Tuesday, November 22, 2011

മാറ്റം വന്നത് വിത്തുകള്‍ക്കോ അതോ സി.പി.എമ്മിനോ?

യഥാര്ഥത്തില്‍ ജനിതക മാറ്റം സംഭവിച്ചത് ആര്ക്കാണ്? വിത്തുകല്ക്കോ അതോ സി.പി.എമ്മിനോ? ഈ സംശയം എനിക്ക് മാത്രമല്ല കേരളത്തിലെ മിക്ക ആളുകള്ക്കും ഉള്ളതാണ്. അത് മാത്രമല്ല നമ്മുടെ മുഖ്യമന്ത്രി സഖാവ് അച്ചുതാനന്ദനു വരെ ഈ സംശയം ഉണ്ട് എന്ന് തോന്നുന്നു.
അത് കൊണ്ടാണല്ലോ ‘’ജനിതകമാറ്റം വരുത്തിയ വിളകള്‍ മനുഷ്യര്ക്കും പരിസ്ഥിയ്ക്കും ദോഷം വരുമെന്ന് വാദിക്കുന്നത് ഏതു പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആണ്’’ എന്ന് എസ് ആര്‍ പി. ചോദിച്ചപ്പോള്‍ ‘’’എല്ലാ ഗുണദോഷങ്ങളും പഠിച്ചതിനു ശേഷമാണ് സര്ക്കാ്ര്‍ തീരുമാനം എടുത്തത്’’ എന്ന് നമ്മുടെ അച്ചുമാമന്‍ മറുപടി പറഞ്ഞത്.അത് മാത്രമല്ല ഇടത് മുന്നണിയിലെ രണ്ടാം കാരണവര്‍ ആയ സി.പി.ഐ.യുടെ നേതാവ്‌ ബര്ദന്‍ പറഞ്ഞതോ ‘’ ഈ വിത്തുകള്‍ ദോഷം ചെയ്യില്ലന്നു തെളിവ് നല്കു്വാന്‍ പറ്റുമോ’’ എന്നാണു അപ്പോള്‍ എല്ലാപേര്ക്കും ഈ സംശയം ഉണ്ട് എന്നതു നേരാണ്.
ആദ്യം ജനിതക മാറ്റം വരുത്തിയ വഴുതനങ്ങയ്ക്കെതിരെ സി.പി. എമ്മും കിസാന്‍ സഭയും സമര രംഗത്തുണ്ടായിരുന്നു. ഇപ്പോള്‍ ജനിതകവിളകള്ക്ക് അനുകൂലമായി സംസാരിക്കുന്ന സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും കിസാന്സൂഭ അഖിലേന്ത്യാ പ്രസിഡന്റുമായ എസ്. രാമചന്ദ്രന്പിൂള്ള 2009 ഒക്‌ടോബറില്‍ പുറപ്പെടുവിച്ച പ്രസ്താവന മറ്റൊന്നായിരുന്നു. 'ജനിതകവിളകളുയര്ത്തുന്ന ഗുരുതരമായ ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോകാനാവില്ല. ഈ വിളകള്വിഴി കുത്തകവത്കരണം ഇന്ത്യന്‍ കാര്ഷി്ക മേഖലയെയും കര്ഷളകരുടെ ജീവിതത്തെയും തര്ക്കും . തിടുക്കത്തില്‍ ഇത്തരം വിളകള്ക്ക് അനുമതി നല്കാഷനുള്ള നീക്കങ്ങളെ കിസാന്സകഭ ചെറുക്കും'- എസ്.ആര്‍.പി അന്നു പറഞ്ഞു.
പക്ഷെ ഇന്ന് അതെ ജനിതക മാറ്റം വരുത്തിയ വിളകള്ക്ക് അനുകൂലമായി അവര്‍ തന്നെ പറയുന്നതോ ‘’'ജനിതകമാറ്റം വരുത്തിയ വിത്തിന്റെ ഉപയോഗം കാര്ഷി കാദായം വര്ധികപ്പിക്കും. സ്ത്രീകളെ ബാധിക്കുന്ന വിളര്ച്ച ക്കും കുട്ടികളുടെ ഭാരക്കുറവിനും ഇത് പരിഹാരമായേക്കും.കേരളത്തിലെ കാര്ഷിക ഉല്പാ്ദനക്ഷമത വര്ധിപ്പിക്കാന്‍ ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങള്‍ അത്യാവശ്യമാണ്’’ ഇത് ഇന്ന് പറയുന്നത്.. അപ്പോള്‍ എന്റെ സംശയം ശരിയല്ലേ?
പണ്ടു ജനിതകവിത്തുകല്ക്കെതിരെയുള്ള സമരങ്ങളെ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍ ആയി ആണ് സിപിഎം കണക്കാക്കിയിരുന്നത്. പക്ഷെ ഇന്ന് പറയുന്നതോ ജനിതക സാങ്കേതിക വിദ്യ അമേരിക്ക പോലുള്ള സാമ്രാജിത്വ ശക്തികള്‍ കൈയടക്കി വെച്ച്ചിരിക്കുകയ്യാണ് ആയത് കൊണ്ടു മൂന്നാം ലോക രാജ്യങ്ങള്‍ ഈ വിളകലിലെയ്ക്ക് കടന്നു വരണം എന്ന്.
പക്ഷെ ഈ തീരുമാനം ഈ നാടിന്റെ ജീവന് ഭീക്ഷണി അല്ലെ ഈ തീരുമാനവും ..എന്ഡോസള്ഫാന്‍ പോലെ ആകില്ല എന്ന് ആര്ക്കറിയാം.
പണ്ടു കമ്പ്യൂട്ടരിനെതിരെയും ട്രാക്ട്ടരിനെതിരെയും സമരം ചെയ്ത സഖാക്കള്ക്ക് ഇന്ന് കമ്പ്യൂട്ടര്‍ ഇല്ലാതെ ഉറക്കം വരില്ല.. അത് കൊണ്ടാണല്ലോ ‘’ഇന്റര്നെറ്റില്‍ കണ്യൂനിസ്ട്ടുകാര്ക്കെതിരെ നടക്കുന്ന ചര്ച്ചകളില്‍ സഖാക്കള്‍ ഇടപെടണം എന്ന് ഡിഫിയിലെ കുട്ടികള്‍ പ്രമേയം പാസാക്കിയത്..
‘’ശാസ്ത്ര നേട്ടങ്ങലോടു പുറം തിരിഞ്ഞു നില്ക്കുന്നത് പുരോഗതിയ്ക്ക് തടസ്സം ആകും എന്നാണു’’ സഖാക്കള്‍ ഇന്ന് പറയുന്നത്.അത് ശരി തന്നെയാണ്.. പക്ഷെ അത് സാധാരണ സഖാക്കന്‍ ഇന്നും മനസിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. എന്നാല്‍ പിണറായിയെ പോലുള്ള മുന്തിയ സഖാക്കള്‍ അത് എന്നെ മനസ്സിലാക്കി. അത് കൊണ്ടാണല്ലോ ‘’’സ്വയാശ്രയവിദ്യാഭ്യാസം എന്നൊക്കെ പറഞ്ഞു സി.പി.എമ്മിലെ നഴ്സറി കുട്ടികള്‍ ഇവിടെ സമരം നടത്തുമ്പോള്‍ പിണറായി സ്വന്തം മക്കളെ വിദേശത്ത് അയച്ചു പഠിപ്പിച്ചു ശാസ്ത്ര നെട്ടത്തോടു നേരെ നിന്നത്.
ഇപ്പൊ നാളെ എന്തെല്ലാം നിലപാടുകള്‍ ആണ് സി.പി.എം. മാറ്റുവാന്‍ പോകുന്നതെന്ന് ആര്ക്ക റിയാം.. ഇപ്പോള്‍ പണ്ടു സാമ്രാജ്യത്വവിരുദ്ധ മായിരുന്ന ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ ഇന്ന് സാമ്രാജിത്വവിരുദ്ധതയല്ലാതായി. ഇനി നാളെ വിരുദ്ധതയല്ല എന്നും പറഞ്ഞു ഒബാമയുടെ പ്രതിമയെങ്ങാനും എ കെ ജി സെന്ററില്‍ സ്ഥാപിക്കുമോ ആവോ? അറിയില്ല കാരണം ഇത് സി.പി.എം ആണ് എന്തും എങ്ങനെയും എപ്പോഴും എന്തും സംഭവിക്കാം. ഇന്ന് തള്ളിപരയുന്നതിനെ നാളെ നെഞ്ചോട് ചേര്ക്കും . ഇന്ന് നെഞ്ചോട് ചേര്ക്കു ന്നതിനെ നാളെ ‘’കീടം’’ എന്ന്‍ പറഞ്ഞു തള്ളികളയും.. യഥാര്ഥരത്തില്‍ ജനിതക മാറ്റം സംഭവിച്ചത് വിത്തുകല്ക്ക ല്ല മറിച്ച് മാര്‍ക്സിസ്റ്റ്‌ പാര്ട്ടി യ്ക്ക് ആണ്......

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

ഈ പോസ്റ്റ്‌ ഷയര്‍ ചെയ്യാന്‍