കവലയില്‍ നേതാവിന്റെ പ്രസംഗം തകര്‍ക്കുകയാണ്..
"പ്രിയ വോട്ടര്‍മാരെ നമ്മുടെ പാര്‍ട്ടി അധികാരത്തില്‍ വന്നതിനു ശേഷം ഈ നാട്ടില്‍ വന്ന വികസനം നോക്കൂ,
നമ്മുടെ രാജ്യത്തിലെ പാവപ്പെട്ട വ്യവസായിയായ ടാറ്റയ്ക് മുപ്പതിനായിരം കോടി രൂപ നികുതി ഇളവു നല്‍കി ഈ രാജ്യത്തെ പാവപ്പെട്ട വ്യവസായികളുടെ പ്രശ്നം പരിഹരിച്ചില്ലെ?
യാത്ര ചെയ്യന്‍ നല്ലൊരു റോഡില്ലാതെ ബുദ്ധിമുട്ടുന്ന ഈ ഗ്രാമവാസികള്‍ക്ക് വേണ്ടി ഈ ഗ്രാമത്തിനു മുകളീലൂടെ മെട്രൊ ട്രയിന്‍ പാത കൊണ്ട് വന്നില്ലെ നമ്മുടെ സര്‍ക്കാര്‍..
കടക്കെണി മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ പ്രശ്നം പഠിക്കുന്നതിന് നൂറു കോടി രൂപാ ചിലവിട്
ഡല്‍ഹിയില്‍ നിന്നും കുറച്ച് ഉദ്യൊഗസ്ഥരെ കൊണ്ടുവന്നില്ലെ?
നമ്മുടെ നാട്ടിലെ പട്ടിണി മറ്റുവാന്‍ വേണ്ടി വന്‍ കിട ഹോട്ടലുകള്‍ ഇവിടെ സ്ഥാപിച്ചില്ലെ?
മഴയില്ലാതെ കര്‍ഷകര്‍ ബുദ്ധിമുട്ടിലായപ്പൊള്‍ നമ്മുടെ പാര്‍ട്ടി, കര്‍ഷകര്‍ക്ക് വേണ്ടി മഴയെക്കുറിച്ച് ഒരു ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചില്ലെ.........
ഇതു കേട്ടു ജനം കൈയടി തുടര്‍ന്നുകൊണ്ടെയിരുന്നു..... നേതാവു തുടരുകയാണ്..
പ്രിയന്മുള്ളവരെ, നമ്മുടെ നാട്ടിലെ സ്കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി അധ്യാപരെ സ്ഥലം മാറ്റിയില്ലെ?
നമ്മുടെ സ്കൂളിലെ വിദ്യാര്‍ത്ധികളുടെ കൂടുതലും സീറ്റുകളുടെ കുറവും പരിഹരിക്കുന്നതിനായ് നമ്മുടെ പാര്‍ട്ടിയിലെ നേതാക്കന്മാര്‍ അവരുടെ മക്കളെ വിദേശത്തയച്ച് പഠിപ്പിച്ചില്ലെ.....
നമ്മുടെ നാട്ടിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി ഇരുപതിനായിരം കോടി രൂപാ ചിലവിട്ട് ചന്ദ്രനില്‍ വെള്ളമുണ്ടന്ന് കണ്ടുപിടിച്ചില്ലെ?
ഇതു കേണ്ടു പാര്‍ട്ടികാര്‍ പറഞ്ഞു ‘നമ്മുടെ പാര്‍ട്ടി ഒരു സംഭവം തന്നെ’....
അതു കേട്ടുകൊണ്ട് വന്ന വഴിയാത്രക്കരന്‍ ഇങ്ങനെ പറഞ്ഞു,;‘ഇനി എന്നാണാവൊ ചന്ദ്രനില്‍ നിന്നും ഒരു പൈപ്പ് ലൈന്‍ ഇങ്ങൊട്ട് സ്ഥാപിക്കുന്നത്’ എന്നും പറഞ്ഞു അയാള്‍ നടപ്പു തുടര്‍ന്നു
അപ്പൊഴും നേതാവിന്റെ പ്രസഗം തുടര്‍ന്നുകൊണ്ടെയിരുന്നു,ജനങ്ങളുടെ കൈയടിയും.........
No comments:
Post a Comment