Thursday, March 8, 2012

“ആടിനെ പട്ടിയാക്കുമ്പോള്‍ “

  


നമ്മുടെ രാജ്യത്തിന്‍റെ  നീതിന്യായ വ്യവസ്ഥയുടെ ഇന്നത്തെ നീതി നിര്‍വഹണ വ്യവസ്ഥിതിയുടെ ചില ഇടപെടലുകള്‍ കാണുമ്പോള്‍  പഴയ ഒരു കഥ ഓര്‍മ്മവരുന്നു.  ,തന്‍റെ ദേശത്തെ ഒരു ആട്ടിടയന്‍റെ ആട്  ചാവാന്‍ കാരണമായ ഇടിഞ്ഞു വീണ മതിലിന്‍റെ ഉടമയ്കെതിരെ വന്ന പരാതി വളരെ വിദഗ്ദമായി പ്രതിയായ തന്‍റെ സുഹൃത്തിനു വേണ്ടി രാജാവ് നീതിപൂര്‍വകം എന്ന് തോന്നിക്കുന്ന രീതിയില്‍ ശിക്ഷ നടപ്പാക്കുന്ന സംഭവം, ആട് ചാവാന്‍ കാരണം ആയ, ആടിനെ ആട്ടിടയനു വിറ്റ ആളെ തൂക്കി കൊല്ലാന്‍ വിധി പറയുന്ന സംഭവം, പക്ഷെ തൂക്കു കയര്‍ നീതി നിഷേധത്തിനെതിരെ അയാളുടെ കഴുത്തില്‍ പാകമാവാത്ത രീതിയില്‍ ചെറുതായി കിടന്നു പ്രതിഷേധിച്ചു , നീതി നടപ്പാക്കാന്‍ പിന്നെ നമ്മുടെ രാജാവ് ഒട്ടും അമാന്തിച്ചില്ല , വഴിയെ പോകുന്ന ആ കൊലക്കയരിന്‍റെ കുടുക്കിനു പാകമായ തലയുള്ള മനുഷ്യനെ തൂക്കിലെറ്റുകയും ചെയ്ത് ആശ്വാസം കൊണ്ടു. കയറിനു രണ്ടാമതൊരിക്കല്‍ പ്രതിഷേധിക്കാന്‍ പോലും ആയില്ല.ഈ  കഥയിലെ രാജാവും,പരാതിക്കാരനും,പ്രതിയും,കയറും,തല ചെറുതായി പോയതിനാല്‍ മരണം പുല്കേണ്ടിവന്ന വഴി പോക്കന്‍ എല്ലാം നമ്മുടെ വര്‍ത്തമാന  ഇന്ത്യയിലെ യഥാര്‍ത്ഥ മുഖങ്ങലാണ് .  
    
        സമാനമായ സംഭവത്തിലെ  ഒടുവിലത്തെ ഇരയാണ്   മുഹമ്മദ്‌ അമീര്‍ ഖാന്‍. ഭീകരവാദി എന്ന് മുദ്രകുത്തി കഴിഞ്ഞ പതിനാലു വര്ഷം തന്റെ ജീവിതം കാരാഗ്രഹത്തിന്‍റെ  ഇരുള്‍ വീണ രണ്ടു ചുവര്കള്‍ക്കുള്ളില്‍ ജീവിതം  ഹോമിച്ചു തീര്‍ക്കാന്‍ വിധിക്കപെട്ട സാധാരണക്കാരന്‍..  പിതാവിനൊപ്പം കളിപ്പാട്ടകട നടത്തി ഉപജീവനം നടത്തിയിരുന്ന ഒരു പതിനെട്ടുകാരന്‍... 1998 ഫെബ്രുവരി 20 അമീര്‍ഖാന് തന്‍റെ  ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ദിനമാണ്. ഏറെക്കാലമായി തന്നെ അലട്ടികൊണ്ടിരുന്ന   മൂത്രക്കല്ലിനു മരുന്നു തേടി ബഹാദൂര്‍ ഖറിലെ ഹക്കീമിനടുത്തേക്കു പോകുമ്പോഴാണ് അമീര്‍ 'തീവ്രവാദി' എന്ന് മുദ്രകുത്തി അറസ്റ്റിലാകുന്നത്..തുടര്‍ന്നു ഡല്‍ഹിയിലും പരിസരങ്ങളിലും നടന്ന ബോംബ് സ്‌ഫോടന പരമ്പരകളുടെ മുഖ്യ ആസൂത്രകന്‍ ആക്കി പോലീസ്‌ ഇയാളെ മാറ്റുകയാണ് ചെയ്തത്.കൂടാതെ 1996 ഡിസംബറിനും 1997 ഒക്ടോബറിനുമിടയില്‍ ഡല്‍ഹി, രോഹ്തക്, സോനാപട്ട്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ അമീര്‍ പ്രതിചേര്‍ക്കപ്പെട്ടു. 1997ലാണ് അമീര്‍ സംജോത എക്‌സ്പ്രസില്‍ പാകിസ്ഥാനിലുള്ള തന്റെ സഹോദരിയെ     കാണാന്‍ പോയതിനാല്‍ പാകിസ്ഥാനിയായി ചിത്രീകരിക്കപെട്ട ഒരു  ഹതഭാഗ്യന്‍. അന്ന് ഇല്ലാഭീകരകുറ്റങ്ങള്‍ ഇടെഹതിനെ  തലയില്‍ കെട്ടിവയ്ക്കുകയും  ഒരു രാജ്യദ്രോഹിയായി ചിത്രീകരിച്ചു ജയിലടക്കുയും ചെയ്തിട്ട് നീണ്ട പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം നിരപരാധി എന്ന് കണ്ടു പുറത്തേയ്ക്ക് വിടുന്നു..ഒടുവില്‍ നീതി ദേവത കണ്ണ് തുരനന്തില്‍ നമുക്ക്‌ അഭിമാനിക്കാം.അപ്പോഴും തന്‍റെ ജീവിതത്തിന്‍റെ ഏറിയ പങ്കും തടവറയില്‍ ജീവിച്ചു തീര്‍ക്ക്കാന്‍ വിധിക്കപെട്ട, നിയമത്തിന്‍റെ ദയനീയതയോര്ത്ത് വിലപിക്കുന്നുണ്ടാകാം അമീര്‍.  ഒരു പക്ഷെ നഷ്ടപെട്ടുപോയ യൌവനം ആയിരിക്കില്ല അദേഹത്തിന്റെ മനസ്സുകളെ അലട്ടുക.നിരപരാധിയായിരുന്നിട്ടും തീവ്രവാദി എന്ന പാപഭാരം പേറാന്‍ വീധിക്കപെട്ടവന് ആയതാണ് അമീറിനെ വേദനിപ്പിക്കുക. അമീര്‍ മാത്രമല്ല  അബ്ദുള്‍നാസര്‍ മഅദനിയ്ക്ക് നേരിടേണ്ടി വന്നതും ഇതേ അവസ്ഥ തന്നെയാണ്. ജീവിതത്തിന്റെ സുവര്‍ണ്ണ കാലം നഷ്ടപ്പെട്ട് പോയവര്‍ മാത്രവുമല്ല കുറ്റക്കാരനായി വിധിയെഴുതിയിട്ടു നീണ്ട കാലത്തിനു ശേഷം നിരപരാധി എന്ന് പറഞ്ഞാലും അത്രയും കാലം അപരാധി എന്ന വിളികേള്‍ക്കേണ്ടിവന്നവരാനിവര്‍ ആ വേദന ഏതു വിധികല്‍ക്കാന് മായ്ക്കാന്‍ കഴിയുക?..


          വീണ്ടും അമീര്‍ഖാന്മാരെയും മഅദനി മാരെയും സൃഷ്ടിച്ചെടുക്കാന്‍  പോലീസ്‌ സദാപരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അവര്‍ മെനഞ്ഞെടുക്കുന്ന അപസര്‍പ്പകഥയിലെ കതാപാത്രമാകാന്‍ ഇപ്രാവശ്യം ഭാഗ്യം കിട്ടിയ ഹതഭാഗ്യനാണ് ഷമീര്‍.റിപ്പപ്ലിക് ദിനത്തോടനുബന്ധിച്ച് ദല്‍ഹി പോലീസ്‌ പുറത്തിറക്കിയ ഭീകരരുടെ ലിസ്റ്റില്‍ ഷമീര്‍ കെ പി സാബിര്‍  എന്നീ പേരുകള്‍  ഉള്ള മലയാളികളായ രണ്ടു  പേര്‍ ഉണ്ട് എന്ന് വാര്‍ത്ത വന്നു അല്പം താമസിയാതെ തന്നെ ബാന്ഗ്ലൂര്‍ സ്ഫോടനകേസിലെ പ്രതിയായ മലയാളിയായ ഷമീര്‍ ദല്‍ഹിയില്‍ അരസ്ട്ടിലായെന്നും റിപ്പപ്ലിക് ദിനാഘോഷത്തില്‍ അക്രമം നടത്തുക എന്നതായിരുന്നു  ലക്‌ഷ്യം എന്നും  പോലീസ്‌ പറയുകയുണ്ടായി..അപ്പോള്‍ തന്നെ രാവിലെ വായനക്കാരന് മംഗളം നേര്‍ന്നു കൊണ്ടു വരുന്ന ഒരു പത്രത്തില്‍ ഇദേഹത്തിന്റെ തീവ്രവാദ ബന്ധത്തിന്റെ ഞാട്ടിക്കുന്ന കഥകള്‍ ആണ് പുറത്തു വന്നത്. എന്നാല്‍ ഈ സംഭവത്തെ കുറിച്ച് ദല്‍ഹി പോലീസ്‌ പറഞ്ഞു നാവ് വായ്ക്കകത്ത് ഇടുന്നതിനു മുന്‍പേ ഷമീര്‍ അറസ്റ്റിലാകുന്നത് ദല്‍ഹിയില്‍ അല്ലാ എന്നും ദുബായില്‍ വെച്ചേ ഇദേഹത്തെ അറസ്റ്റ്‌ ചെയ്തെന്നും വാര്‍ത്തകള്‍ വന്നു തുടങ്ങിയിരുന്നു... . ഷമീറിനെ ദുബായില്‍ വെച്ച് ആണ് അറസ്റ്റ്‌ ചെയ്യപെട്ടത്‌.രണ്ടായിരത്തി എട്ടുമുതല്‍ സൌദിയില്‍ കഴിഞ്ഞ ഷമീര്‍  അവിടെ നിന്നും പൊതുമാപ്പില്‍ നാട്ടിലെതുകയും രണ്ടു വര്ഷം മുന്‍പ്‌ പുതിയ ഒരു പാസ്പോര്‍ത്റ്റ്‌ എടുത്ത്‌ ദുബായില്‍ പോയത് അന്ന് പോകുമ്പോഴും പാസ്പോര്‍ട്ടിന് അപേക്ഷിക്കുംപോലും ഈ കേസുകളുടെ കാര്യങ്ങള്‍ ഒന്നും ആരും സൂചിപ്പിച്ചിരുന്നില്ല എന്നതാണ്.. ദുബായില്‍ സ്വന്തം കുടുംബത്തോടൊപ്പം കഴിഞ്ഞു വരികയായിരുന്ന  ശമീരിനെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ദുബായില്‍ വെച്ച് അറസ്റ്റ്‌ ചെയ്യുകയാണ് ഉണ്ടായത്. ഈ സത്യം എന്ത് കൊണ്ടു പുറം ഒകം അറിഞ്ഞു എന്ന് ചോദിച്ചാല്‍അറസ്റ്റ്‌ ചെയ്തു കൊണ്ടു പോകും വഴി ഷമീര്‍ അടെഹതിനെ സുഹൃത്തിനെ വിളിച്ചു  വിളിച്ചു ഭാര്യയെ നാട്ടിലെക്കയ്ക്കാനും ഞാന്‍ പോലീസ്‌ പിടിയിലാണ് എന്ന് പറയുകയും ചെയ്തു.ഒരു പക്ഷെ ഇങ്ങനെ ഒരു ഫോണ്‍ വിളി ഉണ്ടായിരുന്നെനില്ലന്കില്‍ ദല്‍ഹി പോലീസ്‌ പറഞ്ഞത് പോലെ ദല്‍ഹിയില്‍ നിന്നും അറസ്റ്റ്‌ ചെയ്യപെട്ട ഭീകരനായി ഷമീര്‍ മാറുമായിരുന്നു.. അന്ന് അറസ്റ്റ്‌ ചെയ്യപെട്ട ഷമീര്‍ ഇപ്പോള്‍ എവിടെയാണ് എന്നാ ചോദ്യം ഇപ്പോഴും ബാക്കിനില്‍ക്കുന്നുണ്ട്.  
      

        ഇത് പോലെ ഒരുപാടു പേര്‍ ഇന്നും നരകയാതന അനുഭവിച്ചു ജയിലരകള്‍ക്കുള്ളില്‍ കഴിഞ്ഞു കൂടുന്നുണ്ട്. മക്കാ മസ്ജിദ്‌ സ്ഫോടനത്തില്‍ പ്രതികളെന്നു പറഞ്ഞു പോലീസ്‌ പിടിച്ച് കൊണ്ടു പോയ കലീമിനും ബാക്കിയുള്ളവരും നിരപരാധികളാണ് എന്ന് മനസ്സിലാക്കാന്‍ ഒരു അസീമാന്ദ കുറ്റസമ്മതം നടത്തേണ്ടി വന്നു. ഇനിയും കുറ്റസമ്മതം നടത്താന്‍ അസീമാന്ധമാര്‍ ഏറെയാണ്. ഇവര്കൂടി തയ്യാറായാല്‍ ആയിരകണക്കിന് വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് അവരുടെ നിരപാരിത്വം തെളിയിക്കാനാകും.പക്ഷെ എന്ത് കൊണ്ടോ അങ്ങനെ ഒന്നുണ്ടകുന്നില്ല. കുറ്റസമ്മതം എന്നത് പോട്ടെ തെളിവുകളുടെ പിന്‍ബലത്തില്‍ അറസ്റ്റ്‌ ചെയ്യപെട്ട ഹിന്തുത്വ തീവ്രവാദികള്‍ ഇനും സമൂഹമധ്യത്തിലൂടെ  സൊയര്യവിഹാരം നടത്തുമ്പോഴും നീതിദേവത കണ്ണടച്ചു പിടിക്കുന്നതാണ് നമുക്ക്‌ കാണാന്‍ കഴിയുന്നത് ..
 .

      ഒന്നും ഇവരില്‍ അവസാനിക്കുന്നില്ല. രാജ്യത്തു നടന്നതും , വരാന്‍ പോകുന്നതുമായ സ്ഫോടനങ്ങളില്‍ അവിശ്യാനുസരണം ഉപയോഗിക്കാന്‍ മലെഗാവിനു ശേഷം  സ്ഫോടനങ്ങളുടെ ക്രെഡിറ്റ്‌ ഇരുപത്തി എട്ടില്‍ പതിനാറും ചിലര്‍ കൊണ്ട് പോയീ എങ്കിലും  ഡിമാന്‍ഡ് സപ്ലൈ പ്രശ്നങ്ങള്‍ നിലവിലുള്ളത് കൊണ്ട് കുറച്ചു തീവ്രവാദികളെ  അടിയന്തിരമായി കിട്ടേണ്ടതുണ്ട് ... അതിനു വേണ്ടി ഇരുട്ടത്ത് തവളകളെ പിടിക്കുന്ന മാതിരി  പോലീസ്‌ ഇറങ്ങുന്ന കാഴ്ചകളാണ് നാം ബട്ലാ ഹൌസില്‍ കണ്ടത്‌. ഇസ്രായേല്‍ എംബസിയുടെ കാര്‍ ബോംബ്‌ സ്ഫോടനത്തിലെ പ്രതികളെ പിടിക്കാന്‍ എന്നാ വ്യാജേനെ ഉറങ്ങികിടക്കുന്ന മനുഷ്യരുടെ ഇടയിലേയ്ക്ക് ഇരുളിന്റെ മറവില്‍ വീടുകളിലെ വാതിലുകള്‍ ചവിട്ടിപൊളിച്ചു കടന്നു വന്ന പോലീസ്‌ നാട്ടുകാരുടെ അവസരോചിതമായ ഇടപെടലിന് മുന്നില്‍ നാണം കേടുന്നതാണ് നാം കണ്ടത്... നിരപരാധികളായ ഒരു പറ്റം ചെറുപ്പക്കാരെ പിടിച്ച് കൊണ്ടു പോയി ആ സ്ഫോടനത്തിലെ പ്രതികളെ ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു പോലീസ്‌ അജണ്ട. എന്നാല്‍ അതിനു വിലങ്ങുതടിയായത് നാട്ടുകാര്‍. ഇവരുടെ ഫലപ്രദമായ ഇടപെടലിനെ എത്ര സല്യുട്ട് ചെയ്താലും മതിയാകില്ല ... അല്ലെങ്കില്‍ പതിനാലു വര്ഷം കഴിഞ്ഞു പുറത്തിറങ്ങിയ മറ്റൊരു അമീര്‍ഖാന്‍ മാരായി ഇവര്‍ മാറിയേനെ. അല്ലങ്കില്‍ ഏറ്റുമുട്ടല്‍ കൊലപാതങ്ങളിലെ ഭീകരവാടികലായോ,രാജ്യത്ത് നടക്കുന്ന സ്ഫോടനകെസുകളിലെ പ്രതികളായി അറസ്റ്റ്‌ ചെയ്യപെട്ട “തീവ്രവാദികളുടെ ലിസ്റ്റില്‍ ഇവരുടെ പേരുകള്‍ നമുക്ക്‌ വായിക്കാമായിരുന്നു..ഈ ആര്‍ജവ ബോധം ഇവര്‍ മുന്നേ കാണിച്ചിരുന്നെങ്കില്‍ ഒരു പാടു നിരപാരധികള്‍ ഇന്ന് കരാഗ്രഹത്തില്‍ കഴിഞ്ഞു കൂടുമായിരുന്നില്ല.  അവസാനം വന്നു ചേര്‍ന്ന ഈ ധീരതയ്ക്ക് ഒരുപാടു ശുഭ സൂചനകള്‍ നമുക്ക്‌ നല്‍കുന്നത് തന്നെയാണ്. 

       ആടിനെ പട്ടിയാക്കാന്‍ മിനക്കെടുന്ന പോലീസിന്‍റെ ചിലഒളിയജണ്ടകള്‍ തുടര്‍ന്നു വരുന്നതായാണ് കാണാന്‍ കഴിയുക.. ദല്‍ഹിയിലെ മുസ്ലീങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്ത് വന്നു ബട്ല ഹൌസില്‍ കണ്ടത് പോലെ നിരപരാധികളായ രണ്ടു മുസ്ലിം ചെറുപ്പക്കാരെ തട്ടികൊണ്ടുപോകുവാനുള്ള പോലീസ്‌ ശ്രമം നാട്ടുകാരുടെ ധീരമായ ഇടപെടലിന് മുന്നില്‍ അമ്പേ പരാജയപെടുകായിരുന്നു.പോലീസ്‌ വന്ന വാഹനത്തില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡുകള്‍ വരെ ഉണ്ടായിരുന്നു എന്ന് കാണുമ്പോള്‍ ഇവരുടെ നിഗൂഡതാല്പര്യങ്ങലുടെ വ്യാപ്തി എത്രത്തോളം അപകടകരം എന്നതിന് വേറെന്താണ് തെളിവായി വേണ്ടത്.   കഴിഞ്ഞവര്‍ഷം ജുലൈയിലുണ്ടായ മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ടു തഖി അഹ്മദിനെ കസ്റഡിയിലെടുക്കാനെത്തിയ മൂന്നു മുംബൈ എ.ടി.എസ് ഉദ്യോഗസ്ഥരെ ഡല്‍ഹി പോലിസ് പിടികൂടി, തഖി അഹമ്മദ് തന്റെ നിരപരാധിയായ സഹോദരന നഖി ബിനേ മുംബൈ സ്ഫോടനത്തില്‍ പ്രതി ആക്കിയതിനെതിരെ മുംബൈ എ ടി എസ് നെതിരെ പരാതി കൊടുക്കുകയും , നിയമപോരാട്ടം നടത്തുകയും ചെയ്തതാണ് , ത ഖി അഹമ്മദ് നെ കുടുക്കാന്‍ അവര്‍ മുതിര്‍ന്നത് ..      ഇങ്ങനെ പക വീട്ടലുകള്‍ തുടര്‍ക്കഥയായി മാറുകയും. നിയമം സംരക്ഷിക്കെന്ടവര്‍ തന്നെ നിരപരാധികളെ പിടിച്ച് കൊണ്ടു പോയി പ്രതികളാക്കി മാറ്റുകയും  ചെയ്തു കൊണ്ടിരിക്കുമ്പോള്‍   യഥാര്‍ത്ഥ പ്രതികള്‍ നമുക്ക് ചുറ്റുമിരുന്നു എല്ലാവരെയും വിഡ്ഢികളാക്കിയതിന്‍റെ പുച്ഛം നിറഞ്ഞ ചിരിയോടെ പുതിയ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടാവും..

      രാജ്യത്ത് നടന്ന പല സ്ഫോടങ്ങളിലും തങ്ങളുടെ കൈകള്‍ ഉണ്ടായിരുന്നു എന്നാ സത്യം ഒന്നൊന്നായി തെളിഞ്ഞു കൊണ്ടുവരുമ്പോള്‍ മുഖം രക്ഷിക്കാനായി സംഘപരിവാരം അവരുടെ ആജ്ഞാനുവര്തികലായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് റെഡിമെയ്ഡ് ഭീകരവാദികളെ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിനായി നിരപരാധികളെ തേടി പോലീസ്‌ പരക്കം പായുന്നു. സത്യം എക്കാലവും മൂടി വെയ്ക്കാന്‍ കഴിയിലല്ലോ. രാജ്യത് നടന്ന പല സ്ഫോടനങ്ങളുടെയും പിന്നിലുള്ള സംഘപരിവാര കരങ്ങള്‍  ഇന്ന് നിയമത്തിന്‍റെ മുന്നിലുണ്ട് ഇനി വേണ്ടത് സംവാദങ്ങളും സെമിനാരുകലുമല്ല. രാജ്യത്തെ അസ്ഥിരപെടുത്തുന്ന ഈ സംഘപരിവാര  ഭീകരരെ കല്തുരുങ്കിലടയ്ക്കാനുള്ള ആര്ജ്ജവമാണ് ഭരണകൂടം കാണിക്കേണ്ടത് അല്ലങ്കില്‍ ഇവര്‍ വീണ്ടും നമ്മുടെ രാജ്യത്തിന്റെ അഖണ്ടതയുടെ നെഞ്ചില്‍ ത്രിശൂലം കയറ്റിയിട്ടു മാറി നിന്ന് ഒരു വിഭാഗത്തിനെതിരെ വിരല്‍ചൂണ്ടും. ഇവരാണ് തീവ്രവാദികള്‍ എന്ന്.. അത് തന്നെയാണ് അവര്‍ ചെയ്തു വന്നിരുന്നത്. അന്ന് മുസ്ലീങ്ങള്‍ക്ക് നേരെ ചൂണ്ടിയിരുന്ന വിരലുകള്‍ ഇന്ന് അവര്‍ക്ക്‌ നേരെ തിരിയുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അപ്പോഴും  തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിറച്ച സഞ്ചികള്‍ വണ്ടിയുടെ  ഡിക്കിയില്‍ ഒളിപ്പിച്ചു പോലീസ് മുസ്ലിം യുവാക്കള്‍ മക്കളായി ഉള്ളവരുടെ വീടിന്റെ വാതിലുകള്‍ ചവിട്ടിപോളിക്കും .. മാധ്യമങ്ങള്‍ ആടിനെ  പേപ്പട്ടിയാക്കി  നിരത്തിലിറക്കി പൊതുജനങ്ങളെ കൊണ്ട്  കല്ലെറിയിക്കും  അപ്പോഴും ഗുജറാത്തിലെ കത്തിയെരിഞ്ഞ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം നീതി കിട്ടാതെ പിടഞ്ഞു കരയുന്നുണ്ടാവും ...

1 comment:

  1. തന്‍റെ ദേശത്തെ ഒരു ആട്ടിടയന്‍റെ ആട് ചാവാന്‍ കാരണമായ ഇടിഞ്ഞു വീണ മതിലിന്‍റെ ഉടമയ്കെതിരെ വന്ന പരാതി വളരെ വിദഗ്ദമായി പ്രതിയായ തന്‍റെ സുഹൃത്തിനു വേണ്ടി രാജാവ് നീതിപൂര്‍വകം എന്ന് തോന്നിക്കുന്ന രീതിയില്‍ ശിക്ഷ നടപ്പാക്കുന്ന സംഭവം, ആട് ചാവാന്‍ കാരണം ആയ, ആടിനെ ആട്ടിടയനു വിറ്റ ആളെ തൂക്കി കൊല്ലാന്‍ വിധി പറയുന്ന സംഭവം.

    ഈ ഒരൊറ്റ കഥയിൽ നിന്നും താങ്കളുടെ, ഈ വ്യവസ്ഥിതിയോടും അതിന്റെ ചുവപ്പ് നാടകൾ ചലിപ്പിക്കുന്നവരോടും രോഷം അറിയാനാകുന്നുണ്ട്. വിഷുദിനാശംസകൾ.

    ReplyDelete

Related Posts Plugin for WordPress, Blogger...

ഈ പോസ്റ്റ്‌ ഷയര്‍ ചെയ്യാന്‍