Friday, January 13, 2012

പ്രവാസി



 പ്രവാസതീയിലുരുകിയൊലിക്കും
പ്രകാശമില്ലാത്ത വിളക്കാണു ഞാന്‍
ദൈവത്തിന്‍ നാടിനെ യാത്രയാക്കി
എത്തിയതാകട്ടെ മണല്‍കാട്ടിലും,
ആരോരുമില്ലാതെ അലയുമ്പോഴെല്ലാം
നാട്ടിലെ കണ്ണുനീരോര്‍മ്മ വന്നു
വെയിലേറ്റ് തളര്‍ന്നുഞാനുറങ്ങുമ്പോഴെല്ലാം
നാട്ടിലെ വിശപ്പെന്നെ വിളിച്ചുണര്‍ത്തുന്നു
എന്‍ ജീവിതപകുതിയെരിഞ്ഞൊടുങ്ങുമ്പോള്‍
വാര്‍ദ്ധക്യം പെട്ടന്ന് കയറിവരുമ്പോള്‍
ആയുസ്സിന്‍ പുസ്തകപേജുകളെല്ലാം
മണല്കാറ്റിന്‍ വേഗതയിലെരിഞ്ഞടങ്ങുന്നു 

വിദ്യതന്‍ പടികള്‍ കയറും മക്കളും
വിശപ്പിന്‍ കരച്ചിലിന്‍ പടിയിറക്കവും
ഉറങ്ങുമ്പോളെത്തുന്ന മഴത്തുള്ളികളിന്നില്ല
കാറ്റിനോട് മല്ലിടാന്‍ മേല്ക്കൂരയില്ലിന്ന്
വീടിന്‍ മുകളില്‍ മണ്ഡപമുയരുന്നു
കതിര്‍മണ്ഡപത്തിന്‍ വിളാക്കാകുന്നു മക്കള്‍
എന്‍ജീവിതമുരുകിയൊലിച്ചാലുമെന്തേ,,
ആ കൊച്ചു വെളിച്ചത്തിന്‍ കീഴിലെല്ലാം
ഒരുപാട് ജീവിതം പൂവണിഞ്ഞുവല്ലോ
അതായിരുന്നുവെന്‍ ജീവിത ലക്ഷ്യവും
അതാണെന്റെ ആത്മസംത്ര്പതിയും...

6 comments:

  1. എണ്ണ കിണറുകളുടെ സ്വപ്നം പേറിക്കൊണ്ടാണ് എല്ലാവരും ഇവിടെ വരുന്നത് എന്നാല്‍ കുറെ കണ്ണീര്‍ കിണറുകളുടെ യാഥാര്‍ത്യങ്ങള്‍ കണ്ടു മടങ്ങേണ്ടി വരുന്നു എന്നതല്ലേ യാഥാര്‍ത്ഥ്യം
    ================================================
    എഴുത്തുകള്‍ തുടരട്ടെ വിജയാശംസകള്‍

    ReplyDelete
  2. അഷ്കര് ‍തൊളിക്കോട്
    തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് സ്വദേശി . ഇപ്പോള്‍ പ്രവാസജീവിതം നയിക്കുന്നു
    ,,,,,,,,,,,അഷ്കര്‍ നിങ്ങളാണോ പ്രവാസികളുടെ ജീവിതം നയിക്കുന്നത്

    ReplyDelete
  3. നന്നായിട്ടുണ്ട് ഭാവുകങ്ങള്‍

    ReplyDelete
  4. കൊള്ളാം പ്രവാസത്തിന്റെ തീ കാറ്റ്

    ReplyDelete
  5. വളരെ നന്നായിട്ടുണ്ട്. ഒട്ടു മിക്ക പ്രവാസികളുടെയും മാനസികാവസ്ഥ ഈ കവിതയില്‍ പ്രതിഫലിക്കുന്നു.പാഴ് ജന്മങ്ങള്‍ കൂടി ഇതിനോട് ചേര്‍ത്ത് വായിക്കാം...

    ReplyDelete

Related Posts Plugin for WordPress, Blogger...

ഈ പോസ്റ്റ്‌ ഷയര്‍ ചെയ്യാന്‍