ഈ പാത്തുമ്മയെ അറിയാത്തവരായി ആരും ഉണ്ടാകുകയില്ല പല ബ്ലോഗുകളിലും ഉദയനല്ല താരം പാതുമ്മയാണ്. മലപുറത്തുകാരുടെ സ്വന്തം പാത്തുമ്മ .... നാടുചുറ്റല്‍ ജീവിത ഉപാദിയാക്കിയ ഇവര്‍ ഓടാത്ത ജില്ലകളില്ല അപ്പോള്‍ നിങ്ങള്‍ വിജാരിക്കരുത് ഈ പാത്തുമ്മ എന്നത് ഒരു ബസ് ആണെന്ന് അല്ല പച്ചയായതും ഇപ്പോള്‍ പഴുത്ത് പോയതുമായ ഒരു സ്ത്രീ....പാത്തുമ്മയുടെ ഇഷ്ടവിനോദം കമ്പ്യൂടര്‍ കീ ബോര്‍ഡിന്‍റെ ബട്ടണ്‍ അമര്ത്തി കളിക്കല്‍ ആണ് അപ്പോള്‍ നിങ്ങള്‍ ചോദിയ്ക്കും പാത്തുമ്മയ്ക്ക് കമ്പ്യൂട്ടര്‍ അറിയാമോന്നു ‘’ഹഹ അറിയാമോ എന്നോ ടാ മക്കളെ ഈ പാത്തുമ്മ കമ്പ്യൂട്ടറിന്‍റെ എസ്പോര്ട്ട് ആണ് കോയാ’’’’ എന്ന് പല്ലില്ലാത്തതിനാല്‍ മോണ കാട്ടി ചിരിച്ചു കൊണ്ടു പാത്തുമ്മ മറുപടി പറയും....
എന്തൊക്കെ പറഞ്ഞാലും പാത്തുമ്മ ആളൊരു പുലിയല്ലങ്കിലും ചെറിയ എലിയെങ്കിലും ആണ്...പറയാതെ വയ്യ ഈ പാത്തുമ്മാക് എന്ത് ഭുദ്ധി(ബുദ്ധി) ആണന്നറിയാമോ... ഹോ സമ്മതിക്കണം അത് പാത്തുമ്മയെ അല്ല ഇവരെ സഹിക്കുന്നവരെ ..അത്രയ്ക്ക് മിതഭാഷിയും അത്രയ്ക്ക് ഭുദ്ധിയും ആണ്... ഈ ഭുദ്ധി ഉണ്ടായിട്ടു എന്ത് കാര്യം നമ്മുടെ പാത്തുമ്മാക്ക് ഈ അടുത്ത് ഒരു വലിയ അമളി പറ്റി. അങ്ങനെ പറ്റാത്തതാണ് പക്ഷെ പറഞ്ഞിട്ടെന്തു കാര്യം. അമളിയെ കുറിച്ച് ചോദിച്ചാല്‍ പതിവ് ശൈലിയില്‍ പാത്തുമ്മ ഇങ്ങനെ പറയും ‘ കുഞ്ഞാലികുട്ടിക്ക് പറ്റി മോനെ അബദ്ധം പിന്നയല്ലേ ഈ പാത്തുമ്മാക് ഒന്ന് പോ കോയാ’’ എന്ന്..
എന്താണ് ആ അബദ്ധം എന്നല്ലേ അത് ഒരു വലിയ സംഭവം ആണ്. ആ അബദ്ധം ഞാന്‍ എഴുതും എന്ന് പറഞ്ഞപ്പോള്‍ പാത്തുമ്മ പറഞ്ഞത് എന്തെന്നറിയാമോ ‘’ വയസ്സുകാലത്ത് എനിക്ക് അവാര്ഡ് ഒന്നും വാങ്ങാനുള്ള ത്രാണി ഇല്ല കോയാ.. വാങ്ങിയതെല്ലാം തന്നെ തുരുമ്പെടുത് തുടങ്ങി ... ഇനി വേണേല്‍ വല്ല നോവല്‍ സമ്മാനവും വാങ്ങാം’’ അപ്പോഴാണ് പാത്തുമ്മയുടെ കൈയില്‍ ഇരിക്കുന്ന മാസിക ഞാന്‍ കാണുന്നത്.. അതെന്തു എന്ന് ചോദിച്ചപ്പോള്‍ പാത്തുമ്മ പറഞ്ഞ മറുപടി കേട്ട് വീഴാതിരിക്കാന്‍ ഞാന്‍ കമ്പ്യൂട്ടര്‍ മൌസില്‍ അമര്ത്തി പിടിച്ചു. എന്താനന്നല്ലേ ആ മറുപടി..’’ അല്ല ഈ നോവല്‍ സമ്മാനം കിട്ടണമെങ്കില്‍ വല്ലപ്പോഴും ഒരു നോവല്‍ എങ്കിലും വായിക്കണമല്ലോ എന്ന്’’’’ എങ്ങനെയുണ്ട് നമ്മുടെ പാത്തുമ്മായുടെ ഭുദ്ധി....
ഇനി പാത്തുമ്മായുടെ അമളിയെകുരിച്ചു പറയാം ഒരു ദിവസം പാത്തുമ്മക്ക് ടൌണ്‍ വരെ പോകണം അങ്ങനെ പാത്തുമ്മ കുളിച്ചൊരുങ്ങി മുറുക്കാന്‍ പെട്ടിയും എടുത്ത് പാത്തുമ്മ ഇറങ്ങി കോളേജില്‍ പോകുന്ന പെണ്കുട്ടിയുടെ ഗമയോടെ ബസിലെ കിളിയെ ഒന്ന് വിരട്ടി നോക്കി പാത്തുമ്മ ബസില്‍ കയറി സീറ്റില്ലെങ്കില്‍ എന്താ അടുത്തു ഇരുന്ന ഒരു അപ്പൂപ്പനെ ഒന്ന് കണ്ണിറുക്കി കണ്ണിരിക്കികാണിച്ചോ എന്നറിയില്ല അപ്പൂപ്പന്‍ സീറ്റൊഴിഞ്ഞു കൊടുത്തു..അങ്ങനെ ടൌണില്‍ എത്തിയ പാത്തുമ്മാക് ഒരു നെഞ്ചെരിച്ചില്‍ ‘’ എന്റെ. റബ്ബേ.. ഞമ്മള് മയ്യാത്തായി പോകുമോ... എന്നാലും ആ പാതിരാ കോഴി എന്നാ സീരിയല് തീര്ന്നിട്ട് എന്നെ മരിപ്പിച്ചാല്‍ മതി റബ്ബേ ‘’’ എന്ന് പാത്തുമ്മ ദുആ ചെയ്തു .. അതിന്‍റെ കാരണം തിരക്കിയപ്പോളല്ലേ വീണ്ടും ഞാന്‍ ഞെട്ടിയത് നേരത്തെ മൌസില്‍ ഒരു പിടിയുള്ളത് കൊണ്ടു ഇപ്പോള്‍ എവിടെയും പിടിക്കേണ്ടി വന്നില്ല എന്താന്നല്ലേ ആ കാര്യം ‘’ മേനെ പാതിരാ കോഴി സീരിയല് ഈ ജന്മത്ത് തിരൂല മോനെ അപ്പോള്‍ ഞാന്‍ ഈ ജന്മത്ത് മരിക്കുകയും ഇല്ല ഈ പാത്തുമ്മ ആരാ മോള്‍’’’’’’’ എങ്ങനെയുണ്ട് പാത്തുമ്മായുടെ ഭുദ്ധി......
പിന്നെ പാത്തുമ്മാക് ഒരു കുഴപ്പം ഉണ്ട് എന്തെങ്കിലും അസുഖം വന്നാല്‍ പെട്ടന്ന് എന്തെങ്കിലും കഴിക്കണം നോക്കിയപ്പോള്‍ മുന്നില്‍ കണ്ടതോ ‘’ ഗ്രീന്‍ ചില്ലി’’ എന്ന്
പേരെഴുതിയ ഹോട്ടല്‍ ആണ് കണ്ടത് പാത്തുമ്മ ഒന്ന് പകച്ചു ഇനി ഇതില്‍ കയറിയാല്‍ ഞമ്മള്‍ പച്ചയുടെ ആളാണ് എന്ന് ആരെങ്കിലും വിജാരിക്കുമോ ..’’വിശന്നാല്‍ എന്ത് പച്ച എന്ത് ചുവപ്പ് കയറുക തന്നെ ... അങ്ങനെ പാത്തുമ്മ ആ ഹോട്ടലില്‍ കയറി പെട്ടന്ന് പാത്തുമ്മ പുറത്തു ഇറങ്ങി കടയുടെ ബോര്ഡ് ഒന്നും കൂടെ വായിക്കുന്നത് കണ്ടു . അതെന്തിന് എന്ന് ചോദിച്ചപ്പോള്‍ പാത്തുമ്മയുടെ മരുപടി കേട്ട് ഞാന്‍ ഞെട്ടിയില്ല എപ്പോഴും ഞെട്ടാന്‍ എനിക്ക് എന്താ വട്ടുണ്ടോ...
എന്നാലും വീണു പോകാതിരിക്കാന്‍ ഞാന്‍ ഒരു മുന്‍കരുതല്‍ എടുത്തു പാത്തുമ്മയല്ലേ ആള്‍ എന്തും സംഭവിക്കാം .. എന്താന്നല്ലേ പാത്തുമ്മയുടെ മറുപടി ‘’ അല്ലടാ മോനെ ഇതിനകത്ത് എന്താ തണുപ്പ് ഞാന്‍ വിചാരിച്ചു ഞമ്മള്‍ ഇനി വഴി മാറി ഊട്ടിയില്‍ വല്ലോം എത്തിയോ എന്ന് ആര്ക്കറിയാം അബദ്ധം പറ്റണ്ട എന്ന് വിചാരിച്ചു ബോര്ഡിലെ സ്ഥലം ഇത് തന്നെ എന്ന് നോക്കിയതാ കോയാ.....ഈ പാത്തുമ്മ ആരാ മോള്‍’’ എങ്ങനെയുണ്ട് പാത്തുമായുടെ ഭുദ്ധി.....
അങ്ങനെ അവിടെ ഗമയില്‍ ഇരുന്നു പാത്തുമ്മ ഒരു കോയി ബിരിയാണിക്ക് വിളിച്ചു പറഞ്ഞു.. പല്ലില്ലാത്ത പാത്തുമ്മ കോഴികാല്‍ കടിക്കുന്നത് കണ്ടാല്‍ കുട്ടികള്‍ ഐസ്ക്രീം കുടിക്കുന്നത് പോലെയാണ് ബിരിയാണി കഴിച്ചു കഴിഞ്ഞു പാത്തുമ്മ ഒരു ജ്യൂസ് കൂടി ഓര്ഡോര്‍ ചെയ്തു ..ജ്യൂസ് കുടിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് പാത്തുമ്മ പേഴ്സില്‍ നോക്കിയത് ‘’എന്റെ. റബ്ബേ ചതിച്ചാ’’’’ പാത്തുമ്മയുടെ പേഴ്സില്‍ നാല് ഉണങ്ങിയ വെറ്റ അല്ലാതെ ഒന്നുമില്ല കുറ്റം പറയരുതല്ലോ ചുണ്ണാമ്പ് പെട്ടിയില്‍ പഴയ പത്ത് പൈസ ഉണ്ട് അത് ചുണ്ണാമ്പ് തോണ്ടി എടുക്കാന്‍ ഇട്ടിരിക്കുന്നതാ..... എന്ത് ചെയ്യും റബ്ബേ.. പാത്തുമ്മ ആകെ ബെജാരിലായി ...പുതിയ ഉടുപ്പ് നനയും എന്നത് കൊണ്ടു പാത്തുമ്മ വിയര്ത്തില്ല... പാത്തുമ്മ പന്തം കണ്ട പെരിച്ചാഴിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരുന്നു..
അവസാനം ഉടുപ്പ് നനഞ്ഞാലും വേണ്ടില്ല എന്ന് വെച്ച് പാത്തുമ്മ വിയര്ത്തു കുളിച്ചു.. എന്ത് ചെയ്യാന്‍ പാത്തുമ്മ ആലോചിച്ചു അപ്പോള്‍ ബില്ല് കൊണ്ടു വന്ന പയ്യനെ കണ്ടു പാത്തുമ്മ ഞെട്ടി എന്ത് ചെയ്യും പെട്ടന്ന് പാത്തുമ്മ അടവ് മാറ്റി മോനെ ഒരു ജ്യൂസും കൂടി... അങ്ങനെ ബില്ലും കൊണ്ടു വന്നവനെ പാത്തുമ്മ മടക്കി ഓട്ടിച്ചു.. രണ്ടാമത്തെ ജ്യൂസ് കുടിക്കുമ്പോള്‍ പാത്തുമ്മ വീണ്ടും വിചാരിച്ചു എന്തായാലും നാറും അപ്പോള്‍ ഇത്തിരി ഭംഗിയായി നാറാം .. പാത്തുമ്മ വീണ്ടും ഒരു അവലോസ് ഉണ്ടയ്ക്ക് കൂടി ഓര്ഡര്‍ കൊടുത്തു.. അത് കഴിച്ചു കൊണ്ടു പാത്തുമ്മ ആലോചന തുടങ്ങി എന്‍റെ പടച്ചോനെ ഒരു ഐഡിയയും കിട്ടുന്നില്ലല്ലോ ഉള്ള ഐഡിയ എല്ലാം ആ പഹയന്‍ ഏഷ്യാനെറ്റ് കൊണ്ടു പോയില്ലേ ഇപ്പൊ എന്ത് ചെയ്യും. അങ്ങനെ വിചാരിച്ചു പാത്തുമ്മ ആകെ പോല്ലാപ്പിലായി..
അവസാനം പാത്തുമ്മ നോക്കുമ്പോള്‍ അതാ അയലത്തെ കുഞ്ഞാക്ക അഞ്ഞൂറ് രൂപയുടെ ചില്ലറ വാങ്ങാന്‍ കടയില്‍ കയറി ‘’ തേടിയ വള്ളി തലയില്‍ ചുറ്റി’ എന്ന് പറഞ്ഞു കുഞാക്കയെ വിളിച്ചു ..എന്നിട്ട് ആലോചിച്ചു കാശ് കടം ചോദിച്ചാല്‍ പഹയന്‍ തരില്ല....പെട്ടന്ന് പാത്തുമ്മാക്ക് ഭുദ്ധി വന്നു.. അടുത്തു വന്ന കുഞാക്കയോടു പറഞ്ഞു ‘ഇരിക്ക് കുഞ്ഞാക്ക ഇച്ചിരി ബിരിയാണി കഴിക്കീന്‍’’ പാത്തുമ്മ നിര്ബ്ന്ധം പിടിച്ചു. പെട്ടന്ന് കുഞ്ഞാക്ക പുറത്തേയ്ക്ക് നോക്കി മഴയാണം പെയ്യുന്നോ അതോ വല്ല കാക്കയും മലര്ന്നു പറക്കുന്നോ എന്നറിയണം അല്ലാ .. ഇനി എനിക്ക് ആളു മാറിയാതാണോ എന്നറിയാന്‍ കുഞ്ഞാക്ക പാത്തുമ്മായുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി... അല്ല കുഞ്ഞാക്ക എന്തെ ഇങ്ങള് ഇങ്ങനെ നോക്കണേ അവിടെ ഇരിക്കീന്നെ’’ എന്നും പറഞ്ഞു പാത്തുമ്മ കുഞാക്കായെ ഇരുത്തി. കുഞ്ഞാക്ക ബിരിയാണി കഴിച്ചു തുടങ്ങിയതും പാത്തുമ്മ പെട്ടന്ന് പറഞ്ഞു ‘’എന്‍റെ പടച്ചോനെ നൌഫല്‍ ദാ പോണു കോയാ’’ എന്നും പറഞ്ഞു പാത്തുമ്മ ചാടി എഴുന്നേറ്റു . എന്നിട്ട് ഓടാന്‍ തുടങ്ങിയ പാത്തുമ്മ കുഞാക്കായോടു പറഞ്ഞു.. ‘’ കുഞാക്കാ ഇച് ഇവിടെ പൈസ കൊടുത്തെയ്ക് ഞമ്മള് പിന്നീട് റഹീമിന്‍റെ കൈയില്‍ കൊടുതയയ്ക്കാം ഇനി നിന്നാല്‍ നൌഫല്‍ പോയ് പോവും. ഞമ്മള് പോട്ടാ കുഞാക്കാ എന്നും പറഞ്ഞു പാത്തുമ്മ പുറത്തേയ്ക്ക് ഓട്ടം തുടങ്ങി. അപ്പോള്‍ തന്നെ കുഞാക്കാക്ക് തിന്ന ബിരിയാണി മുഴുവനും ദഹിച്ചു... അപ്പോഴും കുഞ്ഞാക്ക ആലോചിച്ചു ആരാ ഈ നൌഫല്‍ .. അപ്പോഴല്ലേ കണ്ടത് അത് മലപ്പുറം മണ്ണാര്‍ക്കാട് റൂട്ടില്‍ ഓടുന്ന പ്രൈവറ്റ് ബസ് ആണെന്ന് .. ബസില്‍ കയറിയ പാത്തുമ്മ പറഞ്ഞു ‘’.രക്ഷപെട്ടു നൌഫലെ നീ വന്നില്ലന്കില്‍ ഞമ്മള് പെട്ടെനെ കോയ ‘’ പെട്ടന്ന് അടുത്തു നിന്ന ചെക്കന്‍ ചോദിച്ചു ‘’എന്നെ വിളിച്ചോ ഉമ്മൂമ്മ’’ അത് കേട്ട് പാത്തുമ്മ ഞെട്ടി ഇത് ആരാ ഈ പഹയന്‍ . ‘’ഞാന്‍ നൌഫല്‍ ഉമ്മൂമ്മ നിങ്ങള്‍ എന്നെ കുറിച്ച് ഇപ്പൊ എന്തോ പറഞ്ഞല്ലോ അതോണ്ട് ചോദിച്ചതാ’’’ . ചെക്കന്‍ ഇങ്ങനെ പറഞ്ഞു നിര്ത്തിയതും, പാത്തുമ്മ ഇങ്ങനെ പറഞ്ഞു’’’’ ഇനി അമ്മളു പേഴ്സ് എടുക്കാന്‍ മറന്നാലും നൌഫലിനെ മറക്കൂല കോയാ’’... എന്ന്.. എന്നിട്ട് പാത്തുമ്മ വലിയ ഒരു ശ്വാസം പയ്യെ പുറത്തു വിട്ടിട്ട് ഇങ്ങനെ മനസ്സില്‍ പറഞ്ഞു .. ‘’’ഈ പാത്തുമ്മ ആരാ മോള്‍ ഹഹഹ’’’ ഇതാണ് മക്കളെ നമ്മുടെ പാത്തുമ്മ. എങ്ങനെയുണ്ട് ഈ പാത്തുമ്മ.? അപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് പോലെ ആരാണ് താരം ഉദയനാണോ? അല്ല പിന്നെ ‘’പാത്തുമ്മയാണ് താരം’’......
എന്നാല്‍ പാത്തുമ്മ ഈ സംഭവത്തോടെ ഒരു വലിയ പാഠം പഠിച്ചു അത് എന്താന്നല്ലേ ‘’ കായി ഇല്ലങ്കിലും കോയീം തിന്നാം മുങ്ങേം ചെയ്യാം''' എന്ന ഇമ്മിണി വല്യ പാഠം....

No comments:
Post a Comment