയാണ് ചെയ്തത്. തക്കതായ നഷ്ടപരിഹാരം പോലും ജോയിക്ക് ലഭിച്ചിട്ടില്ല  അന്ന് ഒരു മാധ്യമങ്ങളും ഇതൊരു വാര്‍ത്തയായി കൊണ്ടാടിയില്ല എന്ന് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടത് ഉണ്ട്..
 
     .ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റു രണ്ടു മത്സ്യതൊഴിലാളികള്‍ മരണപെട്ടത്തിന്‍റെ നോവ്‌ മാറുന്നതിനു മുന്‍പേ വീണ്ടും  ഒരു ദുഖവാര്‍ത്ത  അവരെ തേടിയെത്തി. ആഴക്കടലില്‍ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചു അഞ്ചു  പേര്‍ക്കാണ് ജീവന്‍ നഷ്ടപെട്ടത്. കടലില്‍ കാറ്റും കോളും  പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന തൊഴിലാളികള്‍ ഇന്ന് കൂടുതല്‍ ഭയപെടുക ഏതു  നിമിഷവും തങ്ങളുടെ  നെഞ്ചിലേയ്ക്ക് പാഞ്ഞു വരാവുന്ന വെടി ഉണ്ടകളും  , തങ്ങളുടെ ചെറു ബോട്ടുകള്‍ക്ക്‌ മീതെ കയറി വന്നേക്കാവുന്ന കൂറ്റന്‍ കപ്പലുകളെയുമാണ് ഇവര്‍ ഭയപെടുന്നത്. അഞ്ചുപേരുടെ മരണത്തിനിടയാക്കിയ കപ്പലിനെ ചെന്നൈയിലെയ്ക് കൊണ്ടു വന്നു പരിശോധിക്കുയാണ്. എന്നാല്‍ ഇവിടെയും ഉണ്ടാകുക പതിവ് പരിശോധനകള്‍ക്ക് ശേഷവും തുടര്‍നടപടികള്‍ ഒന്നുമുണ്ടാകാതെ ആ കപ്പലും തീരം വിട്ടു ആഴക്കടലിന്റെ അഗാതതയിലെയ്ക്ക്  മറയും എന്നതില്‍ സംശയമില്ല. കാരണം ഇതിനു മുന്‍പ്‌ സംഭവിച്ച അപകടങ്ങളുടെയും സ്ഥിതി ഇത് തന്നെയായിരുന്നു. നീണ്ടകര മേഖലയില്‍ മാത്രം ഇത് എട്ടാമത്തെ തവണയാണ് കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് മുങ്ങി ദുരന്തങ്ങള്‍ സംഭവിക്കുന്നത്. എട്ട് അപകടങ്ങളിലായി 16 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഈ ബോട്ടുകളിലെല്ലാം ഇടിച്ച കപ്പലുകളെ പിടിക്കാന്‍ പോയിട്ട്, ഇടിച്ച കപ്പല്‍ ഏതാണെന്ന് സ്ഥിരീകരിക്കാന്‍ പോലും അധികൃതര്‍ക്ക് സാധിച്ചിട്ടില്ല,.
 
    .  ചെറു ബോട്ടുകള്‍ ഉള്‍കടലില്‍ മത്സ്യ ബന്ധനത്തിന് പോകുന്നതാണ് അപകടകാരണം ഏന് പറയാന്‍ കഴിയില്ല... കരയോടു ചേര്‍ന്ന്  മത്സ്യ സമ്പത്ത് കുറഞ്ഞത് തന്നെയാണ് ആഴക്കടല്‍ മത്സ്യ ബന്ധനങ്ങളിലെക് ചെറു ബോട്ടുകള്‍ വരെ തയ്യാരാകുന്നതിന്റെ കാരണം. അതല്ലങ്കില്‍ കടല്‍ തീരത്ത്തിരുന്നു ഞണ്ട് പിടിക്കല്‍  ആയിരിക്കും ഇവര്‍ക്ക് ഇതിനേക്കാള്‍ ലാഭകരമായ ജോലി.. കപ്പല്‍ ചാലുകളില്‍ ബോട്ടുകളെ നങ്കൂരമിട്ടു കൊണ്ടു തൊഴിലാളികള്‍ ഉറങ്ങാറില്ല. അവര്‍ക്ക്‌ കപ്പല്‍ ചാലുകളെ കുറിച്ച്  വ്യക്തമായ ധാരണകള്‍ ഉണ്ട്. രാത്രി കടലില്‍ വലയെരിഞ്ഞിട്ടു  മനസ്സില്‍ പ്രതീക്ഷകളുടെ വേലിയെറ്റവുമായി ബോട്ടില്‍ മയങ്ങുന തൊഴിലാളികളുടെ ഉറക്കത്തിലെ ദുസ്വപ്നങ്ങള്‍ തന്നെയാണ് തങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുന്ന ഭീമാകാരമായ കപ്പലുകള്‍. ആയത് കൊണ്ടു തന്നെ സ്ഥിരമായി കപ്പലുകള്‍ പോകുന്ന പാതകള്‍ വ്യക്തമായി  അറിയാവുന്ന  തൊഴിലാളികള്‍ ആ പാതയില്‍ നിന്ന് മാറി മാത്രമേ  തങ്ങളുടെ ബോട്ടുകളെ നങ്കൂരമിട്ടു ഉറപ്പിക്കാറുള്ളൂ. അപ്പോള്‍ ഇങ്ങനെയുള്ള കൂട്ടി മുട്ടലുകള്‍ ഉണ്ടാകാനുള്ള പ്രധാന കാരണം. കപ്പലുകള്‍ അശ്രദ്ധമായി വഴിവിട്ടു സഞ്ചരിക്കുന്നത് തന്നെയാണ്.. അപകടം സംഭവിക്കുമ്പോള്‍ കപ്പല്‍ ചാലുകളില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുമായാണ് കപ്പല്‍ കൂട്ടിമുട്ടിയത്‌ എന്ന് കപ്പല്‍ മുതലാളിമാരുടെ പ്രസ്താവനയും ഉണ്ടാകും. അതോടെ എല്ലാം ശുഭം. ആ സമയം നാട്ടില്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ കൂടുതല്‍ ശ്രധാലുക്കള്‍ ആകണമെന്ന് നമ്മുടെ സര്‍ക്കാരുകള്‍ക്ക്‌ ഒരു മുന്നറിയിപ്പ്‌ നല്‍കി പ്രശനം രമ്യമായി പരിഹരിക്കും. അപ്പോഴും എല്ലാം നഷ്ടപെട്ടുവരുടെ  കണ്ണുനീര്‍ മാത്രം ബാക്കിയാകും.
 
 
       കഴിഞ്ഞ എല്‍ ഡി എഫു സര്‍ക്കാരിന്‍റെ  കാലത്ത് കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ജീവല്‍ സുരക്ഷ ഉറപ്പാക്കുന്നതിന് സമഗ്ര കടല്‍ സുരക്ഷാ പദ്ധതി നടപ്പിലാക്കിയിരുന്നു. 8000 യന്ത്രവല്‍കൃത വള്ളങ്ങളിലെ തൊഴിലാളികള്‍ക്ക്   പതിനയ്യായിരം   രൂപ വില വരുന്ന സുരക്ഷാ കിറ്റുകള്‍ ആണ് വിതരണം ചെയ്യും എന്നരിയിചിരുന്നത്.18.85 കോടി   രൂപയാണ് ഇതിനായി വകയിരുത്തിയത്.. ഐ.എസ്.ആര്‍.ഒ. വികസിപ്പിച്ചെടുത്ത ആധുനിക സാങ്കേതിക വിദ്യ മത്സ്യത്തൊഴിലാളികളുടെ ജീവന്‍ സുരക്ഷയ്ക്ക് ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതി ഇന്‍ഡ്യയില്‍ ആദ്യമായാണ് എന്നായിരുന്നു കേരള സര്‍ക്കാര്‍ വാദം. പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുന്ന സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഇതുപോലെ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്കിലും ജാഗരൂകരാകും എന്ന് പ്രതീക്ഷിക്കാം.  
  
      രാജ്യത്തെ പൌരന്മാരുടെ നെഞ്ചിലേയ്ക്ക് അഹന്തയുടെ വെടിയുണ്ടകള്‍ പായിച്ച ഇറ്റാലിയന്‍ നാവികര്‍ക്ക് ഗസ്റ്റ്‌ ഹൗസ്‌ സജ്ജീകരണങ്ങളും ഇറ്റാലിയന്‍ ഭക്ഷണവും ഓഫര്‍ ചെയ്യുന്നവര്‍ ഒന്നോര്‍ത്താല്‍ നന്നായിരിക്കും. കൊലയാളികളെ രക്ഷിക്കാന്‍ ഇറ്റലി കാണിക്കുന്ന ഈ ഉത്സാഹം നമ്മുടെ ഭരണകൂടം കണ്ടു പഠിക്കേണ്ടത്. കടലില്‍ വഴി തെറ്റി മറ്റു രാജ്യാതിരതിയില്‍ എത്തിപെടുന്ന ഇന്ത്യന്‍ തൊഴിലാളികളെ തിരികെ കൊണ്ടു വരുന്നതിനു പോലും മടി കാണിക്കുന്ന ഭരണാധികാരികളുടെ   നാട്ടിലാണ് രണ്ടു കൊലയാളികളെ രക്ഷിച്ചു കൊണ്ടു പോകുവാനായി ഇറ്റാലിയന്‍ മന്ത്രി കേരളത്തിലെ കൊതുക് കടി കൊള്ളുന്നതോര്‍ക്കണം..
 
  

Thursday, March 8, 2012

“ആടിനെ പട്ടിയാക്കുമ്പോള്‍ “

  


നമ്മുടെ രാജ്യത്തിന്‍റെ  നീതിന്യായ വ്യവസ്ഥയുടെ ഇന്നത്തെ നീതി നിര്‍വഹണ വ്യവസ്ഥിതിയുടെ ചില ഇടപെടലുകള്‍ കാണുമ്പോള്‍  പഴയ ഒരു കഥ ഓര്‍മ്മവരുന്നു.  ,തന്‍റെ ദേശത്തെ ഒരു ആട്ടിടയന്‍റെ ആട്  ചാവാന്‍ കാരണമായ ഇടിഞ്ഞു വീണ മതിലിന്‍റെ ഉടമയ്കെതിരെ വന്ന പരാതി വളരെ വിദഗ്ദമായി പ്രതിയായ തന്‍റെ സുഹൃത്തിനു വേണ്ടി രാജാവ് നീതിപൂര്‍വകം എന്ന് തോന്നിക്കുന്ന രീതിയില്‍ ശിക്ഷ നടപ്പാക്കുന്ന സംഭവം, ആട് ചാവാന്‍ കാരണം ആയ, ആടിനെ ആട്ടിടയനു വിറ്റ ആളെ തൂക്കി കൊല്ലാന്‍ വിധി പറയുന്ന സംഭവം, പക്ഷെ തൂക്കു കയര്‍ നീതി നിഷേധത്തിനെതിരെ അയാളുടെ കഴുത്തില്‍ പാകമാവാത്ത രീതിയില്‍ ചെറുതായി കിടന്നു പ്രതിഷേധിച്ചു , നീതി നടപ്പാക്കാന്‍ പിന്നെ നമ്മുടെ രാജാവ് ഒട്ടും അമാന്തിച്ചില്ല , വഴിയെ പോകുന്ന ആ കൊലക്കയരിന്‍റെ കുടുക്കിനു പാകമായ തലയുള്ള മനുഷ്യനെ തൂക്കിലെറ്റുകയും ചെയ്ത് ആശ്വാസം കൊണ്ടു. കയറിനു രണ്ടാമതൊരിക്കല്‍ പ്രതിഷേധിക്കാന്‍ പോലും ആയില്ല.ഈ  കഥയിലെ രാജാവും,പരാതിക്കാരനും,പ്രതിയും,കയറും,തല ചെറുതായി പോയതിനാല്‍ മരണം പുല്കേണ്ടിവന്ന വഴി പോക്കന്‍ എല്ലാം നമ്മുടെ വര്‍ത്തമാന  ഇന്ത്യയിലെ യഥാര്‍ത്ഥ മുഖങ്ങലാണ് .  
    
        സമാനമായ സംഭവത്തിലെ  ഒടുവിലത്തെ ഇരയാണ്   മുഹമ്മദ്‌ അമീര്‍ ഖാന്‍. ഭീകരവാദി എന്ന് മുദ്രകുത്തി കഴിഞ്ഞ പതിനാലു വര്ഷം തന്റെ ജീവിതം കാരാഗ്രഹത്തിന്‍റെ  ഇരുള്‍ വീണ രണ്ടു ചുവര്കള്‍ക്കുള്ളില്‍ ജീവിതം  ഹോമിച്ചു തീര്‍ക്കാന്‍ വിധിക്കപെട്ട സാധാരണക്കാരന്‍..  പിതാവിനൊപ്പം കളിപ്പാട്ടകട നടത്തി ഉപജീവനം നടത്തിയിരുന്ന ഒരു പതിനെട്ടുകാരന്‍... 1998 ഫെബ്രുവരി 20 അമീര്‍ഖാന് തന്‍റെ  ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ദിനമാണ്. ഏറെക്കാലമായി തന്നെ അലട്ടികൊണ്ടിരുന്ന   മൂത്രക്കല്ലിനു മരുന്നു തേടി ബഹാദൂര്‍ ഖറിലെ ഹക്കീമിനടുത്തേക്കു പോകുമ്പോഴാണ് അമീര്‍ 'തീവ്രവാദി' എന്ന് മുദ്രകുത്തി അറസ്റ്റിലാകുന്നത്..തുടര്‍ന്നു ഡല്‍ഹിയിലും പരിസരങ്ങളിലും നടന്ന ബോംബ് സ്‌ഫോടന പരമ്പരകളുടെ മുഖ്യ ആസൂത്രകന്‍ ആക്കി പോലീസ്‌ ഇയാളെ മാറ്റുകയാണ് ചെയ്തത്.കൂടാതെ 1996 ഡിസംബറിനും 1997 ഒക്ടോബറിനുമിടയില്‍ ഡല്‍ഹി, രോഹ്തക്, സോനാപട്ട്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ അമീര്‍ പ്രതിചേര്‍ക്കപ്പെട്ടു. 1997ലാണ് അമീര്‍ സംജോത എക്‌സ്പ്രസില്‍ പാകിസ്ഥാനിലുള്ള തന്റെ സഹോദരിയെ     കാണാന്‍ പോയതിനാല്‍ പാകിസ്ഥാനിയായി ചിത്രീകരിക്കപെട്ട ഒരു  ഹതഭാഗ്യന്‍. അന്ന് ഇല്ലാഭീകരകുറ്റങ്ങള്‍ ഇടെഹതിനെ  തലയില്‍ കെട്ടിവയ്ക്കുകയും  ഒരു രാജ്യദ്രോഹിയായി ചിത്രീകരിച്ചു ജയിലടക്കുയും ചെയ്തിട്ട് നീണ്ട പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം നിരപരാധി എന്ന് കണ്ടു പുറത്തേയ്ക്ക് വിടുന്നു..ഒടുവില്‍ നീതി ദേവത കണ്ണ് തുരനന്തില്‍ നമുക്ക്‌ അഭിമാനിക്കാം.അപ്പോഴും തന്‍റെ ജീവിതത്തിന്‍റെ ഏറിയ പങ്കും തടവറയില്‍ ജീവിച്ചു തീര്‍ക്ക്കാന്‍ വിധിക്കപെട്ട, നിയമത്തിന്‍റെ ദയനീയതയോര്ത്ത് വിലപിക്കുന്നുണ്ടാകാം അമീര്‍.  ഒരു പക്ഷെ നഷ്ടപെട്ടുപോയ യൌവനം ആയിരിക്കില്ല അദേഹത്തിന്റെ മനസ്സുകളെ അലട്ടുക.നിരപരാധിയായിരുന്നിട്ടും തീവ്രവാദി എന്ന പാപഭാരം പേറാന്‍ വീധിക്കപെട്ടവന് ആയതാണ് അമീറിനെ വേദനിപ്പിക്കുക. അമീര്‍ മാത്രമല്ല  അബ്ദുള്‍നാസര്‍ മഅദനിയ്ക്ക് നേരിടേണ്ടി വന്നതും ഇതേ അവസ്ഥ തന്നെയാണ്. ജീവിതത്തിന്റെ സുവര്‍ണ്ണ കാലം നഷ്ടപ്പെട്ട് പോയവര്‍ മാത്രവുമല്ല കുറ്റക്കാരനായി വിധിയെഴുതിയിട്ടു നീണ്ട കാലത്തിനു ശേഷം നിരപരാധി എന്ന് പറഞ്ഞാലും അത്രയും കാലം അപരാധി എന്ന വിളികേള്‍ക്കേണ്ടിവന്നവരാനിവര്‍ ആ വേദന ഏതു വിധികല്‍ക്കാന് മായ്ക്കാന്‍ കഴിയുക?..


          വീണ്ടും അമീര്‍ഖാന്മാരെയും മഅദനി മാരെയും സൃഷ്ടിച്ചെടുക്കാന്‍  പോലീസ്‌ സദാപരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അവര്‍ മെനഞ്ഞെടുക്കുന്ന അപസര്‍പ്പകഥയിലെ കതാപാത്രമാകാന്‍ ഇപ്രാവശ്യം ഭാഗ്യം കിട്ടിയ ഹതഭാഗ്യനാണ് ഷമീര്‍.റിപ്പപ്ലിക് ദിനത്തോടനുബന്ധിച്ച് ദല്‍ഹി പോലീസ്‌ പുറത്തിറക്കിയ ഭീകരരുടെ ലിസ്റ്റില്‍ ഷമീര്‍ കെ പി സാബിര്‍  എന്നീ പേരുകള്‍  ഉള്ള മലയാളികളായ രണ്ടു  പേര്‍ ഉണ്ട് എന്ന് വാര്‍ത്ത വന്നു അല്പം താമസിയാതെ തന്നെ ബാന്ഗ്ലൂര്‍ സ്ഫോടനകേസിലെ പ്രതിയായ മലയാളിയായ ഷമീര്‍ ദല്‍ഹിയില്‍ അരസ്ട്ടിലായെന്നും റിപ്പപ്ലിക് ദിനാഘോഷത്തില്‍ അക്രമം നടത്തുക എന്നതായിരുന്നു  ലക്‌ഷ്യം എന്നും  പോലീസ്‌ പറയുകയുണ്ടായി..അപ്പോള്‍ തന്നെ രാവിലെ വായനക്കാരന് മംഗളം നേര്‍ന്നു കൊണ്ടു വരുന്ന ഒരു പത്രത്തില്‍ ഇദേഹത്തിന്റെ തീവ്രവാദ ബന്ധത്തിന്റെ ഞാട്ടിക്കുന്ന കഥകള്‍ ആണ് പുറത്തു വന്നത്. എന്നാല്‍ ഈ സംഭവത്തെ കുറിച്ച് ദല്‍ഹി പോലീസ്‌ പറഞ്ഞു നാവ് വായ്ക്കകത്ത് ഇടുന്നതിനു മുന്‍പേ ഷമീര്‍ അറസ്റ്റിലാകുന്നത് ദല്‍ഹിയില്‍ അല്ലാ എന്നും ദുബായില്‍ വെച്ചേ ഇദേഹത്തെ അറസ്റ്റ്‌ ചെയ്തെന്നും വാര്‍ത്തകള്‍ വന്നു തുടങ്ങിയിരുന്നു... . ഷമീറിനെ ദുബായില്‍ വെച്ച് ആണ് അറസ്റ്റ്‌ ചെയ്യപെട്ടത്‌.രണ്ടായിരത്തി എട്ടുമുതല്‍ സൌദിയില്‍ കഴിഞ്ഞ ഷമീര്‍  അവിടെ നിന്നും പൊതുമാപ്പില്‍ നാട്ടിലെതുകയും രണ്ടു വര്ഷം മുന്‍പ്‌ പുതിയ ഒരു പാസ്പോര്‍ത്റ്റ്‌ എടുത്ത്‌ ദുബായില്‍ പോയത് അന്ന് പോകുമ്പോഴും പാസ്പോര്‍ട്ടിന് അപേക്ഷിക്കുംപോലും ഈ കേസുകളുടെ കാര്യങ്ങള്‍ ഒന്നും ആരും സൂചിപ്പിച്ചിരുന്നില്ല എന്നതാണ്.. ദുബായില്‍ സ്വന്തം കുടുംബത്തോടൊപ്പം കഴിഞ്ഞു വരികയായിരുന്ന  ശമീരിനെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ദുബായില്‍ വെച്ച് അറസ്റ്റ്‌ ചെയ്യുകയാണ് ഉണ്ടായത്. ഈ സത്യം എന്ത് കൊണ്ടു പുറം ഒകം അറിഞ്ഞു എന്ന് ചോദിച്ചാല്‍അറസ്റ്റ്‌ ചെയ്തു കൊണ്ടു പോകും വഴി ഷമീര്‍ അടെഹതിനെ സുഹൃത്തിനെ വിളിച്ചു  വിളിച്ചു ഭാര്യയെ നാട്ടിലെക്കയ്ക്കാനും ഞാന്‍ പോലീസ്‌ പിടിയിലാണ് എന്ന് പറയുകയും ചെയ്തു.ഒരു പക്ഷെ ഇങ്ങനെ ഒരു ഫോണ്‍ വിളി ഉണ്ടായിരുന്നെനില്ലന്കില്‍ ദല്‍ഹി പോലീസ്‌ പറഞ്ഞത് പോലെ ദല്‍ഹിയില്‍ നിന്നും അറസ്റ്റ്‌ ചെയ്യപെട്ട ഭീകരനായി ഷമീര്‍ മാറുമായിരുന്നു.. അന്ന് അറസ്റ്റ്‌ ചെയ്യപെട്ട ഷമീര്‍ ഇപ്പോള്‍ എവിടെയാണ് എന്നാ ചോദ്യം ഇപ്പോഴും ബാക്കിനില്‍ക്കുന്നുണ്ട്.  
      

        ഇത് പോലെ ഒരുപാടു പേര്‍ ഇന്നും നരകയാതന അനുഭവിച്ചു ജയിലരകള്‍ക്കുള്ളില്‍ കഴിഞ്ഞു കൂടുന്നുണ്ട്. മക്കാ മസ്ജിദ്‌ സ്ഫോടനത്തില്‍ പ്രതികളെന്നു പറഞ്ഞു പോലീസ്‌ പിടിച്ച് കൊണ്ടു പോയ കലീമിനും ബാക്കിയുള്ളവരും നിരപരാധികളാണ് എന്ന് മനസ്സിലാക്കാന്‍ ഒരു അസീമാന്ദ കുറ്റസമ്മതം നടത്തേണ്ടി വന്നു. ഇനിയും കുറ്റസമ്മതം നടത്താന്‍ അസീമാന്ധമാര്‍ ഏറെയാണ്. ഇവര്കൂടി തയ്യാറായാല്‍ ആയിരകണക്കിന് വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് അവരുടെ നിരപാരിത്വം തെളിയിക്കാനാകും.പക്ഷെ എന്ത് കൊണ്ടോ അങ്ങനെ ഒന്നുണ്ടകുന്നില്ല. കുറ്റസമ്മതം എന്നത് പോട്ടെ തെളിവുകളുടെ പിന്‍ബലത്തില്‍ അറസ്റ്റ്‌ ചെയ്യപെട്ട ഹിന്തുത്വ തീവ്രവാദികള്‍ ഇനും സമൂഹമധ്യത്തിലൂടെ  സൊയര്യവിഹാരം നടത്തുമ്പോഴും നീതിദേവത കണ്ണടച്ചു പിടിക്കുന്നതാണ് നമുക്ക്‌ കാണാന്‍ കഴിയുന്നത് ..
 .

      ഒന്നും ഇവരില്‍ അവസാനിക്കുന്നില്ല. രാജ്യത്തു നടന്നതും , വരാന്‍ പോകുന്നതുമായ സ്ഫോടനങ്ങളില്‍ അവിശ്യാനുസരണം ഉപയോഗിക്കാന്‍ മലെഗാവിനു ശേഷം  സ്ഫോടനങ്ങളുടെ ക്രെഡിറ്റ്‌ ഇരുപത്തി എട്ടില്‍ പതിനാറും ചിലര്‍ കൊണ്ട് പോയീ എങ്കിലും  ഡിമാന്‍ഡ് സപ്ലൈ പ്രശ്നങ്ങള്‍ നിലവിലുള്ളത് കൊണ്ട് കുറച്ചു തീവ്രവാദികളെ  അടിയന്തിരമായി കിട്ടേണ്ടതുണ്ട് ... അതിനു വേണ്ടി ഇരുട്ടത്ത് തവളകളെ പിടിക്കുന്ന മാതിരി  പോലീസ്‌ ഇറങ്ങുന്ന കാഴ്ചകളാണ് നാം ബട്ലാ ഹൌസില്‍ കണ്ടത്‌. ഇസ്രായേല്‍ എംബസിയുടെ കാര്‍ ബോംബ്‌ സ്ഫോടനത്തിലെ പ്രതികളെ പിടിക്കാന്‍ എന്നാ വ്യാജേനെ ഉറങ്ങികിടക്കുന്ന മനുഷ്യരുടെ ഇടയിലേയ്ക്ക് ഇരുളിന്റെ മറവില്‍ വീടുകളിലെ വാതിലുകള്‍ ചവിട്ടിപൊളിച്ചു കടന്നു വന്ന പോലീസ്‌ നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിന് മുന്നില്‍ നാണം കേടുന്നതാണ് നാം കണ്ടത്... നിരപരാധികളായ ഒരു പറ്റം ചെറുപ്പക്കാരെ പിടിച്ച് കൊണ്ടു പോയി ആ സ്ഫോടനത്തിലെ പ്രതികളെ ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു പോലീസ്‌ അജണ്ട. എന്നാല്‍ അതിനു വിലങ്ങുതടിയായത് നാട്ടുകാര്‍. ഇവരുടെ ഫലപ്രദമായ ഇടപെടലിനെ എത്ര സല്യുട്ട് ചെയ്താലും മതിയാകില്ല ... അല്ലെങ്കില്‍ പതിനാലു വര്ഷം കഴിഞ്ഞു പുറത്തിറങ്ങിയ മറ്റൊരു അമീര്‍ഖാന്‍ മാരായി ഇവര്‍ മാറിയേനെ. അല്ലങ്കില്‍ ഏറ്റുമുട്ടല്‍ കൊലപാതങ്ങളിലെ ഭീകരവാടികലായോ,രാജ്യത്ത് നടക്കുന്ന സ്ഫോടനകെസുകളിലെ പ്രതികളായി അറസ്റ്റ്‌ ചെയ്യപെട്ട “തീവ്രവാദികളുടെ ലിസ്റ്റില്‍ ഇവരുടെ പേരുകള്‍ നമുക്ക്‌ വായിക്കാമായിരുന്നു..ഈ ആര്‍ജവ ബോധം ഇവര്‍ മുന്നേ കാണിച്ചിരുന്നെങ്കില്‍ ഒരു പാടു നിരപാരധികള്‍ ഇന്ന് കരാഗ്രഹത്തില്‍ കഴിഞ്ഞു കൂടുമായിരുന്നില്ല.  അവസാനം വന്നു ചേര്‍ന്ന ഈ ധീരതയ്ക്ക് ഒരുപാടു ശുഭ സൂചനകള്‍ നമുക്ക്‌ നല്‍കുന്നത് തന്നെയാണ്. 

       ആടിനെ പട്ടിയാക്കാന്‍ മിനക്കെടുന്ന പോലീസിന്‍റെ ചിലഒളിയജണ്ടകള്‍ തുടര്‍ന്നു വരുന്നതായാണ് കാണാന്‍ കഴിയുക.. ദല്‍ഹിയിലെ മുസ്ലീങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്ത് വന്നു ബട്ല ഹൌസില്‍ കണ്ടത് പോലെ നിരപരാധികളായ രണ്ടു മുസ്ലിം ചെറുപ്പക്കാരെ തട്ടികൊണ്ടുപോകുവാനുള്ള പോലീസ്‌ ശ്രമം നാട്ടുകാരുടെ ധീരമായ ഇടപെടലിന് മുന്നില്‍ അമ്പേ പരാജയപെടുകായിരുന്നു.പോലീസ്‌ വന്ന വാഹനത്തില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡുകള്‍ വരെ ഉണ്ടായിരുന്നു എന്ന് കാണുമ്പോള്‍ ഇവരുടെ നിഗൂഡതാല്പര്യങ്ങലുടെ വ്യാപ്തി എത്രത്തോളം അപകടകരം എന്നതിന് വേറെന്താണ് തെളിവായി വേണ്ടത്.   കഴിഞ്ഞവര്‍ഷം ജുലൈയിലുണ്ടായ മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ടു തഖി അഹ്മദിനെ കസ്റഡിയിലെടുക്കാനെത്തിയ മൂന്നു മുംബൈ എ.ടി.എസ് ഉദ്യോഗസ്ഥരെ ഡല്‍ഹി പോലിസ് പിടികൂടി, തഖി അഹമ്മദ് തന്റെ നിരപരാധിയായ സഹോദരന നഖി ബിനേ മുംബൈ സ്ഫോടനത്തില്‍ പ്രതി ആക്കിയതിനെതിരെ മുംബൈ എ ടി എസ് നെതിരെ പരാതി കൊടുക്കുകയും , നിയമപോരാട്ടം നടത്തുകയും ചെയ്തതാണ് , ത ഖി അഹമ്മദ് നെ കുടുക്കാന്‍ അവര്‍ മുതിര്‍ന്നത് ..      ഇങ്ങനെ പക വീട്ടലുകള്‍ തുടര്‍ക്കഥയായി മാറുകയും. നിയമം സംരക്ഷിക്കെന്ടവര്‍ തന്നെ നിരപരാധികളെ പിടിച്ച് കൊണ്ടു പോയി പ്രതികളാക്കി മാറ്റുകയും  ചെയ്തു കൊണ്ടിരിക്കുമ്പോള്‍   യഥാര്‍ത്ഥ പ്രതികള്‍ നമുക്ക് ചുറ്റുമിരുന്നു എല്ലാവരെയും വിഡ്ഢികളാക്കിയതിന്‍റെ പുച്ഛം നിറഞ്ഞ ചിരിയോടെ പുതിയ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടാവും..

      രാജ്യത്ത് നടന്ന പല സ്ഫോടങ്ങളിലും തങ്ങളുടെ കൈകള്‍ ഉണ്ടായിരുന്നു എന്നാ സത്യം ഒന്നൊന്നായി തെളിഞ്ഞു കൊണ്ടുവരുമ്പോള്‍ മുഖം രക്ഷിക്കാനായി സംഘപരിവാരം അവരുടെ ആജ്ഞാനുവര്തികലായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് റെഡിമെയ്ഡ് ഭീകരവാദികളെ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിനായി നിരപരാധികളെ തേടി പോലീസ്‌ പരക്കം പായുന്നു. സത്യം എക്കാലവും മൂടി വെയ്ക്കാന്‍ കഴിയിലല്ലോ. രാജ്യത് നടന്ന പല സ്ഫോടനങ്ങളുടെയും പിന്നിലുള്ള സംഘപരിവാര കരങ്ങള്‍  ഇന്ന് നിയമത്തിന്‍റെ മുന്നിലുണ്ട് ഇനി വേണ്ടത് സംവാദങ്ങളും സെമിനാരുകലുമല്ല. രാജ്യത്തെ അസ്ഥിരപെടുത്തുന്ന ഈ സംഘപരിവാര  ഭീകരരെ കല്തുരുങ്കിലടയ്ക്കാനുള്ള ആര്ജ്ജവമാണ് ഭരണകൂടം കാണിക്കേണ്ടത് അല്ലങ്കില്‍ ഇവര്‍ വീണ്ടും നമ്മുടെ രാജ്യത്തിന്റെ അഖണ്ടതയുടെ നെഞ്ചില്‍ ത്രിശൂലം കയറ്റിയിട്ടു മാറി നിന്ന് ഒരു വിഭാഗത്തിനെതിരെ വിരല്‍ചൂണ്ടും. ഇവരാണ് തീവ്രവാദികള്‍ എന്ന്.. അത് തന്നെയാണ് അവര്‍ ചെയ്തു വന്നിരുന്നത്. അന്ന് മുസ്ലീങ്ങള്‍ക്ക് നേരെ ചൂണ്ടിയിരുന്ന വിരലുകള്‍ ഇന്ന് അവര്‍ക്ക്‌ നേരെ തിരിയുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അപ്പോഴും  തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിറച്ച സഞ്ചികള്‍ വണ്ടിയുടെ  ഡിക്കിയില്‍ ഒളിപ്പിച്ചു പോലീസ് മുസ്ലിം യുവാക്കള്‍ മക്കളായി ഉള്ളവരുടെ വീടിന്റെ വാതിലുകള്‍ ചവിട്ടിപോളിക്കും .. മാധ്യമങ്ങള്‍ ആടിനെ  പേപ്പട്ടിയാക്കി  നിരത്തിലിറക്കി പൊതുജനങ്ങളെ കൊണ്ട്  കല്ലെറിയിക്കും  അപ്പോഴും ഗുജറാത്തിലെ കത്തിയെരിഞ്ഞ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം നീതി കിട്ടാതെ പിടഞ്ഞു കരയുന്നുണ്ടാവും ...

Sunday, February 19, 2012

“രാജ്യം ഇവരുടേത് കൂടിയാണ്”


            
 
             ഒരാള്‍ ദരിദ്രനായി ജനിക്കുന്നത് അവന്‍റെ കുറ്റം കൊണ്ടല്ല. എന്നാല്‍ ഒരാള്‍ ദരിദ്രനായി മരിക്കുന്നത് അവന്‍റെ കുറ്റമാണ്”. കമ്പ്യൂട്ടര്‍ വ്യവസായ ഭീമന്‍ ബില്‍ ഗേറ്റ്സിന്‍റെ വാക്കുകളാണിത്.എന്നാല്‍ ഈ വാക്കുകള്‍ ചിലയിടങ്ങളില്‍ പരാജയപെടുന്നതായി കാണാം.  ചിലര്‍ ദരിദ്രനായി ജനിക്കുന്നതും ദരിദ്രനായി തന്നെ മരിക്കുകയും  ചെയ്യുന്നതു അവരുടെ കുറ്റം കൊണ്ടല്ല. രാജ്യത്തെ അനേകം ചേരികളില്‍, അഭയാര്‍ഥി ക്യാമ്പുകളില്‍   ദാരിദ്യത്തിലേയ്ക്ക് ജനിച്ചു വീഴുന്ന കുട്ടികള്‍, പിറന്നു വീണ കുഞ്ഞുങ്ങള്‍  അമ്മിഞ്ഞപാലിനായി മാതാവിന്‍റെ മാറിടത്തിലേയ്ക്ക് തലചേര്‍ത്ത് വെയ്ക്കുമ്പോള്‍ അവിടെ അമ്മിഞ്ഞപാലിനു പകരം മാതാവിന്‍റെ കണ്ണില്‍ നിന്നിറ്റുവീഴുന്ന കണ്ണുനീര്‍ തുള്ളികളാണ്‌  അവരെ സ്വീകരിക്കുക. പട്ടിണി കിടക്കുന്ന അമ്മയുടെ നെഞ്ചില്‍ മുലപ്പാലിനു ക്ഷാമമായിരുന്നപ്പോഴും  . ഒരിക്കലും വറ്റാത്ത  കണ്ണുനീര്‍  ധാരാളമായിരുന്നു. ഇവിടെ ആരാണ് തെറ്റുകാര്‍.. മാതാവിന്‍റെ ഉദരത്തിലെ ഇടുങ്ങിയ തടവറയില്‍ നിന്നും വിശാലമായ ഭൂമിയിലേയ്ക്ക് സന്തോഷത്തിന്റെ ചെറിയ കരച്ചിലുമായി കടന്നു വന്ന ആ കുട്ടിയോ അതോ വിശപ്പിന്‍റെ കാഠിന്യത്തില്‍ ഉറക്കം വരാത്ത ഏതോ രാത്രികളില്‍ തന്‍റെ ശരീരത്തിന്റെ മോഹങ്ങള്‍ക്ക് ശമനം നല്‍കിയ ആ സ്ത്രീയോ.അതല്ല. വിശനിരിക്കുന്ന ഭാര്യക്ക്‌ ആഹാരം നല്‍കാന്‍ സാധിക്കാതെ വിഷണ്ണനായിരിക്കുംപോഴും വയറിലെ വിശപ്പിനെക്കാലും ശരീരം ആഗ്രഹിച്ചതിനു പ്രാധാന്യം നല്‍കി  ആ കുഞ്ഞിനു ജന്മം നല്‍കാന്‍ കാരണക്കാരനായ  പിതാവോ ,ആരാണ് തെറ്റുകാരായി മാറുന്നത്..
   ഇതേ അവസ്ഥയെ പ്രതിനിതീകരിക്കുന്ന അനേകം ജീവിതങ്ങള്‍ കൂടി അടങ്ങി ചേര്‍ന്നതാണ് നമ്മുടെ രാജ്യം. തലചായ്ക്കാനൊരു തണല്‍ പോലുമില്ലാതെ അലയുന്ന ഒരുപാടുപേര്‍ അധിവസിക്കുന്ന നാടാണ് നമ്മുടേത്. ബാല്യങ്ങളില്‍ തന്നെ മാതൃത്വം നഷ്ടപെട്ടുപോയാതിനാല്‍ തെരുവിലേയ്ക്ക് ഇറങ്ങേണ്ടി വന്നവര്‍, തന്‍റെ വയറ്റില്‍ പ്രതീക്ഷിക്കാതെ വന്നു കയറിയ കുഞ്ഞിനെ  ജന്മം നല്‍കിയ മാതാവ് തന്നെ തെരുവിലെ മാലിന്യത്തിന്റെ മറവില്‍ ഒളിപ്പിച്ചു വെച്ചതിനാല്‍ തെരുവ്കുട്ടികളായവര്‍, അങ്ങനെ ഒരുപാടു ജീവിതങ്ങള്‍ നേര്കാഴ്ച്ചകലായി നമുക്കുമുന്നിലുണ്ട്. ഇവര്‍ക്കും ജീവിക്കെണ്ടതായിട്ടുണ്ട്.വിശപ്പിനു അറുതി വരുത്തുവാന്‍  തെരുവിലെയ്ക്കിറങ്ങി കൈനീട്ടിയാല്‍ അതിലേയ്ക്ക് നിയമപാലകരുടെ കൈകള്‍കൊണ്ടുള്ള  കുടുക്കു വീഴും. കുട്ടികള്‍ തങ്ങളുടെ ശക്തിപെടാത്ത പേശികള്‍ ഉപയോഗപെടുത്തി പട്ടിണി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ബാലവേല നിരോധനം എന്നതിന്റെ പേര് പറഞ്ഞു അവിടെയും അവര്‍ വിലക്കുകയാണ്. രാജ്യത്ത് രണ്ടു കോടിയിലേറെ ബാലവേല ചെയ്യുന്ന കുട്ടികള്‍ ഉണ്ടെന്നാണ്  സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.
 ഈ നിയമങ്ങള്‍ നല്ലതാണ്. എന്നാല്‍ ഈ നിയമങ്ങള്‍ സ്ഥാപിച്ചെടുത്ത ഭരണകൂടങ്ങള്‍ക്ക്‌ തന്നെ അവരെ സംരക്ഷിക്കാനുള്ള ബാധ്യതയുമുണ്ട്. നിയമരൂപീകരണം കൊണ്ടു മാത്രം എന്താണ് നേട്ടം. യാചന നിരോധിക്കുകയും ബാല വേല നിരോധിക്കുകയും ചെയ്യുമ്പോള്‍ അതില്‍ ജീവിച്ചിരുന്ന ഒരു കൂട്ടാതെ എവിടെയാണ് പുനരധിവസിപ്പിച്ചത്. തെരുവുകളില്‍ ശയനം നടത്തിയിരുന്ന ജനവിഭാഗത്തെ എവിടേയ്ക്കാന് ഭരണകൂടം മാറ്റി പാര്‍പ്പിച്ചത്. പാതയോരത്ത് കെട്ടിയ കുടില്‍ പൊളിക്കുമ്പോള്‍ കൂപ്പു കൈകളുമായി അധികാരികളുടെ മുന്നില്‍ കേഴുന്ന പാവങ്ങളുടെ മേലേയ്ക്കു അധികാരത്തിന്റെ ആട്ടു കൊടുത്തിട്ട് കടന്നു പോകുകയല്ല ചെയ്യേണ്ടത്‌,മരിച്ചു അവര്‍ക്ക് ഒരു ആലംബം ഒരുക്കി നല്‍കേണ്ട കടമ ഭരണകൂടത്തിനു തന്നെയാണ്.
  
 അനാഥരാക്കപെട്ട ബാല്യങ്ങള്‍ മാത്രമല്ല രാജ്യത്തെ അനേകമായിരം ചേരിപ്രദേശങ്ങളില്‍ അധിവസിക്കുന്നവരുടെ ജീവിതങ്ങളും വേദനാജനകമാണ്. അഴുക്കുചാലുകളില്‍ തങ്ങളുടെ ജീവിതം തള്ളിനീക്കാന്‍ വിധിക്കപെട്ടവര്‍, നാടിന്‍റെ വികസനകുതിപ്പില്‍ ഗ്രാമങ്ങള്‍ പട്ടണങ്ങളായി മാറുമ്പോഴും നഗരങ്ങളിലെ പിന്നാമ്പുറങ്ങളില്‍ നരകജീവിതം നയിക്കാന്‍ വിധിക്കപെട്ടവര്‍. ദൈനം ദിന ജീവിത ചിലവുകള്‍ക്ക് പോലും ബുദ്ധിമുട്ടുന്ന ഈ കൂട്ടത്തെ കാണാതെ പോകുകയാണ് ഭരണകൂടങ്ങള്‍. സ്ലംടോന്ഗ് മില്യനര്‍ സിനിമയില്‍ ഇന്ത്യന്‍ ചേരികളുടെ കഥ പറഞ്ഞപ്പോള്‍ ഇന്ത്യയെ അപമാനിക്കാന്‍ ഇന്ഗ്ലീഷ്‌കാരന്‍  ശ്രമിച്ചു എന്ന് പറഞ്ഞു പരിതപിച്ചവര്‍ അനവധിയാണ്. ആ ചേരികള്‍ കണ്ടു ആദ്യം ഞെട്ടിയത് ഒരു പക്ഷെ ഇന്ത്യക്കാര്‍ തന്നെയായിരിക്കാം.ആരാണ് ചേരികളെ കുറിച്ച് പറയാന്‍ ഭയപ്പെടുന്നത്. സമ്പന്നതയുടെ മടിതട്ടില്‍ വിഹരിക്കുന്നവരും,  അധികാരത്തിന്‍റെ ചെങ്കോല്‍ എന്തിയ ഭരണകൂടവുമല്ലാതെ ആരും ചേരികളെ അപമാനമായി കണക്കാക്കുന്നില്ല. സ്ലം ഡോങ്ഗ് മില്യനരിനു അല്ല യഥാര്‍ത്ഥത്തില്‍  ഓസ്കാര്‍ കിട്ടിയത്,  ഇന്ത്യയിലെ ചേരികളുടെ ദയനീയതയ്ക്കാണ്.


         രാജ്യത്തിലെ കാഴ്ചയും കാലാവസ്ഥയും അനുഭവിക്കാന്‍ വരുന്ന വിനോദ സഞ്ചാരികളുടെ മുന്നില്‍  നമ്മുടെ സംസ്ക്കാരത്തെ ക്ഷയിപ്പിച്ചു കാന്നിക്കരുത് എന്ന് ഒരു ഭരണകൂടത്തിനു സ്വന്തം ജനങ്ങളോട് അഭ്യര്തിക്കെന്ട ഒരു അവസ്ഥ സംജാതമായതും നമ്മുടെ ഇന്ത്യയില്‍ തന്നെയാണ്. ആഗോളമേളകള്ടെ കൊഴുപ്പുകൂട്ടലിനു നഗരത്തിന്റെ മുഖം കോടികള്‍ കൊണ്ടു മിനുക്കി എടുത്തപ്പോള്‍ ആ നഗര ഹൃദയത്തിനു തൊട്ടു പുറകിലായി അഴുക്കുചാലുകലുടെ  തീരങ്ങള്‍ ആവാസമേഖലയായിരുന്നു. കോടികള്‍ എറിഞ്ഞുള്ള ആ മുഖം മിനുക്കല്‍ പക്ഷെ ഈ തെരുവുകളിലെയ്ക്ക്  വന്നിട്ടില്ല. സര്‍ക്കാരുകള്‍ക്ക്‌ വേണ്ടത് നിലവിലുള്ള പട്ടണങ്ങളെ മേട്രോ സിറ്റികളാക്കി മാറ്റലാണ്.അല്ലാതെ നിലവിലെ ചേരികളെ വാസയോഗ്യമായ പ്രദേശമായി തീര്‍ക്കണം എന്ന അജണ്ട മുന്നോട്ടു വെയ്ക്കുന്നത് എന്ത് കൊണ്ടോ കാണാന്‍ കഴിയുന്നില്ല.. നഗരങ്ങളില്‍ നിന്നും രോഗത്തെയും വഹിച്ചു തങ്ങളിലൂടെ ഒഴുകി പോകുന്ന അഴുക്കുചാലുകളില്‍ തങ്ങളുടെ കുട്ടിക്കാലത്തെ കൃസ്തികള്‍ കളിച്ചു തീര്‍ക്കുന്ന കുട്ടികലുണ്ടാകുമ്പോള്‍ അവര്‍ ഭാവിയിലെ പൌരന്മാരായി മാറുന്നതിനു പകരം  വലിയ മാരക രോഗങ്ങള്ക്കടിമയായി മാറുന്നു..
 

    ആ ജീവിതങ്ങല്‍ക്കിടയിലും അവര്‍ പ്രത്യാശയുടെ വെളിച്ചം സ്വപനം കാണാറുണ്ട്. ആ തെരുവുകലിലെ കുട്ടികള്‍ പഠിക്കണം എന്നാഗ്രഹമില്ലാതവരല്ല ആഗ്രഹത്തിന് വകയില്ലാതവരാന്. രാജ്യത്തെ ആറിനും 14നുമിടയില്‍ പ്രായമുള്ള 42 ദശലക്ഷം കുട്ടികള്‍ ജീവീത്തിലൊരിക്കലും വിദ്യാലയത്തിന്റെ പടികാണാത്തവരാണ്. പതിനാറു ശതമാനം ഗ്രാമങ്ങളിലും പ്രാഥമികവിദ്യാഭയാസത്ത്തിനും പോലും സ്കൂളുകള്‍ ഇല്ലാത്ത നാടാണ് നമ്മുടേത്.
നിയമനിര്‍മ്മാണ സഭകളില്‍ ഇവര്‍ക്ക് വേണ്ടി വകയിരുത്തുന്ന വന്‍തുകകള്‍ ഭരണച്ചക്രത്ത്തിന്റെ തട്ടുകളിലൂടെ കയറിയിറങ്ങി താഴെ തട്ടുകളിലേയ്ക്ക് എത്തുമ്പോള്‍ ആ വന്‍തുകകള്‍ ഏറെ ചെറുതായി മാറുന്നു എന്നത് വേറെ കാര്യം.. ഗ്രാമങ്ങളുടെ വികസനത്തിനായി  പദ്ധതികള്‍ ആവിഷകരിക്കുമോഴും സത്യത്തില്‍ അര്‍ഹരായ തെരുവ് ജീവിതങ്ങള്‍ക്ക്‌ ഇത് അന്യമാകുകയാണ് ചെയ്യുന്നത്. ഗ്രാമസഭാകളിലൂടെ പദ്ധതികള്‍ക്ക്‌ തീരുമാനം ഉണ്ടാക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ എല്ലാ സഭകളും  അന്യമായ ഈ ജീവിതങ്ങള്‍ ആരോടാണ് പരാതി പറയുക.
സര്‍ക്കാരുകള്‍ അനുവദിക്കുന്ന ധനസഹായങ്ങള്‍ക്ക് തുകയേക്കാള്‍ അധികം രേഖകള്‍ ഹാജരാക്കെണ്ടി വരുന്ന വര്‍ത്തമാന നാളില്‍. ഈ രാജ്യത്ത് തങ്ങള്‍ ജനിച്ചു എന്നതിന് പൊക്കിള്‍ കോടി മാത്രം തെളിവായി ഉള്ള തെരുവ് കുട്ടികള്‍ക്കും കുടുമ്പത്തിനും ഈ സഹായങ്ങള്‍ എങ്ങനെയാണ് എത്തിച്ചേരുക.. 
 
  വേണ്ടത് പഠനങ്ങളും നിര്‍ദേശങ്ങളുമല്ല നടപ്പാക്കലുകലാണ് . ചേരികളില്‍ അധിവസിക്കുന്ന പലര്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ പോലും അന്യമാണ്.അതിനാല്‍ സര്‍ക്കാരുകള്‍  വല്ലപ്പോഴും വെച്ച് നേടുന്ന സഹായങ്ങള്‍ സ്വീകരിക്കുവാന്‍ ഇവരെ നിയമങ്ങള്‍ അനുവദിക്കുന്നില്ല. ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍  പോലും ഇവര്‍ക്ക്‌ അന്യമാകുന്നു. എന്തിനു തങ്ങളെ ആര് ഭരിക്കണം എന്ന് തീരുമാനിക്കാന്‍ മഹത്തായ ജനാധിഅപത്യത്തില്‍ പന്കാളിയാകുവാന്‍ പോലും കഴിയാതെ ജനിച്ചു വീണ രാജ്യത്ത് അഭയാര്‍ഥികളായി കഴിഞ്ഞു കൂടെണ്ടി വരുന്നു.ഇതൊക്കെ ഇവരെ ഈ ജീവിതത്തില്‍ നിന്നും കരകയരുന്നതിനു പലപ്പോഴും വിലങ്ങു തടിയാകാറുണ്ട്. . ആദ്യമായി വേണ്ടത് ഇവര്‍ക്ക് തിരിച്ചറിയല്‍ അടയാളങ്ങള്‍ നല്‍കുക എന്നതാണ്... 

 
   ഇവര്‍ക്ക്  പ്രഖ്യാപനങ്ങളല്ല സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്. ഇടപെടലുകളാണ് ആ ഇടപെടലുകള്‍ ആദ്യം ചെയ്യേണ്ടത് തെരുവുകളില്‍ ജീവിതം കഴിക്കുന്നവരെ ഒരു പ്രത്യേക കേന്ദ്രത്തില്‍ പുനരധിവസിപ്പിക്കുക, പക്ഷെ ഇന്ന് കണ്ടുവരുന്ന കാഴ്ച നഗരവികസനതിന്റെ പേര് പറഞ്ഞു ചേരികളെ കുടി ഒഴിപ്പിക്കുംപോള്‍ ആ ചേരി തന്നെ തങ്ങളുടെ സ്വര്‍ഗം എന്ന് കരുതി ആ അഴുക്കുചാലുകളിള്‍ പോലും അവര്‍ക്ക് നഷ്ടപെടുന്നതാണ് കാണാന്‍ കഴിയുക.അത് ഉണ്ടാകരുത്.സൈനിക ശക്തിയിലോ സാമ്പത്തിക ഭദ്രതയിലെ ലോകത്തില്‍ ഒന്നാം സ്ഥാനത്തെയ്ക്ക്  നമ്മുടെ രാജ്യം എത്ത്തിചെര്‍ന്നാലും രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യ സ്ഥാനമാനങ്ങള്നെടിയെടുക്കുംപോഴും, ഇന്ത്യ തിളങ്ങുന്നു എന്ന്  അവകാശപെടുമ്പോള്‍ ആഗോള പട്ടിണി സൂചികയില്‍ 119 വികസ്വര രാജ്യങ്ങളില്‍ 96 സ്ഥാനത്താന് ഇന്ത്യയെന്നു നാം മറക്കരുത്. ഇന്ത്യയില്‍ 410 ദശലക്ഷം ആളുകളാണ് ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നത്. ദാരിദ്ര്യത്തിന്റെ ശതമാനം 2004 ല്‍ 27.5 ശതമാനമായിരുന്നു 2010 ല്‍ അത്  37.2 ശതമാനമായി ഉയര്‍ന്നു.. ഇരുപതു രൂപയില്‍ താഴെ  ദിവസ വരുമാനം ഉള്ളവര്‍ അനവധിയാണ്, . ഒരു നേരമെങ്കിലും പോഷക സമ്പുഷ്ടമായ ആഹാരത്തിനുള്ള സാമ്പത്തിക ശേഷിയില്ലാത്ത്തവര്‍ അധിവസിക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ, 100 കോടിയിലേറെ വരുന്ന ജനങ്ങളില്‍ അഞ്ചിലൊന്നു പേരും വിശപ്പിന്റെ പിടിയിലാണ്. ഏറ്റവും ദരിദ്രമായ ആഫ്രിക്കന്‍ രാജ്യങ്ങളേക്കാള്‍ ദയനീയമാണ് ഇന്ത്യയുടെ അവസ്ഥ, അതെ സമയം രാജ്യം പട്ടിണികിടന്ന സമയത്തും മോശം സാഹചര്യത്തില്‍ സൂക്ഷിക്കുന്നതു കാരണം സര്‍ക്കാര്‍ 67,000 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു കളഞ്ഞതായി 2010ല്‍  സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. 1,90,000 പേര്‍ക്ക് ഒരു മാസം കഴിക്കാവുന്ന ഭക്ഷ്യവസ്തുക്കളാണ് പുഴുത്തുനാറി നശിച്ചത്.. കുത്തക കമ്പനികള്‍ക്ക് നികുതിയിളവ്‌ ചെയ്തു കൊടുക്കുകയും അതെ സമയത്ത് തന്നെ പാവപെട്ടവര്‍ക്ക്   അനുവദിക്കുന്ന സബ്സിഡികള്‍ക്ക് കുറവ് വരുത്തികൊണ്ടിരിക്കുകയും ചെയ്യുന്നു നമ്മുടെ ഭരണകൂടങ്ങള്‍. ഈ ഭരിക്കുന്നത് കുത്തകള്‍ക്ക് വേണ്ടിയാണ് അല്ലാതെ ജനങ്ങള്‍ക്ക്‌ വേണ്ടിയല്ല..

 
രാജ്യത് കാര്‍ഷിക പ്രതിസന്ധി നേരിടുന്നു എന്ന് അധികാരികള്‍ നിലവിളിക്കുംപോഴും  അതിനെ കുറിച്ച് പഠിക്കാന്‍ ലക്ഷങ്ങള്‍ ചിലവിടുന്നവര്‍ തന്നെയാണ് പോന്നു വിളയുന്ന കര്‍ഷക ഭൂമികള്‍ റേസിംഗ് ട്രാക്കിനും അമ്പര ച്ചുംപികലായ വ്യാപാര സമുച്ചയങ്ങള്‍ക്കും വേണ്ടി കശാപ്പ് ചെയ്തത്  കൃഷിമാത്രം ഉപജീവനമാക്കിയ ഒരു ജനതയെ അവരുടെ കൃഷിയിടങ്ങള്‍ കുത്തകകള്‍ക്ക് വേണ്ടി കൈയെരിയിട്ടു അവര്‍ക്ക് കാര്‍ഷിക യോഗ്യമല്ലാത്ത സ്ഥലങ്ങളിലേയ്ക്ക് മാറ്റി പാര്‍പ്പിക്കാന്‍ ശ്രമിക്കുകായും ചെയ്യുന്നു.എങ്ങനെ എന്ന് ചോദിച്ചാല്‍ നഗ്നനായി തെരുവിലൂടെ നടന്നു പോകുന്ന ഒരാളോട് ഒരു തൂവാല നല്കിയിട്ടു ഇത് കൊണ്ടു നാണം മറയ്ക്കൂ എന്ന് പറയുന്നത് പോലെ 
  ദാരിദ്ര്യം കവര്‍ന്നെടുത്ത തങ്ങളുടെ ജീവിതത്തിന്‍റെ  കണ്ണീര്‍ കടലില്‍ നിലയരിയാതെ തുഴയുന്നജനതടെയും, നരകയാതനയനുഭാവിക്കുന്ന കര്‍ഷകരുടെയും, ചേരികളില്‍ അന്തിയുറങ്ങുന്ന പാവങ്ങളുടെയും,തെരുവില്‍ അനാതരാക്കപെട്ട ബാല്യങ്ങലുടെയും,ഇരുട്ട് മാറ്റാതെ നമ്മുടെ നാടിനു എങ്ങനെയാണ് തിളങ്ങാന്‍ കഴിയുക..ഈ ജീവിതങ്ങളില്‍ കൂടി  പുഞ്ചിരി ഉണ്ടാകുമ്പോള്‍ മാത്രമാണ് ഇന്ത്യക്ക്‌ തിളക്കമുണ്ടാകുക....



Tuesday, February 7, 2012

തുറന്ന മെയിലുകള്‍ തുറക്കാത്ത സത്യങ്ങള്‍..

തുറന്ന മെയിലുകള്‍, തുറക്കാത്ത സത്യങ്ങള്‍

നാട്ടിന്‍പുറങ്ങളിലെ കോഫി ഷോപ്പ് മുതല്‍ ഇന്റര്‍നെറ്റിലെ ചായക്കടയായ ഫേസ്ബുക്കിലും വരെ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്ന ഒരു വിഷയമാണ് അന്യന്റെ സ്വകാര്യത ചോര്‍ത്തിയെടുക്കുന്ന സര്‍ക്കാര്‍ നിയന്ത്രിത സദാചാര പോലിസ് 268 പേരുടെ ഇ-മെയിലുകള്‍ ചോര്‍ത്തുന്ന വാര്‍ത്ത. ഇ-മെയില്‍ എന്ന വാക്ക് ആദ്യമായി കേള്‍ക്കുന്നവര്‍ പോലും ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത്, ഇ-മെയില്‍ ചോര്‍ത്തലിനെക്കുറിച്ചാണ്. എന്തിനും ഏതിനും ചേരിചേര്‍ന്നു തര്‍ക്കിക്കുന്ന മലയാളികളുടെ തനത് സ്വഭാവത്തെ പ്രകടമാക്കിക്കൊണ്ട് ഈ വിഷയത്തിലും ചേരിതിരിഞ്ഞു തര്‍ക്കിക്കാന്‍ കേരളം മറന്നില്ല എന്നതു സത്യമാണ്. ഞങ്ങള്‍ക്കു സ്വകാര്യത എന്നൊന്നില്ലാത്തതുകൊണ്ട് ഭരണകൂടം എന്തു ചോര്‍ത്തിയാലും കുഴപ്പമില്ലെന്നു ചിലര്‍. വേറെ ചിലര്‍, ചോര്‍ത്താന്‍ തീരുമാനിച്ചവരുടെ ഇല്ലാത്ത ഭീകരബന്ധത്തെ ഉണ്ടാക്കിയെടുക്കാനുള്ള പരിശ്രമത്തിലുമായിരുന്നു. അപ്പോഴും പ്രതിഷേധത്തിന്റെ അവസാനത്തെ തിരിനാളവും അണഞ്ഞിട്ടില്ല എന്നു വ്യക്തമാക്കി ചിലരെങ്കിലും അതിനെതിരേ സമരരംഗത്തുണ്ടായിരുന്നു.

എന്നാല്‍, ഏറെ ശ്രദ്ധേയമായ ഒരു സംഗതി, പതിവുപോലെ ഈ വാര്‍ത്തയിലെ പൌരാവകാശത്തെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ പല മുഖ്യധാരാ പത്രങ്ങളും രാഷ്ട്രീയ പ്പാര്‍ട്ടികളും തയ്യാറായില്ല എന്നതാണ്. പൌരാവകാശ ധ്വംസനങ്ങള്‍ക്കെതിരേ വിപ്ളവം നയിക്കുന്നുവെന്ന് അവകാശപ്പെടുന്ന പല ബുദ്ധിജീവികളും ഈ വിഷയത്തില്‍ മൌനംപാലിക്കുകയാണു ചെയ്തത്. ഭരണകൂടം ഒരു വിഭാഗത്തിന്റെ ഇ-മെയില്‍ പരിശോധിക്കാന്‍ ഉത്തരവിട്ട രേഖകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്ത പോലിസ് ഉദ്യോഗസ്ഥനെതിരേ ഇപ്പോള്‍ നടപടിയെടുത്തിരിക്കുകയാണല്ലോ. അതു സ്വാഭാവിക നടപടിക്രമം തന്നെ. അതേസമയം, അദ്ദേഹത്തിന്റെ മതത്തെ ഇതുമായി ബന്ധപ്പെടുത്താനുള്ള സംഘപരിവാര അജണ്ടയെ അതേപടി സ്വീകരിച്ചുകൊണ്ട് ആ പോലിസുകാരനെ ഒരു രാജ്യദ്രോഹി എന്ന നിലയില്‍ ചിത്രീകരിച്ച് ഇ-മെയില്‍ ചോര്‍ത്തല്‍ വാര്‍ത്തയെ മറ്റൊരു തലത്തിലേക്കു വഴിതിരിച്ചുവിടാനുള്ള ശ്രമമുണ്ടായി. മെയില്‍ ചോര്‍ത്താന്‍ തീരുമാനിച്ചു എന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കു മാത്രമല്ല, ചോര്‍ത്തപ്പെട്ടവര്‍ക്കുപോലും സംശയമില്ലാതെയായിരിക്കുന്ന ഈ സാഹചര്യത്തില്‍, റിപോര്‍ട്ട് ചോര്‍ത്തിക്കൊടുത്ത ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കുന്നതിനോടൊപ്പം ആ 268 പേരുടെ സ്വകാര്യങ്ങള്‍ ചോര്‍ത്താന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥനെതിരേ അന്വേഷണം നടത്തുകയും അയാള്‍ക്കെതിരേ നടപടി സ്വീകരിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. എന്നാല്‍, ഈ വിഷയത്തെ വെറുമൊരു ചോര്‍ത്തല്‍ നടപടി മാത്രമാക്കി ചുരുക്കിക്കാണിച്ചു പോലിസുകാരനെ ബലിയാടാക്കി രക്ഷപ്പെടാനാണു സര്‍ക്കാര്‍ ശ്രമം.

ഒരു കഥ ഓര്‍മവരുന്നു. അലക്സാണ്ടര്‍ ചക്രവര്‍ത്തി, ഒരിക്കല്‍ താന്‍ പിടികൂടിയ ഒരു കടല്‍ക്കൊള്ളക്കാരനോട് ചോദിച്ചു: "നിനക്കെങ്ങനെ കടലില്‍ ആക്രമണം ചെയ്യാന്‍ ധൈര്യം വന്നു.'' "ഞാനൊരു ചെറിയ കപ്പലുമായി സഞ്ചരിക്കുന്നതുകൊണ്ട് കവര്‍ച്ചക്കാരനായി. ഒരു കപ്പല്‍വ്യൂഹവുമായി അക്രമം ചെയ്യുന്ന താങ്കളോ; ചക്രവര്‍ത്തിയും''- കൊള്ളക്കാരന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇവിടെ ഉമ്മന്‍ചാണ്ടിയും ഇന്റലിജന്‍സും ചക്രവര്‍ത്തിമാരാണ്. ആ 268 പേരോ, കൊടുംഭീകരരുമായി മാറുന്നു. മുഖ്യമന്ത്രിയുടെ തോളിലിരുന്നു ചെവി കടിച്ചു കൊണ്ടിരിക്കുന്നവരെ ശ്രദ്ധിച്ചില്ലെങ്കില്‍, ഫാഷിസ്റ്റ് ഭരണത്തിന്റെ വക്താവായ ഭരണാധികാരി എന്ന ഓമനപ്പേര് ഉമ്മന്‍ചാണ്ടിക്ക് വരുന്ന തലമുറ ചാര്‍ത്തിത്തന്നാല്‍ കുറ്റപ്പെടുത്താന്‍ കഴിയാതെ വരും.

ചോര്‍ത്താന്‍ തീരുമാനിച്ചതിന്റെ കാരണമായി പറഞ്ഞത് സിമി ബന്ധമാണ്. ഈ 268 പേരും സിമി പ്രവര്‍ത്തകരാണ് എന്നുള്ളതിന് തങ്ങള്‍ക്ക് എവിടെനിന്നാണു വിവരങ്ങള്‍ ലഭിച്ചത് എന്നു പോലിസ് വ്യക്തമാക്കുന്നുമില്ല. കസ്റ്റഡിയിലുള്ള ഒരാളെ ചോദ്യംചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളെന്നാണു പോലിസ് പറയുന്നത്. അങ്ങനെയെങ്കില്‍ ഇത്രയും ബന്ധങ്ങളുള്ള ആ വ്യക്തിയെ തുറന്നുകാട്ടാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവാത്തത്, അങ്ങനെയൊരാളില്ല എന്ന കാരണംകൊണ്ടു തന്നെയാണ്. അതേസമയം, സിമി എന്നത് ഒരു വിഭാഗത്തിനെതിരെ വേണ്ടസമയത്ത് ഉപയോഗിക്കാന്‍വേണ്ടി മാധ്യമങ്ങളും ഭരണകൂടങ്ങളും കൊണ്ടുനടക്കുന്ന ആയുധമായി മാറിയിരിക്കുകയാണ്. കൊന്നു കുരിശിലേറ്റിയ സിമിയുടെ ആത്മാവിനെ ഭരണകൂടം ആകാശത്തേക്ക് അയച്ചിട്ടില്ല. കാരണം, സിമി എന്ന രണ്ടക്ഷരം ഇവിടെ നിലനിന്നാലേ മുസ്ലിംസമൂഹത്തെ തളച്ചിടാനാവൂവെന്ന് ചിലര്‍ മനസ്സിലാക്കുന്നു. മിണ്ടിയാല്‍ സിമി, നോക്കിയാല്‍ സിമി, കൈപൊക്കിയാല്‍ സിമി. എന്താണു സിമി? ഭരണകൂടം പറഞ്ഞു ഭീതിപരത്തിയ സിമി ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന ഭരണകൂടം നിരോധിക്കുന്നതു വരെ രാജ്യത്ത് ഒരു ഭീകരപ്രവര്‍ത്തനം പോലും നടത്തിയതിനു തെളിവില്ല; ഒരു കേസ് പോലും ചാര്‍ജ് ചെയ്യപ്പെട്ടിട്ടുമില്ല എന്ന വസ്തുത ഗീതാ മിത്തല്‍ കമ്മീഷന്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ നിലവിലുള്ള എല്ലാ കേസുകളും അതിന്റെ നിരോധനത്തിനുശേഷം ഒപ്പിച്ചെടുത്തതാണ്. ചിന്തിക്കുന്ന സമൂഹത്തിനു മുന്നില്‍ ഇത്തരം കെട്ടിച്ചമച്ച കഥകള്‍ എന്നും വിലപ്പോവില്ല. സ്വകാര്യവിവരങ്ങള്‍ നഷ്ടപ്പെട്ട ഈ 268 പേരില്‍ നിലവില്‍ യാതൊരുവിധ കേസും നിലനില്‍ക്കുന്നില്ല. ഇവര്‍ ഭീകരരായതിനാലല്ല അന്വേഷണവിധേയരായത്. മറിച്ച്, ഇവരെ ചിലരുടെ മുന്നില്‍ അടയാളമായി വയ്ക്കുകയാണു യഥാര്‍ഥത്തില്‍ പോലിസ് ചെയ്തുകൊണ്ടിരിക്കുന്നത്. 

പല സമരങ്ങളുടെയും ഉദ്ഭവസ്ഥാനങ്ങളുടെ അവകാശം സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഏറ്റെടുക്കുന്ന ഈ സാഹചര്യത്തില്‍ ഭരണകൂടത്തിന്റെ ആക്രമണങ്ങള്‍ക്കെതിരേയും നീതിനിഷേധത്തിനെതിരേയും നെറ്റ്വര്‍ക്കുകളില്‍ കൂടി പ്രതികരിക്കാന്‍ തയ്യാറാവുന്നവരെ ഭയപ്പെടുത്തുക എന്ന ഉദ്ദേശ്യം കൂടി ഇതിനു പിന്നിലുണ്ട്. 

തങ്ങള്‍ക്കു സ്വകാര്യമില്ല, അതുകൊണ്ട് ഞങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ കുഴപ്പമില്ല എന്നു പറഞ്ഞ് ഇതിനെ ന്യായീകരിക്കുന്നവര്‍ യഥാര്‍ഥത്തില്‍ അധികാരമോഹികളോ മടയന്‍മാരോ മാത്രമല്ല, രാജ്യത്തു നടന്ന സംഭവവികാസങ്ങളെപ്പറ്റി അറിയാത്തവരോ അല്ലെങ്കില്‍ അജ്ഞത നടിക്കുന്നവരോ കൂടിയാണ്. മുംബൈ ആക്രമണത്തിനു മുമ്പ് ഇ-മെയില്‍ വന്നത് കെന്നത്ത് ഹെവുഡ് എന്നയാളില്‍നിന്നായിരുന്നു. അതു കണ്ടുപിടിച്ച അതേ രാത്രിതന്നെ അയാള്‍ ചില ഉദ്യോഗസ്ഥന്മാരുടെ തണല്‍പറ്റി വിമാനം കയറിയിരുന്നു. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ഒരു അമേരിക്കന്‍ പൌരനെ സംശയിക്കുന്നുവെന്നും അദ്ദേഹത്തെ ഉടന്‍ അറസ്റ് ചെയ്യുമെന്നും അന്നു ഹേമന്ത് കര്‍ക്കരെ വാര്‍ത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കുന്ന അതേസമയം, അദ്ദേഹം ഇപ്പോള്‍ വിമാനം കയറിയിട്ടുണ്ട് എന്ന് കര്‍ക്കരെയുടെ കീഴുദ്യോഗസ്ഥനായ രണ്‍ബീര്‍ സിങ് മാധ്യമപ്രവര്‍ത്തകര്‍ക്ക് എസ്.എം.എസ് അയക്കുകയാണു ചെയ്തത്. 

എന്നാല്‍, ആ ഹേവുഡിന് പിന്നാലെ പോവാത്ത പോലിസ്, മന്‍സൂര്‍ പീര്‍ബോയ് എന്ന ഒരു ചെറുപ്പക്കാരനെ അറസ്റ് ചെയ്യുകയായിരുന്നു. അവസാനം മന്‍സൂറിനെതിരേ തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ കോടതി അദ്ദേഹത്തെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി വെറുതെവിട്ടു. ഇതുമാത്രമല്ല, രാജ്യത്തു പല സ്ഫോടനങ്ങളും നടന്നപ്പോള്‍ ഉടനെ അതിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തുകൊണ്ട് പോലിസ്കേന്ദ്രങ്ങളിലേക്കു കടന്നുവരുന്ന മെയിലുകള്‍ അനവധിയാണ്. നാളെ അമേരിക്കയില്‍ മറ്റൊരു വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് നമ്മുടെ കൊച്ചുകേരളത്തില്‍നിന്നും ഒരു മെയില്‍ പോയി എന്നു കേട്ടാല്‍ അദ്ഭുതപ്പെടാനില്ല. കാരണം, നമ്മുടെ ലോഗിന്‍ വിവരങ്ങള്‍ ചിലരുടെ കൈകളിലെ പാവയാണ്. ഇപ്പോള്‍ അതിനു കീ കൊടുത്തുകൊണ്ടിരിക്കുന്നത് അവര്‍തന്നെയാണ്.

ഇനി ചോര്‍ത്തലിനു പിന്നിലുള്ള രാഷ്ട്രീയത്തിലേക്കും അതില്‍നിന്നു ലഭിച്ച രാഷ്ട്രീയവിദ്യാഭ്യാസത്തിലേക്കും വരുകയാണെങ്കില്‍, ചിലരുടെ സമ്മര്‍ദ്ദതന്ത്രങ്ങളുടെ ശക്തിയെക്കുറിച്ചു മനസ്സിലാക്കാന്‍ ഇതുപകരിച്ചു എന്നുള്ളതാണ്. ചോര്‍ത്തല്‍ നടപടിയെ ചോദ്യംചെയ്താല്‍, തങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന മതേതര മുഖംമൂടി ആരെങ്കിലും ചോദ്യംചെയ്യപ്പെടുമോ എന്ന ഭയം അടുത്തുകൂടിയതുകൊണ്ടാണ് ലീഗ് ഈ അനീതിക്ക് കൂട്ടുനില്‍ക്കുന്നത് എന്നു തോന്നിപ്പോവും. എന്നാല്‍, മുസ്ലിംകള്‍ക്കു നേരെയുള്ള കടന്നുകയറ്റം എന്ന നിലയിലല്ലാതെ ഒരു പൌരാവകാശപ്രശ്നമായെങ്കിലും ഈ വിഷയത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലീഗ് ഭയപ്പെടുന്നു എന്നതുതന്നെ, ലീഗിന്റെ സമ്മര്‍ദ്ദശക്തിയെ അളക്കാനുള്ള അളവുകോലായാണു കോണ്‍ഗ്രസ് മനസ്സിലാക്കാന്‍ പോവുന്നത്. ഈ അളവുകോല്‍ ലീഗ് എന്ന രാഷ്ട്രീയത്തിന്റെ പ്രസക്തി വരെ ചോദ്യംചെയ്യപ്പെടുന്നത് തന്നെയാണ്. കോണ്‍ഗ്രസ് ചോര്‍ത്തല്‍നടപടിയെ ന്യായീകരിക്കാന്‍ വേണ്ടി ലീഗിനെയും ആര്യാടനെയും പരിചയായി ഉപയോഗിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 

ലീഗിന്റെയും ആര്യാടന്റെയും ശബ്ദങ്ങളാണു മുസ്ലിം സമുദായം മുഖവിലയ്ക്കെടുക്കുക എന്ന ഉമ്മന്‍ചാണ്ടിയുടെ ധാരണ തിരുത്തപ്പെടേണ്ടതുണ്ട്. 
വെള്ളിയാഴ്ച മുസ്ലിം പള്ളികളില്‍ നടക്കുന്ന ജുമുഅ ഖുതുബ പോലും നിരീക്ഷിക്കണമെന്ന് ഇന്റലിജന്‍സ് നിഷ്കര്‍ഷിക്കുന്നു. പള്ളികളില്‍ക്കൂടി ഭരണകൂടത്തിനെതിരേ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്േടാ എന്നറിയാന്‍ വേണ്ടിയാണത്രേ ഈ അന്വേഷണം. ഇനി ചില ഏകാധിപത്യനാടുകളില്‍ കാണുന്നതുപോലെ, ജുമുഅ ഖുതുബ പോലിസ് സ്റ്റേഷന്‍ വഴി വിതരണം ചെയ്യുമോ?

നീതി നല്‍കേണ്ട ഭരണകൂടങ്ങള്‍ അനീതിയാണു നല്‍കുന്നതെങ്കില്‍ പ്രതിഷേധിക്കുക എന്നതു സ്വാഭാവികമാണ്. അതിനെക്കുറിച്ച് അന്വേഷിക്കാന്‍ മതത്തിന്റെ ആരാധനാസ്വാതന്ത്യ്രത്തെ പോലും അന്വേഷണവിധേയമാക്കുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ല. മദ്റസകളും പള്ളികളും തീവ്രവാദകേന്ദ്രമാണ് എന്ന സംഘപരിവാര ജല്‍പ്പനങ്ങള്‍ക്ക് വളംവച്ചുകൊടുക്കുകയാണു ഭരണകൂടം.

(10/02/2012 തേജസ്‌ ദിനപത്രത്തില്‍ എഴുതിയത് )

Sunday, January 15, 2012

മഅദനിയും മനുഷ്യനാണ്..


    "വേദം ചൊല്ലിയാലോ യാഗം ചെയ്താലോ താഴോട്ടൊഴുകുന്ന നദി ഒരിക്കലും മുകളിലേക്ക് ഒഴുകുകയില്ല. തീയില്‍ നിന്ന് മഞ്ഞുകട്ടയോ മഞ്ഞുകട്ടയില്‍ നിന്ന് തീക്കട്ടയോ എടുക്കുവാന്‍ സാധ്യമല്ല' എന്ന ഗൗതമബുദ്ധന്‍റെ വാക്കുകള്‍ പോലെ യാണ് അബ്ദുല്‍ നാസര്‍ മഅദനിയുടെ കാര്യത്തിലും സംഭവിച്ചതും സംഭവിക്കാന്‍ പോകുന്നതും. കഴിഞ്ഞ കോയമ്പത്തൂര്‍ കേസില്‍  ഒന്‍പതര കൊല്ലം കഷ്ടപെട്ടിട്ടും ഒരു തെളിവ് പോലും ഹാജരാക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല... അത് പോലെ തന്നെയായിരിക്കും കര്‍ണ്ണാടക സര്‍ക്കാരിനും സംഭവിക്കുക . ഇല്ലാത്തതിന്‍ നിന്ന് ഒന്നും ഉണ്ടാക്കി എടുക്കാനും ആവില്ല . ശ്രമിച്ചു പരാജയപെടുക തന്നെ ചെയ്യും , പക്ഷെ അതുവരെ ഒരു മനുഷ്യ ആയുസ്സ് ഉണ്ടായിരിക്കുമോ എന്നാ മാനുഷിക ചിന്ത എല്ലാര്ക്കും നല്ലതാണ്. .  ഒമ്പതര വര്‍ഷക്കാലം കോയമ്പത്തൂരിലെ കാരാഗൃഹത്തില്‍ കിടന്നശേഷം നിരപരാധിത്വം കോടതിയിലൂടെ തെളിയിക്കപ്പെട്ടു പുറത്തിറങ്ങിയ മഅ്ദനി പിന്നീട് ഒരു സ്‌ഫോടനത്തിലും ഭീകരകൃത്യത്തിലും പങ്കാളിയായിട്ടില്ലെന്ന് ഉറപ്പായിരിക്കെ  ഈ കേസുകള്‍ തെളിയാന്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ദൗര്‍ബല്യം മൂലം നീണ്ട കൊല്ലങ്ങളെടുക്കുമെന്ന കണക്കുകൂട്ടലില്‍ തന്നെയാണ് യെദിയൂരപ്പ സര്‍ക്കാര്‍ അദ്ദേഹത്തെ പരപ്പനയിലെ പീഡനകേന്ദ്രത്തില്‍ തള്ളിയത്

     കുടി പകയുടെ ഒരു ദശാബ്ദത്തോളം  ഇരുണ്ട കല്ലറയ്ക്കുള്ളില്‍ തന്‍റെ ശരീരത്തെ ഒന്നിനും ഉപകരപെടാതെ ഹോമിക്കാന്‍ വിധിക്കപെട്ട  മഅദനി വീണ്ടും കുറച്ചു കുടില ചിന്താഗതിക്കാരുടെ വെറും വാക്കില്‍ മാത്രം അപരാധി യായി കണക്കാക്കുന്ന ഇ നിയമ സംവിധാനത്തെ വെറുപ്പോടെ കാണാനേ കഴിയുകയുള്ളൂ., നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്നാണ് പലരും പറഞ്ഞു കൊണ്ടിരികുന്നത് എന്നാല്‍ "നിയമം പോകേണ്ടത് നിയമത്തിന്‍റെ വഴിക്കല്ല. നിയമം പോകേണ്ടത് നീതിയുടെ വഴിയിലൂടെ ആണ്. ഫാഷിസ്റ്റുകള്‍ക്ക് അവരുടെ ജനിതക വൈകല്യം തിരുത്താനാവില്ല. പക്ഷേ, രാജ്യം ഭരിക്കുന്ന മതേതര ജനാധിപത്യ സര്‍ക്കാറിനും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സാമൂഹിക സംഘടനകള്‍ക്കും അതിക്രൂരമായ ഈ മനുഷ്യാവകാശലംഘനത്തില്‍ ഒന്നും ചെയ്യാനില്ലേ? കേരളത്തിലെ ഇടത്-വലത് മതേതര പാര്‍ട്ടികള്‍ക്ക് പി.ഡി.പി ശിഥിലവും ദുര്‍ബലവുമായിത്തീര്‍ന്ന സാഹചര്യത്തില്‍ ഇനി മഅ്ദനിക്കു വേണ്ടി ചെറുവിരലനക്കുന്നത് നഷ്ടക്കച്ചവടമാണെന്ന് തീരുമാനിച്ചതാണോ? എങ്കില്‍, അതിനേക്കാള്‍ ക്രൂരമായ സ്വാര്‍ഥതയും മനുഷ്യത്വമില്ലായ്മയും വേറെയുണ്ടോ?
    
     ലണ്ടന്‍ തെരുവോരങ്ങളിലെ ചേരികളില്‍ ഒന്നില്‍ ദീര്ഘലകാലത്തെ പട്ടിണിയും വൃത്തികെട്ട ചുറ്റുപാടുകളും രോഗിയാക്കിയ കുഞ്ഞു മകന്‍ നിശ്ച്വതനായി  മരണത്തിലെയ്ക്കമര്‍ന്നു കൊണ്ടിരിക്കുമ്പോള്‍  അവന്‍റെ മുഖത്തേയ്ക്ക് നോക്കി കണ്ണീര്‍ വാര്‍ത്ത്, ആ കണ്ണീര്‍ മാഷിയാക്കി പാവങ്ങളുടെ ബൈബിള്‍ തീര്‍ത്തു എന്ന് പറയുന്ന  കാറല്‍ മാര്‍ക്സിന്‍റെ അനുയായികള്‍ക്ക്‌ , ഭരണകൂട ഭീകരത സമ്മാനിച്ച ഒരായുസ്സിന്‍റെ പീഡന പര്‍വ്വം അതിജീവിച്ചു വരുന്ന മഅദനിയെ അന്ന് സ്വീകരിക്കാന്‍ ഒരു ഭരണകൂട തടസ്സങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ അന്ന് വാദിച്ചവര്‍ ഇന്ന് മൌനം പാലിക്കുന്നത് എന്ത് ചിന്തിക്കുന്നവന് മനസ്സിലാകും. തങ്ങള്‍ പ്രതീക്ഷിച്ച വോട്ടു ബാങ്ക് ഇല്ല എന്നതാണ് കാരണമെന്നു  എന്ന് മനസ്സിലാക്കാന്‍ ജോതിഷ പഠനത്തിന്റെ ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല.  . മഅദനിയ്ക്ക് വേണ്ടി ഇന്ത്യന്‍ ഭരണ ഘടനയോ നീതിന്യായ വ്യവസ്ഥയോ തിരുത്തി എഴുതണം എന്ന് ആരും പറയില്ല.  ഇതേ നീതിന്യായ വ്യവസ്ഥയാണ് മഅദനി വിഷയത്തില്‍ അതവാ ഒന്‍പതര  വര്ഷം അന്യായ തടവിനു ശേഷം നിരപരാധി എന്ന് കണ്ടു വെറുതെ വിട്ട പ്പോള്‍ ആ ഒന്‍പതര വര്‍ഷം കണ്ണും  പൂട്ടി നാണിച്ചു നിന്നത്.. ദൈവം ഒരാളെ ഒരിക്കല്‍ മരിപ്പിക്കും , എന്നാല്‍ ഭരണകൂടം ഒരാളെ ദിവസവും മരിപ്പിക്കുന്നു ഈ കാഴ്ചയാണ് മഅദനിയിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്.  .കോയമ്പത്തൂരില്‍ സംഭവിച്ചത് പോലെത്തന്നെ, മഅ്ദനി ബംഗളൂരുവില്‍ നിന്നും നിരപരാധിയായി തിരിച്ചുവരും. വിചാരണ തീരുംവരേക്ക് അദ്ദേഹത്തെ എങ്ങനെ പീഡിപ്പിച്ച് ഇല്ലാതാക്കാം എന്ന് മാത്രമാണ് ഭരണകൂടം ആലോചിക്കുന്നത്. അങ്ങനെ അദ്ദേഹം തിരിച്ചുവരുമ്പോള്‍ നാം മലയാളികള്‍ പിന്നെയും പ്രബുദ്ധതയെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും...

Friday, January 13, 2012

പ്രവാസി



 പ്രവാസതീയിലുരുകിയൊലിക്കും
പ്രകാശമില്ലാത്ത വിളക്കാണു ഞാന്‍
ദൈവത്തിന്‍ നാടിനെ യാത്രയാക്കി
എത്തിയതാകട്ടെ മണല്‍കാട്ടിലും,
ആരോരുമില്ലാതെ അലയുമ്പോഴെല്ലാം
നാട്ടിലെ കണ്ണുനീരോര്‍മ്മ വന്നു
വെയിലേറ്റ് തളര്‍ന്നുഞാനുറങ്ങുമ്പോഴെല്ലാം
നാട്ടിലെ വിശപ്പെന്നെ വിളിച്ചുണര്‍ത്തുന്നു
എന്‍ ജീവിതപകുതിയെരിഞ്ഞൊടുങ്ങുമ്പോള്‍
വാര്‍ദ്ധക്യം പെട്ടന്ന് കയറിവരുമ്പോള്‍
ആയുസ്സിന്‍ പുസ്തകപേജുകളെല്ലാം
മണല്കാറ്റിന്‍ വേഗതയിലെരിഞ്ഞടങ്ങുന്നു 

വിദ്യതന്‍ പടികള്‍ കയറും മക്കളും
വിശപ്പിന്‍ കരച്ചിലിന്‍ പടിയിറക്കവും
ഉറങ്ങുമ്പോളെത്തുന്ന മഴത്തുള്ളികളിന്നില്ല
കാറ്റിനോട് മല്ലിടാന്‍ മേല്ക്കൂരയില്ലിന്ന്
വീടിന്‍ മുകളില്‍ മണ്ഡപമുയരുന്നു
കതിര്‍മണ്ഡപത്തിന്‍ വിളാക്കാകുന്നു മക്കള്‍
എന്‍ജീവിതമുരുകിയൊലിച്ചാലുമെന്തേ,,
ആ കൊച്ചു വെളിച്ചത്തിന്‍ കീഴിലെല്ലാം
ഒരുപാട് ജീവിതം പൂവണിഞ്ഞുവല്ലോ
അതായിരുന്നുവെന്‍ ജീവിത ലക്ഷ്യവും
അതാണെന്റെ ആത്മസംത്ര്പതിയും...
Related Posts Plugin for WordPress, Blogger...

ഈ പോസ്റ്റ്‌ ഷയര്‍ ചെയ്യാന്‍