Tuesday, January 10, 2012

ഓണസദ്യ..

         സമയം പത്തുമണിയൊടടുത്തിട്ടും മൂടിപുതച്ചു  കിടന്നുറങ്ങുന്ന ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തിയിട്ടു
ഭാര്യ ചോദിച്ചു , "ഹെ മനുഷ്യാ. ഇന്നു ഓണമാണന്ന് അറിയില്ലെ. മക്കള്‍ക്ക് ഒരു ഓണ സദ്യയെങ്കിലും കൊടുക്കണ്ടെ ?
ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തിയ ഭാര്യയോടാണോ അതോ ഓണത്തൊടാണൊ എന്നറിയില്ലഎന്തക്കയൊ പിറു പിറുത്തുകൊണ്ട് അയാള്‍എഴുന്നേറ്റു.
 

അപ്പൊഴാണു അയാള്‍ ഓര്‍ത്തത്,ശരിയാണല്ലൊ ഇന്നു ഓണമല്ലെ, ‘’കാണം വിറ്റും ഓണം ഉണ്ണണം എന്നണല്ലൊ പഴമൊഴി’ 
 

അങ്ങനെ അയാള്‍ ഭാര്യയുടെ കൈയില്‍ നിന്നും ഒരു വളയും ഊരി പുറത്തേക്കു നടന്നു
അപ്പൊള്‍ ഭാര്യ ഓര്‍ത്തു വള പൊയെങ്ക്കില്‍ പൊട്ടേ നമുക്ക് ഇന്നു വിശാലമായ ഓണസദ്യ കഴിക്കാമല്ലൊ എന്നു കരുതി ഭാര്യ കാത്തിരിക്കാന്‍ തുടങ്ങി,
 

അപ്പൊള്‍ മറ്റൊരിടത്ത് വള വിറ്റു കിട്ടിയ കാശുമായ് അയാള്‍ ഒരു ഹോട്ടലില്‍ കയറി വിശാലമായ ഒരു ഓണ സദ്യയും കഴിച്ച്, അടുത്തു കണ്ട ബിവറേജ് കോപ്പറേഷന്‍റെ ക്യൂവില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു..

3 comments:

  1. ഹഹ ഹ ചെരുതാനന്കിലും നമ്മുടെ നാട്ടില്‍ നടക്കുന്ന ഒരു സംഭവം പോലെ.. നന്നായിട്ടുണ്ട്.

    ReplyDelete
  2. ചേറിയ കഥ ചില കാര്യങ്ങള്‍ പറഞ്ഞു
    ആശംസകള്‍

    ReplyDelete
  3. ഒലീവ്,ഷാജു അത്താണിക്കല്‍

    വായനയക്ക്‌ നന്ദി,പ്രോത്സാഹനത്തിനും...

    ReplyDelete

Related Posts Plugin for WordPress, Blogger...

ഈ പോസ്റ്റ്‌ ഷയര്‍ ചെയ്യാന്‍