നമ്മുടെ ജയിലുകലുടെ കരിങ്കല്‍ ഭിത്തികള്ക്ക് അനേകം നിരപരാധികളുടെ കഥ പറയാനുണ്ടാകും..ചുവരുകളില്‍ അവന്റെ വ്യസനം പേറുന്ന എത്രയെത്ര വരകളുണ്ടാകും... ആയിരക്കണക്കിന് നിരപരാധികളുടെ കണ്ണുനീര് വീണു നനഞ്ഞ മണ്ണ്.. ഭരണകൂടങ്ങളുടെ തൂപ്പമോക്കിലിന്റെവയും ഇന്റലിജന്സ് ഉദ്യോഗസ്ഥരുടേ പ്രത്യേക താല്പര്യങ്ങളുടെയും ഫലമായി എത്രയെത്ര യുവത്വങ്ങളാണ് തങ്ങളുടെ സന്തോഷകരമാകേണ്ട ജീവിതങ്ങള്‍ കാരാഗ്രഹത്തില്‍ ഹോമിച്ച് തീരത്ത് കൊണ്ടിരിക്കുന്നത്.. ചെയ്യാത്ത തെറ്റിന്റെ പേരില്‍ തടവ് ശിക്ഷ അനുഷ്ടിച്ചതിനേക്കാള്‍ ഇവര്ക്ക് വേദനകള്‍ സമ്മാനിക്കുക അധികാരികള്‍ കല്പ്പി്ച്ച് നല്കിത തീവ്രവാദികള്‍ എന്ന വിളിപ്പെരായിരിക്കാം.
ജയിലറകള്ക്കുള്ളില്‍ ജീവിതം ഹോമിച്ച് തീര്ക്കാ ന്‍ വിധിക്കപെട്ട നിരപരാധികളായ പലര്ക്കും അവരുടെ മോചനത്തിന് തടസ്സമാകുന്നത് അവര്കെതിരെ ചുമത്തപെട്ട കരിനിയമാങ്ങളാണ്. രാജ്യത്തിന്റെ് ഐക്യത്തിനും അഖണ്ടതയ്ക്കും എതിരെ പ്രവര്ത്തിളക്കുന്നവരെ അടിച്ച്ചമാര്ത്തുക എന്ന കാരണം പറഞ്ഞു ഭരണകൂടങ്ങള്‍ കൊണ്ടു വന്ന കരിനിയമങ്ങള്‍ സത്യത്തില്‍ രാജ്യത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളെ അടിച്ച്ചമാര്ത്തുന്നതിനു വേണ്ടിയാണ് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്.
ഭരണകൂടം ഈ കരിനിയമാങ്ങള്ക്ക് മുകളില്‍ അടയിരിക്കുന്നത് തികച്ചും ലജ്ജാവഹമാണ് മുസ്ലീങ്ങളെ ഭീകരവാദികളും, ആദിവാസികളെ മാവോവാദികളായും, ദളിതുകളെ തീവ്രവാദികളുമായി വെട്ടയാടപെടാനുള്ള ചിലരുടെ കുത്സിത ശ്രമങ്ങളുള്ക്ക് ശാക്തിപകരുവാന്‍ മാത്രമേ ഈ കരിനിയമങ്ങള്‍ കൊണ്ടു സാധിക്കുകയുള്ളൂ.. എകാതിപത്യ രാജ്യങ്ങളിലെ രാജക്കാന്മാര്‍ എങ്ങനെയാണോ പൌരന്മാരെ കൈയടക്കി കൈയാമം വെച്ചിരുന്നത് അതിനു സമാനമായാണ് നമ്മുടെ രാജ്യത്തും ഭരണകൂടം പൌരന്മാരെ ഇത്തരം കരിനിയമങ്ങള്‍ ചാര്ത്തി കാരാഗ്രഹത്തിലടച്ച് പീഡിപ്പിക്കുന്നത്,
കരിനിയമാങ്ങല്ക്കെതിരെ ശബ്ധിക്കുമ്പോള്‍, ഒരു രാജ്യത്ത് ഭരണകൂടം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ടാതയുക്കും എതിരെയുള്ള പ്രവര്ത്തനങ്ങളെ തടയിടുക എന്നാ ലക്ഷ്യത്തോടെ ഇന്ത്യയില്‍ പാസാക്കിയെടുത്ത ഈ കരിനിയമങ്ങള്‍ രാജ്യത്തിനു ആവശ്യമല്ലേ എന്ന് ആരെങ്കിലും അഭിപ്രായപെട്ടാല്‍ അവര്‍ ചരിത്രം മറന്നു കളഞ്ഞവരോ സത്യത്തിനു നേരെ മുഖം തിരിക്കുന്നവരോ ആയിരിക്കാം.
രാജ്യത്ത് കടന്നു വന്ന കരിനിയമാങ്ങള്ടെ ചരിത്രത്തിലേയ്ക്ക് ഒന്ന് എത്തിനോക്കിയാല്‍.തൊണ്ണൂറ്റി രണ്ടു കാലഘട്ടത്തില്‍ ബാബറി മസ്ജിദ് ധ്വംസനവുമായി ബന്ധപെട്ടു രാജ്യത്ത് നിലവില്‍ വന്ന ടാഡ എന്നാ കരിനിയമം അത് നിര്ത്തലാക്കുന്ന 1996 വരെ അതായത് ടാഡ ജീവിച്ചിരുന്ന അഞ്ചു വര്ഷം ഈ കരി നിയമത്തിനു ഇരയാവരില്‍ ഭൂരിപക്ഷവും ഇന്ത്യയിലെ മുസ്ലീം വിഭാഗമായിരുന്നു. ബാബറി മസ്ജിദ് ഇന്ത്യയില്‍ കലാപകാരികളായ കര്സേമവകര്‍ തകര്ത്തെരിഞ്ഞപ്പോള്‍ ഇന്ത്യയിലെ മതേതര വിശ്വാസികളും മുസ്ലീങ്ങളും വിചാരിച്ചിരുന്നു ബാബറി മസ്ജിദ് തകര്ത്ത സംഘപരിവാര ഭീകരവാദികള്ക്കെചതിരെ ടാഡ എന്നാ കരിനിയമം പ്രയോഗിക്കുമെന്ന്. അതുണ്ടായില്ല പക്ഷെ ബാബറി മസ്ജിദ് ധ്വംസനത്തില്‍ പ്രതിഷേധിച്ച ആയിരക്കണക്കിന് മുസ്ലീങ്ങളെ അന്നത്തെ കോണ്ഗ്രസ് സര്ക്കാ്ര്‍ ടാഡ എന്നാ കരിനിയമാത്തിന്‍ പ്രകാരം കാരാഗ്രഹത്തിലടച്ചു.
അതിനു ശേഷം തൊണ്ണൂറ്റി മൂന്നില്‍ ബോംബെയില്‍ നടന്ന കലാപത്തില്‍ പ്രതികളെന്ന് ജസ്റിസ് ശ്രീകൃഷണ കമ്മീഷന്‍ കണ്ടെത്തിയ ബാല്‍ താക്കരെയ്ക്കെതിരെയോ ശിവസേന പ്രവര്ത്ത കര്ക്കെംതിരെയോ ഈ കരിനിയമം പ്രയോഗിച്ച് കണ്ടിരുന്നില്ല... അന്ന് കലാപ സമയത്ത് ബോംബെ ജെ ജെ ആശുപത്രിക്ക് മുന്നില്‍ മുസ്ലീങ്ങളുടെ മൃതദേഹങ്ങള്ക്ക ടുത്ത് വന്നിട്ട് ഇത് ചെയ്ത ശിവ സൈനികരെ നിങ്ങള്ക്ക് പ്രണാമം എന്ന് പറഞ്ഞു രാജ്യത്തെ ഭരണകൂടങ്ങളുടെ മുഖത്ത് നോക്കി ഇത് ചെയ്തത് തങ്ങളാണെന്ന് പറഞ്ഞ ബാല്‍ താക്കറെയ്ക്ക് മേല്‍ കരിനിയമങ്ങള്‍ ചാര്ത്തിയില്ലന്നു മാത്രമല്ല രാജ്യത്ത് ലഭ്യമായ ഏതെങ്കിലും ഒരു വകുപ്പ് ചുമത്തി കാരഗ്രഹത്തിലടയ്ക്കാനുള്ള ആര്ജ്ജവം പോലും നമ്മുടെ അധികാരികള്‍ കാട്ടിയില്ല എന്ന് ഓര്ക്കേണ്ടതുണ്ട്. അതും പോരാഞ്ഞിട്ടാണ് രാജ്യം കണ്ട ഏറ്റവും വലിയ വര്ഗീഓയവാദി താക്കറെ മരണപെട്ടപ്പോഴാണ് സംസ്ക്കാരമില്ലാത്തവനെ സംസ്കരിക്കാന്‍ രാജ്യത്തിന്റെ ഭരണകൂടങ്ങള്‍ സര്വ്വസമാന ബഹുമതിയും കൊടുത്ത് രാജ്യത്തെ മതേതര വിശ്വാസികളുടെ മുകത്തെയ്ക്ക് കാര്ക്കി ച്ച് തുപ്പിയത്..
ടാഡയ്ക്ക് ശേഷം കടന്നു വന്ന പോട്ടയും ഇതില്‍ നിന്ന് വിത്യസ്തമായിരുന്നില്ല ടാഡ എങ്ങനെയാണോ ദുരുപയോഗം ചെയ്തത് അത് പോലെ തന്നെയായിരുന്നു പോട്ടയും.. രണ്ടായിരത്തി രണ്ടില്‍ ഗുജുരാത്തില്‍ മാത്രം പൊട്ടാ പ്രകാരം അറസ്റ്റിലായവര്‍ ഇരൂന്നൂറ്റി അമ്പതു പേരായിരുന്നു അതില്‍ ഇരുന്നൂറ്റി നാല്പത്തി ഒന്പഗതു പേരും മുസ്ലീങ്ങളായിരുന്നു. രണ്ടായിരത്തി രണ്ടു ഇന്ത്യയിലെ മതേതരത്വ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു വംശഹത്യയുടെ നീറുന്ന ഓര്മ്മെകള്‍ സമ്മാനിക്കുന്ന ഒരു വര്ഷ്മാണ്. ഗുജുരാത്തില്‍ ഭരണത്തിലിരുന്ന സംഘപരിവാരം അവകാശങ്ങളും ആനുകൂല്യങ്ങളും എല്ലാം നിഷേധിച്ച് സമൂഹത്തിന്റെ് പിന്നാമ്പുരങ്ങളിലെയ്ക് തള്ളിയിരുന്ന മുസ്ലീം വിഭാഗത്തെ ഉന്മൂലനം ചെയ്യുക എന്നാ ലക്ഷ്യത്തോടെ ഭരണകൂടത്തിന്റെ് ആശിര്വാ്ദത്തോട് കൂടി നടപ്പിലാക്കിയ മുസ്ലിം കൂട്ടകൊലയ്ക്ക് നേതൃത്വം നല്കിയ ഒരു സംഘപരിവാര ഭീകരവാദികള്ക്കെലതിരെ പോലും അന്നത്തെ ഗുജുരാത്ത് സര്ക്കാോര്‍ പൊട്ട എന്ന കരിനിയമം പ്രയോഗിച്ച്ചിരുന്നില്ല എന്ന് മനസ്സിലാക്കുമ്പോഴാണ് ഈ കരിനിയമങ്ങള്‍ മുസ്ലീങ്ങള്ക്ക്ന മാത്രമായി ഉള്ളതാണോ എന്ന് തോന്നി പോകുന്നത്.
ടാഡയ്ക്കും പോട്ടയ്ക്കും ശേഷം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി കൊണ്ടു വന്ന നിയമമാണ് യു എ പി എ . ഈ കരിനിയമവും കരിനിയമവും വ്യാപകമായി മുസ്ലീങ്ങള്ക്കെ തിരെ ദുരുപയോഗം ചെയ്യുന്ന പ്രവണതയാണ് കണ്ടു വരുന്നത്. രാജ്യത്ത് നടന്ന പതിനാറോളം സ്ഫോടനങ്ങളില്‍ പ്രതികളെന്നു കണ്ട ഹിന്ദുത്വ തീവ്രവാദികളള്ക്കെ ത്തിരെ ഈ നിയമങ്ങള്‍ ഒന്നും പ്രയോഗിച്ചതായി കാണുന്നുമില്ല. കരിനിയമങ്ങള്‍ ഒരു വിഭാഗത്തിനു മാത്രമായി സംവരണം ചെയ്തിരിക്കുന്നതാണോ എന്ന് തോന്നിപോകുന്ന രീതിയിലാണ് നമ്മുടെ പോലീസുകാരുടെ പ്രവര്ത്തിനകള്‍. നാറാത്ത് നിന്ന് ഒരു വാളുകണ്ടെടുത്ത കേസില്‍ ഇരുപത്തി ഒന്ന് ചെരുപ്പക്കാര്ക്കൊതിരെയാണ് യു എ പി എ നിയമം ചുമത്തിയത് നാറാത്തെ ഇരുപത്തി ഒന്ന് പേര്‍ മാത്രമല്ല സക്കറിയയും ശിബിലിയും ശാദുലിയും അന്സാമര്‍ നദുവിയും മഅദനിയും അടങ്ങുന്ന അനേകം പേര്‍ ചെയ്യാത്ത തെറ്റിനു ദീര്ഘഅമായ കാരഗ്രഹ വാസം അനുഷ്ടിക്കുന്നത്തിന്റെ പിന്നിലും ഈ കരിനിയമങ്ങളാണ്...
തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപെടട്ടെ എന്ന പൊതു തത്വത്തെ അംഗീകരിച്ച് കൊണ്ടു തന്നെ തെറ്റ് ചെയ്യാത്തവര്‍ ശിക്ഷിക്കപ്പെടുകയും തെറ്റ് ചെയ്തവര്‍ സാമൂഹ മധ്യത്തില്‍ വിഹരിക്കുകയും വീണ്ടും സമാനമായ പ്രവര്ത്തിരകളില്‍ ഏര്പ്പ്പെ ട്ട് കൊണ്ടിരിക്കുകയും ചെയ്യുന്നത് നമ്മുടെ നീതി ന്യായ സംവിധാനത്തിന്റെ് പിടിപ്പ് കേട് എന്ന് പറയുന്നതിനേക്കാള്‍ നല്ലത് ചിലരുടെ താല്പര്യങ്ങളുടെ വിജയമെന്ന് പറയുന്നതാകും ശരി..
ഭരണകൂടങ്ങള്‍ നിയമത്തെ കുറിച്ച് സംസാരിക്കട്ടെ നമുക്ക് നീതിയെ കുറിച്ച് സംസാരിക്കാം . “നീതി നല്കേ്ണ്ട ഭരണകൂടങ്ങള്‍ അനീതിയാണ് നല്കുിന്നതെങ്കില്‍ നീതിക്ക് വേണ്ടി പോരാടുക പൌരധര്മ്മ മാണ്”. ഭരണകൂടം കാട്ടുന്ന ഈ അനീതികള്ക്കെ തിരെ ശബ്ധിക്കാതെ ഇത് ഞങ്ങളെ ബാധിക്കുന്ന ഒന്നല്ല എന്ന് കരുതി മൌനിയാകരുത് കാരണം ഇന്ന് ഈ നിരപരാധികളുടെ പേരുകള്‍ നിങ്ങക്ക് കേട്ട് പരിജയമുള്ളത് മാത്രമായിരിക്കാം. പക്ഷെ നാളെ അത് നിങ്ങളായി മാറാം കാരണം പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാര്ത്ത കള്‍ അതാണ് നമ്മോടു പറഞ്ഞു കൊണ്ടിരിക്കുന്നത്..