നമ്മള്‍ യാത്രയിലാണ്..
നമ്മള്‍ എല്ലാപേരും ഒരു യാത്രയിലാണ്
ഉമ്മയുടെ ഗര്‍ഭാശയത്തില്‍ നിന്നും തുടങ്ങിയ ഈ യാത്ര അവസാനിക്കുന്നത് നാളെ പരലോകത്താണ്.
നാളെ പരലോകത്ത് ചെന്ന് നില്‍ക്കുമ്പോള്‍ പാതി വഴിയില്‍ പാഥേയം നഷ്ടപെട്ട് പോയ പഥികനെ പോലെ പരലോകത്ത് പരിഭ്രാന്തിയോടെ പതറെണ്ട പകിഥരല്ല നാം. ആ പകിഥനായിട്ടലഞ്ഞാല്‍ പഥികന്‍റെ കൈയില്‍ എന്താണുള്ളത് ?
അത് കൊണ്ടു പരലോകതോട്ടു അല്ലാഹുവിന്‍റെ മുന്നിലോട്ടു കടന്നു ചെല്ലുമ്പോള്‍ നമ്മുടെ കൈയില്‍ ഒരു പോതികെട്ടു ഉണ്ടായിരിക്കണം.
ആ പൊതി കേട്ട് ഏതാണ് എന്ന് അല്ലാഹു തന്നെ പറയുന്നു " ഫ ഇന്ന ഹൈറ സാദി തക്ക്വാ" ...........
തക്ക്വയാണ് ആ പൊതികെട്ട് ..അത് കൊണ്ടു തക്വയോടെ ജീവിക്കണം തക്വയോടെ മുത്തക്കിയായിട്ടു അല്ലാഹുവിന്‍റെ മുന്നിലോട്ടു കടന്നു പോകണം.
എന്താണ് തക്വാ?
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഉമര്‍ (റ:അ ) ഉബയ്യിബിനു കഅ ബു (റ :അ ) നോട് ചോദിച്ചു എന്താണ് തക്വാ ?
ഉബയ്യിബിനു കഅബു (റ :അ ) പറഞ്ഞു " കല്ലും മുള്ളും നിറഞ്ഞ ഒരു വഴിയിലൂടെ നഗ്നപാദനായി നടക്കേണ്ട അവസ്ഥ വന്നാല്‍ മുള്ള് കാലില്‍ തറയ്ക്കാതെ കാല് പോയി കല്ലില്‍ തട്ടാതെ മുള്ളിന്‍റെയും കല്ലിന്‍റെയും ഇടയിലുള്ള സ്ഥലത്ത് സൂക്ഷ്മതയോടെ കാല്‍ പാദം ചവിട്ടുന്നത് പോലെ, അത്ര സൂക്ഷമതയോടെ ഹലാലും ഹറാമും വേര്‍ തിരിച്ചു ചവിട്ടി ജീവിക്കലാണ് തക്വാ...
ആ തക്വയോടെ ജീവിച്ചു മരിക്കാന്‍ നമുക്ക് ഏവര്‍ക്കും അല്ലാഹു തൗഫീക് നല്കുമാറകട്ടെ.. ആമീന്‍..
No comments:
Post a Comment