Wednesday, January 11, 2012

ഗ്രാമസഭയും ആട് വിതരണവും.


      

  അന്ന് വീട്ടിലേയ്ക്ക് കയറി ചെല്ലുമ്പോള്‍ മകള്‍ പതിവിലും വലിയസന്തോഷത്തിലാണ്. കാര്യമന്വേഷിച്ച എന്നോടു അവള്‍ ആട്ടിന്‍ കുട്ടിയുടെ കാര്യമാണ് പറഞ്ഞത്. ഞാന്‍ വിചാരിച്ചു എന്താ ഇത്ര പെട്ടന്ന് ഇവള്‍ക്കൊരു ആട് പ്രേമം .ബഷീറിന്‍റെ പാത്തുമ്മായുടെ ആട് വായിക്കാനുള്ള പ്രായം ഇവള്‍ക്കാകാത്തത് കൊണ്ടു അങ്ങനെ ഈ പ്രേമം വന്നതാകാന്‍ വഴിയില്ല.അപ്പോഴും അവള്‍ ആടിനെ തീറ്റിക്കുന്നതിന്‍റെയും അതിനെ കുളിപ്പിക്കുന്നതിന്‍റെയും അതിന്‍റെ കൂടെ കളിക്കുന്നതിന്‍റെയും കാര്യങ്ങള്‍ ഇങ്ങനെ പറയുകയാണ്‌ ഞാനും അവളുടെ സന്തോഷത്തിനായി അവളോടൊപ്പം ചേര്‍ന്ന് അവളെ പ്രോത്സാഹിപ്പിച്ചു അപ്പോള്‍ അടുക്കളയില്‍ നിന്നും കാനന ഛയയില്‍  ആട് മേയ്ക്കാന്‍ ഞാനും വരട്ടെയോ നിങ്ങളുടെ കൂടെ എന്ന് ഭാര്യ വിളിച്ചു ചോദിക്കും എന്ന് കരുതി .പക്ഷെ അതുണ്ടായില്ല ആ സമയം ചട്ടിയില്‍ കിടന്ന ആട്ടിറച്ചിയുടെ   വേവ് നോക്കുകയായിരുന്നു അവള്‍. “കലാ വാസനയില്ലാത്തവള്‍” അവളെങ്ങാനും ഇത് കേട്ടാല്‍ അന്ന് പട്ടിണി ആകും എന്നതിനാല്‍  മനസ്സില്‍ പറഞ്ഞു കൊണ്ടു മകളുടെ ആട് വിശേഷത്തിലേയ്ക്ക് ഞാന്‍ ശ്രദ്ധ കൊടുത്തു..
 
   മകളുടെ മനസ്സിലേയ്ക്ക് ഇപ്പോള്‍ ഈ വിഷയം കയറിവരുവാനുള്ള കാരണം എന്തായിരിക്കാം എന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് ഉമ്മ സഹായത്തിനെത്തിയത് .വാര്‍ഡ്‌ മെമ്പര്‍ പറഞ്ഞു പോലും ഗ്രാമസഭ നടക്കുന്നുണ്ട് ഈ ആഴ്ച .ആനുകൂല്യ വിതരണം നടക്കുകയാണ്.ആട് വളര്‍ത്തല്‍.ഇഞ്ചി കൃഷി,കോഴി കുഞ്ഞു വിതരണം,വീട് പുനരുദ്ധാരണം അങ്ങനെ ഒരു പാടു ആനുകൂല്യങ്ങള്‍ ലഭിക്കും എന്ന് പറഞ്ഞു കൊണ്ടു   മെമ്പര്‍ അതിനു വേണ്ടിയുള്ള ഒരു അപേക്ഷ നല്‍കി.. അതില്‍ പൂരിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്താണ് നമുക്ക്‌ വേണ്ടത് എന്നാ ഭാഗത്ത്‌  എന്ത് എഴുതണം എന്ന് അമ്മായി അമ്മയും  മരുമകളും തമ്മില്‍ നടന്ന സംഭാഷണത്തിന് മകള്‍ ശ്രദ്ധ കൊടുത്തതില്‍ നിന്നാണ് ഈ ആട് പ്രേമം അവള്‍ക് വന്നത്..ഇതില്‍ നിന്നും എന്തായിരുന്നു അവരുടെ ചര്‍ച്ച എന്ന് പറയേണ്ടതില്ലല്ലോ
 
  അപേക്ഷയയില്‍ ഇഞ്ചി കൃഷി നടത്തി ഇഞ്ചി ആകണ്ട എന്ന് കരുതിയായിരിക്കാം ഭാര്യ ആട് വളര്‍ത്തല്‍ സെലക്ട് ചെയ്തത്.എന്തായാലും ആ അപേക്ഷ മെമ്പറുടെ കൈയില്‍ എത്തി. കൂടെ എന്‍റെ മകളുടെ ആശയും....ദിവസങ്ങള്‍ കഴിഞ്ഞു പോയി..ആടിനെ കുറിച്ച് മകളും മറന്നു കൂടെ ഞാനും..അങ്ങനെ ഗ്രാമ സഭ നടക്കുന്ന ദിവസം എത്തി ,സഹപ്രവര്‍ത്തകരുടെ കൂടെ ഞാനും ഗ്രാമസഭയിലെയ്ക്ക് പോയി അവിടെ നല്ല ആള്‍കൂട്ടം ആയിരുന്നു.കൂടുതലും സ്ത്രീകള്‍.ജനങ്ങള്‍ക്ക്‌ എല്ലാം നല്ല പൗരബോധം ആണല്ലോ എന്ന് ഞാന്‍ സന്തോഷിച്ചു. ഗ്രാമ സഭ ആരംഭിച്ചു അവിടെ കൂടിയ നാട്ടുകാരുടെ മുഖത്ത് എന്തെക്കെയോ ലഭിക്കാന്‍ പോകുന്ന ഒരു സന്തോഷം പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്..പഴയ ഗ്രാമ സഭയിലെ മിനിട്ട്സ് വായിക്കാതെ കാര്യത്തിലേയ്ക്ക് കടന്ന മെമ്പറോട്  ഗ്രാമ സഭയിലെ അജണ്ട ഓര്‍മ്മപെടുതിയ എന്നോടു മെമ്പറെക്കാള്‍ നീരസം അവിടെ കൂടിയ ചില സ്ത്രീകള്‍ക്കായിരുന്നു എന്ന് പറയേണ്ടല്ലോ..അവര്‍ക്ക് എങ്ങനെയും ആരംഭിച്ചാല്‍ മതി അപ്പോഴാണ്‌ എനിയ്ക്ക് കാര്യം പിടി കിട്ടിയത്  മിക്കവരും ആടും ഇഞ്ചിയും വാഴക്കന്നും മോഹിച്ചു വന്നവരാണ്.അതിന്‍റെ അകാംശയാണ് അവരില്‍ ഉള്ളത്.. മെമ്പര്‍ കാര്യത്തിലേയ്ക്ക് കടന്നു. നമ്മുടെ വാര്‍ഡിലേയ്ക്ക് അനുവദിച്ച ഫണ്ടില്‍ നിന്നും റോഡു പുനരുദ്ധാരണത്തിനായി  ഇത്ര രൂപ മാറ്റി വെച്ചിട്ടുണ്ട്.ബാക്കി ആട് വളര്‍ത്തല്‍ അഞ്ചു പേര്‍ക്ക്, ഇഞ്ചി കൃഷി പത്ത് പേര്‍ക്ക്, വീട് പുനുരുദ്ധാരണം വിധവകള്‍ക്ക് മാത്രം മൂന്നെണ്ണം, എന്നിങ്ങനെയുള്ള ലിസ്റ്റ് വായിച്ചു. എന്നിട്ട് അപേക്ഷിച്ചവരുടെ ലിസ്റ്റ് വായിച്ചപ്പോള്‍ ഞെട്ടി പോയി പലരും..അഞ്ചു ആടിനും കൂടി അപേക്ഷിച്ചവര്‍ അറുപതു പേര്‍.അങ്ങനെ ഓരോന്നിനും പത്ത്‌ ഇരുപതു അപേക്ഷകള്‍. പാവം മെമ്പര്‍ എന്ത് ചെയ്യും. ഒരു അപ്പം യേശു ക്രിസ്തു ആയിരം പേര്‍ക്ക് വീതിച്ചു കൊടുത്തു എന്ന് പറഞ്ഞു അത് പോലെ നമ്മുടെ മേമ്പര്‍ക്ക് സാധികില്ലല്ലോ.. അര്‍ഹതയുള്ള  അപേക്ഷകള്‍ പരിഗണിക്കാം എന്ന് പറഞ്ഞു മെമ്പര്‍ കസേരയില്‍ ഇരുന്നപ്പോഴെയ്ക്കും  ആളുകള്‍ പോകാന്‍ തുടങ്ങി . മെമ്പര്‍ എനിയ്ക് തന്നെ ഇത് നല്‍കും എന്ന് വിശ്വസിച്ചാണ് പലരും പുറത്തേയ്ക്ക് പോയത്.
 
  എന്നാല്‍  അപേക്ഷകള്‍ പരിഗണിക്കേണ്ടത്   ആ ഗ്രാമ സഭ തന്നെ ചര്‍ച്ച ചെയ്തു ആണ് എന്ന് ആ പോയവര്‍ക്ക് അറിയാന്‍ വഴിയില്ല.അതൊന്നും മെമ്പര്‍ പറഞ്ഞു കൊടുതുമില്ല. കൊടുക്കാത്തതിന്‍റെ കാരണം ഒരു കശ പിശ ഇവിടെ വെച്ച് തന്നെ വേണ്ട എന്ന് കരുതിയാകാം...അങ്ങനെ എല്ലാ സഭകളെ പോലെ ആ ഗ്രാമ സഭയും അവസാനിപ്പിച്ചു.  കാര്യം അറിയാതെ ആട് കിട്ടും എന്ന് ആഗ്രഹിച്ച മകളുടെ കാര്യം മെമ്പറൊട് തമാശ രൂപത്തില്‍ അവതരിപ്പിച്ചു കൊണ്ടു ഞാനും അവിടെ നിന്നും ഇറങ്ങി. തിരികെ വീട്ടിലെത്തുമ്പോള്‍ മകള്‍ ആട് എവിടെ? എന്ന് ചോദിക്കില്ല എന്നറിയാം കാരണം അവള്‍ അതിനെ മറന്നിരുന്നു.അല്ലങ്കിലും കുട്ടികളുടെ ആഗ്രഹങ്ങള്‍ ഒന്നില്‍ നിന്നും ഒന്നിലെയ്ക്ക് മാറി കൊണ്ടേയിരിക്കും....














Tuesday, January 10, 2012

ഒരു പ്രവാസിയുടെ നൊമ്പരം ..




നാട്ടില്‍ ചെറിയ ഒരു ജോലി ഉണ്ടായിരുന്ന എനിക്ക്, വളരെ ബുദ്ധിമുട്ടിയാണങ്കിലും അന്നന്നത്തെ കാര്യങ്ങള്‍ അല്ലലില്ലാതെ കഴിഞ്ഞു കൂടുമായിരുന്നു....അപ്പൊഴും ഭാര്യയുടെ വാക്കുകള്‍ കാതില്‍ മുഴങ്ങും
‘ഇക്കാ  നമുക്കൊരു പെണ്‍കുട്ടിയാ,,അവളെ നല്ല രീതിയില്‍ വിവാഹം കഴിപ്പിച്ച് വിടണ്ടെ...’
ഈ ചിന്ത ഭാര്യയ്ക്ക് മാത്രമല്ല എന്നെയും അലട്ടുന്നുണ്ടായിരുന്നു... 
അപ്പൊഴും നാട്ടിലെ ചില കൂട്ടുകാര്‍ പറയുന്നുണ്ടായിരുന്നു,, എടാ നീ എന്താ ഗള്‍ഫില്‍ പോകാന്‍ ഒരു ശ്രമം നടത്താത്തത്’ അപ്പൊഴൊക്കെ ഞാന്‍ അവരൊട് പറഞ്ഞു ‘ഇല്ല ഞാന്‍ ഗള്‍ഫിലേയ്ക്ക് ഇല്ല’..എന്റെ ഭാര്യയെയും മകളേയും പിരിഞിരിക്കാന്‍ എനിക്കാവില്ല....ഞാന്‍ ഗള്‍ഫിലേയ്ക്കു പോകുന്നത്  അവള്‍ക്കും സമ്മതമാകില്ല ഇല്ല ഞാനില്ല ‘ അവിടെ നിന്നും നിറകണ്ണുകളുമായാണ് ഞാനന്ന് വീട്ടിലേയ്ക് പോയത്...
 

     വിഷാദം നിറഞ്ഞ എന്റെ മുഖം കണ്ടിട്ടാണൊ എന്നറിയില്ല അവള്‍ എന്നോട് ചോദിച്ചു ‘എന്തു പറ്റി ഒരു വിഷമം പോലെ’ ‘’ ഇല്ല ഒന്നുമില്ല എന്നു പറഞ്ഞ് ഞാന്‍ അകത്തേയ്ക്ക് പൊയി..
അന്ന് കിടക്കന്‍ നേരം അവള്‍ എന്നൊട് ചൊദിച്ചു ‘ഇക്കാ  ഞാനൊരു കാര്യം പറയട്ടെ’ ‘ അതിന് ഉത്തരമായി ഞാന്‍ ഒന്ന് മൂളുക മാത്രം ചെയ്തു

.അവള്‍ പറഞ്ഞു’ ,ഇന്നു ഞാന്‍ തെക്കെതിലെ രസിയയെ  കണ്ടിരുന്നു അവളുടെ ഭര്‍ത്താവ് ഇപ്പൊള്‍ ഗള്‍ഫിലാ...അവിടെ നല്ല ശമ്പളമാ..അവരുടെ കടങ്ങളെല്ലാം തീര്‍ന്നു...‘
‘അതെയൊ നല്ല കാര്യം‘ ഞാന്‍ ഇങ്ങനെ പറയുന്നതിന് മുന്‍പ്പെ അവള്‍ പറഞ്ഞു’നമുക്ക് രസിയയുടെ  ഭര്‍ത്താവിന്റ്ടുത്ത് പറഞ്ഞ് ഇക്കാക്ക്   ഒരു വിസ ശരിയാക്കിയാലൊ? ഒന്ന് അക്കരെ എത്തിയാല്‍ നമ്മുടെ ബുദ്ധിമുട്ടൊക്കെ തീരുമല്ലൊ..നിങ്ങള്‍ എന്തു പറയുന്നു?.’ ഇതു കേട്ടതും എന്റെ നെഞ്ച് പൊട്ടി പോകുന്നതായ് എനിക്ക് തോന്നി’ നീ എന്താ ഈ പറയുന്നത് നിന്നെയും മോളേയും പിരിഞ്ഞിരിക്കാനൊ...ഇല്ല എന്നെക്കൊണ്ടാവില്ല.....നിനക്ക് എങനെ തോന്നി എന്നൊട് ഇത് പറയാന്‍’

എന്റെ ഈ വാക്കുകള്‍ കേട്ടതും അവള്‍ പറഞ്ഞു ‘നമ്മുടെ ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം ഞാന്‍ വിജാരിച്ചിട്ട് ഇതേ ഉള്ളൂ ‘എന്നെയു മോളെയും കുറിച്ചുള്ള വിഷമം കുറച്ച് നാളെ ഉണ്ടാകൂ..അവിടെ ചെന്ന് പുതിയ കൂട്ടുകാരൊക്കെ ആകുമ്പോള്‍ അറിയാതെ മാറിക്കൊള്ളും‘’
ഇല്ല എനിക്ക് അതിനാവില്ല നിനക്ക് കഴിയുമൊ എന്നെ പിരിഞ്ഞിരിക്കാന്‍‘ഞാന്‍ ചോദിച്ചു.
അപ്പൊള്‍ അവള്‍ എന്നൊട് പറഞ്ഞു’നമ്മുടെ മകളെ കുറിച്ച് ഓര്‍ക്കുമ്പൊള്‍ ആ വിഷമം സഹിക്കാവുന്നതേയുള്ളൂ’
ഇതെല്ലാം കേട്ട് ഞാന്‍ ആലോചിച്ചു പണ്ട് ഗള്‍ഫ് ചിന്ത മനസ്സില്‍ വരുമ്പൊള്‍ എന്റെ ഭാര്യയെ പിരിഞ്ഞ് ജീവിക്കാന്‍ എനിക്കും എന്നെ പിരിയാന്‍ അവള്‍ക്കും കഴിയില്ല എന്നാണല്ലൊ?
എന്നെ പിരിഞ്ഞ് ഒരു നിമിഷം പോലും ഇരിക്കാന്‍ ഇവള്‍ക്ക് കഴിയില്ലാ എന്ന് വിജാരിച്ച ഞാനൊരു വിഢിയാണ്..... അങ്ങനെ ഗള്‍ഫിലേയ്ക് പൊകാന്‍ ഞാന്‍ തീരുമാനിച്ചു...അവള്‍ക്ക് അത് വളരെ സന്തൊഷമായി...എന്താണന്നറിയില്ല വിസയും എല്ലാം പെട്ടന്ന് റെഡിയാകുകയും ചെയ്തു.....അങ്ങനെ യാത്രയ്ക്കുള്ള ദിവസമടുത്തു
എന്റെ മനസ് നീറുകയായിരുന്നു..അപ്പോഴും വീട്ടിലെത്തുന്നവരെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു അവള്‍...
  
 

    ആ സമയം ഞാന്‍ ചിന്തിക്കുകയായിരുന്നു  ഞാന്‍ ഇവളെ  വിട്ടു പോകുകയാണ് എന്നിട്ടും ഇവള്‍ക്ക്  യാതൊരു വിഷമവും ഇല്ലല്ലൊ ദൈവമെ.....പെണ്ണിന്റെ മനസ്സ് ഇത്രയ്ക് ക്രൂരമാണൊ?
ഇങ്ങനെ ചിന്തിച്ചിരിക്കുപ്പൊഴാണ് എയര്‍ പോര്‍ട്ടിലേയ്ക്ക് പോകുവാനുള്ള വണ്ടി വന്നു എന്ന് ആരോ പറഞ്ഞത്..


   പെട്ടന്ന് വന്ന കരച്ചിലിനെ അടക്കികൊണ്ട് മുറിയിലേയ്ക് കയറി കട്ടിലില്‍ ഉറങ്ങികിടന്ന മകളെയെടുത്ത് ഒരു മുത്തവും നല്‍കി പുറത്തേയ്ക്ക് ഇറങ്ങുവാന്‍ തുടങ്ങിയപ്പൊഴാണ് പെട്ടന്ന് എന്നെ ആരൊ പുറകില്‍ നിന്നു ശക്ത്തിയായ് കയറി പിടിച്ചത് ഞാന്‍ തിരിഞ്ഞ് നോക്കിയപ്പൊള്‍ കണ്ട കാഴ്ച,....പൊട്ടികരഞ്ഞുകൊണ്ട് എന്റെ ഭാര്യ് പറയുകയാണ്..’ വേണ്ടാ നിങ്ങള്‍ പോകണ്ടാ .. എനിക്ക് സഹിക്കാന്‍ കഴിയില്ല എന്നെ തനിച്ചാക്കിയിട്ട് പോകരുത്..അവള്‍ ഹൃദയം പൊട്ടി കരയുകയായിരുന്നു..ആ സമയം  ഞാന്‍ അടക്കിവെച്ചിരുന്ന ദുഖം കരച്ചിലായ് വരികയായിരുന്നു ..ഞാന്‍ അവളെ കെട്ടിപിടിച്ച് നെറുകയില്‍ ഒരു ചുംബനവും നല്‍കിയിട്ട് പറഞ്ഞു..’എന്തായാലും നമ്മള്‍ തീരുമാനിച്ചതല്ലെ ഇനി പോയാലല്ലേ  പറ്റുകയുള്ളൂ...നീ കരയുരുത് നീയാണ് എനിക്ക് ധൈര്യം തരേണ്ടത് ഒന്നുമല്ലങ്കിലും നമ്മുടെ നല്ലതിന് വേണ്ടിയല്ലെ’ അപ്പൊള്‍ അവള്‍ പറയുകയാണ്..’ഇല്ല എനിക്ക് കഴിയില്ല  നിങ്ങള്‍ പോകണ്ടാ....’എന്നും പറഞ്ഞ് അവള്‍ കൈയിലെ പിടി മുറുക്കുകയാണ് ..അവസാനം പയ്യെ അവളുടെ കൈയ്യുംതട്ടിമാറ്റി പൊട്ടിയ ഹൃദയവുമായ്,ഒന്നു തിരിഞ്ഞ് അവളെ നോക്കാനുള്ള ശക്ത്തിയില്ലാതെ ഞാന്‍ പുറത്തെയ്ക്ക് വന്ന് വാഹനത്തില്‍ കയറി,,,വണ്ടി നീങ്ങി തുടങ്ങിയതും അവള്‍ കരഞ്ഞു കൊണ്ട് വീട്ടിനകത്തെയ്ക് ഓടുന്നത് ഞാന്‍ കണ്ടു,അപ്പൊള്‍ ഞാനും പൊട്ടികരഞ്ഞുപോയി.........
അന്ന് എനിക്ക് അത് ആദ്യത്തെ അനുഭവമായിരുന്നു എന്നാല്‍ ഇന്ന് ...,വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതം ഇത് പോലത്തെ ഒരുപാട് യാത്രകള്‍ ,ഓരൊ പ്രാവശ്യവും യാത്ര പറയുമ്പൊള്‍ വിജാരിക്കും ഇത് അവസാനത്തെത് ഇനി ഇല്ല... പക്ഷെ കഴിയുന്നില്ല  കഴിഞ്ഞിട്ടില്ല ഇന്നുവരെയും....


 

  
   

തീവ്രവാദി...

  നേതാവ് ഒന്നു നടക്കാനിറങ്ങിയതാണ് ,ജനങ്ങളെ കണ്ടു പ്രശ്നങ്ങള്‍ മനസിലാക്കനൊന്നും അല്ല കേട്ടൊ.
സ്വന്തം തടികുറയ്ക്കാന്‍ വേണ്ടിയാ നടക്കാന്‍ തീരുമാനിച്ചത്
അയാള്‍ അങ്ങനെ നടക്കുപ്പോള്‍ ഒന്ന് അറിയാതെ തിരിഞു നോക്കി,അപ്പോള്‍ കണ്ട കാഴ്ച;
ഒരാള്‍ കറുത്ത വസ്ത്രമൊക്കെ ധരിച്ഛ് അയാളെ പിന്തുടരുന്നു. നേതാവ് നടപ്പിനു വേഗം കൂട്ടിക്കൊണ്ട് 
മൊബൈലെടുത്ത് പാര്‍ടിഓഫീസില്‍ വിളിച്ചു പറഞ്ഞു എന്നെ ഇതാ ഒരു തീവ്രവാദി പിന്തുടരുന്നു. 
ഇതു കേള്‍ക്കേട്ട താമസം പാര്‍ട്ടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു ,തീവ്രവാദികള്‍ക്കെതിരെ ശക്ത്തമായ നടപടി എടുക്കുമെന്ന മന്ത്രിമാരുടെ പ്രസ്താവന, തീവ്രവാദികളുടെ കയ്യില്‍ എ കെ 47 ഉണ്ടന്ന് പൊലീസ്,ഭീകരര്‍ 
ഒന്നില്‍ കൂടുതല്‍ ഉണ്ടന്ന് മാധ്യമങ്ങള്‍.. 
അങ്ങനെ നാടുമുഴുവന്‍ കാട്ടു തീ പോലെ ഈ വാര്‍ത്ത പരന്നു..
ഈ സമയം പേടിച്ച് ഓടിക്കൊണ്ടെയിരുന്നു നേതാവ് ... പെട്ടന്ന് മഴയുടെ ലക്ഷണമാണന്നു തോന്നുന്നു
ആകാശത്ത് കാര്‍മേഘങ്ങള്‍ വന്നു നിറയാന്‍ തുടങ്ങി..അപ്പോള്‍ അറിയാതെ നേതാവ് ഒന്നു തിരിഞ്ഞു നോക്കിയപ്പൊള്‍ പുറകെ ആരെയും തന്നെ കണ്ടില്ല ..അപ്പൊഴാണു നേതാവിനു ആ സത്യം മനസിലായത് നേരത്തെ ഞാന്‍ കണ്ടത് എന്റെ നിഴലായിരുന്നു എന്ന്; 
അപ്പൊഴും എതൊന്നു മറിയാതെ പൊലീസ് അറസ്റ്റുകള്‍ തുടര്‍ന്നുകൊണ്ടെയിരുന്നു.........

വികസനം നമ്മുടെ നാട്ടില്‍........?


                          കവലയില്‍ നേതാവിന്റെ പ്രസംഗം തകര്‍ക്കുകയാണ്..
"പ്രിയ വോട്ടര്‍മാരെ നമ്മുടെ പാര്‍ട്ടി അധികാരത്തില്‍ വന്നതിനു ശേഷം ഈ നാട്ടില്‍ വന്ന വികസനം നോക്കൂ,
നമ്മുടെ രാജ്യത്തിലെ പാവപ്പെട്ട വ്യവസായിയായ ടാറ്റയ്ക് മുപ്പതിനായിരം കോടി രൂപ നികുതി ഇളവു നല്‍കി ഈ രാജ്യത്തെ പാവപ്പെട്ട വ്യവസായികളുടെ പ്രശ്നം പരിഹരിച്ചില്ലെ?
 

  യാത്ര ചെയ്യന്‍ നല്ലൊരു റോഡില്ലാതെ ബുദ്ധിമുട്ടുന്ന ഈ ഗ്രാമവാസികള്‍ക്ക് വേണ്ടി ഈ ഗ്രാമത്തിനു മുകളീലൂടെ മെട്രൊ ട്രയിന്‍ പാത കൊണ്ട് വന്നില്ലെ നമ്മുടെ സര്‍ക്കാര്‍..
കടക്കെണി മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ പ്രശ്നം പഠിക്കുന്നതിന് നൂറു കോടി രൂപാ ചിലവിട് 
ഡല്‍ഹിയില്‍ നിന്നും കുറച്ച് ഉദ്യൊഗസ്ഥരെ കൊണ്ടുവന്നില്ലെ?
നമ്മുടെ നാട്ടിലെ പട്ടിണി മറ്റുവാന്‍ വേണ്ടി വന്‍ കിട ഹോട്ടലുകള്‍ ഇവിടെ സ്ഥാപിച്ചില്ലെ?
മഴയില്ലാതെ കര്‍ഷകര്‍ ബുദ്ധിമുട്ടിലായപ്പൊള്‍ നമ്മുടെ പാര്‍ട്ടി, കര്‍ഷകര്‍ക്ക് വേണ്ടി മഴയെക്കുറിച്ച് ഒരു ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചില്ലെ.........
ഇതു കേട്ടു ജനം കൈയടി തുടര്‍ന്നുകൊണ്ടെയിരുന്നു..... നേതാവു തുടരുകയാണ്..
പ്രിയന്മുള്ളവരെ, നമ്മുടെ നാട്ടിലെ സ്കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി അധ്യാപരെ സ്ഥലം മാറ്റിയില്ലെ?
നമ്മുടെ സ്കൂളിലെ വിദ്യാര്‍ത്ധികളുടെ കൂടുതലും സീറ്റുകളുടെ കുറവും പരിഹരിക്കുന്നതിനായ് നമ്മുടെ പാര്‍ട്ടിയിലെ നേതാക്കന്മാര്‍ അവരുടെ മക്കളെ വിദേശത്തയച്ച് പഠിപ്പിച്ചില്ലെ.....
നമ്മുടെ നാട്ടിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി ഇരുപതിനായിരം കോടി രൂപാ ചിലവിട്ട് ചന്ദ്രനില്‍ വെള്ളമുണ്ടന്ന് കണ്ടുപിടിച്ചില്ലെ?
ഇതു കേണ്ടു പാര്‍ട്ടികാര്‍ പറഞ്ഞു ‘നമ്മുടെ പാര്‍ട്ടി ഒരു സംഭവം തന്നെ’....
 

  അതു കേട്ടുകൊണ്ട് വന്ന വഴിയാത്രക്കരന്‍ ഇങ്ങനെ പറഞ്ഞു,;‘ഇനി എന്നാണാവൊ ചന്ദ്രനില്‍ നിന്നും ഒരു പൈപ്പ് ലൈന്‍ ഇങ്ങൊട്ട് സ്ഥാപിക്കുന്നത്’ എന്നും പറഞ്ഞു അയാള്‍ നടപ്പു തുടര്‍ന്നു
അപ്പൊഴും നേതാവിന്റെ പ്രസഗം തുടര്‍ന്നുകൊണ്ടെയിരുന്നു,ജനങ്ങളുടെ കൈയടിയും.........

ഓണസദ്യ..

         സമയം പത്തുമണിയൊടടുത്തിട്ടും മൂടിപുതച്ചു  കിടന്നുറങ്ങുന്ന ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തിയിട്ടു
ഭാര്യ ചോദിച്ചു , "ഹെ മനുഷ്യാ. ഇന്നു ഓണമാണന്ന് അറിയില്ലെ. മക്കള്‍ക്ക് ഒരു ഓണ സദ്യയെങ്കിലും കൊടുക്കണ്ടെ ?
ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തിയ ഭാര്യയോടാണോ അതോ ഓണത്തൊടാണൊ എന്നറിയില്ലഎന്തക്കയൊ പിറു പിറുത്തുകൊണ്ട് അയാള്‍എഴുന്നേറ്റു.
 

അപ്പൊഴാണു അയാള്‍ ഓര്‍ത്തത്,ശരിയാണല്ലൊ ഇന്നു ഓണമല്ലെ, ‘’കാണം വിറ്റും ഓണം ഉണ്ണണം എന്നണല്ലൊ പഴമൊഴി’ 
 

അങ്ങനെ അയാള്‍ ഭാര്യയുടെ കൈയില്‍ നിന്നും ഒരു വളയും ഊരി പുറത്തേക്കു നടന്നു
അപ്പൊള്‍ ഭാര്യ ഓര്‍ത്തു വള പൊയെങ്ക്കില്‍ പൊട്ടേ നമുക്ക് ഇന്നു വിശാലമായ ഓണസദ്യ കഴിക്കാമല്ലൊ എന്നു കരുതി ഭാര്യ കാത്തിരിക്കാന്‍ തുടങ്ങി,
 

അപ്പൊള്‍ മറ്റൊരിടത്ത് വള വിറ്റു കിട്ടിയ കാശുമായ് അയാള്‍ ഒരു ഹോട്ടലില്‍ കയറി വിശാലമായ ഒരു ഓണ സദ്യയും കഴിച്ച്, അടുത്തു കണ്ട ബിവറേജ് കോപ്പറേഷന്‍റെ ക്യൂവില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു..

Monday, January 2, 2012

നമ്മള്‍ യാത്രയിലാണ്..

 
 
        നമ്മള്‍ എല്ലാപേരും ഒരു യാത്രയിലാണ്
ഉമ്മയുടെ ഗര്‍ഭാശയത്തില്‍ നിന്നും തുടങ്ങിയ ഈ യാത്ര അവസാനിക്കുന്നത് നാളെ പരലോകത്താണ്.

നാളെ പരലോകത്ത് ചെന്ന് നില്‍ക്കുമ്പോള്‍ പാതി വഴിയില്‍ പാഥേയം നഷ്ടപെട്ട് പോയ പഥികനെ പോലെ പരലോകത്ത്‌ പരിഭ്രാന്തിയോടെ പതറെണ്ട പകിഥരല്ല നാം. ആ പകിഥനായിട്ടലഞ്ഞാല്‍ പഥികന്‍റെ കൈയില്‍ എന്താണുള്ളത് ?
 
അത് കൊണ്ടു പരലോകതോട്ടു അല്ലാഹുവിന്‍റെ മുന്നിലോട്ടു കടന്നു ചെല്ലുമ്പോള്‍ നമ്മുടെ കൈയില്‍ ഒരു പോതികെട്ടു ഉണ്ടായിരിക്കണം.
ആ പൊതി കേട്ട് ഏതാണ് എന്ന് അല്ലാഹു തന്നെ പറയുന്നു " ഫ ഇന്ന ഹൈറ സാദി തക്ക്വാ" ...........
തക്ക്വയാണ് ആ പൊതികെട്ട് ..അത് കൊണ്ടു തക്വയോടെ ജീവിക്കണം തക്വയോടെ മുത്തക്കിയായിട്ടു അല്ലാഹുവിന്‍റെ മുന്നിലോട്ടു കടന്നു പോകണം.

എന്താണ് തക്വാ?

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഉമര്‍ (റ:അ ) ഉബയ്യിബിനു കഅ ബു (റ :അ ) നോട് ചോദിച്ചു എന്താണ് തക്വാ ?
ഉബയ്യിബിനു കഅബു (റ :അ ) പറഞ്ഞു " കല്ലും മുള്ളും നിറഞ്ഞ ഒരു വഴിയിലൂടെ നഗ്നപാദനായി നടക്കേണ്ട അവസ്ഥ വന്നാല്‍ മുള്ള് കാലില്‍ തറയ്ക്കാതെ കാല് പോയി കല്ലില്‍ തട്ടാതെ മുള്ളിന്‍റെയും കല്ലിന്‍റെയും ഇടയിലുള്ള സ്ഥലത്ത് സൂക്ഷ്മതയോടെ കാല്‍ പാദം ചവിട്ടുന്നത് പോലെ, അത്ര സൂക്ഷമതയോടെ ഹലാലും ഹറാമും വേര്‍ തിരിച്ചു ചവിട്ടി ജീവിക്കലാണ് തക്വാ...

ആ തക്വയോടെ ജീവിച്ചു മരിക്കാന്‍ നമുക്ക്‌ ഏവര്‍ക്കും അല്ലാഹു തൗഫീക് നല്കുമാറകട്ടെ.. ആമീന്‍..
Related Posts Plugin for WordPress, Blogger...

ഈ പോസ്റ്റ്‌ ഷയര്‍ ചെയ്യാന്‍