Sunday, December 11, 2011

ബീമാ പള്ളിയില്‍ എണ്ണപാടമുണ്ടോ?        കുടിവെള്ളത്തിനായി കുഴിക്കുമ്പോള്‍ പോലും ഉപ്പ് വെള്ളം ലഭിക്കുന്ന തലസ്ഥാന നഗരിയിലെ തീരപ്രദേശമായ   ബീമാ പള്ളിയിലും പരിസരപ്രദേശങ്ങളിലും എണ്ണ  പാടങ്ങള്‍ ഉണ്ടോ എന്ന് സംശയം നാള്‍ക്കുനാള്‍ ബലപ്പെടുന്നു. കാരണം കുറെ നാളുകളായി അമേരിക്കന്‍ കമ്പനികള്‍ ഈ പ്രദേശത്ത് സര്‍വ്വേകള്‍ നടത്തുന്നു. ആദ്യമായി അമേരിക്കന്‍ ഏജന്‍സിയായ പ്രിന്‍സ്ടണ്‍ സര്‍വേ റിസര്‍ച്ച് അസോസിയേറ്റ് ഇന്റര്‍നാഷണലിനുവേണ്ടി ടി.എന്‍.എസ് ഇന്ത്യ എന്ന മാര്‍ക്കറ്റിങ് ഏജന്‍സിയാണ് രഹസ്യപഠനം നടത്തിയത്  അന്ന്     ബീമാപള്ളി നിവാസികളോട് അമേരിക്കന്‍ പ്രസിഡന്‍റ് തിരെഞ്ഞെടുപ്പിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്ത് എന്ന്  സര്‍വേയ്ക്ക്‌ വന്നവര്‍ ചോദിച്ചപ്പോള്‍  അമേരിക്കയില്‍ ഞങ്ങള്‍ക്ക്‌ വോട്ടു ഉണ്ടോ എന്ന് കരുതി മൂക്കത്ത് വിരല്‍ വെച്ചിട്ടുണ്ടാകും പാവം നാടുകാര്‍.. അത് മാത്രമായിരുന്നില്ല അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രത്തെ കുറിച്ചും ബിന്‍ലാദനെയും ഇറാന്‍ സര്‍ക്കാരിനെയും കുറിച്ച് വരെ  ഈ തീരദേശവാസികളായ  ഇവരോട് ചോദിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു .. മാത്രവുമല്ല പിറന്നു വീണ സ്വന്തം രാജ്യത്തിനോടുള്ള ദേശക്കൂര് വരെ ചോദ്യം         ചെയ്യപെട്ടിരുന്നു..എന്തിനായിരുന്നു ഇത്തരം സര്‍വ്വേ എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി പൊതു  സമൂഹത്തിനു മുന്നില്‍ അവശേഷിക്കുകയാണ്

         

      എന്നാല്‍ അത്കൊണ്ടും  കാര്യങ്ങള്‍ അവസാനിക്കുന്നില്ല. കുളിമുറികളില്‍ കാമറ ഒളിപ്പിച്ചു വെയ്ക്കുന്നു എന്ന വാര്‍ത്തകള്‍ നമ്മള്‍ നിത്യേനെ കേള്‍ക്കാറുണ്ട് .ഇവിടെ കുളിമുറിയും കാമറയും അല്ല താരം സോപ്പിനുളില്‍ ചിപ്പ്‌ ഒളിപ്പിച്ചു വെയ്ക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ  സോപ്പിനുള്ളില്‍ ചിപ്പ്‌ ഒളിപ്പിച്ചു വെച്ച് കൊണ്ടു സര്‍വ്വേ നടത്തുകയായിരുന്നു. സര്‍വ്വേക്കാര്‍ പറഞ്ഞ ന്യായം ആണ് ബഹു കേമം ..ശുചിത്വത്തെ കുറിച്ച് പഠിക്കാനും, ഒരാള്‍ എത്ര പ്രാവശ്യം കുളിച്ചു എന്ന കണ്ടു പിടിക്കാനാണ് പോലുംസ്വയം കുളിക്കാതെ പട്ടിയെയും, പശുവിനെയും ഈ സോപ്പുകൊണ്ട് കുളിപ്പിച്ചാൽ അതും മനുഷ്യൻ കൂടുതൽ കുളിച്ച അകൌണ്ടിൽ വരുമോ ആവോ.. ഡെന്‍മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യോഇക്കണോമിക്  യൂനിറ്റ് ഫൌണ്ടേഷന്‍ (എസ്.ഇ.യു.എഫ്) കേരള ഘടകത്തിന്‍റെ നേതൃത്വത്തില്‍  ആണ്  ഇപ്പോള്‍ ദുരൂഹ സര്‍വേ നടത്തിയത്.


    സര്‍വ്വെയ്ക്ക് എത്തിയവരെ നാട്ടുകാര്‍ പോലീസ്‌ സ്റേഷനില്‍ എല്പിക്കുകയുണ്ടായി എന്നാല്‍  എന്നത്തെയും പോലെ പോലീസ്‌ ഇതു ലാഘവത്തോടെ കാണുകയും അവരെ മോചിപ്പിക്കുകയും ചെയ്തു. പോലീസ്‌ പറഞ്ഞ കാരണം ..അവരുടെ മറുപടി തൃപ്തികരമായിരുന്നു എന്നാണ്. എന്നാൽ ആരോഗ്യവകുപ്പിന്‍റെയോആഭ്യന്തരവകുപ്പിന്‍റെയോ അനുവാദത്തോടെ മാത്രമേ സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു സര്‍വേ നടത്താന്‍ പാടൂള്ളൂ. വിദേശികള്‍ സര്‍വേയില്‍ പങ്കെടുക്കുന്നതിനുംവിവരം ശേഖരിക്കുന്നതിനും നിയമപ്രശ്നങ്ങളുണ്ട് മാത്രവുമല്ല ജനങ്ങളുടെ ജീവനെ വരെ ബാധിചെക്കാവുന്ന  ഒരു സര്‍വ്വേ ആണ് എന്ന് സംഘാടകര്‍ വരെ സമ്മതിക്കുന്നു അത് കൊണ്ടാണല്ലോ അലര്‍ജിയുണ്ടായാല്‍ ഉടന്‍ സോപ്പിന്‍റെ ഉപയോഗം നിര്‍ത്തണമെന്നും സോപ്പിന്‍റെ ഉപയോഗം മൂലം ആര്‍ക്കെങ്കിലും  പാര്‍ശ്വഫലങ്ങളുണ്ടായാല്‍ കമ്പനി ചികില്‍സ നല്‍കുമെന്നും പറയുന്നത്..  അപ്പോഴും നമ്മെ അലട്ടുന്നത് ഒരു രാജ്യത്തിലെ പൌരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ വരെ അന്യ രാജ്യക്കാര്‍ പരസ്യമായി ചോദ്യം ചെയ്തിട്ടും പ്രതികരിക്കാനോ നടപടിയെടുക്കുവാനോ ഭരണകൂടങ്ങള്‍  തയ്യാറാകുന്നില്ല എന്നതാണ്.
 
   ഇതിനെക്കാളുപരി  സയണിസ്റ്റുകള്‍ ഇത്തരം സര്‍വ്വെകള്‍ക്ക് ബീമാപള്ളി പോലെ ന്യൂനപക്ഷങ്ങള്‍ തിങ്ങി പാര്‍ക്കുന്ന മേഖലകള്‍ തിരെഞ്ഞെടുക്കുന്നു എന്നത് തന്നെ ഏറെ ദുരൂഹത ഉളവാക്കുന്ന ഒന്നാണ്.  അമേരിക്കന്‍ കമ്പനികള്‍ക്കും സയണിസ്റ്റുകളും എല്ലാം ഈ പ്രദേശങ്ങളെ നിരീക്ഷിക്കുന്നത് എന്തിനു വേണ്ടിയാണ്. ഇവിടെ ഡോളറുകള്‍ വന്നു കുമിഞ്ഞു കൂടാന്‍ ഉപകരിക്കുന്ന എണ്ണ പാടങ്ങള്‍ ഒന്നും തന്നെയില്ല പിന്നെ എന്തിനായിരിക്കാം ഈ ജനത ഇങ്ങനെ വെട്ടയാടപെടുന്നത് നിരക്ഷരരും നിരാലംബരും ആയ ജനങ്ങള്‍ അധികമായി അതിവസിക്കുനാതായിരിക്കാം കാരണം, എന്നാല്‍ തന്നെയും  ഇങ്ങനെയുള്ള ഈ വിഭാഗങ്ങളുടെ നേരെ എന്ത് ചൂഷണം നടത്താമെന്നും അതിനെതിരെ അധികാരി വര്‍ഗങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കില്ല എന്നും ഇത്തരം സര്‍വേകള്‍ക്ക്‌ ഇറങ്ങി പുറപ്പെടുന്നവര്‍ക്ക് ഉത്തമ ബോധ്യമുണ്ട്.. ആദ്യം സര്‍വേകള്‍ നടത്തിയവര്‍ക്കെതിരെ  കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചിരുന്നു എങ്കില്‍ വീണ്ടും ഇത്തരം ജോലികളുമായി ഇറങ്ങി പുറപ്പെടാനും ഈ വിദേശ കമ്പനികള്‍ ഭയപ്പെടുമായിരുന്നു. എന്നാല്‍ രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്നതും, സ്വന്തം പൌരന്മാരുടെ രഹസ്യമായ സ്വകാര്യ വിവരങ്ങള്‍  വേറൊരു രാജ്യം ചോര്‍ത്തി എടുത്തു കൊണ്ടു പോകുമ്പോഴും  നമ്മുടെ ഭരണാധികാരികളും പൊതു സമൂഹവും മൌനം പാലിക്കുന്നത് കുറ്റകരമാണ്...
      


   

Sunday, December 4, 2011

“ബാബരി മസ്ജിദ്‌” ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.....

         
            

        ഇന്ത്യയുടെ ഭരണഘടന തന്നെ പറയുന്നു ഇന്ത്യ ജനാധിപത്യ  മതേതരത്വ സോക്ഷ്യലിസ്റ്റ്‌ റിപ്പബ്ലിക് രാഷ്ട്രം ആണ് എന്ന്. ആ രാഷ്ട്രത്തില്‍ തര്‍ക്ക വിഷയം ആയി നില നിന്നിരുന്ന ഒരു പള്ളിക്ക് വേണ്ടി, അതും രാജ്യത്തിന്‍റെ നീതിന്യായ വ്യവസ്ഥ പരിക്കുകള്‍ ഇല്ലാതെ പരിഹരിച്ച ഒരു വിഷയത്തെ വീണ്ടും ജനമാനസ്സുകളിലെയ്ക്ക് എറിഞ്ഞു കൊടുക്കുന്നത് എന്തിനാണ്.  ഇന്ത്യയിലെ മുസ്ലീങ്ങളെ സംബന്ധിചിടതോളം ബാബരി മസ്ജിദ്‌ കൈവിട്ടു പോയ ഒന്നാണ് അത് ഇവിടെ വെച്ച് മറക്കുന്നതാണ് നല്ലത്. അല്ലാതെ ജനിച്ചു വീഴുന്ന കൊച്ചു കുട്ടികളുടെ ചെവികളിലെയ്ക് വരെ പകര്‍ന്നു കൊടുത്തു കൊണ്ടു ഭാവിയിലെ പൌരന്മാരെ വര്‍ഗീയതയിലും നാടിന്‍റെ ജനാധിപത്യ സംവിധാനത്തില്‍ വരെ വിശ്വാസമില്ലാത്തവരാക്കി മാറ്റുന്നത് എന്തിനാനാണ്. ഇന്ത്യയെ പോലെ മുസ്ലിം ന്യൂന പക്ഷ രാജ്യത്ത്‌ ഭൂരിപക്ഷത്തോടു തര്‍ക്കിച്ചു പരാജയപെടുന്നതിനേക്കാള്‍ നല്ലത് സ്വയം മറക്കുന്നതാണ്..
  
        ബാബരി മസ്ജിദ്‌ വിഷയത്തില്‍ കോടതി ഇരു കൂട്ടര്‍ക്കും സ്വീകാര്യമായ വിധി തന്നെയാണ് പുരപെടുവിച്ചത്. അല്ലാതെ ബാബരി മസ്ജിദ്‌ ഭൂമി ഒരു കൂട്ടര്‍ക്കു മാത്രമായി നല്‍കുവാന്‍ ഇന്ത്യയെ പോലെ ഒരു മതേതര ജനാധിപത്യ  രാജ്യത്തിന് ഒരിക്കലും കഴിയുകയില്ല എന്നത് ഒരു വസ്തുതയാണ്..അല്ലാതെ ബാബരി പള്ളി പുനര്നിര്‍മ്മിക്കുവാന്‍ ഒരു സര്‍ക്കാരിനും കഴിയുകയില്ല കാരണം അതിനു പുറകില്‍ രാഷ്ട്രീയവും സ്വാര്‍ത്ഥ താല്‍പര്യങ്ങളുമുണ്ട്  ഇത് മനസ്സിലാക്കുകയും ഇന്ത്യയില്‍ ബാബരി മസ്ജിദ്‌ മാത്രമല്ല പള്ളിയായി ഉള്ളതെന്നും ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അനെകയായിരം പള്ളികള്‍ ഉള്ളപ്പോള്‍ എന്തിനാണ് ബാബരി പള്ളിയും ഉയര്‍ത്തി പിടിച്ചു വര്‍ഷാവര്‍ഷം അതിന്‍റെ ഓര്‍മ്മ പുതുക്കല്‍ എന്നോണം പ്രതികരിച്ചു കൊണ്ടു മുസ്ലീങ്ങള്‍ക്ക് പരാജയത്തിന്റെ കയ്പുനീര്‍ വീണ്ടും വീണ്ടും കുടിക്കുവാന്‍ അവസരമുണ്ടാക്കുന്നത് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു..
      
      ഇങ്ങനെയൊക്കെ നമ്മുടെ നാട്ടിലെ ചിലരുടെ  ചിന്തകള്‍ വഴിമാറി  മാറികൊണ്ടിരിക്കുമ്പോഴും നമ്മെ അലട്ടികൊണ്ടിരിക്കുന്ന ഉത്തരം  ലഭിച്ചിട്ടില്ലാത്ത ചോദ്യങ്ങള്‍ അനവധിയാണ്. ഭരണഘടന വിഭാവനം ചെയ്യുന്നത് പോലെ രാജ്യം മതേതരത്വം ആണ് എങ്കില്‍ ഈ രാജ്യത്ത് നാലരപതിറ്റാണ്ടു കാലം ഈ രാജ്യത്തെ ഒരു ജനവിഭാഗം ആരാധന നടതിപോന്നിരുന്ന ഒരു പള്ളിതകര്‍ക്കുന്നത് രാജ്യദ്രോഹവും നീതി രഹിതവുമാണ് അങ്ങനെയാകുംപോള്‍ ആ നീതിനിഷേധത്തിന് പ്രായ്ശ്ചിത്വം എന്നോണം ബാബരി മസ്ജിദ്‌ യഥാസ്ഥാനത് പുനര്നിര്‍മ്മിക്കുകയല്ലേ വേണ്ടത്.  പക്ഷെ നിര്‍ഭാഗ്യകരമെന്നു പറയട്ടെ അങ്ങെനെ ഒന്ന് ഉണ്ടായിട്ടില്ല മറിച്ചു നീണ്ട പത്തൊന്‍പതു വര്‍ഷക്കാലത്തിനു ശേഷം ബാബരി മസ്ജിദു ഭൂമിയെ വീതം വെയ്ക്കാനാണ് ഇവരെല്ലാം ശ്രമിച്ചത്. അപ്പോഴും അന്വേഷണ കമ്മീഷന്‍ കുറ്റക്കാര്‍ എന്ന് കണ്ടെത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുവാന്‍ പോലും തയ്യാറായില്ല എന്നുള്ളതാണ്.

       ഇപ്പോള്‍ ബാബരി മസ്ജിദ്‌ മറക്കണം എന്ന് പറയുന്നവരില്‍ അധികവും പള്ളി തകര്‍ത്ത സമയങ്ങളില്‍ ഈ സമുദായത്തെ സമാധാനപെടുത്താന്‍ എന്നോണം പള്ളി പുനര്‍നിര്‍മ്മിക്കണം എന്ന് ആവശ്യപെട്ടിരുന്നു അത് പൊയ്‌വാക്കുകള്‍ മാത്രമായിരുന്നു എന്ന് മനസ്സിലാക്കുവാന്‍ മുസ്ലീങ്ങള്‍ക്ക് വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്ന് മാത്രം. തകര്‍ച്ചയ്ക്ക് ശേഷം വന്ന പ്രസ്താവനകളില്‍ അധികവും ബാബരി മസ്ജിദ്‌ മുസ്ലീങ്ങള്‍ക്ക് തിരികെ നല്‍കണം എന്നതാണ്. പള്ളി തകര്‍ക്കുന്നതിനു പരോക്ഷമായി എങ്കിലും കൂട്ട് നിന്ന് എന്ന് ആരോപണം ഉള്ള പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു അന്ന് പറഞ്ഞു “ നാന്നൂറ്റി അമ്പതു വര്ഷം പഴക്കമുള്ള പള്ളി വീണ്ടും നിര്‍മ്മിക്കാന്‍ രാഷ്ട്രം പ്രതിഞാബദ്ധമാണ്. അതെ, തെമ്മാടിത്തത്തിനാണ് ഇരയായത്. ഗവണ്‍മെന്റിനു വെറുതെ നോക്കി നില്‍ക്കാനാവില്ല. അത് പുനര്‍നിര്‍മ്മിച്ചു കൊടുക്കേണ്ടത് ഗവണ്മെന്റിന്റെ ചുമതലയാണ്”( മാതൃഭൂമി) . നരസിംഹറാവു  മാത്രമായിരുന്നില്ല ഇന്നത്തെ പ്രതിരോധ മന്ത്രിയായ എകെ ആന്റണി അന്ന് പറഞ്ഞു “ഈ കറുത്ത നടപടിയ്ക്ക് ഒരൊറ്റ പ്രായ്ശ്ചിത്തമേ ഉള്ളൂ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ടു ബാബരി മസ്ജിദ്‌ പുതുക്കി പണിയുക” (മലയാള മനോരമ 1992ഡിസംബര്‍ 15).

           
           രാഷ്ട്രീയ നേതൃത്വം മാത്രമായിരുന്നില്ല ഇന്ത്യയിലെ  മുഖ്യധാര മാധ്യമങ്ങള്‍ എല്ലാം തന്നെ  ആദ്യം ബാബരി മസ്ജിദിനു വേണ്ടി രംഗത്ത്‌ വന്നിരുന്നു.”അയോധ്യയിലെ കളങ്കം മായ്ക്കണം” എന്ന ശീര്‍ഷകത്തില്‍ മലയാള മനോരമ (1992 ഡിസംബര്‍ 8 ) എഴുതിയ മുഖപ്രസംഗത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ബാബരി മസ്ജിദ്‌ പുനരുദ്ധരിക്കണം എന്ന് ആവശ്യപെട്ടിരുന്നു.മനോരമ മാത്രമല്ല “ഈ രാജ്യത്തെ ഗവണ്മെന്റും മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ജനതയും മുന്‍കൈയെടുത്ത് ബാബരി മസ്ജിദ്‌ പൂര്‍വ്വാധികം ഭംഗിയായി പുതിക്കി പണിയണം എന്ന്  മാതൃഭൂമി (1992ഡിസംബര്‍  8) പത്രവും റിപ്പോര്‍ട്ട് നല്‍കി. മലയാള പത്രങ്ങള്‍ മാത്രമായിരുന്നില്ല  ഇതേ രീതിയില്‍ ഉള്ള  വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കിയത് ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തത് “ന്യൂനപക്ഷങ്ങളോടുള്ള ബഹുമാനം എന്നാ നിലയില്‍ ബാബരി മസ്ജിദിന്റെ പുനര്‍ നിര്‍മ്മാണം നടത്തുകയാണ് ആദ്യം വേണ്ടത്” (ഡിസംബര്‍ 7).  എന്നായിരുന്നു ഹിന്ദു മാത്രമല്ല ഇന്ത്യന്‍ എക്സ്പ്രസ്‌ പത്രം റിപ്പോര്‍ട്ട് ചെയ്തത് “ അയോധ്യയിലെ മന്ദിരത്തിനെറ്റ കേടുപാടുകള്‍ തീര്‍ക്കണം. കൂട്ടായ പ്രായശ്ചിത്തമെന്ന നിലയ്ക്ക് അത് വീണ്ടും രാഷ്ട്രത്തിനു സമര്‍പ്പിക്കണം (ഡിസംബര്‍ 7 )   എന്നായിരുന്നു  എന്നാല്‍ ഈ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ബാബരി മസ്ജിദ്‌ വിഷയത്തില്‍ കോടതി ഈ സമുദായത്തിനെതിരെ വിധി പ്രസ്താവിക്കുമ്പോള്‍ തങ്ങള്‍ ആദ്യം പറഞ്ഞതിനെ വിഴുങ്ങുകയാണ് ചെയ്തത്.
           ഡിസംബര്‍ ആറു മുസ്ലീങ്ങള്‍ മറന്നു തുടങ്ങിയാലും അവരെ ഓര്‍മ്മപെടുതുന്നതും പള്ളി തകര്‍ത്തവര്‍ തന്നെയാണ്. അല്ലാ എന്ന് പറയുവാന്‍ ആര്‍ക്കും കഴിയുകയില്ല കാരണം വര്‍ഷാവര്‍ഷം ഹിന്ദുശൌര്യ ദിനം ആയി ഡിസംബര്‍ ആറു ആചരിച്ചു വരികയാണ് പള്ളി പൊളിച്ച അതെ വിഭാഗം. അതിനെതിരെ ആരും രംഗത്ത്‌ വരുന്നില്ലാ എന്നുള്ളതാണ്.. ഇന്ന് ശോര്യ ദിനം ആച്ചരിക്കുന്നവര്‍ ബാബരി മസ്ജിദ്‌ തകര്‍ത്ത സമയത്ത് പറഞ്ഞതു  ഇന്ന് പ്രവര്തിക്കുന്നതിനേക്കാള്‍ നേരെ വിപരീതമായിട്ടായിരുന്നു. “കെട്ടിടം തകര്‍ത്തതില്‍ ഞങ്ങള്‍ക്ക്‌ പങ്കില്ല എന്നും കര്സേവകര്‍ക്കിടയില്‍ നുഴഞ്ഞു കയറിയ സാമൂഹിക വിരുദ്ധരാണ് അത് ചെയ്തെന്നുമായിരുന്നു വിശ്വഹിന്ദുപരിഷത്തിന്റെ പ്രതികരണം.. കെട്ടിടം തകര്‍ത്തതിനെ ഞങ്ങള്‍ അവലപിക്കുന്നു എന്ന് പരിഷത് വക്താവ് മനോഹര്‍ പുരി ( മനോരമ ഡിസംബര്‍ 7 )പറഞ്ഞു. പരിഷത് മാത്രമല്ല, അയോധ്യയിലെ വിവാദ കെട്ടിടം തകര്‍ത്ത നടപടി നിര്‍ഭാഗ്യകരമായി പോയെന്നും അത് ഞങ്ങളുടെ ലക്ഷ്യത്തിനു ക്ഷതമെല്‍പ്പിക്കുമെന്നും ആര്‍ എസ് എസ് വക്താവ് പ്രഫസര്‍ രാജേന്ദ്രസിംഗ് അഭിപ്രായപെട്ടു. എന്നിട്ട് ഈ വിഭാഗങ്ങള്‍ ആണ് ഓരോ വര്‍ഷവും വിജയടിവസം ആയി ഡിസംബര്‍ ആറു  ആഘോഷിക്കുന്നത് എന്നത് ഇവരുടെ കാപട്യം വിളിച്ചോതുന്നത് തന്നെയാണ്.
           
      കാര്യങ്ങള്‍ ഇങ്ങനെ ആയിരിക്കെ ബാബ്ബരി മസ്ജിദ്‌ മുസ്ലീങ്ങള്‍ മറക്കണം എന്ന് പറയുന്നതില്‍ കാര്യമല്ല .ബാബരി മസ്ജിദു ധ്വംസനത്തിനു ശേഷം മുസ്ലീങ്ങള്‍ കലാപങ്ങല്‍ക്കോ അക്രമങ്ങല്‍ക്കോ ഇറങ്ങി പുരപ്പെടാതെ ഈ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമര്‍പ്പിച്ച് കാത്തിരിക്കുകയായിരുന്നു. അപ്പോഴും ബാബരി മസ്ജിദ്‌ തകര്‍ത്തവര്‍ മുസ്ലീങ്ങളെ പ്രകോപിപ്പിച്ചു കൊണ്ടെയിരിക്കുകയായിരുന്നു. ബാബരി മസ്ജിദ്‌ മാത്രമല്ല ഇന്ത്യയിലെ അനേകം പള്ളികള്‍ ഞങ്ങള്‍ പൊളിക്കും എന്ന് വരെ അവര്‍ പറഞ്ഞു കൊണ്ടിരുന്നു ..അവസാനം ബാബരി മസ്ജിദ്‌ വിഷയത്തില്‍ നീതി പ്രതീക്ഷിച്ചു കഴിയുകയായിരുന്ന മുസ്ലീങ്ങള്‍ക്ക് നീതി നിഷേധിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. മുസ്ലീങ്ങള്‍ക്ക് അവകാശപെട്ട ബാബരി മസ്ജിദ്‌ പലര്ക്കുമായി വീതിച്ചു നല്‍കുകയാണ് ഉണ്ടായത്.ജനാധിപത്യ സംവിധാനത്തിലും മതേതരത്വത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസവും പ്രതീക്ഷയും അര്‍പ്പിച്ചു കഴിഞ്ഞിരുന്ന ഒരു വിഭാഗത്തെ ഇതിലൂടെ ചതിക്കുകയാണ് ചെയ്തത്..
 
        ഇന്ത്യയിലെ മുസ്ലീങ്ങള്‍ കാത്തിരുന്നത് ബാബരി മസ്ജിദിന്‍റെ പരിസരത്ത് കുറച്ചു ഭൂമിയായിരുന്നില്ല മറിച്ചു ബാബരി മസ്ജിദ്ദ് അവിടെ പുനര്‍നിര്‍മ്മിക്കുക എന്നതായിരുന്നു. മുസ്ലീങ്ങള്‍ക്ക് അര്‍ഹതപെട്ട ഒന്നിനെ പലതായി കീറിമുറിച്ച് പലര്‍ക്കായി വീതം വെച്ച് കൊടുത്തതിനു ശേഷം അതിനെ നിങ്ങള്‍ മറക്കണം എന്ന് പറയുന്നത് ആത്മാഭിമാനമുള്ള  ഒരു സമൂഹത്തിനു ഒരിക്കലും ഉള്‍ക്കൊള്ളുവാന്‍ കഴിയുകയില്ല. അത് കൊണ്ടു തന്നെയാണ് പലരും മറക്കുകയും മറക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമ്പോള്‍ മരവിയ്ക്കെതിരെ ഓര്‍മ്മയുടെ കലാപം നയിച്ചുകൊണ്ട് ബാബരി മസ്ജിദിനു വേണ്ടി രംഗത്ത്‌ വരുവാന്‍ പലരെയും പ്രേരിപ്പിക്കുന്നത്...

Related Posts Plugin for WordPress, Blogger...

ഈ പോസ്റ്റ്‌ ഷയര്‍ ചെയ്യാന്‍