അന്ന് വീട്ടിലേയ്ക്ക് കയറി ചെല്ലുമ്പോള്‍ മകള്‍ പതിവിലും വലിയസന്തോഷത്തിലാണ്. കാര്യമന്വേഷിച്ച എന്നോടു അവള്‍ ആട്ടിന്‍ കുട്ടിയുടെ കാര്യമാണ് പറഞ്ഞത്. ഞാന്‍ വിചാരിച്ചു എന്താ ഇത്ര പെട്ടന്ന് ഇവള്‍ക്കൊരു ആട് പ്രേമം .ബഷീറിന്‍റെ പാത്തുമ്മായുടെ ആട് വായിക്കാനുള്ള പ്രായം ഇവള്‍ക്കാകാത്തത് കൊണ്ടു അങ്ങനെ ഈ പ്രേമം വന്നതാകാന്‍ വഴിയില്ല.അപ്പോഴും അവള്‍ ആടിനെ തീറ്റിക്കുന്നതിന്‍റെയും അതിനെ കുളിപ്പിക്കുന്നതിന്‍റെയും അതിന്‍റെ കൂടെ കളിക്കുന്നതിന്‍റെയും കാര്യങ്ങള്‍ ഇങ്ങനെ പറയുകയാണ് ഞാനും അവളുടെ സന്തോഷത്തിനായി അവളോടൊപ്പം ചേര്‍ന്ന് അവളെ പ്രോത്സാഹിപ്പിച്ചു അപ്പോള്‍ അടുക്കളയില്‍ നിന്നും കാനന ഛയയില്‍ ആട് മേയ്ക്കാന്‍ ഞാനും വരട്ടെയോ നിങ്ങളുടെ കൂടെ എന്ന് ഭാര്യ വിളിച്ചു ചോദിക്കും എന്ന് കരുതി .പക്ഷെ അതുണ്ടായില്ല ആ സമയം ചട്ടിയില്‍ കിടന്ന ആട്ടിറച്ചിയുടെ വേവ് നോക്കുകയായിരുന്നു അവള്‍. “കലാ വാസനയില്ലാത്തവള്‍” അവളെങ്ങാനും ഇത് കേട്ടാല്‍ അന്ന് പട്ടിണി ആകും എന്നതിനാല്‍ മനസ്സില്‍ പറഞ്ഞു കൊണ്ടു മകളുടെ ആട് വിശേഷത്തിലേയ്ക്ക് ഞാന്‍ ശ്രദ്ധ കൊടുത്തു..
മകളുടെ മനസ്സിലേയ്ക്ക് ഇപ്പോള്‍ ഈ വിഷയം കയറിവരുവാനുള്ള കാരണം എന്തായിരിക്കാം എന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് ഉമ്മ സഹായത്തിനെത്തിയത് .വാര്‍ഡ് മെമ്പര്‍ പറഞ്ഞു പോലും ഗ്രാമസഭ നടക്കുന്നുണ്ട് ഈ ആഴ്ച .ആനുകൂല്യ വിതരണം നടക്കുകയാണ്.ആട് വളര്‍ത്തല്‍.ഇഞ്ചി കൃഷി,കോഴി കുഞ്ഞു വിതരണം,വീട് പുനരുദ്ധാരണം അങ്ങനെ ഒരു പാടു ആനുകൂല്യങ്ങള്‍ ലഭിക്കും എന്ന് പറഞ്ഞു കൊണ്ടു മെമ്പര്‍ അതിനു വേണ്ടിയുള്ള ഒരു അപേക്ഷ നല്‍കി.. അതില്‍ പൂരിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്താണ് നമുക്ക് വേണ്ടത് എന്നാ ഭാഗത്ത് എന്ത് എഴുതണം എന്ന് അമ്മായി അമ്മയും മരുമകളും തമ്മില്‍ നടന്ന സംഭാഷണത്തിന് മകള്‍ ശ്രദ്ധ കൊടുത്തതില്‍ നിന്നാണ് ഈ ആട് പ്രേമം അവള്‍ക് വന്നത്..ഇതില്‍ നിന്നും എന്തായിരുന്നു അവരുടെ ചര്‍ച്ച എന്ന് പറയേണ്ടതില്ലല്ലോ
അപേക്ഷയയില്‍ ഇഞ്ചി കൃഷി നടത്തി ഇഞ്ചി ആകണ്ട എന്ന് കരുതിയായിരിക്കാം ഭാര്യ ആട് വളര്‍ത്തല്‍ സെലക്ട് ചെയ്തത്.എന്തായാലും ആ അപേക്ഷ മെമ്പറുടെ കൈയില്‍ എത്തി. കൂടെ എന്‍റെ മകളുടെ ആശയും....ദിവസങ്ങള്‍ കഴിഞ്ഞു പോയി..ആടിനെ കുറിച്ച് മകളും മറന്നു കൂടെ ഞാനും..അങ്ങനെ ഗ്രാമ സഭ നടക്കുന്ന ദിവസം എത്തി ,സഹപ്രവര്‍ത്തകരുടെ കൂടെ ഞാനും ഗ്രാമസഭയിലെയ്ക്ക് പോയി അവിടെ നല്ല ആള്‍കൂട്ടം ആയിരുന്നു.കൂടുതലും സ്ത്രീകള്‍.ജനങ്ങള്‍ക്ക് എല്ലാം നല്ല പൗരബോധം ആണല്ലോ എന്ന് ഞാന്‍ സന്തോഷിച്ചു. ഗ്രാമ സഭ ആരംഭിച്ചു അവിടെ കൂടിയ നാട്ടുകാരുടെ മുഖത്ത് എന്തെക്കെയോ ലഭിക്കാന്‍ പോകുന്ന ഒരു സന്തോഷം പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്..പഴയ ഗ്രാമ സഭയിലെ മിനിട്ട്സ് വായിക്കാതെ കാര്യത്തിലേയ്ക്ക് കടന്ന മെമ്പറോട് ഗ്രാമ സഭയിലെ അജണ്ട ഓര്‍മ്മപെടുതിയ എന്നോടു മെമ്പറെക്കാള്‍ നീരസം അവിടെ കൂടിയ ചില സ്ത്രീകള്‍ക്കായിരുന്നു എന്ന് പറയേണ്ടല്ലോ..അവര്‍ക്ക് എങ്ങനെയും ആരംഭിച്ചാല്‍ മതി അപ്പോഴാണ് എനിയ്ക്ക് കാര്യം പിടി കിട്ടിയത് മിക്കവരും ആടും ഇഞ്ചിയും വാഴക്കന്നും മോഹിച്ചു വന്നവരാണ്.അതിന്‍റെ അകാംശയാണ് അവരില്‍ ഉള്ളത്.. മെമ്പര്‍ കാര്യത്തിലേയ്ക്ക് കടന്നു. നമ്മുടെ വാര്‍ഡിലേയ്ക്ക് അനുവദിച്ച ഫണ്ടില്‍ നിന്നും റോഡു പുനരുദ്ധാരണത്തിനായി ഇത്ര രൂപ മാറ്റി വെച്ചിട്ടുണ്ട്.ബാക്കി ആട് വളര്‍ത്തല്‍ അഞ്ചു പേര്‍ക്ക്, ഇഞ്ചി കൃഷി പത്ത് പേര്‍ക്ക്, വീട് പുനുരുദ്ധാരണം വിധവകള്‍ക്ക് മാത്രം മൂന്നെണ്ണം, എന്നിങ്ങനെയുള്ള ലിസ്റ്റ് വായിച്ചു. എന്നിട്ട് അപേക്ഷിച്ചവരുടെ ലിസ്റ്റ് വായിച്ചപ്പോള്‍ ഞെട്ടി പോയി പലരും..അഞ്ചു ആടിനും കൂടി അപേക്ഷിച്ചവര്‍ അറുപതു പേര്‍.അങ്ങനെ ഓരോന്നിനും പത്ത് ഇരുപതു അപേക്ഷകള്‍. പാവം മെമ്പര്‍ എന്ത് ചെയ്യും. ഒരു അപ്പം യേശു ക്രിസ്തു ആയിരം പേര്‍ക്ക് വീതിച്ചു കൊടുത്തു എന്ന് പറഞ്ഞു അത് പോലെ നമ്മുടെ മേമ്പര്‍ക്ക് സാധികില്ലല്ലോ.. അര്‍ഹതയുള്ള അപേക്ഷകള്‍ പരിഗണിക്കാം എന്ന് പറഞ്ഞു മെമ്പര്‍ കസേരയില്‍ ഇരുന്നപ്പോഴെയ്ക്കും ആളുകള്‍ പോകാന്‍ തുടങ്ങി . മെമ്പര്‍ എനിയ്ക് തന്നെ ഇത് നല്‍കും എന്ന് വിശ്വസിച്ചാണ് പലരും പുറത്തേയ്ക്ക് പോയത്.
എന്നാല്‍ അപേക്ഷകള്‍ പരിഗണിക്കേണ്ടത് ആ ഗ്രാമ സഭ തന്നെ ചര്‍ച്ച ചെയ്തു ആണ് എന്ന് ആ പോയവര്‍ക്ക് അറിയാന്‍ വഴിയില്ല.അതൊന്നും മെമ്പര്‍ പറഞ്ഞു കൊടുതുമില്ല. കൊടുക്കാത്തതിന്‍റെ കാരണം ഒരു കശ പിശ ഇവിടെ വെച്ച് തന്നെ വേണ്ട എന്ന് കരുതിയാകാം...അങ്ങനെ എല്ലാ സഭകളെ പോലെ ആ ഗ്രാമ സഭയും അവസാനിപ്പിച്ചു. കാര്യം അറിയാതെ ആട് കിട്ടും എന്ന് ആഗ്രഹിച്ച മകളുടെ കാര്യം മെമ്പറൊട് തമാശ രൂപത്തില്‍ അവതരിപ്പിച്ചു കൊണ്ടു ഞാനും അവിടെ നിന്നും ഇറങ്ങി. തിരികെ വീട്ടിലെത്തുമ്പോള്‍ മകള്‍ ആട് എവിടെ? എന്ന് ചോദിക്കില്ല എന്നറിയാം കാരണം അവള്‍ അതിനെ മറന്നിരുന്നു.അല്ലങ്കിലും കുട്ടികളുടെ ആഗ്രഹങ്ങള്‍ ഒന്നില്‍ നിന്നും ഒന്നിലെയ്ക്ക് മാറി കൊണ്ടേയിരിക്കും....
ആരാണ് തോറ്റത് ആടോ നമ്മളൊ?.
ReplyDeleteനമ്മുടെ നാട്ടിലെ ഒരു സ്ഥിരം സംഭവം നന്നായ് പറഞ്ഞു,
സങ്കല്പങ്ങള്‍ നന്ദി..
Deleteതോറ്റത് സത്യത്തില്‍ നമ്മുടെ ആട്ടിന്‍ കുട്ടി ആണ്..:)
കൊള്ളാം മിക്കവാറും എല്ലാ ഗ്രാമസഭകളിലും നടക്കുനത് നല്ല പോലെ എഴുതി....എന്നാലും ആടിനെ സ്നേഹിക്കുന്ന ആ കുട്ടി....അവള്‍ ചോതിച്ചു കാണില്ലേ ???ആട് എവിടയാനന്നു??
ReplyDeleteസങ്കല്‍പ്പങ്ങള്‍ & സാഗരം.
ReplyDeleteവായനയ്ക്ക് നന്ദി...
ആടിനെ സ്നേഹിച്ച ആ കുട്ടിക്ക് ഒരു ആട്ടിന്‍ കുട്ടി വാങ്ങി കൊടുക്കണം എന്ന് തീരുമാനിച്ചിട്ടുണ്ട് എന്നാല്‍ ..ആദ്യം കുട്ടിയെ നോക്കട്ടെ എന്നിട്ടാകാം ആട്ടിന്‍ കുട്ടി എന്നാണു ഭാര്യയുടെ ഭാക്ഷ്യം ...
വളരെ നന്നായി അവതരിപ്പിച്ചു ഭായീ.....
ReplyDeleteതാങ്ക്സ് അബ്സര്‍ (അബസ്വരങ്ങള്‍)
ReplyDeleteസഹോദരന്‍ അഷ്കര്‍ ആദ്യമായാണിവിടെ
ReplyDeleteവളരെ നന്നായി എഴുതി
ഇനിയും നന്നായി എഴുതൂ
ഭാവുകങ്ങള്‍
അഭിനന്ദനങ്ങള്‍ക്ക് നന്ദി അസീസ്..
Deleteനല്ലഅവതരണം ഇനിയുംഒരുപാട്നല്ലകഥകള് ഭാവനയില് വിരിയട്ടെഎന്ന്ആശംസികുന്നു
ReplyDeleteഗുഡ് കീപ് ഇറ്റ് അപ്പ് (y) ഇനിയും നല്ല നല്ല സൃഷ്ട്ടികള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു //
ReplyDelete