മരിക്കാത്തതൊന്നുണ്ടങ്കിലീ ഭൂമിയിൽ
ഓർമകളാണന്നാരൊ പറഞ്ഞു….
മരണം വാതിൽക്കലെത്തിയാലും
മരണത്തോടായ് ഞാനരുളും
ഒരു നിമിഷമനുവദിക്കൂ മരണമേ….
എൻ ആത്മമിത്രത്തെ ഞാനൊന്ന് കണ്ടൊട്ട
ആയിരം കൂട്ടുകാർ ആയിരം ശത്രുക്കൾ
ആയിരമായിരം ബന്ധുജനങ്ങൾ
ആനന്ദത്തിലാറാടാൻ ആയിരം വന്നപ്പൊൾ
കണ്ണീർ തുടയ്ക്കുവാൻ അവൻ മാത്രമായി,
മറക്കില്ലൊരിക്കലും ഞാനവനെ…
അവനായിരുന്നു എന്റെ അവയവങ്ങൾ
വഴിതെറ്റിയലഞ്ഞ നാളുകളിൽ
നന്മയിലേയ്ക്ക് കൈപിടിച്ചുയർത്തിയവൻ
തെറ്റുകൾ പറഞ്ഞ എൻ നാവിനെ
നേര് പറഞ്ഞ് പരിശീലിപ്പിച്ചവൻ
മുഷ്ടിബലവുമായ് ഞാനക്രമിയായപ്പോൾ
വേട്ടക്കാരൻ ആകരുതെന്നുപറഞ്ഞവൻ
ഇരകൾക്കുവേണ്ടി പോരാടാൻ പറഞ്ഞവൻ
പോരാട്ടവീഥിയിൽ എൻ നിഴലായിനടന്നവൻ
അവനായിരുന്നു എന്റെ വഴികാട്ടി
ഇരുൾ നിറഞ്ഞ വഴികളിൽ വിളക്കായിരുന്നവൻ
അവനായിരുന്നു എൻ ആത്മമിത്രം…..
ഇല്ല മറക്കില്ല ഞാനൊരിക്കലും,,,
മറക്കില്ലൊരിക്കലും എൻ ആത്മമിത്രത്തെ…………….
ഓർമകളാണന്നാരൊ പറഞ്ഞു….
മരണം വാതിൽക്കലെത്തിയാലും
മരണത്തോടായ് ഞാനരുളും
ഒരു നിമിഷമനുവദിക്കൂ മരണമേ….
എൻ ആത്മമിത്രത്തെ ഞാനൊന്ന് കണ്ടൊട്ട
ആയിരം കൂട്ടുകാർ ആയിരം ശത്രുക്കൾ
ആയിരമായിരം ബന്ധുജനങ്ങൾ
ആനന്ദത്തിലാറാടാൻ ആയിരം വന്നപ്പൊൾ
കണ്ണീർ തുടയ്ക്കുവാൻ അവൻ മാത്രമായി,
മറക്കില്ലൊരിക്കലും ഞാനവനെ…
അവനായിരുന്നു എന്റെ അവയവങ്ങൾ
വഴിതെറ്റിയലഞ്ഞ നാളുകളിൽ
നന്മയിലേയ്ക്ക് കൈപിടിച്ചുയർത്തിയവൻ
തെറ്റുകൾ പറഞ്ഞ എൻ നാവിനെ
നേര് പറഞ്ഞ് പരിശീലിപ്പിച്ചവൻ
മുഷ്ടിബലവുമായ് ഞാനക്രമിയായപ്പോൾ
വേട്ടക്കാരൻ ആകരുതെന്നുപറഞ്ഞവൻ
ഇരകൾക്കുവേണ്ടി പോരാടാൻ പറഞ്ഞവൻ
പോരാട്ടവീഥിയിൽ എൻ നിഴലായിനടന്നവൻ
അവനായിരുന്നു എന്റെ വഴികാട്ടി
ഇരുൾ നിറഞ്ഞ വഴികളിൽ വിളക്കായിരുന്നവൻ
അവനായിരുന്നു എൻ ആത്മമിത്രം…..
ഇല്ല മറക്കില്ല ഞാനൊരിക്കലും,,,
മറക്കില്ലൊരിക്കലും എൻ ആത്മമിത്രത്തെ…………….
No comments:
Post a Comment