Sunday, December 4, 2011

“ബാബരി മസ്ജിദ്‌” ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.....

         
            

        ഇന്ത്യയുടെ ഭരണഘടന തന്നെ പറയുന്നു ഇന്ത്യ ജനാധിപത്യ  മതേതരത്വ സോക്ഷ്യലിസ്റ്റ്‌ റിപ്പബ്ലിക് രാഷ്ട്രം ആണ് എന്ന്. ആ രാഷ്ട്രത്തില്‍ തര്‍ക്ക വിഷയം ആയി നില നിന്നിരുന്ന ഒരു പള്ളിക്ക് വേണ്ടി, അതും രാജ്യത്തിന്‍റെ നീതിന്യായ വ്യവസ്ഥ പരിക്കുകള്‍ ഇല്ലാതെ പരിഹരിച്ച ഒരു വിഷയത്തെ വീണ്ടും ജനമാനസ്സുകളിലെയ്ക്ക് എറിഞ്ഞു കൊടുക്കുന്നത് എന്തിനാണ്.  ഇന്ത്യയിലെ മുസ്ലീങ്ങളെ സംബന്ധിചിടതോളം ബാബരി മസ്ജിദ്‌ കൈവിട്ടു പോയ ഒന്നാണ് അത് ഇവിടെ വെച്ച് മറക്കുന്നതാണ് നല്ലത്. അല്ലാതെ ജനിച്ചു വീഴുന്ന കൊച്ചു കുട്ടികളുടെ ചെവികളിലെയ്ക് വരെ പകര്‍ന്നു കൊടുത്തു കൊണ്ടു ഭാവിയിലെ പൌരന്മാരെ വര്‍ഗീയതയിലും നാടിന്‍റെ ജനാധിപത്യ സംവിധാനത്തില്‍ വരെ വിശ്വാസമില്ലാത്തവരാക്കി മാറ്റുന്നത് എന്തിനാനാണ്. ഇന്ത്യയെ പോലെ മുസ്ലിം ന്യൂന പക്ഷ രാജ്യത്ത്‌ ഭൂരിപക്ഷത്തോടു തര്‍ക്കിച്ചു പരാജയപെടുന്നതിനേക്കാള്‍ നല്ലത് സ്വയം മറക്കുന്നതാണ്..
  
        ബാബരി മസ്ജിദ്‌ വിഷയത്തില്‍ കോടതി ഇരു കൂട്ടര്‍ക്കും സ്വീകാര്യമായ വിധി തന്നെയാണ് പുരപെടുവിച്ചത്. അല്ലാതെ ബാബരി മസ്ജിദ്‌ ഭൂമി ഒരു കൂട്ടര്‍ക്കു മാത്രമായി നല്‍കുവാന്‍ ഇന്ത്യയെ പോലെ ഒരു മതേതര ജനാധിപത്യ  രാജ്യത്തിന് ഒരിക്കലും കഴിയുകയില്ല എന്നത് ഒരു വസ്തുതയാണ്..അല്ലാതെ ബാബരി പള്ളി പുനര്നിര്‍മ്മിക്കുവാന്‍ ഒരു സര്‍ക്കാരിനും കഴിയുകയില്ല കാരണം അതിനു പുറകില്‍ രാഷ്ട്രീയവും സ്വാര്‍ത്ഥ താല്‍പര്യങ്ങളുമുണ്ട്  ഇത് മനസ്സിലാക്കുകയും ഇന്ത്യയില്‍ ബാബരി മസ്ജിദ്‌ മാത്രമല്ല പള്ളിയായി ഉള്ളതെന്നും ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അനെകയായിരം പള്ളികള്‍ ഉള്ളപ്പോള്‍ എന്തിനാണ് ബാബരി പള്ളിയും ഉയര്‍ത്തി പിടിച്ചു വര്‍ഷാവര്‍ഷം അതിന്‍റെ ഓര്‍മ്മ പുതുക്കല്‍ എന്നോണം പ്രതികരിച്ചു കൊണ്ടു മുസ്ലീങ്ങള്‍ക്ക് പരാജയത്തിന്റെ കയ്പുനീര്‍ വീണ്ടും വീണ്ടും കുടിക്കുവാന്‍ അവസരമുണ്ടാക്കുന്നത് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു..
      
      ഇങ്ങനെയൊക്കെ നമ്മുടെ നാട്ടിലെ ചിലരുടെ  ചിന്തകള്‍ വഴിമാറി  മാറികൊണ്ടിരിക്കുമ്പോഴും നമ്മെ അലട്ടികൊണ്ടിരിക്കുന്ന ഉത്തരം  ലഭിച്ചിട്ടില്ലാത്ത ചോദ്യങ്ങള്‍ അനവധിയാണ്. ഭരണഘടന വിഭാവനം ചെയ്യുന്നത് പോലെ രാജ്യം മതേതരത്വം ആണ് എങ്കില്‍ ഈ രാജ്യത്ത് നാലരപതിറ്റാണ്ടു കാലം ഈ രാജ്യത്തെ ഒരു ജനവിഭാഗം ആരാധന നടതിപോന്നിരുന്ന ഒരു പള്ളിതകര്‍ക്കുന്നത് രാജ്യദ്രോഹവും നീതി രഹിതവുമാണ് അങ്ങനെയാകുംപോള്‍ ആ നീതിനിഷേധത്തിന് പ്രായ്ശ്ചിത്വം എന്നോണം ബാബരി മസ്ജിദ്‌ യഥാസ്ഥാനത് പുനര്നിര്‍മ്മിക്കുകയല്ലേ വേണ്ടത്.  പക്ഷെ നിര്‍ഭാഗ്യകരമെന്നു പറയട്ടെ അങ്ങെനെ ഒന്ന് ഉണ്ടായിട്ടില്ല മറിച്ചു നീണ്ട പത്തൊന്‍പതു വര്‍ഷക്കാലത്തിനു ശേഷം ബാബരി മസ്ജിദു ഭൂമിയെ വീതം വെയ്ക്കാനാണ് ഇവരെല്ലാം ശ്രമിച്ചത്. അപ്പോഴും അന്വേഷണ കമ്മീഷന്‍ കുറ്റക്കാര്‍ എന്ന് കണ്ടെത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുവാന്‍ പോലും തയ്യാറായില്ല എന്നുള്ളതാണ്.

       ഇപ്പോള്‍ ബാബരി മസ്ജിദ്‌ മറക്കണം എന്ന് പറയുന്നവരില്‍ അധികവും പള്ളി തകര്‍ത്ത സമയങ്ങളില്‍ ഈ സമുദായത്തെ സമാധാനപെടുത്താന്‍ എന്നോണം പള്ളി പുനര്‍നിര്‍മ്മിക്കണം എന്ന് ആവശ്യപെട്ടിരുന്നു അത് പൊയ്‌വാക്കുകള്‍ മാത്രമായിരുന്നു എന്ന് മനസ്സിലാക്കുവാന്‍ മുസ്ലീങ്ങള്‍ക്ക് വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്ന് മാത്രം. തകര്‍ച്ചയ്ക്ക് ശേഷം വന്ന പ്രസ്താവനകളില്‍ അധികവും ബാബരി മസ്ജിദ്‌ മുസ്ലീങ്ങള്‍ക്ക് തിരികെ നല്‍കണം എന്നതാണ്. പള്ളി തകര്‍ക്കുന്നതിനു പരോക്ഷമായി എങ്കിലും കൂട്ട് നിന്ന് എന്ന് ആരോപണം ഉള്ള പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു അന്ന് പറഞ്ഞു “ നാന്നൂറ്റി അമ്പതു വര്ഷം പഴക്കമുള്ള പള്ളി വീണ്ടും നിര്‍മ്മിക്കാന്‍ രാഷ്ട്രം പ്രതിഞാബദ്ധമാണ്. അതെ, തെമ്മാടിത്തത്തിനാണ് ഇരയായത്. ഗവണ്‍മെന്റിനു വെറുതെ നോക്കി നില്‍ക്കാനാവില്ല. അത് പുനര്‍നിര്‍മ്മിച്ചു കൊടുക്കേണ്ടത് ഗവണ്മെന്റിന്റെ ചുമതലയാണ്”( മാതൃഭൂമി) . നരസിംഹറാവു  മാത്രമായിരുന്നില്ല ഇന്നത്തെ പ്രതിരോധ മന്ത്രിയായ എകെ ആന്റണി അന്ന് പറഞ്ഞു “ഈ കറുത്ത നടപടിയ്ക്ക് ഒരൊറ്റ പ്രായ്ശ്ചിത്തമേ ഉള്ളൂ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു കൊണ്ടു ബാബരി മസ്ജിദ്‌ പുതുക്കി പണിയുക” (മലയാള മനോരമ 1992ഡിസംബര്‍ 15).

           
           രാഷ്ട്രീയ നേതൃത്വം മാത്രമായിരുന്നില്ല ഇന്ത്യയിലെ  മുഖ്യധാര മാധ്യമങ്ങള്‍ എല്ലാം തന്നെ  ആദ്യം ബാബരി മസ്ജിദിനു വേണ്ടി രംഗത്ത്‌ വന്നിരുന്നു.”അയോധ്യയിലെ കളങ്കം മായ്ക്കണം” എന്ന ശീര്‍ഷകത്തില്‍ മലയാള മനോരമ (1992 ഡിസംബര്‍ 8 ) എഴുതിയ മുഖപ്രസംഗത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ബാബരി മസ്ജിദ്‌ പുനരുദ്ധരിക്കണം എന്ന് ആവശ്യപെട്ടിരുന്നു.മനോരമ മാത്രമല്ല “ഈ രാജ്യത്തെ ഗവണ്മെന്റും മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ജനതയും മുന്‍കൈയെടുത്ത് ബാബരി മസ്ജിദ്‌ പൂര്‍വ്വാധികം ഭംഗിയായി പുതിക്കി പണിയണം എന്ന്  മാതൃഭൂമി (1992ഡിസംബര്‍  8) പത്രവും റിപ്പോര്‍ട്ട് നല്‍കി. മലയാള പത്രങ്ങള്‍ മാത്രമായിരുന്നില്ല  ഇതേ രീതിയില്‍ ഉള്ള  വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കിയത് ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തത് “ന്യൂനപക്ഷങ്ങളോടുള്ള ബഹുമാനം എന്നാ നിലയില്‍ ബാബരി മസ്ജിദിന്റെ പുനര്‍ നിര്‍മ്മാണം നടത്തുകയാണ് ആദ്യം വേണ്ടത്” (ഡിസംബര്‍ 7).  എന്നായിരുന്നു ഹിന്ദു മാത്രമല്ല ഇന്ത്യന്‍ എക്സ്പ്രസ്‌ പത്രം റിപ്പോര്‍ട്ട് ചെയ്തത് “ അയോധ്യയിലെ മന്ദിരത്തിനെറ്റ കേടുപാടുകള്‍ തീര്‍ക്കണം. കൂട്ടായ പ്രായശ്ചിത്തമെന്ന നിലയ്ക്ക് അത് വീണ്ടും രാഷ്ട്രത്തിനു സമര്‍പ്പിക്കണം (ഡിസംബര്‍ 7 )   എന്നായിരുന്നു  എന്നാല്‍ ഈ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ബാബരി മസ്ജിദ്‌ വിഷയത്തില്‍ കോടതി ഈ സമുദായത്തിനെതിരെ വിധി പ്രസ്താവിക്കുമ്പോള്‍ തങ്ങള്‍ ആദ്യം പറഞ്ഞതിനെ വിഴുങ്ങുകയാണ് ചെയ്തത്.
           ഡിസംബര്‍ ആറു മുസ്ലീങ്ങള്‍ മറന്നു തുടങ്ങിയാലും അവരെ ഓര്‍മ്മപെടുതുന്നതും പള്ളി തകര്‍ത്തവര്‍ തന്നെയാണ്. അല്ലാ എന്ന് പറയുവാന്‍ ആര്‍ക്കും കഴിയുകയില്ല കാരണം വര്‍ഷാവര്‍ഷം ഹിന്ദുശൌര്യ ദിനം ആയി ഡിസംബര്‍ ആറു ആചരിച്ചു വരികയാണ് പള്ളി പൊളിച്ച അതെ വിഭാഗം. അതിനെതിരെ ആരും രംഗത്ത്‌ വരുന്നില്ലാ എന്നുള്ളതാണ്.. ഇന്ന് ശോര്യ ദിനം ആച്ചരിക്കുന്നവര്‍ ബാബരി മസ്ജിദ്‌ തകര്‍ത്ത സമയത്ത് പറഞ്ഞതു  ഇന്ന് പ്രവര്തിക്കുന്നതിനേക്കാള്‍ നേരെ വിപരീതമായിട്ടായിരുന്നു. “കെട്ടിടം തകര്‍ത്തതില്‍ ഞങ്ങള്‍ക്ക്‌ പങ്കില്ല എന്നും കര്സേവകര്‍ക്കിടയില്‍ നുഴഞ്ഞു കയറിയ സാമൂഹിക വിരുദ്ധരാണ് അത് ചെയ്തെന്നുമായിരുന്നു വിശ്വഹിന്ദുപരിഷത്തിന്റെ പ്രതികരണം.. കെട്ടിടം തകര്‍ത്തതിനെ ഞങ്ങള്‍ അവലപിക്കുന്നു എന്ന് പരിഷത് വക്താവ് മനോഹര്‍ പുരി ( മനോരമ ഡിസംബര്‍ 7 )പറഞ്ഞു. പരിഷത് മാത്രമല്ല, അയോധ്യയിലെ വിവാദ കെട്ടിടം തകര്‍ത്ത നടപടി നിര്‍ഭാഗ്യകരമായി പോയെന്നും അത് ഞങ്ങളുടെ ലക്ഷ്യത്തിനു ക്ഷതമെല്‍പ്പിക്കുമെന്നും ആര്‍ എസ് എസ് വക്താവ് പ്രഫസര്‍ രാജേന്ദ്രസിംഗ് അഭിപ്രായപെട്ടു. എന്നിട്ട് ഈ വിഭാഗങ്ങള്‍ ആണ് ഓരോ വര്‍ഷവും വിജയടിവസം ആയി ഡിസംബര്‍ ആറു  ആഘോഷിക്കുന്നത് എന്നത് ഇവരുടെ കാപട്യം വിളിച്ചോതുന്നത് തന്നെയാണ്.
           
      കാര്യങ്ങള്‍ ഇങ്ങനെ ആയിരിക്കെ ബാബ്ബരി മസ്ജിദ്‌ മുസ്ലീങ്ങള്‍ മറക്കണം എന്ന് പറയുന്നതില്‍ കാര്യമല്ല .ബാബരി മസ്ജിദു ധ്വംസനത്തിനു ശേഷം മുസ്ലീങ്ങള്‍ കലാപങ്ങല്‍ക്കോ അക്രമങ്ങല്‍ക്കോ ഇറങ്ങി പുരപ്പെടാതെ ഈ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമര്‍പ്പിച്ച് കാത്തിരിക്കുകയായിരുന്നു. അപ്പോഴും ബാബരി മസ്ജിദ്‌ തകര്‍ത്തവര്‍ മുസ്ലീങ്ങളെ പ്രകോപിപ്പിച്ചു കൊണ്ടെയിരിക്കുകയായിരുന്നു. ബാബരി മസ്ജിദ്‌ മാത്രമല്ല ഇന്ത്യയിലെ അനേകം പള്ളികള്‍ ഞങ്ങള്‍ പൊളിക്കും എന്ന് വരെ അവര്‍ പറഞ്ഞു കൊണ്ടിരുന്നു ..അവസാനം ബാബരി മസ്ജിദ്‌ വിഷയത്തില്‍ നീതി പ്രതീക്ഷിച്ചു കഴിയുകയായിരുന്ന മുസ്ലീങ്ങള്‍ക്ക് നീതി നിഷേധിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. മുസ്ലീങ്ങള്‍ക്ക് അവകാശപെട്ട ബാബരി മസ്ജിദ്‌ പലര്ക്കുമായി വീതിച്ചു നല്‍കുകയാണ് ഉണ്ടായത്.ജനാധിപത്യ സംവിധാനത്തിലും മതേതരത്വത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസവും പ്രതീക്ഷയും അര്‍പ്പിച്ചു കഴിഞ്ഞിരുന്ന ഒരു വിഭാഗത്തെ ഇതിലൂടെ ചതിക്കുകയാണ് ചെയ്തത്..
 
        ഇന്ത്യയിലെ മുസ്ലീങ്ങള്‍ കാത്തിരുന്നത് ബാബരി മസ്ജിദിന്‍റെ പരിസരത്ത് കുറച്ചു ഭൂമിയായിരുന്നില്ല മറിച്ചു ബാബരി മസ്ജിദ്ദ് അവിടെ പുനര്‍നിര്‍മ്മിക്കുക എന്നതായിരുന്നു. മുസ്ലീങ്ങള്‍ക്ക് അര്‍ഹതപെട്ട ഒന്നിനെ പലതായി കീറിമുറിച്ച് പലര്‍ക്കായി വീതം വെച്ച് കൊടുത്തതിനു ശേഷം അതിനെ നിങ്ങള്‍ മറക്കണം എന്ന് പറയുന്നത് ആത്മാഭിമാനമുള്ള  ഒരു സമൂഹത്തിനു ഒരിക്കലും ഉള്‍ക്കൊള്ളുവാന്‍ കഴിയുകയില്ല. അത് കൊണ്ടു തന്നെയാണ് പലരും മറക്കുകയും മറക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമ്പോള്‍ മരവിയ്ക്കെതിരെ ഓര്‍മ്മയുടെ കലാപം നയിച്ചുകൊണ്ട് ബാബരി മസ്ജിദിനു വേണ്ടി രംഗത്ത്‌ വരുവാന്‍ പലരെയും പ്രേരിപ്പിക്കുന്നത്...

11 comments:

  1. ഗാന്ധി വധത്തിനു ശേഷം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകര ആക്രമണം ആണ് ബാബരി മസ്ജിദിന്റെ ധ്വംസനം http://shafeekpayeth.blogspot.com/2011/12/19.html

    ReplyDelete
  2. മുകളില്‍ പറഞ്ഞത് നമ്മള്‍ ആലോചിക്കേണ്ടിഇരിക്കുന്നു....മുസ്ലീങ്ങള്‍ എല്ലാവരും തന്നെ നമ്മുടെ ഭരണകടനയെ അന്ഗീകരിക്കുകയും ചെയ്യുന്നു..പക്ഷെ അന്ന് മുസ്ലീങ്ങളുടെ ദുഖത്തിലും കണ്ണുനീരിലും പങ്കു ചേര്‍ന്ന് മുസ്ലീങ്ങളെ ആശോസിപ്പിച്ച മാധ്യമങ്ങളും ഭുദ്ധിജീവികളും ഇന്ന് അതെല്ലാം മറന്നിരിക്കുന്നു അവര്‍ ഇപ്പോള്‍ നമ്മളുടെ ആവശ്യങ്ങളെ അറിയുന്നില്ല ഇത് നമ്മള്‍ ചിന്തിക്കണം!!ബാബരി മസ്ജിത് തകര്തവര്‍ക്ക് കുറഞ്ഞപക്ഷം ശിക്ഷയെങ്കിലും വാങ്ങി കൊടുക്കാന്‍ നമ്മുടെ ഭരണഖടനയ്ക്ക് കഴിഞ്ഞില്ലലോ???

    ReplyDelete
  3. valare nispakshamayi parayatte. Indiayile Muslingalude innathe apachayathinu karanam .Mari mari adhikarathil varunna congress sarkkar thanne anu.oru theerumanamedukkan nattellillatha ivanokke enthinu bharikkunnu.
    Thahir....Tholicode

    ReplyDelete
  4. ബാബറി മസ്ജിദ് മറക്കുവാന്‍ പറ്റില്ല ഒരു മുസല്‍മാനും. അത് മാത്രമല്ല ഇത് ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും ചെവികളില്‍ എത്തിക്കേണ്ടത് ഓരോ മുസല്മാന്റെയും ബാധ്യതയാന്‍ . ഒരു ജനാതിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ തകര്കപെട്ടാ ബാബറി മസ്ജിദ് ഒരു ജനാതിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ തന്നെ നാം അത് പുതുക്കി പണിയും ഇന്ഷാ അല്ലാഹ് .ഇന്ഷാ അല്ലാഹ് . അതിനായി നമുക്ക് പ്രവര്‍ത്തിക്കാം

    ReplyDelete
  5. ബാബരി മസ്ജിദ്‌ ഡിസംബറില്‍ വിടരുന്ന പൂവ് മാത്രമോ ? ചിന്തിക്കേണ്ടി ഇരിക്കുന്നു ബാബരി മസ്ജിദ്‌ ഇനി എന്ത് ?

    ReplyDelete
  6. ‘ഭൂതകാലത്തെ നിരന്തരം മായ്ച്ചു കളയുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഭൂതകാലം തന്നെ ഇല്ലാതാക്കപ്പെടുകയാണ്. അല്ളെങ്കില്‍ വിമര്‍ശനരഹിതമായി വാഴ്ത്തപ്പെടുകയോ, കാല്‍പനികവത്കരിക്കപ്പെടുകയോ ചെയ്യുകയാണ്. ഭൂതകാലത്തിന്‍െറ സത്യങ്ങളെ പിന്തുടരുന്നത്, അധീശസംസ്കാരം ഒരുതരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല. ഓര്‍മ മറ്റേതൊരു കാലത്തേക്കാളും കൂടുതല്‍ ഇന്ന് അപകടത്തിലാണ്.’ (ടോണിമോറിസണ്‍).

    ReplyDelete
  7. INSHA ALLAH BABARIYIL THAMASIYATHE THAKBEER DWANIKAL UYARUM

    ReplyDelete
  8. തീര്‍ച്ചയായും നാം മറക്കണം, നാം ഇനിയെങ്കിലും ഇന്ത്യകാരയി ജീവിക്കൂ

    ReplyDelete
  9. ഷാജു ബാബരി മസ്ജിദ്‌ മറന്നാല്‍ മാത്രമേ ഇന്ത്യക്കാരന്‍ ആകൂ എന്ന് ആരാണ് താങ്കളെ തെറ്റിദ്ധരിപ്പിച്ചത്?

    ReplyDelete
  10. |||||ബാബരി മസ്ജിദ്‌ വിഷയത്തില്‍ കോടതി ഇരു കൂട്ടര്‍ക്കും സ്വീകാര്യമായ വിധി തന്നെയാണ് പുരപെടുവിച്ചത്. അല്ലാതെ ബാബരി മസ്ജിദ്‌ ഭൂമി ഒരു കൂട്ടര്‍ക്കു മാത്രമായി നല്‍കുവാന്‍ ഇന്ത്യയെ പോലെ ഒരു മതേതര ജനാധിപത്യ രാജ്യത്തിന് ഒരിക്കലും കഴിയുകയില്ല എന്നത് ഒരു വസ്തുതയാണ്|||||||

    വാദം കേട്ടശേഷം നീതിയുടെ ഭാഗത്ത് നില്‍ക്കുകയാണ് കോടതികളുടെ ധര്‍മ്മം അല്ലാതെ എല്ലാവര്ക്കും സ്വീകാര്യമായ വിധി നല്‍കുക അല്ല .
    ഇന്ത്യന്‍ ജുഡീഷ്യറിക്ക് അപമാനമായ ഈ വിധിയെ ഇങ്ങനെ പുകഴ്ത്തുന്നത് കഷ്ടമാണ്.

    ReplyDelete
  11. ഈ വിധിയെ കോടതികളുടെ ധര്‍മ്മം എന്നോ നീതി എന്നോ പറയാന്‍ കഴിയില്ല..

    നീതിയുടെയും തെളിവിന്റെയും അടിസ്ഥാനത്തില്‍ വിധി പ്രസ്താവിക്കെണ്ട നീതി പീഡങ്ങള്‍ രാമന്‍ ജനിച്ചത്‌ അയോധ്യയില്‍ ആയിരിക്കാം ഏന് കുറച്ചു പേര്‍ എങ്കിലും വിശ്വസിക്കുന്നുന്റാകം എന്നാ കാരണം പറഞ്ഞാണ് ബാബരി ഭൂമി വീതം വെച്ചത്.അഥവാ ഈ വിധി നീതിക്ക് മേല്‍ അല്ല ചിലരുടെ സ്വാര്‍ത്ഥ താല്പര്യങ്ങളുടെ വിധിയായി മാത്രം കാണേണ്ടി വരും ......
    @നാസ്തികന്‍
    ഈ വിധിയെ ഞാന്‍ ന്യായീകരിച് എഴുതിയതല്ല ആദ്യഭാഗം
    സമൂഹത്തിലെ ചില അഞ്ചാം പാത്തികള്‍ പറഞ്ഞു പ്രചരിപ്പിക്കുന്നതിനെ സൂചിപ്പിച്ചു എന്ന് മാത്രം
    വായനയ്ക്ക്‌ തയ്യാരായത്തിനു നന്ദി..

    ReplyDelete

Related Posts Plugin for WordPress, Blogger...

ഈ പോസ്റ്റ്‌ ഷയര്‍ ചെയ്യാന്‍