കുടിവെള്ളത്തിനായി കുഴിക്കുമ്പോള്‍ പോലും ഉപ്പ് വെള്ളം ലഭിക്കുന്ന തലസ്ഥാന നഗരിയിലെ തീരപ്രദേശമായ ബീമാ പള്ളിയിലും പരിസരപ്രദേശങ്ങളിലും എണ്ണ പാടങ്ങള്‍ ഉണ്ടോ എന്ന് സംശയം നാള്‍ക്കുനാള്‍ ബലപ്പെടുന്നു. കാരണം കുറെ നാളുകളായി അമേരിക്കന്‍ കമ്പനികള്‍ ഈ പ്രദേശത്ത് സര്‍വ്വേകള്‍ നടത്തുന്നു. ആദ്യമായി അമേരിക്കന്‍ ഏജന്‍സിയായ പ്രിന്‍സ്ടണ്‍ സര്‍വേ റിസര്‍ച്ച് അസോസിയേറ്റ് ഇന്റര്‍നാഷണലിനുവേണ്ടി ടി.എന്‍.എസ് ഇന്ത്യ എന്ന മാര്‍ക്കറ്റിങ് ഏജന്‍സിയാണ് രഹസ്യപഠനം നടത്തിയത് അന്ന് ബീമാപള്ളി നിവാസികളോട് അമേരിക്കന്‍ പ്രസിഡന്റ് തിരെഞ്ഞെടുപ്പിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്ത് എന്ന് സര്‍വേയ്ക്ക് വന്നവര്‍ ചോദിച്ചപ്പോള്‍ അമേരിക്കയില്‍ ഞങ്ങള്‍ക്ക് വോട്ടു ഉണ്ടോ എന്ന് കരുതി മൂക്കത്ത് വിരല്‍ വെച്ചിട്ടുണ്ടാകും പാവം നാടുകാര്.. അത് മാത്രമായിരുന്നില്ല അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രത്തെ കുറിച്ചും ബിന്‍ലാദനെയും ഇറാന് സര്‍ക്കാരിനെയും കുറിച്ച് വരെ ഈ തീരദേശവാസികളായ ഇവരോട് ചോദിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു .. മാത്രവുമല്ല പിറന്നു വീണ സ്വന്തം രാജ്യത്തിനോടുള്ള ദേശക്കൂര് വരെ ചോദ്യം ചെയ്യപെട്ടിരുന്നു..എന്തിനായിരുന്നു ഇത്തരം സര്‍വ്വേ എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി പൊതു സമൂഹത്തിനു മുന്നില്‍ അവശേഷിക്കുകയാണ്
എന്നാല്‍ അത്കൊണ്ടും കാര്യങ്ങള്‍ അവസാനിക്കുന്നില്ല. കുളിമുറികളില്‍ കാമറ ഒളിപ്പിച്ചു വെയ്ക്കുന്നു എന്ന വാര്‍ത്തകള്‍ നമ്മള് നിത്യേനെ കേള്‍ക്കാറുണ്ട് .ഇവിടെ കുളിമുറിയും കാമറയും അല്ല താരം സോപ്പിനുളില്‍ ചിപ്പ് ഒളിപ്പിച്ചു വെയ്ക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ സോപ്പിനുള്ളില്‍ ചിപ്പ് ഒളിപ്പിച്ചു വെച്ച് കൊണ്ടു സര്‍വ്വേ നടത്തുകയായിരുന്നു. സര്വ്വേക്കാര് പറഞ്ഞ ന്യായം ആണ് ബഹു കേമം ..ശുചിത്വത്തെ കുറിച്ച് പഠിക്കാനും, ഒരാള്‍ എത്ര പ്രാവശ്യം കുളിച്ചു എന്ന കണ്ടു പിടിക്കാനാണ് പോലും. സ്വയം കുളിക്കാതെ പട്ടിയെയും, പശുവിനെയും ഈ സോപ്പുകൊണ്ട് കുളിപ്പിച്ചാൽ അതും മനുഷ്യൻ കൂടുതൽ കുളിച്ച അകൌണ്ടിൽ വരുമോ ആവോ.. ഡെന്മാര്ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യോഇക്കണോമിക് യൂനിറ്റ് ഫൌണ്ടേഷന് (എസ്.ഇ.യു.എഫ്) കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ ആണ് ഇപ്പോള്‍ ദുരൂഹ സര്‍വേ നടത്തിയത്.
സര്‍വ്വെയ്ക്ക് എത്തിയവരെ നാട്ടുകാര്‍ പോലീസ് സ്റേഷനില്‍ എല്പിക്കുകയുണ്ടായി എന്നാല്‍ എന്നത്തെയും പോലെ പോലീസ് ഇതു ലാഘവത്തോടെ കാണുകയും അവരെ മോചിപ്പിക്കുകയും ചെയ്തു. പോലീസ് പറഞ്ഞ കാരണം ..അവരുടെ മറുപടി തൃപ്തികരമായിരുന്നു എന്നാണ്. എന്നാൽ ആരോഗ്യവകുപ്പിന്റെയോ, ആഭ്യന്തരവകുപ്പിന്റെയോ അനുവാദത്തോടെ മാത്രമേ സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു സര്‍വേ നടത്താന്‍ പാടൂള്ളൂ. വിദേശികള്‍ സര്‍വേയില്‍ പങ്കെടുക്കുന്നതിനും, വിവരം ശേഖരിക്കുന്നതിനും നിയമപ്രശ്നങ്ങളുണ്ട് മാത്രവുമല്ല ജനങ്ങളുടെ ജീവനെ വരെ ബാധിചെക്കാവുന്ന ഒരു സര്‍വ്വേ ആണ് എന്ന് സംഘാടകര്‍ വരെ സമ്മതിക്കുന്നു അത് കൊണ്ടാണല്ലോ അലര്ജിയുണ്ടായാല് ഉടന്‍ സോപ്പിന്റെ ഉപയോഗം നിര്‍ത്തണമെന്നും സോപ്പിന്റെ ഉപയോഗം മൂലം ആര്‍ക്കെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടായാല്‍ കമ്പനി ചികില്‍സ നല്‍കുമെന്നും പറയുന്നത്.. അപ്പോഴും നമ്മെ അലട്ടുന്നത് ഒരു രാജ്യത്തിലെ പൌരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ വരെ അന്യ രാജ്യക്കാര്‍ പരസ്യമായി ചോദ്യം ചെയ്തിട്ടും പ്രതികരിക്കാനോ നടപടിയെടുക്കുവാനോ ഭരണകൂടങ്ങള്‍ തയ്യാറാകുന്നില്ല എന്നതാണ്.
ഇതിനെക്കാളുപരി സയണിസ്റ്റുകള്‍ ഇത്തരം സര്‍വ്വെകള്‍ക്ക് ബീമാപള്ളി പോലെ ന്യൂനപക്ഷങ്ങള്‍ തിങ്ങി പാര്‍ക്കുന്ന മേഖലകള്‍ തിരെഞ്ഞെടുക്കുന്നു എന്നത് തന്നെ ഏറെ ദുരൂഹത ഉളവാക്കുന്ന ഒന്നാണ്. അമേരിക്കന്‍ കമ്പനികള്‍ക്കും സയണിസ്റ്റുകളും എല്ലാം ഈ പ്രദേശങ്ങളെ നിരീക്ഷിക്കുന്നത് എന്തിനു വേണ്ടിയാണ്. ഇവിടെ ഡോളറുകള്‍ വന്നു കുമിഞ്ഞു കൂടാന്‍ ഉപകരിക്കുന്ന എണ്ണ പാടങ്ങള്‍ ഒന്നും തന്നെയില്ല പിന്നെ എന്തിനായിരിക്കാം ഈ ജനത ഇങ്ങനെ വെട്ടയാടപെടുന്നത് നിരക്ഷരരും നിരാലംബരും ആയ ജനങ്ങള്‍ അധികമായി അതിവസിക്കുനാതായിരിക്കാം കാരണം, എന്നാല്‍ തന്നെയും ഇങ്ങനെയുള്ള ഈ വിഭാഗങ്ങളുടെ നേരെ എന്ത് ചൂഷണം നടത്താമെന്നും അതിനെതിരെ അധികാരി വര്‍ഗങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കില്ല എന്നും ഇത്തരം സര്‍വേകള്‍ക്ക് ഇറങ്ങി പുറപ്പെടുന്നവര്‍ക്ക് ഉത്തമ ബോധ്യമുണ്ട്.. ആദ്യം സര്‍വേകള്‍ നടത്തിയവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചിരുന്നു എങ്കില്‍ വീണ്ടും ഇത്തരം ജോലികളുമായി ഇറങ്ങി പുറപ്പെടാനും ഈ വിദേശ കമ്പനികള്‍ ഭയപ്പെടുമായിരുന്നു. എന്നാല്‍ രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്നതും, സ്വന്തം പൌരന്മാരുടെ രഹസ്യമായ സ്വകാര്യ വിവരങ്ങള്‍ വേറൊരു രാജ്യം ചോര്‍ത്തി എടുത്തു കൊണ്ടു പോകുമ്പോഴും നമ്മുടെ ഭരണാധികാരികളും പൊതു സമൂഹവും മൌനം പാലിക്കുന്നത് കുറ്റകരമാണ്...