നാട്ടില്‍ ചെറിയ ഒരു ജോലി ഉണ്ടായിരുന്ന എനിക്ക്, വളരെ ബുദ്ധിമുട്ടിയാണങ്കിലും അന്നന്നത്തെ കാര്യങ്ങള്‍ അല്ലലില്ലാതെ കഴിഞ്ഞു കൂടുമായിരുന്നു....അപ്പൊഴും ഭാര്യയുടെ വാക്കുകള്‍ കാതില്‍ മുഴങ്ങും
‘ഇക്കാ നമുക്കൊരു പെണ്‍കുട്ടിയാ,,അവളെ നല്ല രീതിയില്‍ വിവാഹം കഴിപ്പിച്ച് വിടണ്ടെ...’ ഈ ചിന്ത ഭാര്യയ്ക്ക് മാത്രമല്ല എന്നെയും അലട്ടുന്നുണ്ടായിരുന്നു...
അപ്പൊഴും നാട്ടിലെ ചില കൂട്ടുകാര്‍ പറയുന്നുണ്ടായിരുന്നു,, എടാ നീ എന്താ ഗള്‍ഫില്‍ പോകാന്‍ ഒരു ശ്രമം നടത്താത്തത്’ അപ്പൊഴൊക്കെ ഞാന്‍ അവരൊട് പറഞ്ഞു ‘ഇല്ല ഞാന്‍ ഗള്‍ഫിലേയ്ക്ക് ഇല്ല’..എന്റെ ഭാര്യയെയും മകളേയും പിരിഞിരിക്കാന്‍ എനിക്കാവില്ല....ഞാന്‍ ഗള്‍ഫിലേയ്ക്കു പോകുന്നത് അവള്‍ക്കും സമ്മതമാകില്ല ഇല്ല ഞാനില്ല ‘ അവിടെ നിന്നും നിറകണ്ണുകളുമായാണ് ഞാനന്ന് വീട്ടിലേയ്ക് പോയത്...
വിഷാദം നിറഞ്ഞ എന്റെ മുഖം കണ്ടിട്ടാണൊ എന്നറിയില്ല അവള്‍ എന്നോട് ചോദിച്ചു ‘എന്തു പറ്റി ഒരു വിഷമം പോലെ’ ‘’ ഇല്ല ഒന്നുമില്ല എന്നു പറഞ്ഞ് ഞാന്‍ അകത്തേയ്ക്ക് പൊയി..
അന്ന് കിടക്കന്‍ നേരം അവള്‍ എന്നൊട് ചൊദിച്ചു ‘ഇക്കാ ഞാനൊരു കാര്യം പറയട്ടെ’ ‘ അതിന് ഉത്തരമായി ഞാന്‍ ഒന്ന് മൂളുക മാത്രം ചെയ്തു
.അവള്‍ പറഞ്ഞു’ ,ഇന്നു ഞാന്‍ തെക്കെതിലെ രസിയയെ കണ്ടിരുന്നു അവളുടെ ഭര്‍ത്താവ് ഇപ്പൊള്‍ ഗള്‍ഫിലാ...അവിടെ നല്ല ശമ്പളമാ..അവരുടെ കടങ്ങളെല്ലാം തീര്‍ന്നു...‘
‘അതെയൊ നല്ല കാര്യം‘ ഞാന്‍ ഇങ്ങനെ പറയുന്നതിന് മുന്‍പ്പെ അവള്‍ പറഞ്ഞു’നമുക്ക് രസിയയുടെ ഭര്‍ത്താവിന്റ്ടുത്ത് പറഞ്ഞ് ഇക്കാക്ക് ഒരു വിസ ശരിയാക്കിയാലൊ? ഒന്ന് അക്കരെ എത്തിയാല്‍ നമ്മുടെ ബുദ്ധിമുട്ടൊക്കെ തീരുമല്ലൊ..നിങ്ങള്‍ എന്തു പറയുന്നു?.’ ഇതു കേട്ടതും എന്റെ നെഞ്ച് പൊട്ടി പോകുന്നതായ് എനിക്ക് തോന്നി’ നീ എന്താ ഈ പറയുന്നത് നിന്നെയും മോളേയും പിരിഞ്ഞിരിക്കാനൊ...ഇല്ല എന്നെക്കൊണ്ടാവില്ല.....നിനക്ക് എങനെ തോന്നി എന്നൊട് ഇത് പറയാന്‍’
എന്റെ ഈ വാക്കുകള്‍ കേട്ടതും അവള്‍ പറഞ്ഞു ‘നമ്മുടെ ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം ഞാന്‍ വിജാരിച്ചിട്ട് ഇതേ ഉള്ളൂ ‘എന്നെയു മോളെയും കുറിച്ചുള്ള വിഷമം കുറച്ച് നാളെ ഉണ്ടാകൂ..അവിടെ ചെന്ന് പുതിയ കൂട്ടുകാരൊക്കെ ആകുമ്പോള്‍ അറിയാതെ മാറിക്കൊള്ളും‘’
ഇല്ല എനിക്ക് അതിനാവില്ല നിനക്ക് കഴിയുമൊ എന്നെ പിരിഞ്ഞിരിക്കാന്‍‘ഞാന്‍ ചോദിച്ചു.
അപ്പൊള്‍ അവള്‍ എന്നൊട് പറഞ്ഞു’നമ്മുടെ മകളെ കുറിച്ച് ഓര്‍ക്കുമ്പൊള്‍ ആ വിഷമം സഹിക്കാവുന്നതേയുള്ളൂ’
ഇതെല്ലാം കേട്ട് ഞാന്‍ ആലോചിച്ചു പണ്ട് ഗള്‍ഫ് ചിന്ത മനസ്സില്‍ വരുമ്പൊള്‍ എന്റെ ഭാര്യയെ പിരിഞ്ഞ് ജീവിക്കാന്‍ എനിക്കും എന്നെ പിരിയാന്‍ അവള്‍ക്കും കഴിയില്ല എന്നാണല്ലൊ?
എന്നെ പിരിഞ്ഞ് ഒരു നിമിഷം പോലും ഇരിക്കാന്‍ ഇവള്‍ക്ക് കഴിയില്ലാ എന്ന് വിജാരിച്ച ഞാനൊരു വിഢിയാണ്..... അങ്ങനെ ഗള്‍ഫിലേയ്ക് പൊകാന്‍ ഞാന്‍ തീരുമാനിച്ചു...അവള്‍ക്ക് അത് വളരെ സന്തൊഷമായി...എന്താണന്നറിയില്ല വിസയും എല്ലാം പെട്ടന്ന് റെഡിയാകുകയും ചെയ്തു.....അങ്ങനെ യാത്രയ്ക്കുള്ള ദിവസമടുത്തു
എന്റെ മനസ് നീറുകയായിരുന്നു..അപ്പോഴും വീട്ടിലെത്തുന്നവരെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു അവള്‍...
ആ സമയം ഞാന്‍ ചിന്തിക്കുകയായിരുന്നു ഞാന്‍ ഇവളെ വിട്ടു പോകുകയാണ് എന്നിട്ടും ഇവള്‍ക്ക് യാതൊരു വിഷമവും ഇല്ലല്ലൊ ദൈവമെ.....പെണ്ണിന്റെ മനസ്സ് ഇത്രയ്ക് ക്രൂരമാണൊ?
ഇങ്ങനെ ചിന്തിച്ചിരിക്കുപ്പൊഴാണ് എയര്‍ പോര്‍ട്ടിലേയ്ക്ക് പോകുവാനുള്ള വണ്ടി വന്നു എന്ന് ആരോ പറഞ്ഞത്..
പെട്ടന്ന് വന്ന കരച്ചിലിനെ അടക്കികൊണ്ട് മുറിയിലേയ്ക് കയറി കട്ടിലില്‍ ഉറങ്ങികിടന്ന മകളെയെടുത്ത് ഒരു മുത്തവും നല്‍കി പുറത്തേയ്ക്ക് ഇറങ്ങുവാന്‍ തുടങ്ങിയപ്പൊഴാണ് പെട്ടന്ന് എന്നെ ആരൊ പുറകില്‍ നിന്നു ശക്ത്തിയായ് കയറി പിടിച്ചത് ഞാന്‍ തിരിഞ്ഞ് നോക്കിയപ്പൊള്‍ കണ്ട കാഴ്ച,....പൊട്ടികരഞ്ഞുകൊണ്ട് എന്റെ ഭാര്യ് പറയുകയാണ്..’ വേണ്ടാ നിങ്ങള്‍ പോകണ്ടാ .. എനിക്ക് സഹിക്കാന്‍ കഴിയില്ല എന്നെ തനിച്ചാക്കിയിട്ട് പോകരുത്..അവള്‍ ഹൃദയം പൊട്ടി കരയുകയായിരുന്നു..ആ സമയം ഞാന്‍ അടക്കിവെച്ചിരുന്ന ദുഖം കരച്ചിലായ് വരികയായിരുന്നു ..ഞാന്‍ അവളെ കെട്ടിപിടിച്ച് നെറുകയില്‍ ഒരു ചുംബനവും നല്‍കിയിട്ട് പറഞ്ഞു..’എന്തായാലും നമ്മള്‍ തീരുമാനിച്ചതല്ലെ ഇനി പോയാലല്ലേ പറ്റുകയുള്ളൂ...നീ കരയുരുത് നീയാണ് എനിക്ക് ധൈര്യം തരേണ്ടത് ഒന്നുമല്ലങ്കിലും നമ്മുടെ നല്ലതിന് വേണ്ടിയല്ലെ’ അപ്പൊള്‍ അവള്‍ പറയുകയാണ്..’ഇല്ല എനിക്ക് കഴിയില്ല നിങ്ങള്‍ പോകണ്ടാ....’എന്നും പറഞ്ഞ് അവള്‍ കൈയിലെ പിടി മുറുക്കുകയാണ് ..അവസാനം പയ്യെ അവളുടെ കൈയ്യുംതട്ടിമാറ്റി പൊട്ടിയ ഹൃദയവുമായ്,ഒന്നു തിരിഞ്ഞ് അവളെ നോക്കാനുള്ള ശക്ത്തിയില്ലാതെ ഞാന്‍ പുറത്തെയ്ക്ക് വന്ന് വാഹനത്തില്‍ കയറി,,,വണ്ടി നീങ്ങി തുടങ്ങിയതും അവള്‍ കരഞ്ഞു കൊണ്ട് വീട്ടിനകത്തെയ്ക് ഓടുന്നത് ഞാന്‍ കണ്ടു,അപ്പൊള്‍ ഞാനും പൊട്ടികരഞ്ഞുപോയി.........
അന്ന് എനിക്ക് അത് ആദ്യത്തെ അനുഭവമായിരുന്നു എന്നാല്‍ ഇന്ന് ...,വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതം ഇത് പോലത്തെ ഒരുപാട് യാത്രകള്‍ ,ഓരൊ പ്രാവശ്യവും യാത്ര പറയുമ്പൊള്‍ വിജാരിക്കും ഇത് അവസാനത്തെത് ഇനി ഇല്ല... പക്ഷെ കഴിയുന്നില്ല കഴിഞ്ഞിട്ടില്ല ഇന്നുവരെയും....
ഈ പ്രവാസികളുടെ കഥ പറയുമ്പോള്‍ എല്ലാവര്ക്കും നൊമ്പരം മാത്രമേ പറയാന്‍ ഉള്ളൂ.. നല്ല സന്തോഷകരമായ അനുഭവം ഒരു പ്രവാസികള്‍ക്കും പറയാന്‍ ഇല്ലേ?
ReplyDeleteആവശ്യത്തിനു പണം ലഭിക്കുന്നു എന്നതൊഴിച്ചാൽ പ്രവാസം നമുക്ക് എന്താണ് നൽകുന്നത്.? നമ്മൾ കാണാതെ നമ്മുടെ മക്കൾ വളർന്നു വലുതായിപ്പോകുന്നു. നമ്മൾ അനുഭവിക്കാതെ നമ്മുടെയും നമ്മുടെ ഇണയുടെയും യവ്വനം നഷ്ടമായിപ്പോകുന്നു. ബാധ്യതകൾ ഒരിക്കലും അവസാനിക്കുന്നില്ല. ഒടുവിൽ നഷ്ടങ്ങളുടെ മാറാപ്പും ചുമന്നു പ്രവാസി ശാശ്വതമായ അവന്റെ പ്രവാസം ആരംഭിക്കുന്നു. അപ്പോഴും നെഞ്ച് നീറുന്നുണ്ടാകും എനിക്കെന്റെ വീടും നാടും കൂട്ടും അങ്ങനെ ഒന്നും ആസ്വദിക്കാൻ ആയില്ലല്ലോ എന്നോർത്ത്...
Deleteഹഹഹ എങ്കില്‍ അടുത്ത ഒലീവിലെ പോസ്റ്റ് ആ സന്തോഷത്തെ കുറിച്ച് ആയിക്കോട്ടെ ..:)
ReplyDeleteസത്യത്തില്‍ പ്രവാസികള്‍ക്ക് എവിടെ സന്തോഷം . പ്രവാസികളുടെ വേതന മറ്റുള്ളവരെ അറിയിക്കാതെ ഇവിടെ സ്വയം മെഴുകുതിരി പോലെ ഉരുകി തീര്‍ന്നു അവസാനം എങ്ങനെഎങ്കിലും നാട്ടുകാരെ അറിയിക്കാതെ സ്പ്രേഒക്കെ അടിച്ചു ഒരു ആറുമാസം നാട്ടില്‍ നില്‍ക്കാം എന്ന് കരുതി വന്നാലോ. ഉള്ള കാഷ് എല്ലാം ചിലവാക്കിയാലെ വീട്ടുകാര്‍ക്ക് സമാധാനം കിട്ടൂ... നാട്ടുകാരോ ആവശ്യം ഉള്ളതിനും ഇല്ലാത്തതിനും ഈ പാവം പ്രവാസിയെ പിരിവു എന്ന് പറഞ്ഞു കൊള്ളുന്നു.. എന്ത് ചെയ്യാന്‍ പ്രവാസമാകുന്ന കടലിലേക്ക് ചാടിയില്ലേ.. ഇനി കുളിച്ചു കയറാം...
ReplyDeleteELLA PRAVAASIKKUM ITHUPOLE VEDANIPPIKKUNNA ANUBHAVANGALE PARAYAAN KAZHIYU
ReplyDeleteഅതില്‍ നിന്നും മാറ്റം ഉണ്ടാകണം.. നമ്മുടെ വേതന എന്തിഉനു മറ്റുള്ളവരെ അറിയിക്കണം? നമ്മള്‍ പോസിറ്റീവ് ആയ സംഭവങ്ങള്‍ പറയാന്‍ ശ്രമിക്കണം.. എന്നാണു എന്റെ അഭിപ്രായം..
ReplyDeleteഒലീവ് പ്രവാസികളായ നമ്മുടെ മനസ്സുകളില്‍ ദുഃഖം അലയടിക്കുംപോഴും ആ വേദനയ്ക്ക് ഒരു സുഖമുണ്ട് .കാരണം. നാം വേദന അനുഭവിക്കുന്ന അല്ലങ്കില്‍ കഷ്ടപെടുന്ന ഓരോ സന്ദര്‍ഭത്തിലും നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുന്ന നമ്മുടെ വേണ്ടപെട്ടവരുടെ മുഖങ്ങള്‍ നമ്മുടെ മനസ്സുകളിലെയ്ക്ക് ഓടിയെത്തുമ്പോള്‍ ആ വേദനകള്‍ സുഖകരമാകുന്നു..
ReplyDeleteനമ്മുടെ ഈ യാതന കൊണ്ടു നമ്മുടെ വേണ്ടപെട്ടവരുടെ വിശപ്പ് മാറുന്നു അവര്‍ നല്ല വിദ്യാഭ്യാസം നേടുന്നു.നാടിന്‍റെ വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മളെ പങ്കു ചേര്‍ക്കാതെ അവര്‍ക്ക് ആ അദ്ധ്യായം അവസാനിപ്പിക്കാന്‍ കഴിയില്ല.കാരണം നമ്മള്‍ പ്രവാസികള്‍ നാടിനെ സമ്പുഷ്ടമാക്കിയവരാണ്..
അപ്പോഴും കണക്കുകള്‍ കൂട്ടിയും കിഴിച്ചും എഴുതി തീരാറായ നോട്ടു ബുക്ക് പോലെ നമ്മുടെ ജീവിതം തീര്‍ന്നു കൊണ്ടിരിക്കുകയാണ് എന്ന് നാം അറിയാതെ പോകുന്നു..
njaan kalyaanam kayicchittilla enkilum randu thulli kannu neer bhoomiyilekk pathicchu kaaranam ivide bhaarya aanankil avide umma enna vyathyaasam maathram
ReplyDeleteഅഷ്ക്കര്‍ക്ക നല്ല ലേഖനം ഒട്ടു മിക്ക പ്രവാസികളുടെയും കഥ ഇത് തന്നെ ആയിരിക്കും ( വളരെ കുറച്ചു പേര്‍ സന്തോഷ ജീവിതം നയിക്കുന്നുണ്ട് എന്നത് മറച്ചു വെക്കുന്നില്ല ) ..... കൂടുതല്‍ ലേഖനങ്ങള്‍ പ്രദീക്ഷിക്കുന്നു
ReplyDeleteഒലീവിന്റെ അഭിപ്രായത്തോട് വിയോജിപ്പോടെ തുടങ്ങട്ടെ ഒരു ചെറിയ ശതമാനത്തിനെ സന്തോഷം പൊലിപ്പിച്ചു എഴുതിയത് കൊണ്ട് സമൂഹത്തിനു എന്ത് നേട്ടം ??? ആ ശതമാനം നാട്ടിലും കോടികള്ണ്ടാക്കുന്നു നമ്മുടെ നാടിന്റെ വികസനത്തിന് പ്രവാസികള്‍ നല്‍കിയ സംഭാവന ചെറുതല്ല എന്നാല്‍ കാലം മാറി ഇന്ന് പ്രവാസികലേക്കാള്‍വരുമാനം നാട്ടിലുണ്ട് ഉമരുബിനുല്‍ഖത്താബ് പട്ടാളക്കാര്‍ക്ക് നിര്‍ബന്ധ അവധി കൊടുത്തതിനെകുറിച്ചും മിസ്സ്കോള്‍ പ്രണയത്തെക്കുറിച്ചും ഗള്‍ഫുകാരന്റെ ഭാര്യ ഒളിചോടുന്നതിനെക്കുരിച്ചും എഴുതേണ്ട കാലം അതിക്രമിച്ചു
ReplyDeleteനാടിനെയും വീടിനെയും സമ്പുഷ്ടമാക്കുന്ന പ്രവാസിയ്ക്ക് അവന്റെ ജീവിതത്തിലെ നല്ലൊരു ഭാഗം നഷ്ടപെടുകയാണ്...
Deleteഈ വേദനകള്‍ വീണ്ടും വീണ്ടും എഴുതുക. പലപ്രാവശ്യം വായിക്കുമ്പോള്‍ വേദന എല്ലാപേര്‍ക്കും കുറയും. ഈ വേദനകള്‍ക്ക് വേദനസംഹാരിയില്ലല്ലോ?
ReplyDeleteപറഞ്ഞും കേട്ടും കരഞ്ഞും നമുക്ക് ആശ്വസിക്കാം, പരസ്പരം ആശ്വസിപ്പിക്കാം.
വേദനയോ..? ഞങ്ങള്‍ക്കോ..? ഹേയ്..!
ReplyDeleteഞങ്ങള്‍ പ്രവാസികളൊക്കെ സുഖ ലോലുപരല്ലേ..!!
അടിപോളി..!യോ..യോ..!!
ലാ..ലല്ലാ, ലാ..ലല്ലാ, ലല്ലാ..ലല്ലാ..ലാ.....!!!
എഴുത്ത് തുടരുക.
ആശംസകളോടെ..പുലരി
അസ്കര്‍ സാഹിബു വളരെ നന്നായിട്ടുണ്ട് ഒരു ഗള്‍ഫു കാരനു ഈ വിഷമം ഇല്ലാതിരിക്കില്ല
ReplyDeleteഞാന്‍ ഈ പ്രയാസം അനുപവിച്ചയാലാണ് പലപ്പോഴും യാത്ര തിരിക്കുമ്പോള്‍ വീമാനം പറന്നു
ഉയരുന്നത് വരെ സംഗടം മനസ്സില്‍ സൂക്ഷിച്ചു പോട്ടികരയാന്‍ സാതിക്കാതെ അടുത്ത സീറ്റിലുള്ള
വരോട് കുസലങ്ങള്‍ പറഞ്ഞും നിങ്ങള്‍ സൂചിപ്പിച്ചപോലെ വീണ്ടും ഒരു പ്രവാസലോകത്തേക്ക് മനസ്സിനെ
മാറ്റുകയാണ് പതിവ് എന്നാലും ഞാന്‍ ചിന്തിച്ചു കുട്ടികളെയും ഭാര്യയെയും പിരിഞ്ഞു നില്‍ക്കുന്ന ഈ ജീവിതത്തിനു
തല്‍ക്കാലം വിരാമം കുറിക്കാം എന്ന് അങ്ങനെയാണ് ഞാന്‍ എന്‍റെ കുടുംബത്തെ ഇങ്ങോട്ട് കൂട്ടിയത്
എന്നാലും ഒരു പ്രവാസി എന്ന നാമവും അതില്‍ ഉള്‍പെടുന്ന ചതികുഴികളും എന്നെ പിന്‍തുടര്‍ന്ന് കൊണ്ടിരിക്കുന്നു ഇന്നും
വായനയ്ക്ക് നന്ദി അറിയിക്കുന്നു..
ReplyDeleteഒരു സാധാരണമായ അനുഭവം നന്നായി പറഞ്ഞിരിക്കുന്നു. ഒലിവ് പറഞ്ഞതുപോലെ നല്ല അനുഭവങ്ങളും എഴുതാമല്ലൊ...ആശംസകൾ....
ReplyDeleteനന്ദി വി.എ..
Deleteതീര്‍ച്ചയായും ശ്രമിക്കുന്നതാണ്..
ഈ വഴിയിലൂടെ തന്നെ കുറച്ചു കൂടെ പോയാല്‍ ഒരു കുഴി കാണാം. അഗാധമായ ഗര്‍ത്തം.. അതിന്റെ വക്കത്തു ചെന്നിട്ടെ ഈ യാത്ര പറച്ചില്‍ അവസാനിക്കൂ. അപ്പോഴേക്കും ആ കുഴിയിലേക്ക് എടുത്തു വെക്കുവാന്‍ പാകമായിട്ടുണ്ടാകും..
ReplyDeleteവായനയ്ക്കും അഭിപ്രായം പങ്കു വെച്ചതിനും നന്ദി അറിയിക്കുന്നു..
ReplyDeleteപ്രവാസത്തിന്‍റെ കുരുക്ക്!!!!!
ReplyDeleteഅനുഭവിക്കുന്നവര്‍ക്കെ പ്രവാസത്തിന്റെ വേദനയറിയൂ ,ദീര്‍ഘമായ മൌനമേ പകരം തരാനുള്ളൂ ,,,
ReplyDeleteഇതനുഭവിക്കാത്ത ഒരു പ്രവാസി പോലും ഉണ്ടാകില്ലല്ലോ... അനുഭവിച്ചതും, അനുഭവിച്ചു കൊണ്ടിരിക്കുന്നതും, ഇനി അനുഭവിക്കാന്‍ പോകുന്നതും ഇത് തന്നെ....
ReplyDeleteആശംസകളോടെ ...
വായനയ്ക്ക് നന്ദി..
ReplyDeleteപ്രവാസ നൊമ്പരം അവസാനിക്കുന്നില്ല.
ReplyDeleteരചന നന്നായിരിക്കുന്നു.
ReplyDeleteആശംസകളോടെ,
സി.വി.തങ്കപ്പന്‍
സുഹൃത്തേ പ്രവാസിയുടെ ദുരിതങ്ങളെക്കുറിച്ച് അനുഭവജ്ഞനല്ലെങ്കിലും എം.മുകുന്ദന്റെ പ്രവാസം പോലുള്ള നോവലുകളിലൂടെയും സുഹൃത്തുക്കളുടെ അനുഭവങ്ങളിലൂടെയുമാണ് പ്രവാസത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയിട്ടുള്ളത്. ഏതായാലും ഈ പോസ്റ്റ് നന്നായി. ഒലീവിന്റെ അഭിപ്രായത്തോട് വിയോജിപ്പുണ്ട്.
ReplyDelete