Sunday, December 11, 2011

ബീമാ പള്ളിയില്‍ എണ്ണപാടമുണ്ടോ?



        കുടിവെള്ളത്തിനായി കുഴിക്കുമ്പോള്‍ പോലും ഉപ്പ് വെള്ളം ലഭിക്കുന്ന തലസ്ഥാന നഗരിയിലെ തീരപ്രദേശമായ   ബീമാ പള്ളിയിലും പരിസരപ്രദേശങ്ങളിലും എണ്ണ  പാടങ്ങള്‍ ഉണ്ടോ എന്ന് സംശയം നാള്‍ക്കുനാള്‍ ബലപ്പെടുന്നു. കാരണം കുറെ നാളുകളായി അമേരിക്കന്‍ കമ്പനികള്‍ ഈ പ്രദേശത്ത് സര്‍വ്വേകള്‍ നടത്തുന്നു. ആദ്യമായി അമേരിക്കന്‍ ഏജന്‍സിയായ പ്രിന്‍സ്ടണ്‍ സര്‍വേ റിസര്‍ച്ച് അസോസിയേറ്റ് ഇന്റര്‍നാഷണലിനുവേണ്ടി ടി.എന്‍.എസ് ഇന്ത്യ എന്ന മാര്‍ക്കറ്റിങ് ഏജന്‍സിയാണ് രഹസ്യപഠനം നടത്തിയത്  അന്ന്     ബീമാപള്ളി നിവാസികളോട് അമേരിക്കന്‍ പ്രസിഡന്‍റ് തിരെഞ്ഞെടുപ്പിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്ത് എന്ന്  സര്‍വേയ്ക്ക്‌ വന്നവര്‍ ചോദിച്ചപ്പോള്‍  അമേരിക്കയില്‍ ഞങ്ങള്‍ക്ക്‌ വോട്ടു ഉണ്ടോ എന്ന് കരുതി മൂക്കത്ത് വിരല്‍ വെച്ചിട്ടുണ്ടാകും പാവം നാടുകാര്‍.. അത് മാത്രമായിരുന്നില്ല അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രത്തെ കുറിച്ചും ബിന്‍ലാദനെയും ഇറാന്‍ സര്‍ക്കാരിനെയും കുറിച്ച് വരെ  ഈ തീരദേശവാസികളായ  ഇവരോട് ചോദിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു .. മാത്രവുമല്ല പിറന്നു വീണ സ്വന്തം രാജ്യത്തിനോടുള്ള ദേശക്കൂര് വരെ ചോദ്യം         ചെയ്യപെട്ടിരുന്നു..എന്തിനായിരുന്നു ഇത്തരം സര്‍വ്വേ എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി പൊതു  സമൂഹത്തിനു മുന്നില്‍ അവശേഷിക്കുകയാണ്

         

      എന്നാല്‍ അത്കൊണ്ടും  കാര്യങ്ങള്‍ അവസാനിക്കുന്നില്ല. കുളിമുറികളില്‍ കാമറ ഒളിപ്പിച്ചു വെയ്ക്കുന്നു എന്ന വാര്‍ത്തകള്‍ നമ്മള്‍ നിത്യേനെ കേള്‍ക്കാറുണ്ട് .ഇവിടെ കുളിമുറിയും കാമറയും അല്ല താരം സോപ്പിനുളില്‍ ചിപ്പ്‌ ഒളിപ്പിച്ചു വെയ്ക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ  സോപ്പിനുള്ളില്‍ ചിപ്പ്‌ ഒളിപ്പിച്ചു വെച്ച് കൊണ്ടു സര്‍വ്വേ നടത്തുകയായിരുന്നു. സര്‍വ്വേക്കാര്‍ പറഞ്ഞ ന്യായം ആണ് ബഹു കേമം ..ശുചിത്വത്തെ കുറിച്ച് പഠിക്കാനും, ഒരാള്‍ എത്ര പ്രാവശ്യം കുളിച്ചു എന്ന കണ്ടു പിടിക്കാനാണ് പോലുംസ്വയം കുളിക്കാതെ പട്ടിയെയും, പശുവിനെയും ഈ സോപ്പുകൊണ്ട് കുളിപ്പിച്ചാൽ അതും മനുഷ്യൻ കൂടുതൽ കുളിച്ച അകൌണ്ടിൽ വരുമോ ആവോ.. ഡെന്‍മാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യോഇക്കണോമിക്  യൂനിറ്റ് ഫൌണ്ടേഷന്‍ (എസ്.ഇ.യു.എഫ്) കേരള ഘടകത്തിന്‍റെ നേതൃത്വത്തില്‍  ആണ്  ഇപ്പോള്‍ ദുരൂഹ സര്‍വേ നടത്തിയത്.


    സര്‍വ്വെയ്ക്ക് എത്തിയവരെ നാട്ടുകാര്‍ പോലീസ്‌ സ്റേഷനില്‍ എല്പിക്കുകയുണ്ടായി എന്നാല്‍  എന്നത്തെയും പോലെ പോലീസ്‌ ഇതു ലാഘവത്തോടെ കാണുകയും അവരെ മോചിപ്പിക്കുകയും ചെയ്തു. പോലീസ്‌ പറഞ്ഞ കാരണം ..അവരുടെ മറുപടി തൃപ്തികരമായിരുന്നു എന്നാണ്. എന്നാൽ ആരോഗ്യവകുപ്പിന്‍റെയോആഭ്യന്തരവകുപ്പിന്‍റെയോ അനുവാദത്തോടെ മാത്രമേ സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു സര്‍വേ നടത്താന്‍ പാടൂള്ളൂ. വിദേശികള്‍ സര്‍വേയില്‍ പങ്കെടുക്കുന്നതിനുംവിവരം ശേഖരിക്കുന്നതിനും നിയമപ്രശ്നങ്ങളുണ്ട് മാത്രവുമല്ല ജനങ്ങളുടെ ജീവനെ വരെ ബാധിചെക്കാവുന്ന  ഒരു സര്‍വ്വേ ആണ് എന്ന് സംഘാടകര്‍ വരെ സമ്മതിക്കുന്നു അത് കൊണ്ടാണല്ലോ അലര്‍ജിയുണ്ടായാല്‍ ഉടന്‍ സോപ്പിന്‍റെ ഉപയോഗം നിര്‍ത്തണമെന്നും സോപ്പിന്‍റെ ഉപയോഗം മൂലം ആര്‍ക്കെങ്കിലും  പാര്‍ശ്വഫലങ്ങളുണ്ടായാല്‍ കമ്പനി ചികില്‍സ നല്‍കുമെന്നും പറയുന്നത്..  അപ്പോഴും നമ്മെ അലട്ടുന്നത് ഒരു രാജ്യത്തിലെ പൌരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ വരെ അന്യ രാജ്യക്കാര്‍ പരസ്യമായി ചോദ്യം ചെയ്തിട്ടും പ്രതികരിക്കാനോ നടപടിയെടുക്കുവാനോ ഭരണകൂടങ്ങള്‍  തയ്യാറാകുന്നില്ല എന്നതാണ്.
 
   ഇതിനെക്കാളുപരി  സയണിസ്റ്റുകള്‍ ഇത്തരം സര്‍വ്വെകള്‍ക്ക് ബീമാപള്ളി പോലെ ന്യൂനപക്ഷങ്ങള്‍ തിങ്ങി പാര്‍ക്കുന്ന മേഖലകള്‍ തിരെഞ്ഞെടുക്കുന്നു എന്നത് തന്നെ ഏറെ ദുരൂഹത ഉളവാക്കുന്ന ഒന്നാണ്.  അമേരിക്കന്‍ കമ്പനികള്‍ക്കും സയണിസ്റ്റുകളും എല്ലാം ഈ പ്രദേശങ്ങളെ നിരീക്ഷിക്കുന്നത് എന്തിനു വേണ്ടിയാണ്. ഇവിടെ ഡോളറുകള്‍ വന്നു കുമിഞ്ഞു കൂടാന്‍ ഉപകരിക്കുന്ന എണ്ണ പാടങ്ങള്‍ ഒന്നും തന്നെയില്ല പിന്നെ എന്തിനായിരിക്കാം ഈ ജനത ഇങ്ങനെ വെട്ടയാടപെടുന്നത് നിരക്ഷരരും നിരാലംബരും ആയ ജനങ്ങള്‍ അധികമായി അതിവസിക്കുനാതായിരിക്കാം കാരണം, എന്നാല്‍ തന്നെയും  ഇങ്ങനെയുള്ള ഈ വിഭാഗങ്ങളുടെ നേരെ എന്ത് ചൂഷണം നടത്താമെന്നും അതിനെതിരെ അധികാരി വര്‍ഗങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കില്ല എന്നും ഇത്തരം സര്‍വേകള്‍ക്ക്‌ ഇറങ്ങി പുറപ്പെടുന്നവര്‍ക്ക് ഉത്തമ ബോധ്യമുണ്ട്.. ആദ്യം സര്‍വേകള്‍ നടത്തിയവര്‍ക്കെതിരെ  കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചിരുന്നു എങ്കില്‍ വീണ്ടും ഇത്തരം ജോലികളുമായി ഇറങ്ങി പുറപ്പെടാനും ഈ വിദേശ കമ്പനികള്‍ ഭയപ്പെടുമായിരുന്നു. എന്നാല്‍ രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്നതും, സ്വന്തം പൌരന്മാരുടെ രഹസ്യമായ സ്വകാര്യ വിവരങ്ങള്‍  വേറൊരു രാജ്യം ചോര്‍ത്തി എടുത്തു കൊണ്ടു പോകുമ്പോഴും  നമ്മുടെ ഭരണാധികാരികളും പൊതു സമൂഹവും മൌനം പാലിക്കുന്നത് കുറ്റകരമാണ്...
      






   

8 comments:

  1. തീര്ത്തും ദുരൂഹമായ സര്‍വേ വാസ്തവത്തില്‍ എന്താണ് ലക്‌ഷ്യം വെക്കുന്നതെന്ന് അത് നടത്തുന്നവര്‍ക്ക് പോലും അറിയുമെന്ന് തോന്നുന്നില്ല. ഇതിന്റെ പിന്നിലെ ഗൂടാലോചനകള്‍ വെളിച്ചത് കൊണ്ട് വരേണ്ടതുണ്ട്

    ReplyDelete
  2. ഇക്കൂട്ടങ്ങളെ ഇങ്ങനെ മേയാന്‍ വിട്ടത് ആരാണ്..?
    നമ്മുടെ അധികാര കേന്ദ്രങ്ങളുടെ യജമാനഭക്തി സാധാരണ പട്ടിയെക്കാള്‍ ഉയര്ന്നതാകുമ്പോള്‍..നമുക്കഭിമാനിക്കാം.
    മുമ്പൊരു വേദം.. {ഹണ്ടിംഗ് ടണ്‍} വല്ലാതെ കണ്ട് രാജ്യത്തെ [ലോകത്തെ തന്നെയും] ഒരു വലിയ ജന വിഭാഗത്തിനു നേര്‍ക്ക് സംശയ കണ്ണ് എറിയാന്‍ പാകത്തില്‍ പ്രചാരം നേടിയിരുന്നു.
    ഇന്നുമതിന്റെ അലകള്‍ അങ്ങിങ്ങായി ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അക്കൂടെ, ഇതും..!!!

    പൌരന്റെ സ്വകാര്യതയിലേക്കുള്ള ഈ കടന്നു കയറ്റം. ഒരു ജന സാമാന്യത്തെ ഇങ്ങനെ സംശയ കണ്ണോടു കൂടി സമീപിക്കല്‍.. അങ്ങനെ ഒരു വിഭാഗത്തെ പൊതു ധാരയില്‍ നിന്നും അകറ്റി നിര്‍ത്തല്‍.. ഇതൊക്കെയും ഒരു ജനാധിപത്യ സമൂഹത്തിനു ഭൂഷണമോ..? എന്ത് തന്നെയായാലും, ഇതൊരുപാട് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന വിഷയമാണ്.
    എത്രയും വേഗത്തില്‍ അന്വേഷണം നടത്തി. കുറ്റക്കാരെ കണ്ടെത്തുകയും അവരുടെ താത്പര്യം പുറത്തുകൊണ്ടു വരികയും വേണം. ഒരു ജനതയുടെ ആത്മാഭിമാന വീണ്ടെടുപ്പിന് അത് കൂടിയേ തീരൂ..!

    ഈ വാര്‍ത്തയുടെ ആധികാരികതയും അന്വേഷിക്കണം. അതിന്റെ ഉറവിടം ഏതെന്നു കണ്ടെത്തണം.
    സര്‍ക്കാര്‍ ഒരു വസ്തുതാന്വേഷണത്തിന് ഉത്തരവിടണം. ഇക്കാര്യത്തില്‍, ജനാധിപത്യ കേരളം ശക്തമായും പ്രതികരിക്കണം.

    ReplyDelete
  3. ഇതിനു മുന്‍പും മുസ്ലിം ഭൂരി പക്ഷ പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള ദൂരുഹമായ സര്‍വ്വേ നടത്തിയിട്ടുണ്ട് ..... ഏതായാലും നല്ല ലേഖനം ആനുകാലിക പ്രസക്തിയുള്ള പോസ്റ്റ്‌

    ReplyDelete
  4. @പുലരി,നാമൂസ്‌,ഷെഫീക്ക്..

    നന്ദി...

    ReplyDelete
  5. ശരിക്കും അവരുടെ ലക്‌ഷ്യം എന്താണ്? ഒന്നും പിടികിട്ടുന്നില്ല !!!

    ReplyDelete
  6. ലക്ഷങ്ങള്‍ കിട്ടുമ്പോള്‍ അധികാരികളും മൌനികള്‍ ആകുന്നു...ആശംസകള്‍ ഭായീ

    ReplyDelete
  7. സര്‍വേ നടത്തിയ എസ്.ഇ.യു.എഫ് ഡന്‍മാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ജലനിധി പദ്ധതി കേരളത്തില്‍ നടപ്പാക്കിയത്് ഈ ഏജന്‍സിയാണ്. തൃശൂര്‍ കലക്ടറായിരുന്ന വി കുര്യന്‍ബേബിയാണ് കേരളത്തില്‍ സംഘടനയുടെ സ്ഥാപകരില്‍ പ്രമുഖന്‍. സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഒരുസംഘം തന്നെ സംഘടനയില്‍ അംഗമാണ്.
    യു.ഡി.എഫ് സര്‍ക്കാരിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ നിലവില്‍ ഈ ഏജന്‍സിയുടെ ഗവേണിങ് ബോഡി അംഗമാണ്. ഇവാഞ്ചലിക്കല്‍ മിഷനുമായി അടുത്തബന്ധമുള്ള ഏജന്‍സി വിദേശഫണ്ടുകള്‍ സ്വീകരിക്കാറുണ്ട്.
    അനുവാദമവുമില്ലാതെ ദിവസങ്ങള്‍ നീണ്ട സര്‍വേ വിദേശ സംഘം നടത്തിയിട്ടും പോലിസിനോ, രഹസ്യന്വേഷണ വിഭാഗത്തിനോ കണ്െടത്താനാവത്തതില്‍ പ്രതിഷേധം ശക്തമാണ്. ആരോഗ്യവകുപ്പിന്റേയോ, ആഭ്യന്തരവകുപ്പിന്റെയോ അനുവാദത്തോടെ മാത്രമേ സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു സര്‍വേ നടത്താന്‍ പാടൂള്ളൂ.
    മാത്രമല്ല വിദേശികള്‍ സര്‍വേയില്‍ പങ്കെടുക്കുന്നതിനും, വിവരം ശേഖരിക്കുന്നതിനും നിയമപ്രശ്നങ്ങളുണ്ട്.കഴിഞ്ഞ വര്‍ഷം കരിമഠം കോളനിയിലെ ന്യൂനപക്ഷ മേഖല കേന്ദ്രീകരിച്ച് സര്‍വേ നടന്നിരുന്നു. സംഭവം വിവാദമായതോടെ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതകാണിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
    എന്നാല്‍ ആഭ്യന്തരസുരക്ഷ പോലും അപകടത്തിലാക്കുന്ന ഇത്തരം സര്‍വേകള്‍ക്കെതിരേ അധികൃതരുടെ ഭാഗത്ത് നിന്നു ജാഗ്രതയില്ലെന്നാണ് പുതിയ സംഭവം വ്യക്തമാക്കുന്നത്.

    ReplyDelete
  8. ബീമാപ്പള്ളി സര്‍വേ:അന്വേഷണം മരവിപ്പിച്ചു


    തിരുവനന്തപുരം: രഹസ്യചിപ്പ് ഒളിപ്പിച്ച സോപ്പ് നല്‍കി ബീമാപ്പള്ളിയിലെ ന്യൂനപക്ഷ മേഖലയില്‍ വിദേശികള്‍ സര്‍വേ നടത്തിയതിന്റെ അന്വേഷണം മരവിപ്പിച്ചു. പണം നല്‍കാമെന്നു പ്രലോഭിപ്പിച്ചു നടത്തിയ സര്‍വേയില്‍ ദുരൂഹതയില്ലെന്നാണ് പോലിസിന്റെ നിലപാട്. അതിനിടെ സര്‍വേയ്ക്കു ബന്ധപ്പെട്ട വകുപ്പുകളുടെ അനുവാദമുണ്ടായിരുന്നില്ലെന്നു സ്ഥിരീകരിച്ചു.
    ഹിന്ദുസ്ഥാന്‍ ലിവറിന്റെ രാജ്യാന്തര കമ്പനിയായ യൂനി ലിവറിനായി ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപ്പിക്കല്‍ മെഡിസിനിലെ ശാസ്ത്രജ്ഞന്‍ ഡോ.ആദംബിരന്റെ നേതൃത്വത്തിലാണ് സര്‍വേ നടന്നത്. ഈ സ്ഥാപനത്തിന്റെ എത്തിക്സ് ബോര്‍ഡ് നല്‍കുന്ന അനുമതിപത്രം സംസ്ഥാന ആരോഗ്യവകുപ്പിനു സമര്‍പ്പിച്ചാലേ ഗവേഷണത്തിനുള്ള അംഗീകാരം ലഭിക്കൂ. എന്നാല്‍, ബീമാപ്പള്ളിയില്‍ നടന്ന ഗവേഷണ സര്‍വേയ്ക്ക് അനുമതിപത്രം ഹാജരാക്കുകയോ, അനുവാദത്തിനായി സമീപിക്കുകയോ ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
    ഗവേഷണത്തിനു ചില മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. ഗവേഷണത്തിനു വിധേയമാവുന്ന ജനവിഭാഗത്തിനെ ഏതുതരത്തിലുള്ള പഠനമാണെന്നു ബോധ്യപ്പെടുത്തണം. എന്നാല്‍, ബീമാപ്പള്ളിയില്‍ പണം നല്‍കാമെന്നു പ്രലോഭിപ്പിച്ചാണ് സര്‍വേ പ്രതിനിധികള്‍ പ്രദേശവാസികളെ സമീപിച്ചത്. മാത്രമല്ല, വീട്ടിലുള്ളവരുടെ എണ്ണം, കുട്ടികളുടെ ലിംഗംതിരിച്ചുള്ള കണക്ക്, പ്രദേശത്തിന്റെ ചിത്രങ്ങള്‍ എന്നിവയും സംഘം പകര്‍ത്തി. ഇക്കാര്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചില്ല. വിദേശികള്‍ ഏതു വിഭാഗത്തില്‍പ്പെടുന്ന വിസ വഴിയാണ് കേരളത്തിലെത്തിയതെന്നുപോലും പോലിസിന് അറിയില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് അതന്വേഷിക്കേണ്ടത് തങ്ങളല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ തേജസിനോടു പ്രതികരിച്ചത്.
    സോപ്പിനുള്ളിലെ ചിപ്പുകളുടെ സാങ്കേതിക പരിശോധന മാത്രമേ സൈബര്‍ സെല്‍ നടത്തിയിരുന്നുള്ളൂ. ഇവയുടെ ശാസ്ത്രീയത പരിശോധനകളിലൂടെ മാത്രമേ ചിപ്പിന്റെ ശരിയായ ഉപയോഗം മനസ്സിലാക്കാന്‍ കഴിയുകയുള്ളൂവെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

    ReplyDelete

Related Posts Plugin for WordPress, Blogger...

ഈ പോസ്റ്റ്‌ ഷയര്‍ ചെയ്യാന്‍