Friday, November 25, 2011

കേരളത്തില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക്....


             കേരളത്തില് നിന്നും ഡല്ഹിയിലേയ്ക്ക് എത്രയാണ് ദൂരം എന്ന്  ചോദിച്ചാല് കിലോമീറ്ററുകളുടെയോ ദിവസങ്ങളുടെയോ  കണക്കുകള് കൂട്ടി കൊണ്ടു മറുപടി പറയാന്സാധിക്കും.. എന്നാല്അതെ കേരളത്തില്നിന്നും ഡല്ഹിയിലെത്താന്വര്ഷങ്ങള്വേണ്ടി വന്നു എന്ന് പറയുമ്പോള്സ്വാഭാവികമായും ഒരു പോരായ്മ അനുഭവപെട്ടെയ്ക്കാം പക്ഷെ പോപ്പുലര്ഫ്രണ്ട് എന്നാ സംഘടനയെ സംബന്ധിചിടത്തോളം അത് ഒരു പോരായ്മയല്ല മറിച്ചു ഒരുപാടു പ്രയത്നങ്ങളുടെ  പ്രതിഫലമാണ്. ആരംഭ കാലം മുതല്‍ തന്നെ  പൊതു സമൂഹം എന്ന് പറയുവാന്‍ കഴികഴിയുകയില്ല  സമൂഹത്തിലെ ചില അഞ്ചാം പത്തികള്‍  ഒറ്റപെടുത്തലുകളും കുറ്റപെടുത്തലുകളും  നടത്തി ഇതിനെ മുളയിലെ ഇല്ലാതാക്കാന്ശ്രമിച്ചു എന്ന് പറഞ്ഞാല്അത് ഒരു അധികപറ്റാകുകയില്ല..എന്നാല്ഇതിനെയെല്ലാം മുഖവിലയ്ക്കെടുക്കാതെ ആരോപണങ്ങളെ പ്രതിരോധിച്ചും ജനങ്ങള്ക്കിടയില്ബോധാവല്‍ക്കരണം  നടത്താനും അടിച്ചമര്ത്തപെടിരുന്ന  ജനവിഭാഗങ്ങളുടെ അടുത്തേയ്ക്ക് മുന്നിലുള്ള ലക്ഷ്യം മാത്രം മനസ്സിലുള്ള ഒരു ഓട്ടക്കാരനെ പോലെ അവര്ഓടിയടുക്കുകയായിരുന്നു എന്ന് വേണം പറയാന്‍....
                     ഒട്ടത്തിനടയ്ക്ക് തടസ്സങ്ങള്തീര്‍ത്തു മുന്നേറ്റങ്ങള്‍ക്ക് തടയിടുവാന്‍  അതെ അഞ്ചാം   പത്തികള്ശ്രമിച്ചു കൊണ്ടേയിരുന്നു. ചില പ്രചാരണങ്ങള്‍ ഓട്ടത്തിന്‍റെ വേഗതയ്ക്ക് കുറവ് വരുത്ത്തിയിട്ടുണ്ടെങ്കിലും അവസാനിപ്പിക്കുവാന്‍  ആര്ക്കും കഴിഞ്ഞിട്ടില്ല എന്നത്  സമൂഹത്തിലെ അഞ്ചാം പത്തികളെക്കാള്ജനങ്ങക്കിഷ്ടം ഇവരോടാണ് എന്നത് തന്നെയാണ്.. ഇഷ്ടം ഉണ്ടാകുവാനുള്ള കാരണങ്ങള്പലതാണ്.. സമുദായത്തിന് ഒരു ശരിയായ ദിശാ ബോധവും ആര്‍ജ്ജവമുള്ള ഒരു നേതൃത്വത്തെയും സമ്മാനിക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞത് തന്നെയാണ് പ്രധാന കാരണം..ചിലര്പറഞ്ഞുമഅദനി ഉഴുതു മറിച്ച തോട്ടത്തില്വിത്തിറക്കാന്ഭാഗ്യം കിട്ടിയത് പോപ്പുലര്ഫ്രണ്ടിനാണ്” എന്ന്. എന്നാല് വാക്കുകളെ പരിഷ്കരിച്ചാല്യഥാര്ത്ഥ സത്യം പുറത്തുവരുംമഅദനി ഉഴുതു മറിച്ച സ്ഥലം കൃഷിയ്ക്ക് അനുയോജ്യമായിരുന്നില്ല അവിടെ പാറയും പാഴ് മണ്ണുമായിരുന്നു അവിടെ കൃഷിയിറക്കിയ മഅദനിയ്ക്ക് ലഭിച്ചത് മുളപോട്ടാത്ത കേടായ വിത്തുകള്‍ ആയിരുന്നു . കര്ഷകനായ മഅദനി കൃഷിയിടം ഉപേക്ഷിച്ചു വേറെ (പ്രതി)ഫലപുയിഷ്ടമായ മണ്ണു അന്വേഷിച്ചു പോകുകയാണ് ചെയ്തത്ഉപേക്ഷിച്ചു പോയ കൃഷിയിടത്തെ  ഏറെ കഷ്ടപ്പെട്ട് കൃഷിയ്ക്ക് അനുയോജ്യമാക്കി മാറ്റി കൃഷിയിറക്കുകയാണ് പോപ്പുലര്ഫ്രണ്ട് ചെയ്തത്. അവിടെയുള്ള പാറകളില്‍ ചിലതൊക്കെ  അവര്അവിടെ നിലനിര്ത്തിയിരുന്നു അതില്ഉപയോഗ ശൂന്യമായ വിത്തുകളെയും പാറ കഷണങ്ങളെയും അവര്യഥാസമയം പുറത്തേയ്ക്ക് തള്ളിയിരുന്നു അത് കൊണ്ടു തന്നെയാണ് പോപ്പുലര്ഫ്രണ്ടിന്റെ തോട്ടം മനോഹരമായിരിക്കുന്നതും..അത് തന്നെയാണ് മഅദനി എന്നാ കര്ഷകനില്നിന്നും പോപ്പുലര്ഫ്രണ്ട് എന്ന കര്ഷകനെ വിത്യസ്തനാക്കുന്നത്...

         സമുദായത്തിനു അവകാശപെട്ട സര്‍ക്കാര്‍ ജോലികള്‍ നഷ്ടപെട്ടിടുണ്ട് എന്ന് പറഞ്ഞു രാത്രിപന്തം കത്തിച്ചും അവസാനം നാട്ടിലെ മന്ത്രിമാര്‍ അടയിരിക്കുന്ന എല്ലാ മന്ദിരങ്ങളിലെയ്ക്കും  ഒരു ദിവസം പ്രതിക്ഷേധവുമായി കടന്നു ചെന്നപ്പോഴും സമുദായത്തിലെ പാവം ചിലര്‍ ചിലരെങ്കിലും പറയാതിരുന്നില്ല ഇവര്‍ക്കിതെന്തു പറ്റി എന്ന്.. കാരണം സമുദായം അപ്പോള്‍ ഈ വിഷയത്തില്‍ അറിവില്ലാ പയ്തങ്ങള്‍ ആയിരുന്നു. കണക്കുകള്‍ സമുദായത്തോട് പറഞ്ഞും പഠിപ്പിച്ചും കൊടുത്തു ഇവര്‍. അത് തന്നെയാണ് ഇപ്പോള്‍ കൊച്ചു കുട്ടികള്‍ വരെ സംവരണ ശതമാനത്തിന്റെ കണക്കുകള്‍ കാല്‍ക്കുലേറ്ററിന്‍റെ സഹായം ഇല്ലാതെ തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത്....                സംഘടനയില്‍ തന്നെ സംഘടന ഉണ്ടാക്കികൊണ്ടു അഥവാ  പ്രവര്‍ത്തകരെ തന്നെ പല മേഖലകാളായി തിരിച്ചത് തന്നെ അഭിനന്ദനം അര്‍ഹിക്കുന്ന ഒന്നായിരുന്നു... കൈയില്‍ കൊടിയും പിടിച്ചു  കുട്ടികളുമായി  സ്ത്രീകള്‍ റോഡില്‍ ഇറങ്ങിയപ്പോള്‍ പലരുടെയും നെറ്റി ചുളിയുകയും ഓടി പോയി ഹദീസ്‌ ഗ്രന്ഥങ്ങള്‍ ചികഞ്ഞവരും ഈ സമുദായത്തില്‍ ഉണ്ടായിരുന്നു. അപ്പോഴും ആ സ്ത്രീകളുടെ മുഖത്ത് നാണം നിഴലിച്ചിരുന്നു.  കാലക്രമേണെ സമൂഹത്തിനോട് തങ്ങള്‍ക്കുള്ള ഉത്തരവാദിത്വം അവര്‍ മനസ്സിലാക്കുകയും പല പോരാട്ടങ്ങളിലും തങ്ങള്‍ മുന്നണി പോരാളികള്‍ ആയി  അവര്‍ മാറിയപ്പോഴും അവരിലെയ്ക്ക് വിത്യസ്ത ഭാഷക്കാര്‍ കടന്നു വന്നതിനു ശേഷവും അവരുടെ മുഖങ്ങളില്‍ ആ പഴയ നാണം കഴിഞ്ഞില്ല  പോരാട്ടങ്ങളുടെ ഭൂമിയില്‍ തങ്ങള്‍ക്കും സ്ഥാനം ഉണ്ട് എന്ന് തെളിയിച്ചതിന്റെ പുഞ്ചിരി ആയിരുന്നു അവരുടെ മുഖങ്ങളില്‍ കാണാന്‍ കഴിഞ്ഞത്..


സ്ത്രീകള്‍ മാത്രമായിരുന്നില്ല  പള്ളിയിലെ ഒരു മൂലയില്‍ തനിയ്ക്കുള്ള ഒരു മുറിയും പള്ളിയും മാത്രമാണ് തന്‍റെ ലോകം എന്ന് വിചാരിച്ചു  കഴിഞ്ഞു കൂടിയിരുന്ന  ഇമാമുമാരെ സംഘടിപ്പിച്ചു തെരുവില്‍ ഇറക്കിയപ്പോള്‍ പലരും തലയിലെ കെട്ടഴിച്ചു വിയര്‍പ്പ് തോര്‍ത്തുന്നത് കാണാമായിരുന്നു .അതിനു അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണംഅവരില്‍ ചിലര്‍ക്കെങ്കിലും ആദ്യാനുഭവം ആയിരുന്നുവല്ലോ .പക്ഷെ ഇന്ന് ആകെ മാറി. തങ്ങള്‍ പള്ളികളിലെ നാല് ചുവരുകള്‍ക്കുള്ളില്‍ മാത്രം കഴിയേണ്ടവരല്ല എന്നും. “ പള്ളിയില്‍ നിന്നും ഇറങ്ങി സമൂഹവുമായി അടുക്കുക   സമൂഹത്തില്‍ നിന്നും പള്ളിയുമായി അകന്നു പോയവരെ പള്ളിയുമായി  അടുപ്പിക്കുക” എന്നതും നമ്മുടെ കര്‍ത്തവ്യം ആണ് എന്ന് മനസ്സിലാക്കുകയും. ഒരു ഘട്ടത്തില്‍ സമുദായം മടിച്ചും പേടിച്ചും നിന്ന മഅദനി വിഷയങ്ങള്‍ അടക്കമുള്ള സാമൂഹിക പോരാട്ടങ്ങളില്‍ തങ്ങളുടേതായ സംഭാവനകള്‍ ഈ ഇമാമുമാര്‍ നല്‍കുക ഉണ്ടായി.  കേരളത്തിലെ വാലുള്ളതും വാലില്ലാതതുമായ തലയില്‍ കെട്ടുള്ള മൌലവിമാര്‍ മാത്രമല്ല  രോമ തൊപ്പിയും പൈജാമയും ധരിക്കുന്ന വിത്യസ്ത ഭാഷ സംസാരിക്കുന്ന മൌലവിമാര്‍ വരെ ഇന്ന് ഈ സംഘത്തിന്‍റെ മുന്നണി പോരാളികള്‍ ആയി പ്രവര്‍ത്തിക്കുന്നു എന്നത് തന്നെ  ഇവരെ കുറിച്ച് നമുക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ്..

               ഈ ഇരു വിഭാഗങ്ങള്‍ക്കും മാത്രമായിരുന്നില്ല കൊച്ചു കുട്ടികള്‍ക്കും വിദ്യാര്തികള്‍ക്കും   പ്രവര്‍ത്തിക്കാന്‍ ഒരേ മേഖലകളും സംഘടനകളും ഉണ്ടായി എന്നുള്ളത് സന്തോഷകരം തന്നെയാണ്..സംഘടനയുടെ ബോര്‍ഡിനു കീഴില്‍ അലസന്മാരായി കിടന്നുറങ്ങുക മാത്രമായിരുന്നില്ല  ഇവരെല്ലാം ചെയ്തത് മറിച്ചു സമുദായവും സമൂഹവും മറന്നു പോയ മുദ്രാവാക്യങ്ങളെ ഏറ്റെടുത് പോരാടുകയാണ് ഉണ്ടായത് .കാലത്തിന്‍റെ  ചില ദുഷിച്ച സംസ്ക്കാരത്തിന്റെ ഒഴുക്കില്‍ പെട്ട്   കാമ്പസുകള്‍ നശിച്ചു പോകാതിരിക്കാനും വിദ്യാര്‍ത്ഥികളെ സാമൂഹിക ബോധമുള്ള നാളെത്തെ നല്ലൊരു പൗരന്മാര്‍ ആക്കി മാറ്റിയെടുക്കുവാനും ഇവരുടെ പ്രവര്‍ത്തനം കൊണ്ടു കഴിഞ്ഞിട്ടുണ്ട് എന്നത് ഏറെ സന്തോഷം നല്‍കുന്നത് തന്നെയാണ്.          

          മാത്രവുമല്ല മായം ചേര്‍ക്കാതെ വാര്‍ത്തകള്‍ മുഖ്യധാര പത്രങ്ങള്‍ നല്‍കാതെ വരുകയും ഇരകളെ അവഗണിച്ചു വേട്ടക്കാര്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്തപ്പോള്‍ യഥാര്‍ത്ഥ സത്യങ്ങള്‍, മുഖം മൂടികളോ ഭയാശങ്കയോ ഇല്ലാതെ വായനക്കാരനോട് സത്യങ്ങള്‍ വിളിച്ചു പറയുക എന്ന ലക്ഷ്യത്തോടെ ആണ് തേജസ്‌ എന്ന മാധ്യമം അവര്‍ ആരംഭിച്ചത്. മലയാളപത്രങ്ങളില്‍ വിത്യസ്ത പുലര്‍ത്തി കൊണ്ടു തേജസ്‌ അതിന്റെ ധര്‍മ്മം നിര്‍വഹിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല .          

       സമുദായം മറന്നുപോയ  മനുഷ്യാവകാശം വാക്കിനെ പ്രശസ്തിയാക്കി എന്നത് ഇവര്‍ക്ക് അര്‍ഹതപെട്ടതാണ്. അതിനു കാരണം ആയത് ഇവരുടെ മനുഷ്യാവകാശ സംഘടന ആയിരുന്നു. വെളിച്ചം അസ്തമിച്ചു പോയി എന്ന് കരുതിയിരുന്ന പല സംഭവങ്ങളിലും ഒരു വെളിച്ചമായി കടന്നു വരുവാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ പല സംരംഭങ്ങളും വിശിഷ്യാ മനുഷ്യാവകാശ സഹവാസം ഇവരുടെ ദല്‍ഹി യാത്രയ്ക്ക് സഹായമായ കാരണങ്ങളില്‍ പ്രധാനി തന്നെയാണ്...
രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍  ഇവര്‍ നടത്തിയിരുന്ന പരേഡ്‌  സമുദായത്തിന് വിത്യസ്തമായ ഒരു അനുഭവം ആണ് നല്‍കിയത്.മുസ്ലീങ്ങള്‍ ഇന്ത്യ വിട്ടു പാകിസ്ഥാനിലേയ്ക്ക് പോകേണ്ടവരാണു എന്ന് മുറ വിളി കൂട്ടിക്കൊണ്ടിരുന്ന സംഘപരിവാരത്തിന്‍റെ ജല്പനങ്ങളെ തള്ളി കളഞ്ഞു കൊണ്ടു മാതൃ രാജ്യത്തിന് വേണ്ടി ധീരമായി പോരാടിയ സമുദായത്തിലെ മഹത്‌ വ്യക്തികളെ അനുസ്മരിക്കാനും സമുദായത്തിന് സ്വാതന്ത്ര്യ ബോധം നല്‍കുവാനും കൂടി ഈ പരേഡ്‌ കൊണ്ടു സാധിക്കുകയുണ്ടായി .              

            കേരളത്തിന്‍റെ മതില്കെട്ടിനുള്ളില്‍ നിന്നും ഞങ്ങള്‍ പുറത്ത് ചാടി എന്നവര്‍ ആദ്യം സമൂഹത്തോട് പറഞ്ഞത് ബാന്ഗ്ലൂരിലെ എമ്ബവര്‍ ഇന്ത്യാ കൊണ്ഫരന്സില്‍ കൂടിയായിരുന്നു. അന്ന് ആ സമ്മേളനംകൊണ്ടു സമുദായത്തിന് ഒരു പ്രതീക്ഷ നല്‍കാന്‍ അവര്‍ക്ക് സാധിച്ചു എന്നത് സത്യമാണ്. അതിന്റെ വിജയത്തില്‍ ലയിച്ചു മടിയന്മാരായി ഇരിക്കാതെ  ഇന്ത്യയിലെ പലഭാഗങ്ങളില്‍ ഉള്ള മുസ്ല്മീങ്ങളെ കോഴിക്കോട് കടപുറത്തു കൊണ്ടു വന്നു രാഷ്ട്രീയ സമ്മേളനം നടത്തിയത് അവരുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ചുവടു വെയ്പ്പായിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത് എസ് ഡി പി ഐ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഉദയത്തോടു കൂടിയായിരുന്നു. അത് പോലെ ദല്‍ഹിയിലെ സാമൂഹിക നീതി സമ്മേളനത്തിന് ശേഷവും ഇത് പോലുള്ള കാതലായ മാറ്റങ്ങള്‍ നമുക്ക്‌ പ്രതീക്ഷീക്കാവുന്നത്തെ ഉള്ളൂ..കേരളത്തില്‍ മെഴുകുതിരിയും കത്തിച്ചു പ്രവര്‍ത്തിക്കുന്ന സംഘടന എന്ന പേര് ദോഷം ഇനി എന്തായാലും ഉണ്ടാകുമെന്ന് തോന്നുന്നില്ല.. കാരണം പഴയ മെഴുകുതിരി വെളിച്ചത്തില്‍ നിന്നും ഡല്‍ഹിയിലെ സ്ട്രീറ്റ്‌ ലൈറ്റിന്റെ വെളിച്ചത്തില്‍ വരെ എത്തിയ അവര്‍ക്ക് എങ്ങനെയാണ് ആ പേര് ചേരുക...
  


               

Tuesday, November 22, 2011

മാറ്റം വന്നത് വിത്തുകള്‍ക്കോ അതോ സി.പി.എമ്മിനോ?

യഥാര്ഥത്തില്‍ ജനിതക മാറ്റം സംഭവിച്ചത് ആര്ക്കാണ്? വിത്തുകല്ക്കോ അതോ സി.പി.എമ്മിനോ? ഈ സംശയം എനിക്ക് മാത്രമല്ല കേരളത്തിലെ മിക്ക ആളുകള്ക്കും ഉള്ളതാണ്. അത് മാത്രമല്ല നമ്മുടെ മുഖ്യമന്ത്രി സഖാവ് അച്ചുതാനന്ദനു വരെ ഈ സംശയം ഉണ്ട് എന്ന് തോന്നുന്നു.
അത് കൊണ്ടാണല്ലോ ‘’ജനിതകമാറ്റം വരുത്തിയ വിളകള്‍ മനുഷ്യര്ക്കും പരിസ്ഥിയ്ക്കും ദോഷം വരുമെന്ന് വാദിക്കുന്നത് ഏതു പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആണ്’’ എന്ന് എസ് ആര്‍ പി. ചോദിച്ചപ്പോള്‍ ‘’’എല്ലാ ഗുണദോഷങ്ങളും പഠിച്ചതിനു ശേഷമാണ് സര്ക്കാ്ര്‍ തീരുമാനം എടുത്തത്’’ എന്ന് നമ്മുടെ അച്ചുമാമന്‍ മറുപടി പറഞ്ഞത്.അത് മാത്രമല്ല ഇടത് മുന്നണിയിലെ രണ്ടാം കാരണവര്‍ ആയ സി.പി.ഐ.യുടെ നേതാവ്‌ ബര്ദന്‍ പറഞ്ഞതോ ‘’ ഈ വിത്തുകള്‍ ദോഷം ചെയ്യില്ലന്നു തെളിവ് നല്കു്വാന്‍ പറ്റുമോ’’ എന്നാണു അപ്പോള്‍ എല്ലാപേര്ക്കും ഈ സംശയം ഉണ്ട് എന്നതു നേരാണ്.
ആദ്യം ജനിതക മാറ്റം വരുത്തിയ വഴുതനങ്ങയ്ക്കെതിരെ സി.പി. എമ്മും കിസാന്‍ സഭയും സമര രംഗത്തുണ്ടായിരുന്നു. ഇപ്പോള്‍ ജനിതകവിളകള്ക്ക് അനുകൂലമായി സംസാരിക്കുന്ന സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും കിസാന്സൂഭ അഖിലേന്ത്യാ പ്രസിഡന്റുമായ എസ്. രാമചന്ദ്രന്പിൂള്ള 2009 ഒക്‌ടോബറില്‍ പുറപ്പെടുവിച്ച പ്രസ്താവന മറ്റൊന്നായിരുന്നു. 'ജനിതകവിളകളുയര്ത്തുന്ന ഗുരുതരമായ ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോകാനാവില്ല. ഈ വിളകള്വിഴി കുത്തകവത്കരണം ഇന്ത്യന്‍ കാര്ഷി്ക മേഖലയെയും കര്ഷളകരുടെ ജീവിതത്തെയും തര്ക്കും . തിടുക്കത്തില്‍ ഇത്തരം വിളകള്ക്ക് അനുമതി നല്കാഷനുള്ള നീക്കങ്ങളെ കിസാന്സകഭ ചെറുക്കും'- എസ്.ആര്‍.പി അന്നു പറഞ്ഞു.
പക്ഷെ ഇന്ന് അതെ ജനിതക മാറ്റം വരുത്തിയ വിളകള്ക്ക് അനുകൂലമായി അവര്‍ തന്നെ പറയുന്നതോ ‘’'ജനിതകമാറ്റം വരുത്തിയ വിത്തിന്റെ ഉപയോഗം കാര്ഷി കാദായം വര്ധികപ്പിക്കും. സ്ത്രീകളെ ബാധിക്കുന്ന വിളര്ച്ച ക്കും കുട്ടികളുടെ ഭാരക്കുറവിനും ഇത് പരിഹാരമായേക്കും.കേരളത്തിലെ കാര്ഷിക ഉല്പാ്ദനക്ഷമത വര്ധിപ്പിക്കാന്‍ ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങള്‍ അത്യാവശ്യമാണ്’’ ഇത് ഇന്ന് പറയുന്നത്.. അപ്പോള്‍ എന്റെ സംശയം ശരിയല്ലേ?
പണ്ടു ജനിതകവിത്തുകല്ക്കെതിരെയുള്ള സമരങ്ങളെ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍ ആയി ആണ് സിപിഎം കണക്കാക്കിയിരുന്നത്. പക്ഷെ ഇന്ന് പറയുന്നതോ ജനിതക സാങ്കേതിക വിദ്യ അമേരിക്ക പോലുള്ള സാമ്രാജിത്വ ശക്തികള്‍ കൈയടക്കി വെച്ച്ചിരിക്കുകയ്യാണ് ആയത് കൊണ്ടു മൂന്നാം ലോക രാജ്യങ്ങള്‍ ഈ വിളകലിലെയ്ക്ക് കടന്നു വരണം എന്ന്.
പക്ഷെ ഈ തീരുമാനം ഈ നാടിന്റെ ജീവന് ഭീക്ഷണി അല്ലെ ഈ തീരുമാനവും ..എന്ഡോസള്ഫാന്‍ പോലെ ആകില്ല എന്ന് ആര്ക്കറിയാം.
പണ്ടു കമ്പ്യൂട്ടരിനെതിരെയും ട്രാക്ട്ടരിനെതിരെയും സമരം ചെയ്ത സഖാക്കള്ക്ക് ഇന്ന് കമ്പ്യൂട്ടര്‍ ഇല്ലാതെ ഉറക്കം വരില്ല.. അത് കൊണ്ടാണല്ലോ ‘’ഇന്റര്നെറ്റില്‍ കണ്യൂനിസ്ട്ടുകാര്ക്കെതിരെ നടക്കുന്ന ചര്ച്ചകളില്‍ സഖാക്കള്‍ ഇടപെടണം എന്ന് ഡിഫിയിലെ കുട്ടികള്‍ പ്രമേയം പാസാക്കിയത്..
‘’ശാസ്ത്ര നേട്ടങ്ങലോടു പുറം തിരിഞ്ഞു നില്ക്കുന്നത് പുരോഗതിയ്ക്ക് തടസ്സം ആകും എന്നാണു’’ സഖാക്കള്‍ ഇന്ന് പറയുന്നത്.അത് ശരി തന്നെയാണ്.. പക്ഷെ അത് സാധാരണ സഖാക്കന്‍ ഇന്നും മനസിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. എന്നാല്‍ പിണറായിയെ പോലുള്ള മുന്തിയ സഖാക്കള്‍ അത് എന്നെ മനസ്സിലാക്കി. അത് കൊണ്ടാണല്ലോ ‘’’സ്വയാശ്രയവിദ്യാഭ്യാസം എന്നൊക്കെ പറഞ്ഞു സി.പി.എമ്മിലെ നഴ്സറി കുട്ടികള്‍ ഇവിടെ സമരം നടത്തുമ്പോള്‍ പിണറായി സ്വന്തം മക്കളെ വിദേശത്ത് അയച്ചു പഠിപ്പിച്ചു ശാസ്ത്ര നെട്ടത്തോടു നേരെ നിന്നത്.
ഇപ്പൊ നാളെ എന്തെല്ലാം നിലപാടുകള്‍ ആണ് സി.പി.എം. മാറ്റുവാന്‍ പോകുന്നതെന്ന് ആര്ക്ക റിയാം.. ഇപ്പോള്‍ പണ്ടു സാമ്രാജ്യത്വവിരുദ്ധ മായിരുന്ന ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ ഇന്ന് സാമ്രാജിത്വവിരുദ്ധതയല്ലാതായി. ഇനി നാളെ വിരുദ്ധതയല്ല എന്നും പറഞ്ഞു ഒബാമയുടെ പ്രതിമയെങ്ങാനും എ കെ ജി സെന്ററില്‍ സ്ഥാപിക്കുമോ ആവോ? അറിയില്ല കാരണം ഇത് സി.പി.എം ആണ് എന്തും എങ്ങനെയും എപ്പോഴും എന്തും സംഭവിക്കാം. ഇന്ന് തള്ളിപരയുന്നതിനെ നാളെ നെഞ്ചോട് ചേര്ക്കും . ഇന്ന് നെഞ്ചോട് ചേര്ക്കു ന്നതിനെ നാളെ ‘’കീടം’’ എന്ന്‍ പറഞ്ഞു തള്ളികളയും.. യഥാര്ഥരത്തില്‍ ജനിതക മാറ്റം സംഭവിച്ചത് വിത്തുകല്ക്ക ല്ല മറിച്ച് മാര്‍ക്സിസ്റ്റ്‌ പാര്ട്ടി യ്ക്ക് ആണ്......

ആത്മമിത്രം

മരിക്കാത്തതൊന്നുണ്ടങ്കിലീ ഭൂമിയിൽ
ഓർമകളാണന്നാരൊ പറഞ്ഞു….
മരണം വാതിൽക്കലെത്തിയാലും
മരണത്തോടായ് ഞാനരുളും
ഒരു നിമിഷമനുവദിക്കൂ മരണമേ….
എൻ ആത്മമിത്രത്തെ ഞാനൊന്ന് കണ്ടൊട്ട
ആയിരം കൂട്ടുകാർ ആയിരം ശത്രുക്കൾ
ആയിരമായിരം ബന്ധുജനങ്ങൾ
ആനന്ദത്തിലാറാടാൻ ആയിരം വന്നപ്പൊൾ
കണ്ണീർ തുടയ്ക്കുവാൻ അവൻ മാത്രമായി,
മറക്കില്ലൊരിക്കലും ഞാനവനെ…
അവനായിരുന്നു എന്റെ അവയവങ്ങൾ
വഴിതെറ്റിയലഞ്ഞ നാളുകളിൽ
നന്മയിലേയ്ക്ക് കൈപിടിച്ചുയർത്തിയവൻ
തെറ്റുകൾ പറഞ്ഞ എൻ നാവിനെ
നേര് പറഞ്ഞ് പരിശീലിപ്പിച്ചവൻ
മുഷ്ടിബലവുമായ് ഞാനക്രമിയായപ്പോൾ
വേട്ടക്കാരൻ ആകരുതെന്നുപറഞ്ഞവൻ
ഇരകൾക്കുവേണ്ടി പോരാടാൻ പറഞ്ഞവൻ
പോരാട്ടവീഥിയിൽ എൻ നിഴലായിനടന്നവൻ
അവനായിരുന്നു എന്റെ വഴികാട്ടി
ഇരുൾ നിറഞ്ഞ വഴികളിൽ വിളക്കായിരുന്നവൻ
അവനായിരുന്നു എൻ ആത്മമിത്രം…..
ഇല്ല മറക്കില്ല ഞാനൊരിക്കലും,,,
മറക്കില്ലൊരിക്കലും എൻ ആത്മമിത്രത്തെ…………….

പെണ്ണ്

വിശപ്പിന്‍ വിളിയൊച്ചയിലാ
ശരീരം വിറങ്ങലടിച്ചതും
അന്നമൂട്ടാന്‍ തുണിയുരിഞ്ഞതില്‍
പെണ്ണന്നപേര്‍ മാറ്റിയവളെ
വേശ്ശ്യയാക്കിയതും
നക്ഷത്ര വെളിച്ചത്തില്‍,കിട്ടും
സമ്മാന പൊതികള്‍ക്കുവേണ്ടി
തുണിയുപേക്ഷിച്ചവളെ
പെണ്ണന്ന തലപ്പാവു ചാര്‍ത്തി-
യുയര്‍ത്തിയ ഹീനമാം
നാട്ടുനിയമത്തിനറുതിയില്ലേ...

മനുഷ്യന്‍.........

കാണേണ്ട കാഴ്ചകള്‍ കാണാതിരികാന്‍
കണ്ണടച്ചിരിക്കുന്നതാണോ ശരി....
വഴിതെറ്റിയലയുന്ന കിടാങ്ങളേപ്പോല്‍
അലയുന്നുവല്ലോ മനുഷ്യനും ..
ഇരുളടഞ വഴികളിലവനടിതെറ്റി വീണിട്ടും
ഉയര്‍ത്തെഴുന്നെല്ക്കുന്നില്ലെന്നിട്ടും ..
ചേറില്‍ കിടക്കുന്ന നാല്‍ക്കാലിയെപ്പോള്‍
തിന്മയിലുറങ്ങുന്നു പാവം മനുഷ്യനും ..
മതത്തിന്‍ പേരിലവര്‍ കാഹളം മുഴക്കുമ്പോള്‍
അറിയുന്നില്ലവനാ മതത്തിന്‍ സുന്ദരവചനാമ്ര്തങ്ങളെ
ഞാനാണുകേമനെന്നവനരുളുമ്പോള്‍
അറിയുന്നില്ലല്ലോ ഇവരൊന്നും
പുല്ചാടി ചാടുന്ന ചാട്ടത്തിന്‍
അരികിലെത്താനാകില്ല ഇവര്‍ക്കൊനും
ചിതല്‍ കൂട്ടും വീട്ടിന്‍ മനോഹാരിത കാണുമ്പോള്‍
ചിതലിന്‍ വലിപ്പം നിനക്കൊര്‍മ്മയുണ്ടോ.
അതിനാലറിയുക നീ നീയല്ലകേമനെന്ന്
മടങ്ങൂ നീ തിന്മയില്‍ നിന്ന് ,,വളരുക നീ
യതാര്‍ഥ മനുഷ്യനായി..............

കുലംകുത്തികള്‍......

കുലംകുത്തികള്‍,
നപുംസകങ്ങള്‍
ചൂണ്ടയില്‍ നിന്നുതിര്‍ന്ന
പരല്‍മീനുകളെ
തോണിക്കാരന്‍ വിളിച്ചത്
കടല്‍കിളവന്‍,
പഴകിയനാരിന്‍ ബല-
മറിയാത്തവന്‍,
മീനുകള്‍ വിളിച്ചത്
ഇരയ്ക്ക് കടികൂടുന്നവര്‍,
മണ്ടന്‍മാര്‍
കണ്ടവര്‍ വിളിച്ചത്....

പാത്തുമ്മയാണ് താരം...

ഈ പാത്തുമ്മയെ അറിയാത്തവരായി ആരും ഉണ്ടാകുകയില്ല പല ബ്ലോഗുകളിലും ഉദയനല്ല താരം പാതുമ്മയാണ്. മലപുറത്തുകാരുടെ സ്വന്തം പാത്തുമ്മ .... നാടുചുറ്റല്‍ ജീവിത ഉപാദിയാക്കിയ ഇവര്‍ ഓടാത്ത ജില്ലകളില്ല അപ്പോള്‍ നിങ്ങള്‍ വിജാരിക്കരുത് ഈ പാത്തുമ്മ എന്നത് ഒരു ബസ്‌ ആണെന്ന് അല്ല പച്ചയായതും ഇപ്പോള്‍ പഴുത്ത് പോയതുമായ ഒരു സ്ത്രീ....പാത്തുമ്മയുടെ ഇഷ്ടവിനോദം കമ്പ്യൂടര്‍ കീ ബോര്‍ഡിന്‍റെ ബട്ടണ്‍ അമര്ത്തി കളിക്കല്‍ ആണ് അപ്പോള്‍ നിങ്ങള്‍ ചോദിയ്ക്കും പാത്തുമ്മയ്ക്ക് കമ്പ്യൂട്ടര്‍ അറിയാമോന്നു ‘’ഹഹ അറിയാമോ എന്നോ ടാ മക്കളെ ഈ പാത്തുമ്മ കമ്പ്യൂട്ടറിന്‍റെ എസ്പോര്ട്ട് ആണ് കോയാ’’’’ എന്ന് പല്ലില്ലാത്തതിനാല്‍ മോണ കാട്ടി ചിരിച്ചു കൊണ്ടു പാത്തുമ്മ മറുപടി പറയും....
എന്തൊക്കെ പറഞ്ഞാലും പാത്തുമ്മ ആളൊരു പുലിയല്ലങ്കിലും ചെറിയ എലിയെങ്കിലും ആണ്...പറയാതെ വയ്യ ഈ പാത്തുമ്മാക് എന്ത് ഭുദ്ധി(ബുദ്ധി) ആണന്നറിയാമോ... ഹോ സമ്മതിക്കണം അത് പാത്തുമ്മയെ അല്ല ഇവരെ സഹിക്കുന്നവരെ ..അത്രയ്ക്ക് മിതഭാഷിയും അത്രയ്ക്ക് ഭുദ്ധിയും ആണ്... ഈ ഭുദ്ധി ഉണ്ടായിട്ടു എന്ത് കാര്യം നമ്മുടെ പാത്തുമ്മാക്ക് ഈ അടുത്ത് ഒരു വലിയ അമളി പറ്റി. അങ്ങനെ പറ്റാത്തതാണ് പക്ഷെ പറഞ്ഞിട്ടെന്തു കാര്യം. അമളിയെ കുറിച്ച് ചോദിച്ചാല്‍ പതിവ് ശൈലിയില്‍ പാത്തുമ്മ ഇങ്ങനെ പറയും ‘ കുഞ്ഞാലികുട്ടിക്ക് പറ്റി മോനെ അബദ്ധം പിന്നയല്ലേ ഈ പാത്തുമ്മാക് ഒന്ന് പോ കോയാ’’ എന്ന്..
എന്താണ് ആ അബദ്ധം എന്നല്ലേ അത് ഒരു വലിയ സംഭവം ആണ്. ആ അബദ്ധം ഞാന്‍ എഴുതും എന്ന് പറഞ്ഞപ്പോള്‍ പാത്തുമ്മ പറഞ്ഞത് എന്തെന്നറിയാമോ ‘’ വയസ്സുകാലത്ത് എനിക്ക് അവാര്ഡ് ഒന്നും വാങ്ങാനുള്ള ത്രാണി ഇല്ല കോയാ.. വാങ്ങിയതെല്ലാം തന്നെ തുരുമ്പെടുത് തുടങ്ങി ... ഇനി വേണേല്‍ വല്ല നോവല്‍ സമ്മാനവും വാങ്ങാം’’ അപ്പോഴാണ്‌ പാത്തുമ്മയുടെ കൈയില്‍ ഇരിക്കുന്ന മാസിക ഞാന്‍ കാണുന്നത്.. അതെന്തു എന്ന് ചോദിച്ചപ്പോള്‍ പാത്തുമ്മ പറഞ്ഞ മറുപടി കേട്ട് വീഴാതിരിക്കാന്‍ ഞാന്‍ കമ്പ്യൂട്ടര്‍ മൌസില്‍ അമര്ത്തി പിടിച്ചു. എന്താനന്നല്ലേ ആ മറുപടി..’’ അല്ല ഈ നോവല്‍ സമ്മാനം കിട്ടണമെങ്കില്‍ വല്ലപ്പോഴും ഒരു നോവല്‍ എങ്കിലും വായിക്കണമല്ലോ എന്ന്’’’’ എങ്ങനെയുണ്ട് നമ്മുടെ പാത്തുമ്മായുടെ ഭുദ്ധി....
ഇനി പാത്തുമ്മായുടെ അമളിയെകുരിച്ചു പറയാം ഒരു ദിവസം പാത്തുമ്മക്ക് ടൌണ്‍ വരെ പോകണം അങ്ങനെ പാത്തുമ്മ കുളിച്ചൊരുങ്ങി മുറുക്കാന്‍ പെട്ടിയും എടുത്ത്‌ പാത്തുമ്മ ഇറങ്ങി കോളേജില്‍ പോകുന്ന പെണ്കുട്ടിയുടെ ഗമയോടെ ബസിലെ കിളിയെ ഒന്ന് വിരട്ടി നോക്കി പാത്തുമ്മ ബസില്‍ കയറി സീറ്റില്ലെങ്കില്‍ എന്താ അടുത്തു ഇരുന്ന ഒരു അപ്പൂപ്പനെ ഒന്ന് കണ്ണിറുക്കി കണ്ണിരിക്കികാണിച്ചോ എന്നറിയില്ല അപ്പൂപ്പന്‍ സീറ്റൊഴിഞ്ഞു കൊടുത്തു..അങ്ങനെ ടൌണില്‍ എത്തിയ പാത്തുമ്മാക് ഒരു നെഞ്ചെരിച്ചില്‍ ‘’ എന്റെ. റബ്ബേ.. ഞമ്മള് മയ്യാത്തായി പോകുമോ... എന്നാലും ആ പാതിരാ കോഴി എന്നാ സീരിയല് തീര്ന്നിട്ട് എന്നെ മരിപ്പിച്ചാല്‍ മതി റബ്ബേ ‘’’ എന്ന് പാത്തുമ്മ ദുആ ചെയ്തു .. അതിന്‍റെ കാരണം തിരക്കിയപ്പോളല്ലേ വീണ്ടും ഞാന്‍ ഞെട്ടിയത് നേരത്തെ മൌസില്‍ ഒരു പിടിയുള്ളത് കൊണ്ടു ഇപ്പോള്‍ എവിടെയും പിടിക്കേണ്ടി വന്നില്ല എന്താന്നല്ലേ ആ കാര്യം ‘’ മേനെ പാതിരാ കോഴി സീരിയല് ഈ ജന്മത്ത് തിരൂല മോനെ അപ്പോള്‍ ഞാന്‍ ഈ ജന്മത്ത് മരിക്കുകയും ഇല്ല ഈ പാത്തുമ്മ ആരാ മോള്‍’’’’’’’ എങ്ങനെയുണ്ട് പാത്തുമ്മായുടെ ഭുദ്ധി......
പിന്നെ പാത്തുമ്മാക് ഒരു കുഴപ്പം ഉണ്ട് എന്തെങ്കിലും അസുഖം വന്നാല്‍ പെട്ടന്ന് എന്തെങ്കിലും കഴിക്കണം നോക്കിയപ്പോള്‍ മുന്നില്‍ കണ്ടതോ ‘’ ഗ്രീന്‍ ചില്ലി’’ എന്ന്
പേരെഴുതിയ ഹോട്ടല്‍ ആണ് കണ്ടത് പാത്തുമ്മ ഒന്ന് പകച്ചു ഇനി ഇതില്‍ കയറിയാല്‍ ഞമ്മള്‍ പച്ചയുടെ ആളാണ്‌ എന്ന് ആരെങ്കിലും വിജാരിക്കുമോ ..’’വിശന്നാല്‍ എന്ത് പച്ച എന്ത് ചുവപ്പ് കയറുക തന്നെ ... അങ്ങനെ പാത്തുമ്മ ആ ഹോട്ടലില്‍ കയറി പെട്ടന്ന് പാത്തുമ്മ പുറത്തു ഇറങ്ങി കടയുടെ ബോര്ഡ്‌ ഒന്നും കൂടെ വായിക്കുന്നത് കണ്ടു . അതെന്തിന് എന്ന് ചോദിച്ചപ്പോള്‍ പാത്തുമ്മയുടെ മരുപടി കേട്ട് ഞാന്‍ ഞെട്ടിയില്ല എപ്പോഴും ഞെട്ടാന്‍ എനിക്ക് എന്താ വട്ടുണ്ടോ...
എന്നാലും വീണു പോകാതിരിക്കാന്‍ ഞാന്‍ ഒരു മുന്‍കരുതല്‍ എടുത്തു പാത്തുമ്മയല്ലേ ആള്‍ എന്തും സംഭവിക്കാം .. എന്താന്നല്ലേ പാത്തുമ്മയുടെ മറുപടി ‘’ അല്ലടാ മോനെ ഇതിനകത്ത് എന്താ തണുപ്പ് ഞാന്‍ വിചാരിച്ചു ഞമ്മള്‍ ഇനി വഴി മാറി ഊട്ടിയില്‍ വല്ലോം എത്തിയോ എന്ന് ആര്ക്കറിയാം അബദ്ധം പറ്റണ്ട എന്ന് വിചാരിച്ചു ബോര്ഡിലെ സ്ഥലം ഇത് തന്നെ എന്ന് നോക്കിയതാ കോയാ.....ഈ പാത്തുമ്മ ആരാ മോള്‍’’ എങ്ങനെയുണ്ട് പാത്തുമായുടെ ഭുദ്ധി.....
അങ്ങനെ അവിടെ ഗമയില്‍ ഇരുന്നു പാത്തുമ്മ ഒരു കോയി ബിരിയാണിക്ക് വിളിച്ചു പറഞ്ഞു.. പല്ലില്ലാത്ത പാത്തുമ്മ കോഴികാല്‍ കടിക്കുന്നത് കണ്ടാല്‍ കുട്ടികള്‍ ഐസ്ക്രീം കുടിക്കുന്നത് പോലെയാണ് ബിരിയാണി കഴിച്ചു കഴിഞ്ഞു പാത്തുമ്മ ഒരു ജ്യൂസ് കൂടി ഓര്ഡോര്‍ ചെയ്തു ..ജ്യൂസ് കുടിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് പാത്തുമ്മ പേഴ്സില്‍ നോക്കിയത് ‘’എന്റെ. റബ്ബേ ചതിച്ചാ’’’’ പാത്തുമ്മയുടെ പേഴ്സില്‍ നാല് ഉണങ്ങിയ വെറ്റ അല്ലാതെ ഒന്നുമില്ല കുറ്റം പറയരുതല്ലോ ചുണ്ണാമ്പ്‌ പെട്ടിയില്‍ പഴയ പത്ത് പൈസ ഉണ്ട് അത് ചുണ്ണാമ്പ്‌ തോണ്ടി എടുക്കാന്‍ ഇട്ടിരിക്കുന്നതാ..... എന്ത് ചെയ്യും റബ്ബേ.. പാത്തുമ്മ ആകെ ബെജാരിലായി ...പുതിയ ഉടുപ്പ്‌ നനയും എന്നത് കൊണ്ടു പാത്തുമ്മ വിയര്ത്തില്ല... പാത്തുമ്മ പന്തം കണ്ട പെരിച്ചാഴിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരുന്നു..
അവസാനം ഉടുപ്പ്‌ നനഞ്ഞാലും വേണ്ടില്ല എന്ന് വെച്ച് പാത്തുമ്മ വിയര്ത്തു കുളിച്ചു.. എന്ത് ചെയ്യാന്‍ പാത്തുമ്മ ആലോചിച്ചു അപ്പോള്‍ ബില്ല് കൊണ്ടു വന്ന പയ്യനെ കണ്ടു പാത്തുമ്മ ഞെട്ടി എന്ത് ചെയ്യും പെട്ടന്ന് പാത്തുമ്മ അടവ് മാറ്റി മോനെ ഒരു ജ്യൂസും കൂടി... അങ്ങനെ ബില്ലും കൊണ്ടു വന്നവനെ പാത്തുമ്മ മടക്കി ഓട്ടിച്ചു.. രണ്ടാമത്തെ ജ്യൂസ് കുടിക്കുമ്പോള്‍ പാത്തുമ്മ വീണ്ടും വിചാരിച്ചു എന്തായാലും നാറും അപ്പോള്‍ ഇത്തിരി ഭംഗിയായി നാറാം .. പാത്തുമ്മ വീണ്ടും ഒരു അവലോസ് ഉണ്ടയ്ക്ക് കൂടി ഓര്ഡര്‍ കൊടുത്തു.. അത് കഴിച്ചു കൊണ്ടു പാത്തുമ്മ ആലോചന തുടങ്ങി എന്‍റെ പടച്ചോനെ ഒരു ഐഡിയയും കിട്ടുന്നില്ലല്ലോ ഉള്ള ഐഡിയ എല്ലാം ആ പഹയന്‍ ഏഷ്യാനെറ്റ്‌ കൊണ്ടു പോയില്ലേ ഇപ്പൊ എന്ത് ചെയ്യും. അങ്ങനെ വിചാരിച്ചു പാത്തുമ്മ ആകെ പോല്ലാപ്പിലായി..
അവസാനം പാത്തുമ്മ നോക്കുമ്പോള്‍ അതാ അയലത്തെ കുഞ്ഞാക്ക അഞ്ഞൂറ് രൂപയുടെ ചില്ലറ വാങ്ങാന്‍ കടയില്‍ കയറി ‘’ തേടിയ വള്ളി തലയില്‍ ചുറ്റി’ എന്ന് പറഞ്ഞു കുഞാക്കയെ വിളിച്ചു ..എന്നിട്ട് ആലോചിച്ചു കാശ് കടം ചോദിച്ചാല്‍ പഹയന്‍ തരില്ല....പെട്ടന്ന് പാത്തുമ്മാക്ക് ഭുദ്ധി വന്നു.. അടുത്തു വന്ന കുഞാക്കയോടു പറഞ്ഞു ‘ഇരിക്ക് കുഞ്ഞാക്ക ഇച്ചിരി ബിരിയാണി കഴിക്കീന്‍’’ പാത്തുമ്മ നിര്ബ്ന്ധം പിടിച്ചു. പെട്ടന്ന് കുഞ്ഞാക്ക പുറത്തേയ്ക്ക് നോക്കി മഴയാണം പെയ്യുന്നോ അതോ വല്ല കാക്കയും മലര്ന്നു പറക്കുന്നോ എന്നറിയണം അല്ലാ .. ഇനി എനിക്ക് ആളു മാറിയാതാണോ എന്നറിയാന്‍ കുഞ്ഞാക്ക പാത്തുമ്മായുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി... അല്ല കുഞ്ഞാക്ക എന്തെ ഇങ്ങള് ഇങ്ങനെ നോക്കണേ അവിടെ ഇരിക്കീന്നെ’’ എന്നും പറഞ്ഞു പാത്തുമ്മ കുഞാക്കായെ ഇരുത്തി. കുഞ്ഞാക്ക ബിരിയാണി കഴിച്ചു തുടങ്ങിയതും പാത്തുമ്മ പെട്ടന്ന് പറഞ്ഞു ‘’എന്‍റെ പടച്ചോനെ നൌഫല്‍ ദാ പോണു കോയാ’’ എന്നും പറഞ്ഞു പാത്തുമ്മ ചാടി എഴുന്നേറ്റു . എന്നിട്ട് ഓടാന്‍ തുടങ്ങിയ പാത്തുമ്മ കുഞാക്കായോടു പറഞ്ഞു.. ‘’ കുഞാക്കാ ഇച് ഇവിടെ പൈസ കൊടുത്തെയ്ക് ഞമ്മള് പിന്നീട് റഹീമിന്‍റെ കൈയില്‍ കൊടുതയയ്ക്കാം ഇനി നിന്നാല്‍ നൌഫല്‍ പോയ്‌ പോവും. ഞമ്മള് പോട്ടാ കുഞാക്കാ എന്നും പറഞ്ഞു പാത്തുമ്മ പുറത്തേയ്ക്ക് ഓട്ടം തുടങ്ങി. അപ്പോള്‍ തന്നെ കുഞാക്കാക്ക് തിന്ന ബിരിയാണി മുഴുവനും ദഹിച്ചു... അപ്പോഴും കുഞ്ഞാക്ക ആലോചിച്ചു ആരാ ഈ നൌഫല്‍ .. അപ്പോഴല്ലേ കണ്ടത് അത് മലപ്പുറം മണ്ണാര്‍ക്കാട് റൂട്ടില്‍ ഓടുന്ന പ്രൈവറ്റ് ബസ്‌ ആണെന്ന് .. ബസില്‍ കയറിയ പാത്തുമ്മ പറഞ്ഞു ‘’.രക്ഷപെട്ടു നൌഫലെ നീ വന്നില്ലന്കില്‍ ഞമ്മള് പെട്ടെനെ കോയ ‘’ പെട്ടന്ന് അടുത്തു നിന്ന ചെക്കന്‍ ചോദിച്ചു ‘’എന്നെ വിളിച്ചോ ഉമ്മൂമ്മ’’ അത് കേട്ട് പാത്തുമ്മ ഞെട്ടി ഇത് ആരാ ഈ പഹയന്‍ . ‘’ഞാന്‍ നൌഫല്‍ ഉമ്മൂമ്മ നിങ്ങള്‍ എന്നെ കുറിച്ച് ഇപ്പൊ എന്തോ പറഞ്ഞല്ലോ അതോണ്ട് ചോദിച്ചതാ’’’ . ചെക്കന്‍ ഇങ്ങനെ പറഞ്ഞു നിര്ത്തിയതും, പാത്തുമ്മ ഇങ്ങനെ പറഞ്ഞു’’’’ ഇനി അമ്മളു പേഴ്സ് എടുക്കാന്‍ മറന്നാലും നൌഫലിനെ മറക്കൂല കോയാ’’... എന്ന്.. എന്നിട്ട് പാത്തുമ്മ വലിയ ഒരു ശ്വാസം പയ്യെ പുറത്തു വിട്ടിട്ട് ഇങ്ങനെ മനസ്സില്‍ പറഞ്ഞു .. ‘’’ഈ പാത്തുമ്മ ആരാ മോള്‍ ഹഹഹ’’’ ഇതാണ് മക്കളെ നമ്മുടെ പാത്തുമ്മ. എങ്ങനെയുണ്ട് ഈ പാത്തുമ്മ.? അപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് പോലെ ആരാണ് താരം ഉദയനാണോ? അല്ല പിന്നെ ‘’പാത്തുമ്മയാണ് താരം’’......
എന്നാല്‍ പാത്തുമ്മ ഈ സംഭവത്തോടെ ഒരു വലിയ പാഠം പഠിച്ചു അത് എന്താന്നല്ലേ ‘’ കായി ഇല്ലങ്കിലും കോയീം തിന്നാം മുങ്ങേം ചെയ്യാം''' എന്ന ഇമ്മിണി വല്യ പാഠം....
Related Posts Plugin for WordPress, Blogger...

ഈ പോസ്റ്റ്‌ ഷയര്‍ ചെയ്യാന്‍