Sunday, February 19, 2012

“രാജ്യം ഇവരുടേത് കൂടിയാണ്”


            
 
             ഒരാള്‍ ദരിദ്രനായി ജനിക്കുന്നത് അവന്‍റെ കുറ്റം കൊണ്ടല്ല. എന്നാല്‍ ഒരാള്‍ ദരിദ്രനായി മരിക്കുന്നത് അവന്‍റെ കുറ്റമാണ്”. കമ്പ്യൂട്ടര്‍ വ്യവസായ ഭീമന്‍ ബില്‍ ഗേറ്റ്സിന്‍റെ വാക്കുകളാണിത്.എന്നാല്‍ ഈ വാക്കുകള്‍ ചിലയിടങ്ങളില്‍ പരാജയപെടുന്നതായി കാണാം.  ചിലര്‍ ദരിദ്രനായി ജനിക്കുന്നതും ദരിദ്രനായി തന്നെ മരിക്കുകയും  ചെയ്യുന്നതു അവരുടെ കുറ്റം കൊണ്ടല്ല. രാജ്യത്തെ അനേകം ചേരികളില്‍, അഭയാര്‍ഥി ക്യാമ്പുകളില്‍   ദാരിദ്യത്തിലേയ്ക്ക് ജനിച്ചു വീഴുന്ന കുട്ടികള്‍, പിറന്നു വീണ കുഞ്ഞുങ്ങള്‍  അമ്മിഞ്ഞപാലിനായി മാതാവിന്‍റെ മാറിടത്തിലേയ്ക്ക് തലചേര്‍ത്ത് വെയ്ക്കുമ്പോള്‍ അവിടെ അമ്മിഞ്ഞപാലിനു പകരം മാതാവിന്‍റെ കണ്ണില്‍ നിന്നിറ്റുവീഴുന്ന കണ്ണുനീര്‍ തുള്ളികളാണ്‌  അവരെ സ്വീകരിക്കുക. പട്ടിണി കിടക്കുന്ന അമ്മയുടെ നെഞ്ചില്‍ മുലപ്പാലിനു ക്ഷാമമായിരുന്നപ്പോഴും  . ഒരിക്കലും വറ്റാത്ത  കണ്ണുനീര്‍  ധാരാളമായിരുന്നു. ഇവിടെ ആരാണ് തെറ്റുകാര്‍.. മാതാവിന്‍റെ ഉദരത്തിലെ ഇടുങ്ങിയ തടവറയില്‍ നിന്നും വിശാലമായ ഭൂമിയിലേയ്ക്ക് സന്തോഷത്തിന്റെ ചെറിയ കരച്ചിലുമായി കടന്നു വന്ന ആ കുട്ടിയോ അതോ വിശപ്പിന്‍റെ കാഠിന്യത്തില്‍ ഉറക്കം വരാത്ത ഏതോ രാത്രികളില്‍ തന്‍റെ ശരീരത്തിന്റെ മോഹങ്ങള്‍ക്ക് ശമനം നല്‍കിയ ആ സ്ത്രീയോ.അതല്ല. വിശനിരിക്കുന്ന ഭാര്യക്ക്‌ ആഹാരം നല്‍കാന്‍ സാധിക്കാതെ വിഷണ്ണനായിരിക്കുംപോഴും വയറിലെ വിശപ്പിനെക്കാലും ശരീരം ആഗ്രഹിച്ചതിനു പ്രാധാന്യം നല്‍കി  ആ കുഞ്ഞിനു ജന്മം നല്‍കാന്‍ കാരണക്കാരനായ  പിതാവോ ,ആരാണ് തെറ്റുകാരായി മാറുന്നത്..
   ഇതേ അവസ്ഥയെ പ്രതിനിതീകരിക്കുന്ന അനേകം ജീവിതങ്ങള്‍ കൂടി അടങ്ങി ചേര്‍ന്നതാണ് നമ്മുടെ രാജ്യം. തലചായ്ക്കാനൊരു തണല്‍ പോലുമില്ലാതെ അലയുന്ന ഒരുപാടുപേര്‍ അധിവസിക്കുന്ന നാടാണ് നമ്മുടേത്. ബാല്യങ്ങളില്‍ തന്നെ മാതൃത്വം നഷ്ടപെട്ടുപോയാതിനാല്‍ തെരുവിലേയ്ക്ക് ഇറങ്ങേണ്ടി വന്നവര്‍, തന്‍റെ വയറ്റില്‍ പ്രതീക്ഷിക്കാതെ വന്നു കയറിയ കുഞ്ഞിനെ  ജന്മം നല്‍കിയ മാതാവ് തന്നെ തെരുവിലെ മാലിന്യത്തിന്റെ മറവില്‍ ഒളിപ്പിച്ചു വെച്ചതിനാല്‍ തെരുവ്കുട്ടികളായവര്‍, അങ്ങനെ ഒരുപാടു ജീവിതങ്ങള്‍ നേര്കാഴ്ച്ചകലായി നമുക്കുമുന്നിലുണ്ട്. ഇവര്‍ക്കും ജീവിക്കെണ്ടതായിട്ടുണ്ട്.വിശപ്പിനു അറുതി വരുത്തുവാന്‍  തെരുവിലെയ്ക്കിറങ്ങി കൈനീട്ടിയാല്‍ അതിലേയ്ക്ക് നിയമപാലകരുടെ കൈകള്‍കൊണ്ടുള്ള  കുടുക്കു വീഴും. കുട്ടികള്‍ തങ്ങളുടെ ശക്തിപെടാത്ത പേശികള്‍ ഉപയോഗപെടുത്തി പട്ടിണി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ബാലവേല നിരോധനം എന്നതിന്റെ പേര് പറഞ്ഞു അവിടെയും അവര്‍ വിലക്കുകയാണ്. രാജ്യത്ത് രണ്ടു കോടിയിലേറെ ബാലവേല ചെയ്യുന്ന കുട്ടികള്‍ ഉണ്ടെന്നാണ്  സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.
 ഈ നിയമങ്ങള്‍ നല്ലതാണ്. എന്നാല്‍ ഈ നിയമങ്ങള്‍ സ്ഥാപിച്ചെടുത്ത ഭരണകൂടങ്ങള്‍ക്ക്‌ തന്നെ അവരെ സംരക്ഷിക്കാനുള്ള ബാധ്യതയുമുണ്ട്. നിയമരൂപീകരണം കൊണ്ടു മാത്രം എന്താണ് നേട്ടം. യാചന നിരോധിക്കുകയും ബാല വേല നിരോധിക്കുകയും ചെയ്യുമ്പോള്‍ അതില്‍ ജീവിച്ചിരുന്ന ഒരു കൂട്ടാതെ എവിടെയാണ് പുനരധിവസിപ്പിച്ചത്. തെരുവുകളില്‍ ശയനം നടത്തിയിരുന്ന ജനവിഭാഗത്തെ എവിടേയ്ക്കാന് ഭരണകൂടം മാറ്റി പാര്‍പ്പിച്ചത്. പാതയോരത്ത് കെട്ടിയ കുടില്‍ പൊളിക്കുമ്പോള്‍ കൂപ്പു കൈകളുമായി അധികാരികളുടെ മുന്നില്‍ കേഴുന്ന പാവങ്ങളുടെ മേലേയ്ക്കു അധികാരത്തിന്റെ ആട്ടു കൊടുത്തിട്ട് കടന്നു പോകുകയല്ല ചെയ്യേണ്ടത്‌,മരിച്ചു അവര്‍ക്ക് ഒരു ആലംബം ഒരുക്കി നല്‍കേണ്ട കടമ ഭരണകൂടത്തിനു തന്നെയാണ്.
  
 അനാഥരാക്കപെട്ട ബാല്യങ്ങള്‍ മാത്രമല്ല രാജ്യത്തെ അനേകമായിരം ചേരിപ്രദേശങ്ങളില്‍ അധിവസിക്കുന്നവരുടെ ജീവിതങ്ങളും വേദനാജനകമാണ്. അഴുക്കുചാലുകളില്‍ തങ്ങളുടെ ജീവിതം തള്ളിനീക്കാന്‍ വിധിക്കപെട്ടവര്‍, നാടിന്‍റെ വികസനകുതിപ്പില്‍ ഗ്രാമങ്ങള്‍ പട്ടണങ്ങളായി മാറുമ്പോഴും നഗരങ്ങളിലെ പിന്നാമ്പുറങ്ങളില്‍ നരകജീവിതം നയിക്കാന്‍ വിധിക്കപെട്ടവര്‍. ദൈനം ദിന ജീവിത ചിലവുകള്‍ക്ക് പോലും ബുദ്ധിമുട്ടുന്ന ഈ കൂട്ടത്തെ കാണാതെ പോകുകയാണ് ഭരണകൂടങ്ങള്‍. സ്ലംടോന്ഗ് മില്യനര്‍ സിനിമയില്‍ ഇന്ത്യന്‍ ചേരികളുടെ കഥ പറഞ്ഞപ്പോള്‍ ഇന്ത്യയെ അപമാനിക്കാന്‍ ഇന്ഗ്ലീഷ്‌കാരന്‍  ശ്രമിച്ചു എന്ന് പറഞ്ഞു പരിതപിച്ചവര്‍ അനവധിയാണ്. ആ ചേരികള്‍ കണ്ടു ആദ്യം ഞെട്ടിയത് ഒരു പക്ഷെ ഇന്ത്യക്കാര്‍ തന്നെയായിരിക്കാം.ആരാണ് ചേരികളെ കുറിച്ച് പറയാന്‍ ഭയപ്പെടുന്നത്. സമ്പന്നതയുടെ മടിതട്ടില്‍ വിഹരിക്കുന്നവരും,  അധികാരത്തിന്‍റെ ചെങ്കോല്‍ എന്തിയ ഭരണകൂടവുമല്ലാതെ ആരും ചേരികളെ അപമാനമായി കണക്കാക്കുന്നില്ല. സ്ലം ഡോങ്ഗ് മില്യനരിനു അല്ല യഥാര്‍ത്ഥത്തില്‍  ഓസ്കാര്‍ കിട്ടിയത്,  ഇന്ത്യയിലെ ചേരികളുടെ ദയനീയതയ്ക്കാണ്.


         രാജ്യത്തിലെ കാഴ്ചയും കാലാവസ്ഥയും അനുഭവിക്കാന്‍ വരുന്ന വിനോദ സഞ്ചാരികളുടെ മുന്നില്‍  നമ്മുടെ സംസ്ക്കാരത്തെ ക്ഷയിപ്പിച്ചു കാന്നിക്കരുത് എന്ന് ഒരു ഭരണകൂടത്തിനു സ്വന്തം ജനങ്ങളോട് അഭ്യര്തിക്കെന്ട ഒരു അവസ്ഥ സംജാതമായതും നമ്മുടെ ഇന്ത്യയില്‍ തന്നെയാണ്. ആഗോളമേളകള്ടെ കൊഴുപ്പുകൂട്ടലിനു നഗരത്തിന്റെ മുഖം കോടികള്‍ കൊണ്ടു മിനുക്കി എടുത്തപ്പോള്‍ ആ നഗര ഹൃദയത്തിനു തൊട്ടു പുറകിലായി അഴുക്കുചാലുകലുടെ  തീരങ്ങള്‍ ആവാസമേഖലയായിരുന്നു. കോടികള്‍ എറിഞ്ഞുള്ള ആ മുഖം മിനുക്കല്‍ പക്ഷെ ഈ തെരുവുകളിലെയ്ക്ക്  വന്നിട്ടില്ല. സര്‍ക്കാരുകള്‍ക്ക്‌ വേണ്ടത് നിലവിലുള്ള പട്ടണങ്ങളെ മേട്രോ സിറ്റികളാക്കി മാറ്റലാണ്.അല്ലാതെ നിലവിലെ ചേരികളെ വാസയോഗ്യമായ പ്രദേശമായി തീര്‍ക്കണം എന്ന അജണ്ട മുന്നോട്ടു വെയ്ക്കുന്നത് എന്ത് കൊണ്ടോ കാണാന്‍ കഴിയുന്നില്ല.. നഗരങ്ങളില്‍ നിന്നും രോഗത്തെയും വഹിച്ചു തങ്ങളിലൂടെ ഒഴുകി പോകുന്ന അഴുക്കുചാലുകളില്‍ തങ്ങളുടെ കുട്ടിക്കാലത്തെ കൃസ്തികള്‍ കളിച്ചു തീര്‍ക്കുന്ന കുട്ടികലുണ്ടാകുമ്പോള്‍ അവര്‍ ഭാവിയിലെ പൌരന്മാരായി മാറുന്നതിനു പകരം  വലിയ മാരക രോഗങ്ങള്ക്കടിമയായി മാറുന്നു..
 

    ആ ജീവിതങ്ങല്‍ക്കിടയിലും അവര്‍ പ്രത്യാശയുടെ വെളിച്ചം സ്വപനം കാണാറുണ്ട്. ആ തെരുവുകലിലെ കുട്ടികള്‍ പഠിക്കണം എന്നാഗ്രഹമില്ലാതവരല്ല ആഗ്രഹത്തിന് വകയില്ലാതവരാന്. രാജ്യത്തെ ആറിനും 14നുമിടയില്‍ പ്രായമുള്ള 42 ദശലക്ഷം കുട്ടികള്‍ ജീവീത്തിലൊരിക്കലും വിദ്യാലയത്തിന്റെ പടികാണാത്തവരാണ്. പതിനാറു ശതമാനം ഗ്രാമങ്ങളിലും പ്രാഥമികവിദ്യാഭയാസത്ത്തിനും പോലും സ്കൂളുകള്‍ ഇല്ലാത്ത നാടാണ് നമ്മുടേത്.
നിയമനിര്‍മ്മാണ സഭകളില്‍ ഇവര്‍ക്ക് വേണ്ടി വകയിരുത്തുന്ന വന്‍തുകകള്‍ ഭരണച്ചക്രത്ത്തിന്റെ തട്ടുകളിലൂടെ കയറിയിറങ്ങി താഴെ തട്ടുകളിലേയ്ക്ക് എത്തുമ്പോള്‍ ആ വന്‍തുകകള്‍ ഏറെ ചെറുതായി മാറുന്നു എന്നത് വേറെ കാര്യം.. ഗ്രാമങ്ങളുടെ വികസനത്തിനായി  പദ്ധതികള്‍ ആവിഷകരിക്കുമോഴും സത്യത്തില്‍ അര്‍ഹരായ തെരുവ് ജീവിതങ്ങള്‍ക്ക്‌ ഇത് അന്യമാകുകയാണ് ചെയ്യുന്നത്. ഗ്രാമസഭാകളിലൂടെ പദ്ധതികള്‍ക്ക്‌ തീരുമാനം ഉണ്ടാക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ എല്ലാ സഭകളും  അന്യമായ ഈ ജീവിതങ്ങള്‍ ആരോടാണ് പരാതി പറയുക.
സര്‍ക്കാരുകള്‍ അനുവദിക്കുന്ന ധനസഹായങ്ങള്‍ക്ക് തുകയേക്കാള്‍ അധികം രേഖകള്‍ ഹാജരാക്കെണ്ടി വരുന്ന വര്‍ത്തമാന നാളില്‍. ഈ രാജ്യത്ത് തങ്ങള്‍ ജനിച്ചു എന്നതിന് പൊക്കിള്‍ കോടി മാത്രം തെളിവായി ഉള്ള തെരുവ് കുട്ടികള്‍ക്കും കുടുമ്പത്തിനും ഈ സഹായങ്ങള്‍ എങ്ങനെയാണ് എത്തിച്ചേരുക.. 
 
  വേണ്ടത് പഠനങ്ങളും നിര്‍ദേശങ്ങളുമല്ല നടപ്പാക്കലുകലാണ് . ചേരികളില്‍ അധിവസിക്കുന്ന പലര്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ പോലും അന്യമാണ്.അതിനാല്‍ സര്‍ക്കാരുകള്‍  വല്ലപ്പോഴും വെച്ച് നേടുന്ന സഹായങ്ങള്‍ സ്വീകരിക്കുവാന്‍ ഇവരെ നിയമങ്ങള്‍ അനുവദിക്കുന്നില്ല. ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍  പോലും ഇവര്‍ക്ക്‌ അന്യമാകുന്നു. എന്തിനു തങ്ങളെ ആര് ഭരിക്കണം എന്ന് തീരുമാനിക്കാന്‍ മഹത്തായ ജനാധിഅപത്യത്തില്‍ പന്കാളിയാകുവാന്‍ പോലും കഴിയാതെ ജനിച്ചു വീണ രാജ്യത്ത് അഭയാര്‍ഥികളായി കഴിഞ്ഞു കൂടെണ്ടി വരുന്നു.ഇതൊക്കെ ഇവരെ ഈ ജീവിതത്തില്‍ നിന്നും കരകയരുന്നതിനു പലപ്പോഴും വിലങ്ങു തടിയാകാറുണ്ട്. . ആദ്യമായി വേണ്ടത് ഇവര്‍ക്ക് തിരിച്ചറിയല്‍ അടയാളങ്ങള്‍ നല്‍കുക എന്നതാണ്... 

 
   ഇവര്‍ക്ക്  പ്രഖ്യാപനങ്ങളല്ല സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്. ഇടപെടലുകളാണ് ആ ഇടപെടലുകള്‍ ആദ്യം ചെയ്യേണ്ടത് തെരുവുകളില്‍ ജീവിതം കഴിക്കുന്നവരെ ഒരു പ്രത്യേക കേന്ദ്രത്തില്‍ പുനരധിവസിപ്പിക്കുക, പക്ഷെ ഇന്ന് കണ്ടുവരുന്ന കാഴ്ച നഗരവികസനതിന്റെ പേര് പറഞ്ഞു ചേരികളെ കുടി ഒഴിപ്പിക്കുംപോള്‍ ആ ചേരി തന്നെ തങ്ങളുടെ സ്വര്‍ഗം എന്ന് കരുതി ആ അഴുക്കുചാലുകളിള്‍ പോലും അവര്‍ക്ക് നഷ്ടപെടുന്നതാണ് കാണാന്‍ കഴിയുക.അത് ഉണ്ടാകരുത്.സൈനിക ശക്തിയിലോ സാമ്പത്തിക ഭദ്രതയിലെ ലോകത്തില്‍ ഒന്നാം സ്ഥാനത്തെയ്ക്ക്  നമ്മുടെ രാജ്യം എത്ത്തിചെര്‍ന്നാലും രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യ സ്ഥാനമാനങ്ങള്നെടിയെടുക്കുംപോഴും, ഇന്ത്യ തിളങ്ങുന്നു എന്ന്  അവകാശപെടുമ്പോള്‍ ആഗോള പട്ടിണി സൂചികയില്‍ 119 വികസ്വര രാജ്യങ്ങളില്‍ 96 സ്ഥാനത്താന് ഇന്ത്യയെന്നു നാം മറക്കരുത്. ഇന്ത്യയില്‍ 410 ദശലക്ഷം ആളുകളാണ് ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നത്. ദാരിദ്ര്യത്തിന്റെ ശതമാനം 2004 ല്‍ 27.5 ശതമാനമായിരുന്നു 2010 ല്‍ അത്  37.2 ശതമാനമായി ഉയര്‍ന്നു.. ഇരുപതു രൂപയില്‍ താഴെ  ദിവസ വരുമാനം ഉള്ളവര്‍ അനവധിയാണ്, . ഒരു നേരമെങ്കിലും പോഷക സമ്പുഷ്ടമായ ആഹാരത്തിനുള്ള സാമ്പത്തിക ശേഷിയില്ലാത്ത്തവര്‍ അധിവസിക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ, 100 കോടിയിലേറെ വരുന്ന ജനങ്ങളില്‍ അഞ്ചിലൊന്നു പേരും വിശപ്പിന്റെ പിടിയിലാണ്. ഏറ്റവും ദരിദ്രമായ ആഫ്രിക്കന്‍ രാജ്യങ്ങളേക്കാള്‍ ദയനീയമാണ് ഇന്ത്യയുടെ അവസ്ഥ, അതെ സമയം രാജ്യം പട്ടിണികിടന്ന സമയത്തും മോശം സാഹചര്യത്തില്‍ സൂക്ഷിക്കുന്നതു കാരണം സര്‍ക്കാര്‍ 67,000 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു കളഞ്ഞതായി 2010ല്‍  സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. 1,90,000 പേര്‍ക്ക് ഒരു മാസം കഴിക്കാവുന്ന ഭക്ഷ്യവസ്തുക്കളാണ് പുഴുത്തുനാറി നശിച്ചത്.. കുത്തക കമ്പനികള്‍ക്ക് നികുതിയിളവ്‌ ചെയ്തു കൊടുക്കുകയും അതെ സമയത്ത് തന്നെ പാവപെട്ടവര്‍ക്ക്   അനുവദിക്കുന്ന സബ്സിഡികള്‍ക്ക് കുറവ് വരുത്തികൊണ്ടിരിക്കുകയും ചെയ്യുന്നു നമ്മുടെ ഭരണകൂടങ്ങള്‍. ഈ ഭരിക്കുന്നത് കുത്തകള്‍ക്ക് വേണ്ടിയാണ് അല്ലാതെ ജനങ്ങള്‍ക്ക്‌ വേണ്ടിയല്ല..

 
രാജ്യത് കാര്‍ഷിക പ്രതിസന്ധി നേരിടുന്നു എന്ന് അധികാരികള്‍ നിലവിളിക്കുംപോഴും  അതിനെ കുറിച്ച് പഠിക്കാന്‍ ലക്ഷങ്ങള്‍ ചിലവിടുന്നവര്‍ തന്നെയാണ് പോന്നു വിളയുന്ന കര്‍ഷക ഭൂമികള്‍ റേസിംഗ് ട്രാക്കിനും അമ്പര ച്ചുംപികലായ വ്യാപാര സമുച്ചയങ്ങള്‍ക്കും വേണ്ടി കശാപ്പ് ചെയ്തത്  കൃഷിമാത്രം ഉപജീവനമാക്കിയ ഒരു ജനതയെ അവരുടെ കൃഷിയിടങ്ങള്‍ കുത്തകകള്‍ക്ക് വേണ്ടി കൈയെരിയിട്ടു അവര്‍ക്ക് കാര്‍ഷിക യോഗ്യമല്ലാത്ത സ്ഥലങ്ങളിലേയ്ക്ക് മാറ്റി പാര്‍പ്പിക്കാന്‍ ശ്രമിക്കുകായും ചെയ്യുന്നു.എങ്ങനെ എന്ന് ചോദിച്ചാല്‍ നഗ്നനായി തെരുവിലൂടെ നടന്നു പോകുന്ന ഒരാളോട് ഒരു തൂവാല നല്കിയിട്ടു ഇത് കൊണ്ടു നാണം മറയ്ക്കൂ എന്ന് പറയുന്നത് പോലെ 
  ദാരിദ്ര്യം കവര്‍ന്നെടുത്ത തങ്ങളുടെ ജീവിതത്തിന്‍റെ  കണ്ണീര്‍ കടലില്‍ നിലയരിയാതെ തുഴയുന്നജനതടെയും, നരകയാതനയനുഭാവിക്കുന്ന കര്‍ഷകരുടെയും, ചേരികളില്‍ അന്തിയുറങ്ങുന്ന പാവങ്ങളുടെയും,തെരുവില്‍ അനാതരാക്കപെട്ട ബാല്യങ്ങലുടെയും,ഇരുട്ട് മാറ്റാതെ നമ്മുടെ നാടിനു എങ്ങനെയാണ് തിളങ്ങാന്‍ കഴിയുക..ഈ ജീവിതങ്ങളില്‍ കൂടി  പുഞ്ചിരി ഉണ്ടാകുമ്പോള്‍ മാത്രമാണ് ഇന്ത്യക്ക്‌ തിളക്കമുണ്ടാകുക....



18 comments:

  1. ആധികാരികമായ വിലയിരുത്തലുകള്‍....,,,, നന്നായിരിക്കുന്നു

    ReplyDelete
  2. നല്ല പോസ്റ്റ്‌..

    ReplyDelete
  3. നന്ദി..
    എന്നിലെ ചിന്തകളെ വായിച്ചതിനും അഭിനന്ദനം അറിയിച്ചതിനും....

    ReplyDelete
  4. ashkar ,,,all the best ,,താങ്കള്‍ തുടരുക ,,,

    ReplyDelete
  5. നല്ല ലേഖനം..നല്ല വിലയിരുത്തല്‍ , ആശംസകള്‍

    ReplyDelete
  6. വളരെ നല്ല ലേഖനം... അക്ഷരങ്ങള്‍ പഠിക്കാനുള്ള അവകാശം പോലും അന്യമായ ഒരു ജനതയ്ക്ക് വേണ്ടി താങ്കള്‍ എഴുതിയ അക്ഷരങ്ങള്‍ ഒരുപാട് ചിന്തകള്‍ ഉയര്ത്തട്ടെ....

    ReplyDelete
  7. കാര്യമാത്രപ്രസക്തായ ലേഖനം.തുടരുക..ഭാവുകങൾ നേരുന്നു

    ReplyDelete
  8. "...........ഈ ജീവിതങ്ങളില്‍ കൂടി പുഞ്ചിരി ഉണ്ടാകുമ്പോള്‍ മാത്രമാണ് ഇന്ത്യക്ക്
    തിളക്കമുണ്ടാകുക" വളരെ നല്ലൊരു ലേഖനം.എല്ലാ വശങ്ങളെയും സ്പര്‍ശിച്ചിട്ടുണ്ട്.
    ശോഭയും,തിളക്കവും,പ്രൌഢിയും വരുത്താന്‍ കാണിക്കുന്ന വ്യഗ്രതയില്‍ അതിന്‍റെ
    ഗുണവും,ലാഭവും,നേട്ടവും കിട്ടുന്നത് അതിസമര്‍ത്ഥര്‍ക്ക്.!!!
    ദുരിതമനുഭവിക്കുന്നവന്‍ കൊടുംദുരിതത്തിലേക്ക്.............

    ആശംസകള്‍

    ReplyDelete
  9. നമ്മുടെ രാജ്യത്തിന്റെ യധാര്‍ഥ മുഖം വരച്ചുകാട്ടുന്ന പോസ്റ്റ്, പട്ടിണിയുടേയും ദാരിദ്രത്തിന്റേയും പിടിയില്‍ നിന്നും മോചിതമായ പുതിയൊരിന്ത്യയെ സ്വപ്നം കാണുവാന്‍ ഈ പോസ്റ്റ് നമുക്ക് പ്രചോദനമാകട്ടെ.... ബ്ലോഗര്ക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  10. രാജ്യം ഇവരുടേത്‌ കൂടിയാണെന്ന് ലേഖനം വായിച്ചു. വളരെ പ്രസക്തമായ നിരീക്ഷണങ്ങള്‍, ലേഖനത്തില്‍ പുതുമയൊന്നുമില്ലെങ്കിലും (നിരവധി തവണ ഇത്തരത്തിലുള്ള വിഷയങ്ങള്‍ വായിച്ചതെ കൊണ്‌ടാവാം) ഈ ഒാര്‍മ്മപ്പെടുത്തല്‍ തീര്‍ച്ചയായും അഭിനന്ദമര്‍ഹിക്കുന്നു. ദാരിദ്ര്യമാണ്‌ ഈ സ്ഥിതി വിശേഷത്തിനുള്ള പ്രധാന കാരണം. ജനപ്പെരുപ്പം, തൊഴിലില്ലായ്മ, ഇവയെല്ലാം പരസ്പരപൂരകങ്ങളായി നിലനില്‍ക്കുന്നു. വേണ്‌ടത്‌ ശക്തമായ നിലപാടുകളാണ്‌ ബോധവല്‍ക്കരണമാണ്‌. ആശംസകള്‍
    samayam kittumbol ivdekum kshanikkunnu

    http://www.njanorupavampravasi.blogspot.com/2011/12/blog-post.html

    ReplyDelete
  11. u said it well dear sahib.. congrats.. keep writing

    ReplyDelete
  12. ആ തീഷ്ണത വലരെ നന്നായി വിശദീകരിച്ചു. കമന്റുകൾ ഒന്നും ഇല്ല. നല്ല എഴുത്തിനാശംസകൾ.

    ReplyDelete
  13. India Innum Sodhantriyam allaaaaaaaaaaa........

    ReplyDelete
  14. Valare Nannayi..Askar
    Thahir

    ReplyDelete
  15. വളരെ നല്ല ലേഖനം...

    ReplyDelete

Related Posts Plugin for WordPress, Blogger...

ഈ പോസ്റ്റ്‌ ഷയര്‍ ചെയ്യാന്‍